Sports

സൈന നെഹ്വാള്‍ തിരിച്ചുവരുന്നു……!

കാല്‍മുട്ടിലേറ്റപരിക്കിനെതുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ സൈന നെഹ്വാള്‍ അടുത്ത മാസം മത്സരത്തിലേക്ക് തിരിച്ചെത്തുമെന്ന് കോച്ച്‌ വിമല്‍ കുമാര്‍ അറിയിച്ചു.ലോക റാങ്കിങില്‍ മുന്നിലുള്ള സൈന റിയോയില്‍ ഗ്രൂപ്പ് ഘട്ടം പോലും കടക്കാതെ പുറത്താവുകയും സിന്ധു മെഡല്‍ നേടുകയും ചെയ്തപ്പോള്‍ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലൂടെ സൈന നേരിട്ടത്. ഇത് സൈനയെ വളരെ വേദനിപ്പിച്ചെന്നും, വരാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിട്ടാണ് സൈന ഇറങ്ങുന്നതെന്നും കോച്ച്‌ പറഞ്ഞു. ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന സൈനയെ പരിക്കുകളാണ് വലച്ചത്.

Read More »

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വാറ്റ്ഫോര്‍ഡ് അട്ടിമറിച്ചു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ വാറ്റ്ഫോര്‍ഡിന് ചരിത്ര വിജയം. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വാറ്റ്ഫോര്‍ഡ് തോല്‍പ്പിക്കുന്നത്. 3-1 നാണ് വാറ്റ്ഫോര്‍ഡ് മാഞ്ചസ്റ്ററിനെ തകര്‍ത്തത്. 34-ാം മിനിറ്റില്‍ വാറ്റ്ഫോര്‍ഡ് താരം എറ്റിയന്‍ കപ്പാവുവിലൂടെയാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. മത്സരത്തില്‍ വാറ്റ്ഫോര്‍ഡ് ലീഡ് നേടിയതോടെ സമനില ഗോളിനായി മാഞ്ചസ്റ്റര്‍ ശ്രമങ്ങള്‍ തുടങ്ങി. എന്നാല്‍ ആദ്യ പകുതിയില്‍ ഗോള്‍ മടക്കാന്‍ മാഞ്ചസ്റ്റര്‍ താരങ്ങള്‍ക്കായില്ല. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ഇരു ടീമുകളും നിരന്തരം ആക്രമണങ്ങള്‍ തുടര്‍ന്നു. വാറ്റ്ഫോര്‍ഡാണ് കൂടുതല്‍ ആക്രമിച്ച്‌ കളിച്ചത്. മത്സരത്തിന്റെ 62-ാം ...

Read More »

അണ്ടര്‍ 16 ഫുട്ബോള്‍: ഇന്ത്യ സൗദിയെ പിടിച്ചുകെട്ടി.

എ.എഫ്.സി. അണ്ടര്‍-16 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഞായറാഴ്ച നടന്ന കളിയില്‍ ഇന്ത്യയും സൗദി അറേബ്യയും സമനിലയില്‍ പിരിഞ്ഞു (3-3). രണ്ടു ഗോളുകള്‍ക്ക് മുന്നില്‍നിന്നശേഷമാണ് ഇന്ത്യ സമനിലവഴങ്ങിയത്. ഒന്നാം പകുതിയില്‍ ആതിഥേയര്‍ 2-1ന് മുന്നിട്ടുനിന്നു. ഇന്ത്യക്കുവേണ്ടി അനികേത് യാദവും അമന്‍ ഛേത്രിയും സുരേഷ് വാങ്ജവും ഗോള്‍ നേടിയപ്പോള്‍ ഇരട്ടഗോള്‍ നേടിയ ഫെറസ് താരിഖും അസീസ് സുലൈമാനുമാണ് സൗദിയുടെ സ്കോറര്‍മാര്‍. നിലയുറപ്പിക്കുംമുമ്പ് സൗദിയുടെ വലയില്‍ പന്തെത്തിച്ചാണ് ഇന്ത്യ കളിതുടങ്ങിയത്. അഞ്ചാം മിനിറ്റില്‍ കോമള്‍ തട്ടലിന്റെ പാസില്‍ അനികേത് യാദവ് ആദ്യഗോള്‍ നേടി. 22-ാം മിനിറ്റില്‍ നീലപ്പട ലീഡുയര്‍ത്തിയതോടെ ഗാലറി ആഹ്ലാദത്തിമിര്‍പ്പിലായി. ...

Read More »

റിയോ ഒളിമ്പിക്സ് : കൂടുതല്‍ പണം ചെലവഴിച്ചവരുടേത് മോശം പ്രകടനം.

റിയോ ഒളിംപിക്സില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത്   പരിശീലനത്തിനായി കൂടുതല്‍ പണം ചെലവഴിച്ചവരാണെന്ന്  കേന്ദ്ര കായികമന്ത്രാലയം. 15 ലക്ഷം രൂപ മാത്രം മുടക്കിയ സാക്ഷി മാലിക്കും 45 ലക്ഷം രൂപ ചെലവഴിച്ച പി.വി. സിന്ധുവും മാത്രമാണ് ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്. ഇന്ത്യന്‍ വനിതാ റിലേ ടീമിന്‍റെ പരിശീലനത്തിന് മാത്രം ചെലവഴിച്ചത് മൂന്നു കോടി രൂപയാണ്. റിയോ ഒളിംപിക്സില്‍ പങ്കെടുത്ത 117 കായികതാരങ്ങളുടെ പരിശീലനത്തിനായി ആകെ 36.85 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത്. ഏറ്റവും അധികം തുക ചെലവഴിച്ചത് മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന ഷൂട്ടിങ് ടീമിനായാണ്. ...

Read More »

കിവീസിനെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‍ലി ക്യാപ്റ്റനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഷാര്‍ദല്‍ ഠാക്കൂര്‍, സ്റ്റുവര്‍ട്ട് ബിന്നി എന്നിവരെ ഒഴിവാക്കി. ഈ മാസം 22നാണ് ടെസ്റ്റ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. ടീം ഇന്ത്യ: വിരാട് കോഹ്‍ലി, അജങ്ക്യ രഹാനെ, ആര്‍. അശ്വിന്‍, ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, അമിത് മിശ്ര, മുഹമ്മദ് ഷാമി, ചേതേശ്വര്‍ പൂജാര, കെ.എല്‍. രാഹുല്‍, വൃദ്ധിമാന്‍ സാഹ, ഇഷാന്ത് ശര്‍മ, രോഹിത് ശര്‍മ, മുരളി വിജയ്, ഉമേഷ് യാദവ്.

Read More »

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രവീണ്‍ കുമാര്‍…….!

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഐപിഎല്‍ ടീം ഗുജറാത്ത് ലയണ്‍സിന്‍റെ ന്റെ കളിക്കാരനുമായ പ്രവീണ്‍ കുമാര്‍ രാഷ്ട്രീയത്തിലേക്ക്. ഉത്തര്‍ പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയിലൂടെയാണ് പ്രവീണ്‍ കുമാറിന്‍റെ  രാഷ്ട്രീയ പ്രവേശം. 2017 നിയമസഭാ തെരഞ്ഞെടെുപ്പില്‍ മീററ്റ് മണ്ഡലത്തില്‍ നിന്നും പ്രവീണ്‍ കുമാര്‍ ജനവിധി തേടിയേക്കും. താന്‍ എസ്പിയില്‍ ചേര്‍ന്നകാര്യം പ്രവീണ്‍ കുമാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. അത്തരം തീരുമാനങ്ങള്‍ പാര്‍ട്ടിയാണ് സ്വീകരിക്കേണ്ടതെന്നും മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ പിന്മാറില്ലെന്നും പ്രവീണ്‍ കുമാര്‍ സൂചന നല്‍കി.  മീററ്റ് സ്വദേശിയായ പ്രവീണ്‍ കുമാര്‍ ഗുസ്തി കുടുംബത്തില്‍ ...

Read More »

ബംഗ്ലാദേശിനെതിരെ കളിക്കാനില്ലെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മോര്‍ഗന്‍….!

ബംഗ്ലാദേശ് പര്യടനത്തില്‍ നിന്നും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനും ഓപ്പണിംഗ് ബാറ്റ്സ്മാന്‍ അലക്സ് ഹെയ്ല്‍സും പിന്മാറി. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശില്‍ കളിക്കാന്‍ തങ്ങളില്ലെന്ന് ഇരുവരും സെലക്ഷന്‍ കമ്മിറ്റിയെ അറിയിച്ചത്. താരങ്ങളുടെ അഭിപ്രായം മാനിക്കുന്നതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ഡയറക്ടര്‍ ആന്‍ഡ്രൂ സ്ട്രോസ് അറിയിച്ചു. ഇയാന്‍ മോര്‍ഗന്‍റെ  അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോസ് ബട്ലറാകും ഇംഗ്ലണ്ടിനെ നയിക്കുക. ടീമിന്‍റെ  വൈസ് ക്യാപ്റ്റനാണ് ബട്ലര്‍. മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇംഗ്ലണ്ട് ബംഗ്ലാദേശില്‍ കളിക്കുന്നത്. ഈ പര്യടനത്തിനായുള്ള ടീമിനെ വെള്ളിയാഴ്ച തിരഞ്ഞെടുക്കാനിരിക്കേയാണ് മോര്‍ഗനും ഹെയ്ല്‍സും തങ്ങള്‍ പിന്മാറുന്നതായി ...

Read More »

സ്റ്റാന്‍ വാവറിങ്കയ്ക്ക് കിരീടം……!

ലോക ഒന്നാം നമ്പര്‍ ദ്യോകോവിച്ചിന് ഒരിക്കല്‍കൂടി സ്റ്റാന്‍ വാവറിങ്കയ്ക്ക് മുന്നില്‍ അടിപതറി. യുഎസ് ഓപ്പണ്‍ ഫൈനലില്‍ നാലു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ ദ്യോകോ വാവ്റിങ്കയ്ക്ക് മുന്നില്‍ തോല്‍വി സമ്മതിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ആദ്യ സെറ്റ് 7-6ന് ദ്യോകോവിച്ച്‌ സ്വന്തമാക്കി. എന്നാല്‍ കടുത്ത പോരാട്ടവുമായി തിരിച്ചുവന്ന വാവറിങ്ക തുടര്‍ന്നുള്ള മൂന്ന് സെറ്റുകള്‍ നേടി (4-6, 5-7, 3-6) യുഎസ് ഓപ്പണ്‍ കിരീടം നേടി. ആദ്യ യുഎസ് ഓപ്പണ്‍ കിരീടം എന്ന നേട്ടത്തോടെ കരിയറിലെ മൂന്നാം ഗ്രാന്‍സ്ലാമാണ് മുപ്പത്തൊന്നുകാരനായ സ്വിസ് താരം സ്വന്തമാക്കിയിരിക്കുന്നത്. വാവറിങ്ക 2014ല്‍ ഓസ്ട്രേലിയന്‍ ഓപ്പണും ...

Read More »

സച്ചിന്‍റെ ആദ്യ ഏകദിന സെഞ്ച്വറിക്ക് 22 വയസ്സ്

1994 സപ്തംബര്‍ ഒമ്പതിന് കൊളംബോയിലെ ളൊംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയക്കെതിരെയാണ് സച്ചിന്‍ തന്‍റെ  ഏകദിന കരിയറിലെ കന്നി ശതകം കുറിച്ചത്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ ആദ്യ ഏകദിന സെഞ്ച്വറിക്ക് ഇന്ന് 22 വയസ്സ്. 1994 സപ്തംബര്‍ ഒമ്പതിന് കൊളൊംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയക്കെതിരെയാണ് സച്ചിന്‍ തന്‍റെ  ഏകദിന കരിയറിലെ കന്നി ശതകം കുറിച്ചത്. തന്‍റെ  78ാം ഏകദിന മത്സരം വരെ സച്ചിന് സെഞ്ച്വറിക്കായി കാത്തിരിക്കേണ്ടി വന്നു. സച്ചിന്‍റെ  ബാറ്റില്‍ നിന്ന് 110 റണ്‍സ് പിറന്ന മത്സരത്തില്‍ ഓസ്ട്രേലിയയെ ഇന്ത്യ 31 റണ്‍സിന് പരാജയപ്പെടുത്തി. പിന്നീട് 48 ...

Read More »

പ്രീമിയര്‍ ലീഗില്‍ മാഞ്ച്സറ്റര്‍ പോര്…..!

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിന്‍റെ  നാലാം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ നേര്‍ക്കുനേര്‍ വരികയാണ്. ശനിയാഴ്ച നടക്കുന്ന പോരാട്ടത്തിന്‍റെ  പ്രധാന്യം രണ്ടു ലോകോത്തര പരിശീലകര്‍ മുഖാമുഖം വരുന്നൂയെന്നതാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ  ഹൊസെ മൗറീന്യോയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ്പ് ഗാര്‍ഡിയോളയും. നാട്ടങ്കത്തില്‍ ജയിക്കേണ്ടത് ടീമുകള്‍ക്ക് മാത്രമല്ല പരിശീലകര്‍ക്കും അഭിമാനപ്രശ്നമാണ്.   ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകളുടെ തുടക്കം മികച്ചതാണ്. ആദ്യ മൂന്നു മത്സരത്തിലും ഇരുടീമുകളും ജയിച്ചു. നാട്ടങ്കത്തില്‍ ജയിക്കുന്ന ടീമിന് മുന്നോട്ടുള്ള പ്രയാണത്തിന് ആത്മവിശ്വാസമേറും. ഗാര്‍ഡിയോള പ്രീമിയര്‍ ലീഗില്‍ കന്നിക്കാരനാണ്. സ്പാനിഷ് ലാലിഗയിലും ജര്‍മന്‍ ബുണ്ടസ് ലിഗയിലുമാണ് ഇതിനുമുമ്ബ് ടീമുകളെ പരിശീലിപ്പിച്ചത്. മൗറീന്യോക്ക് ഇംഗ്ലീഷ് ...

Read More »