Sports

ലോകകപ്പ് യോഗ്യത; സ്പെയിനു അടിതെറ്റി; ഗ്രൂപ്പില്‍ രണ്ടാമതായി..!!

  ലോകകപ്പ് യോഗ്യതാ ഫുട്ബോളില്‍ ഗ്രൂപ്പില്‍ ഒന്നാമതെത്താനുള്ള സ്പെയിനിന്‍റെ  മോഹത്തിന് തിരിച്ചടി. ഗ്രൂപ്പ് ജിയില്‍ മുന്‍ ലോകചാമ്പ്യന്മാരുടെ പോരാട്ടത്തില്‍ ഇറ്റലി സ്പെയിനിനെ സമനിലയില്‍ തളയ്ക്കുകയായിരുന്നു (1-1). അമ്ബത്തിയഞ്ചാം മിനിറ്റില്‍ വിറ്റോലോയുടെ ഗോളില്‍ സ്പെയിനാണ് ആദ്യം മുന്നിലെത്തിയത്. 82-ാം മിനിറ്റില്‍ ഡി റോസ്സി പെനാല്‍റ്റിയിലൂടെ സമനില നേടി. എഡറിനെ സെര്‍ജിയോ റാമോസ് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയാണ് ഡി റോസി വലയിലെത്തിച്ചത്. മത്സരത്തില്‍ മൊത്തം എട്ട് മഞ്ഞക്കാര്‍ഡാണ് റഫറിക്ക് പുറത്തെടുക്കേണ്ടിവന്നത്. ലീച്റ്റെസ്റ്റെയ്നെ മടക്കമില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ച്‌ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയ അല്‍ബേനിയയാണ് ഗ്രൂപ്പില്‍ മുന്നില്‍. ...

Read More »

ന്യൂസിലാന്‍ഡ് ഏകദിന പരമ്പര; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; യുവരാജിനെ വേണ്ട…!

ഇന്ത്യ-ന്യൂസിലാന്റ് ഏകദിന പരമ്പരയ്ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. എംഎസ് ധോണി നയിക്കുന്ന ടീമില്‍ ജയന്ത് യാദവും ഹാര്‍ദിക് പാണ്ഡ്യയുമാണ് പുതുമുഖങ്ങള്‍. എംഎസ്കെ പ്രസാദിന്‍റെ  നേതൃത്വത്തിലുള്ള പുതിയ സെലക്ഷന്‍ കമ്മറ്റിയാണ് ടീമിനെ തെരഞ്ഞെടുത്തത്. പതിനഞ്ചംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പരിക്ക്മൂലം വലയുന്ന ലോകേഷ് രാഹുല്‍, ഭുവനേശ്വര്‍ കുമാര്‍, ശിഖര്‍ ധവാന്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനം മന്ദീപ് സിംഗ്, ധവാല്‍ കുല്‍ക്കര്‍ണി, കേദാര്‍ യാദവ് എന്നിവര്‍ക്ക് ടീമിലിടം നേടിക്കൊടുത്തു. ഇന്ത്യയുടെ സ്പിന്‍ കരുത്തായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും വിശ്രമം നല്‍കിയപ്പോള്‍ അക്സര്‍ പട്ടേലും ...

Read More »

അഞ്ചടിച്ച്‌ ബ്രസീല്‍ മുന്നേറിയപ്പോള്‍ സമനില പിടിച്ച് അര്‍ജന്റീന രക്ഷപെട്ടു…!

ലോകകപ്പ് ഫുട്ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ടില്‍ ബ്രസീലിനും യുറഗ്വായ്ക്കും തകര്‍പ്പന്‍ ജയം. അര്‍ജന്റീനയെ പെറു സമനിലയില്‍ തളച്ചപ്പോള്‍ കോപ്പ അമേരിക്ക ചാംപ്യന്‍മാരായ ചിലെയെ ഇക്വഡോര്‍ അട്ടിമറിച്ചു. യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇറ്റലി-സ്പെയിന്‍ മല്‍സരം സമനിലയിലായി. ഏറെക്കാലത്തിനുശേഷം പേരിനൊത്ത പ്രകടനം പുറത്തെടുത്ത ബ്രസീല്‍, എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ബൊളീവിയയെ തകര്‍ത്തുവിട്ടത്. ഒരു ഗോള്‍ നേടുകയും മറ്റ് രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത നെയ്മറാണ് ബ്രസീല്‍ വിജയത്തിന്‍റെ  ശില്‍പി. മല്‍സരത്തിന് 11 മിനിറ്റ് പ്രായമുള്ളപ്പോള്‍ ഗോള്‍വര്‍ഷത്തിന് തുടക്കമിട്ടതും നെയ്മര്‍ തന്നെ‍. ഇതുള്‍പ്പെടെ ആദ്യ പകുതിയില്‍ തന്നെ നാലു ഗോളുകള്‍ വീണു. ...

Read More »

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു…!

മലേഷ്യയില്‍ ഒക്ടോബര്‍ 20ന് തുടങ്ങുന്ന ഏഷ്യന്‍സ് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമിനെ മലയാളി താരം പി.ആര്‍ ശ്രീജേഷ് നയിക്കും. മന്‍പ്രീത് സിംഗ് ആണ് വൈസ് ക്യാപ്റ്റന്‍.ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ നിലവിലെ ജേതാക്കള്‍ പാകിസ്ഥാനാണ്. ഇന്ത്യ, മലേഷ്യ, കൊറിയ, ജപ്പാന്‍, ചൈന രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഇന്ത്യയാണ് ഇപ്പോള്‍ ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ടീം.അതേസമയം ഒരു ടീമിനെയും നിസാരമായിട്ടല്ല കാണുന്നതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രീജേഷ് പറഞ്ഞു. കൊറിയ, പാകിസ്ഥാന്‍ ടീമുകള്‍ അപ്രതീക്ഷിത നീക്കങ്ങള്‍ക്ക് കഴിവുള്ളവരാണെന്നും ശ്രീജേഷ് പറഞ്ഞു.

Read More »

ഇന്ത്യയുടെ റെക്കോര്‍ഡ് ദക്ഷണാഫ്രിക്ക തകര്‍ത്തു..!!!

ഡേവിഡ് മില്ലററുടെ സെഞ്ച്വറിയുടെ ബലത്തിലാണ് ദക്ഷണാഫ്രിക്ക 49.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 372 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചത്. 79 പന്തുകളില്‍ നിന്ന് 10 ഫോറുകളും ആറ് പടുകൂറ്റന്‍ സിക്സറുകളുടെയും ബലത്തില്‍ മില്ലര്‍ പുറത്താകാതെ 118 റണ്‍സ് നേടി ടീമിന്‍റെ  വിജശില്‍പിയായി. ഒരു ഘട്ടത്തില്‍ 265 ന് ആറ് എന്ന നിലയിലായിരുന്ന ദക്ഷണാഫ്രിക്കയെ ഏഴാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന മില്ലര്‍ – ഫെലുക്ക്വായോ സഖ്യമാണ് വിജയത്തിലെത്തിച്ചത്. വേര്‍പിരിയാത്ത ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 107 റണ്‍സാണ് നേടിയത്. 39 പന്തുകള്‍ നേരിട്ട ആന്‍ടില്‍ ഫെലുക്ക്വായോ 42 ...

Read More »

കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി!!

കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം പരാജയം. കൊച്ചിയിലെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനു അത് ലറ്റികോ ഡി കോല്‍ക്കത്തയോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. കളിയുടെ 52ാം മിനിറ്റില്‍ ഹവിയര്‍ ലാറ നേടിയ ഗോളാണ് കേരളത്തിന്‍റെ  കൊമ്പന്‍മാരെ കൊമ്പുകുത്തിച്ചത്. ബോക്സിനു വെളിയില്‍നിന്നും ലാറ തൊടുത്ത നിരുപദ്രവകരമായ ലോംഗ് റേഞ്ച് ഷോട്ട് സന്തോഷ് ജിങ്കാന്‍റെ  കാലില്‍ തട്ടി വലയില്‍ പതിക്കുകയായിരുന്നു. മഞ്ഞക്കടലായി അലയൊലി തീര്‍ത്ത ആരാധകരുടെ ആവേശത്തിനു കേരളത്തെ രക്ഷിക്കാനായില്ലെങ്കിലും ഇത്തവണ കേരളത്തിന്‍റെ  കൊമ്പന്‍മാര്‍ പൊരുതിയാണ് തോറ്റത്. ആദ്യ മത്സരത്തില്‍ കളിച്ച ടീമേയായിരുന്നില്ല കൊച്ചിയിലേത്. ...

Read More »

മഞ്ഞത്തിരമാല തീര്‍ക്കാന്‍ മഞ്ഞപ്പടയുടെ ആവേശപ്പാട്ടും കൂറ്റന്‍ ബാനറും!

കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അലകടലായി ആവേശം തീര്‍ക്കാന്‍ കൂറ്റന്‍ ബാനറുമെത്തുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബാനര്‍ ഒരുക്കുന്നത് ബ്ലാസ്റ്റേഴ്സിന്‍റെ  ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയാണ്. സ്റ്റേഡിയത്തിന്‍റെ  ഈസ്റ്റ് ബ്ലോക്കിലാണ് ബാനര്‍ ഉയരുക. ഒപ്പം ബ്ലാസ്റ്റേഴ്സിന്‍റെ  ആവേശം ജനങ്ങളിലെത്തിക്കാന്‍ മഞ്ഞപ്പട തീം മ്യൂസിക്കും ഒരുക്കിക്കഴിഞ്ഞു. നേരം സിനിമയിലെ പിസ്താ എന്ന പാട്ടിലൂടെയും പ്രേമത്തിലെ പാട്ടുകളിലൂടെയും ശ്രദ്ധേയനായ ശബരീഷ് വര്‍മ്മയാണ് പാട്ട് പാടിയിരിക്കുന്നത്. കടലല്ലേ, അലറും കലിയല്ലേ..എന്ന് തുടങ്ങുന്ന പാട്ട് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Read More »

ദേശീയ സോഫ്റ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തിരിതെളിഞ്ഞു!

38ാ മത് സീനിയര്‍ നാഷണല്‍ സോഫ്റ്റ്ബോള്‍ ചാമ്ബ്യന്‍ഷിപ്പ് ആന്ധ്ര പ്രദേശിലെ അനന്തപുരത്തെ ആര്‍ ഡി ടി സ്റ്റേഡിയത്തില്‍ ആരംഭിച്ചു. ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിലെ പുരുഷ വനിത ടീമുകള്‍ മത്സരിക്കുന്ന ഈ ചാമ്ബ്യന്‍ഷിപ്പിന്‍റെ  ഉദ്ഘാടനം അനന്തപുരം ജില്ലാ കളക്‌ട്ര്‍ കോന ശശിധര്‍ ഐ എ എസ് നിര്‍വ്വഹിച്ചു. ആന്ധ്ര പ്രദേശിന്‍റെ  സോഫ്റ്റ്ബോള്‍ പ്രസിഡന്റ് ഡോ: നരസിംഹം അധ്യക്ഷത വഹിച്ചു. അനന്തപുരം ജില്ലാ പരിഷത്ത് ചെയര്‍മാന്‍ ഡി. ചമന്‍ സാബ്, റുറല്‍ ഡെവലപ്പ്മെന്റ് ഡയറക്‌ട്ര്‍ ശ്രീമതി വിഷാല ഫെറര്‍ എന്നിവര്‍ മുഖ്യാഥിതികള്‍ ആയിരുന്നു. സി ഇ ഓ സോഫ്റ്റ്ബോള്‍ ...

Read More »

കൊച്ചി ഫുട്ബോള്‍ ലഹരിയില്‍; കേരള ബ്ലാസ്റ്റേഴ്സ് ഇന്ന്‍ മുന്‍ ചാമ്പ്യന്‍മ്മാര്‍ക്കെതിരെ!!

ഇന്ന്ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഹോം മാച്ചില്‍ അത് ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നേരിടാനൊരുങ്ങുമ്പോള്‍ നഗരം ഫുട്ബോള്‍ ലഹരിയിലാണ്. ആദ്യ കളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയോട് പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ റെക്കോര്‍ഡ് കാണിക്കൂട്ടത്തിന് മുന്നില്‍ കേരളത്തിന്‍റെ  സ്വന്തം മഞ്ഞപ്പടക്ക് കരുത്ത് പതിന്‍മടങ്ങാകും. ഉച്ചയോടെ തന്നെ കലൂര്‍ സ്റ്റേഡിയം പരിസരം മഞ്ഞക്കുപ്പായക്കാരെ കൊണ്ട് നിറയും. മലബാര്‍ മേഖലയില്‍ നിന്ന് വലിയ തോതില്‍ ഫുട്ബോള്‍ പ്രേമികള്‍ കൊച്ചിയിലെത്തും. ബ്ലാസ്റ്റേഴ്സ് എത്ര ഗോളിന് ജയിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Read More »

രണ്ടാം ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തലപ്പത്ത്!

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനു രണ്ടാം ജയം. ഗോഹാട്ടിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നിലവിലെ റണ്ണേഴ്സ് അപ്പായ ഗോവ എഫ്.സിയെ മറുപടിയില്ലാത്ത രണ്ട്ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തരിപ്പണമാക്കി. ഉറുഗ്വയന്‍ താരം എമിലിയാനോഅല്‍ഫാരോയാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഈ വിരകഥയിലെ നായകന്‍. രണ്ടു ഗോളും ഈ ഉറുഗ്വയന്‍താരത്തിന്റേ ബൂട്ടില്‍ നിന്നും ഗോവന്‍ വലയിലെത്തി. ഇതോടെ ഐഎസ്‌എല്ലില്‍ സ്വന്തം ഗ്രൗണ്ടിലെ തുടക്കം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് അതിഗംഭീരമാക്കി. ഇരുപതാം മിനിറ്റില്‍ എമിലിയാനോ അല്‍ഫാരോ ആദ്യ വെടിപൊട്ടിച്ചു. രണ്ടാം പകുതിയുടെ അറുപത്തിരണ്ടാം മിനിറ്റിലാണ് എമിലിയാനോ അല്‍ഫാരോയുടെ രണ്ടാം ഗോള്‍. ...

Read More »