Sports

കെ.ശ്രീകാന്ത് ക്വാര്‍ട്ടറില്‍…..!

ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം കെ. ശ്രീകാന്ത് ക്വാര്‍ട്ടര്‍ഫൈനലില്‍ കടന്നു. നാട്ടുകാരനായ അജയ് ജയറാം പരിക്കിനെത്തുടര്‍ന്ന് പിന്‍മാറിയതോടെയാണ് ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. ആദ്യ ഗെയിം 21-16ന് ശ്രീകാന്ത് നേടിയതിനുശേഷമാണ് കാലിനേറ്റ പരിക്കുമൂലം അജയ് പിന്‍മാറിയത്. ജര്‍മനിയുടെ മാര്‍ക് സ്യൂബ്ലറാണ് ക്വാര്‍ട്ടറില്‍ ശ്രീകാന്തിന്‍റെ  എതിരാളി. അതേസമയം മലയാളിതാരം എച്ച്‌.എസ്. പ്രണോയ് രണ്ടാം സീഡ് ഡെന്‍മാര്‍ക്കിന്‍റെ  വിക്ടര്‍ അക്സല്‍സനോട് പൊരുതിത്തോറ്റു.സ്കോര്‍: 16-21,19-21

Read More »

കാന്‍പൂര്‍ ടെസ്റ്റ്‌; ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 318 റണ്‍സിന് പുറത്ത്.

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിറങ്ങിയ ഇന്ത്യ, ഒന്നാം ഇന്നിങ്സില്‍ 318 റണ്‍സിന് ഓള്‍ഔട്ടായി. ഒന്‍പത് വിക്കറ്റിന് 291 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനമായ ഇന്ന് ബാറ്റിങ് ആരംഭിച്ച ഇന്ത്യ, ഏഴ് ഓവറില്‍ 27 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. ഇന്നലത്തെ സ്കോറിനോട് ഒരു റണ്‍ മാത്രം കൂട്ടിച്ചേര്‍ത്ത ഉമേഷ് യാദവ് (9) ആണ് പുറത്തായത്. വാഗ്നറിനാണ് വിക്കറ്റ്. ഇന്നലെ 16 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജ, 26 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് വ്യക്തിഗത സ്കോര്‍ 42ല്‍ എത്തിച്ചു. ഒരു ഘട്ടത്തില്‍ ഒരു വിക്കറ്റിന് 154 ...

Read More »

ആഴ്സന്‍വെങ്ങര്‍ പീരങ്കിപ്പടയുടെ സൈന്യാധിപനായിട്ട് രണ്ട് പതിറ്റാണ്ട്.

ഇംഗ്ലീഷ് ഫുട്ബോളിന്‍റെ  കോട്ടകളിലേക്ക് പീരങ്കിപ്പടയുമായി ആഴ്സന്‍ വെങ്ങറെന്ന സര്‍വസൈന്യാധിപനിറങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് തികയുന്നു. ആഴ്സനലെന്ന ടീമിന് ഗണ്ണേഴ്സ് (പീരങ്കിപ്പട)യെന്ന വിളിപ്പേരുണ്ടെങ്കിലും അവരുടെ കളി ഇടിമുഴക്കങ്ങളുടേതല്ല, മറിച്ച്‌ തെളിമയാര്‍ന്ന സൗന്ദര്യത്തിന്റേതാണ്. അതിന്‍റെ  ക്രെഡിറ്റ് ഫ്രാന്‍സില്‍നിന്ന് ടീമിനെ കളി പഠിപ്പിക്കാനെത്തിയ വെങ്ങര്‍ക്കാണ്. 20 വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ കിരീടനേട്ടങ്ങളെക്കാള്‍ ആരാധകര്‍ വിലമതിക്കുന്നത് ആഴ്സനല്‍ നല്‍കിയ കോരിത്തരിപ്പിക്കുന്ന കളിയനുഭവങ്ങളാണ്. 1996 സപ്തംബര്‍ 22-നാണ് ടീമിന്റെ ചുമതലക്കാരനായി വെങ്ങര്‍ ആഴ്സനലിലേക്കെത്തുന്നത്. അന്നുതൊട്ടിന്നോളം ഒരോ കുതിപ്പും കിതപ്പും ഈ 66-കാരന്റെ ചങ്കിലുണ്ട്. സൂപ്പര്‍താരങ്ങളെ വാങ്ങുകയല്ല മറിച്ച്‌ സൂപ്പര്‍താരങ്ങളെ സൃഷ്ടിച്ചെടുക്കലാണ് ആഴ്സനലില്‍ തന്റെ ദൗത്യമെന്ന് ...

Read More »

സിന്ധുവും സാക്ഷിയും ഇന്ന് തിരുവനന്തപുരത്ത്……!

റിയോ ഒളിമ്പിക്സില്‍ മെഡല്‍ നേടിയ കായികതാരങ്ങളെ ഇന്ന് തിരുവനന്തപുരത്ത് ആദരിക്കും. വെള്ളിമെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം പിവി സിന്ധു, വെങ്കലമെഡല്‍ നേടിയ ഗുസ്തിതാരം സാക്ഷിമാലിക് ഇവരുടെ പരിശീലകരായ പുല്ലേല ഗോപിചന്ദ്, മന്ദീപ് എന്നിവരെയാണ് ആദരിക്കുന്നത്. രാവിലെ 11 മണിക്ക് കോട്ടണ്‍ഹില്‍ സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യും. സിന്ധുവിന് 50 ലക്ഷവും, സാക്ഷിക്ക് 25 ലക്ഷവും പരിശീലകര്‍ക്ക് യഥാക്രമം പത്ത്, അഞ്ച് ലക്ഷവുമാണ് നല്‍കുന്നത്. ഓട്ടോബാന്‍ കാര്‍ റെന്റല്‍ എംഡി മുക്കാട്ട് സെബാസ്റ്റിയനാണ് സമ്മാനം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

Read More »

ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച; ഒന്നാം ദിനം ഒന്‍പതിന് 291

ന്യൂസീലന്‍ഡിനെ നേരിടാനിറങ്ങിയ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് തകര്‍ച്ച. കിവീസ് ബോളര്‍മാരൊക്കിയ സ്പിന്‍ കെണിയില്‍ വീണ ഇന്ത്യ ഒന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് എന്ന നിലയിലാണ്. രവീന്ദ്ര ജഡേജ (16), ഉമേഷ് യാദവ് (8) എന്നിവരാണ് കളി നിര്‍ത്തുമ്പോള്‍ ക്രീസില്‍. അര്‍ധസെഞ്ചുറി തികച്ച ഓപ്പണര്‍ മുരളി വിജയ് (65), ചേതേശ്വര്‍ പൂജാര (62) എന്നിവരാണ് ഇന്ത്യന്‍ സ്കോര്‍ 290 കടത്തിയത്. രണ്ടാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 112 റണ്‍സ് ഇന്ത്യന്‍ ഇന്നിങ്സിന്‍റെ  നട്ടെല്ലായി. കിവീസിനായി മിച്ചല്‍ സാന്റ്നര്‍, ട്രെന്റ് ...

Read More »

10 വര്‍ഷം ഇന്ത്യക്കായി കളിക്കാനുള്ള കഴിവ് കോലിയുടെ ടീമിനുണ്ട്; സച്ചിന്‍

വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ടെസ്റ്റ് ടീമിന് അടുത്ത പത്ത് വര്‍ഷം വരെ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ കളിക്കാനുള്ള കഴിവുണ്ടെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ലോക ക്രിക്കറ്റില്‍ നിലവിലെ ടീം ആധിപത്യം സ്ഥാപിക്കുമെന്നും സച്ചിന്‍ വ്യക്തമാക്കി. കാണ്‍പുരില്‍ നടക്കുന്ന ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റിനിടെ സംസാരിക്കുകയായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍.  ”നമുക്ക് മികച്ച ഒരു സംഘമാണുള്ളത്. ഇന്ത്യന്‍ ടീമിലെ കളിക്കാരെ സംബന്ധിച്ച്‌ ഏറ്റവും നല്ല കാര്യം അവരെല്ലാം യുവാക്കളാണെന്നുള്ളതാണ്. ഇനിയും ഒരുപാട് കാലം അവര്‍ക്ക് കളിക്കാന്‍ കഴിയും” സച്ചിന്‍ പറയുന്നു. ”എതിരാളികളെ മറികടക്കാനുള്ള ആര്‍ജവം ഇന്ത്യന്‍ ടീമിനുണ്ട്. മികച്ച ബാലന്‍സിലാണ് നമ്മള്‍ ...

Read More »

വിരമിച്ചിരുന്നില്ലെങ്കില്‍ സച്ചിനെ ടീമില്‍നിന്ന് പുറത്താക്കിയേനെ; സന്ദീപ് പാട്ടീല്‍

രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ ഏകദിന ടീമില്‍നിന്ന് 2012ല്‍ത്തന്നെ സച്ചിന്‍ തെന്‍‍ഡുല്‍ക്കറിനെ ഒഴിവാക്കുമായിരുന്നുവെന്ന് ദേശീയ ടീം സെലക്ഷന്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ സന്ദീപ് പാട്ടില്‍. സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ ദേശീയ ടീമില്‍നിന്ന് സെലക്ടര്‍മാര്‍ നിര്‍ബന്ധിച്ച്‌ വിരമിപ്പിച്ചതാണെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിനിടെയാണ് സച്ചിന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നില്ലെങ്കില്‍ ടീമില്‍നിന്ന് പുറത്താക്കുമായിരുന്നുവെന്ന മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെ വെളിപ്പെടുത്തല്‍. 2012 ഡിസംബര്‍ 12ന് അദ്ദേഹത്തിന്‍റെ  ഭാവി പരിപാടികളേക്കുറിച്ചറിയാന്‍ ഞങ്ങള്‍ സച്ചിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തന്‍റെ  മനസില്‍ വിരമിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു പദ്ധതിയുമില്ലെന്നായിരുന്നു സച്ചിന്‍റെ  ഭാഷ്യം. ...

Read More »

ലാ ലിഗ: സ്വന്തം തട്ടകത്തില്‍ ബാഴ്സക്കും റയലിനും കാലിടറി….!

ലാ ലിഗയില്‍ കരുത്തന്‍മാരായാ ബാഴ്സലോണയ്ക്കും റയല്‍ മാഡ്രിഡിനും സമനില. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരെയാണ് ബാഴ്സ സമനിലയില്‍ കുരുങ്ങിയത്. ആദ്യ പകുതിയില്‍ മികച്ച പ്രടകനം പുറത്തെടുത്ത ബാഴ്സലോണയെ 41ാം മിനിറ്റില്‍ ഇവാന്‍ റാക്കിറ്റിച്ച്‌ മുന്നിലെത്തിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ പരിക്കേറ്റ ലയണല്‍ മെസ്സി കളം വിട്ടതോടെ ബാഴ്സയില്‍ നിന്ന് അത്ലറ്റിക്കോ മത്സരം തിരിച്ചു പിടിച്ചു. അര്‍ജന്റീനക്കാരനായ യുവതാരം എയ്ഞ്ചല്‍ കൊറിയയാണ് അത്ലറ്റിക്കോക്ക് സമനില സമ്മാനിച്ചത്. ലാ ലിഗയില്‍ തുടര്‍ച്ചയായ 17ാം ചരിത്ര വിജയം ലക്ഷ്യമിട്ട് സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ കളിക്കാനിറങ്ങിയ റയലിനെ വിയ്യാറയലാണ് സമനിലയില്‍ കുരുക്കിയത്. ...

Read More »

കാന്‍പുര്‍ ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു; മുരളി വിജയിനും പൂജാരയ്ക്കും അര്‍ധസെഞ്ചുറി

അഞ്ഞൂറാം ടെസ്റ്റ് മല്‍സരത്തിനിറങ്ങിയ മികച്ച തുടക്കത്തിനുശേഷം ന്യൂസീലന്‍ഡിനെതിരെ പതറുന്നു. 64 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. അജിങ്ക്യ രഹാനെ (18), വൃദ്ധിമാന്‍ സാഹ (0) എന്നിവരാണ് ക്രീസില്‍. ഉച്ചഭക്ഷണത്തിനു പിരിയുമ്ബോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. 32 റണ്‍സെടുത്ത ലോകേഷ് രാഹുലിന്‍റെ  വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. മിച്ചല്‍ സാന്റ്നറിനായിരുന്നു വിക്കറ്റ്. രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ മുരളി വിജയ്-രോഹിത് ശര്‍മ സഖ്യം ഇന്ത്യന്‍ ഇന്നിങ്സിന് അടിത്തറയിട്ടു. 65 റണ്‍സെടുത്ത ...

Read More »

ന്യൂസീലന്‍ഡിനെതിരെ ഇന്ത്യ മികച്ച നിലയിലേക്ക്….!

അഞ്ഞൂറാം ടെസ്റ്റ് മല്‍സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് ന്യൂസീലന്‍ഡിനെതിരെ നല്ല തുടക്കം. ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 32 റണ്‍സെടുത്ത ലോകേഷ് രാഹുലിന്‍റെ  വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മിച്ചല്‍ സാന്റ്നറിനാണ് വിക്കറ്റ്. ഓപ്പണര്‍ മുരളി വിജയ് 39 റണ്‍സോടെയും ചേതേശ്വര്‍ പൂജാര 34 റണ്‍സോടെയും ക്രീസിലുണ്ട്. പിരിയാത്ത രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 63 റണ്‍സ് എടുത്തിട്ടുണ്ട്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആറ് ബാറ്റ്സ്മാന്‍മാരും രണ്ട് സ്പെഷലിസ്റ്റ് സ്പിന്നര്‍മാരുമടങ്ങുന്നതാണ് ഇന്ത്യന്‍ ടീം. ശിഖര്‍ ധവാനും അമിത് മിശ്രയ്ക്കും ...

Read More »