Sports

വിംബിള്‍ഡണ്‍:ഇന്ത്യക്ക് രണ്ടു ഫൈനല്‍

വിമ്പിഡണ്‍ ഡബിള്‍സില്‍ ഇന്ത്യക്ക് രണ്ടു ഫൈനല്‍.വനിതാ ഡബിള്‍സിലും  മിക്‌സഡ് ഡബിള്‍സിലും ഇന്ത്യന്‍ സഖ്യങ്ങള്‍ ഫൈനലില്‍ പ്രവേശിച്ചു.മിക്‌സഡ് ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ്-മാര്‍ട്ടീന ഹിംഗിസ് സഖ്യവും വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ-മാര്‍ട്ടീന ഹിംഗിസ് സഖ്യവുമാണ് ഫൈനലില്‍ കടന്നിരിക്കുന്നത്.സ്വീഡിഷ് താരം മാര്‍ട്ടീന ഹിംഗിസുമായുള്ള സഖ്യത്തിലൂടെയാണ് സാനിയയും പേസും വിമ്പിള്‍ഡണ്‍ ഫൈനലില്‍ എത്തിയിരിക്കുന്നത്.                സെമിയില്‍ യുഎസിന്റെ മൈക്ക് ബ്രയാന്‍-ബെഥനീ മാറ്റക്ക്      സാന്‍ഡ്‌സ്  സഖ്യത്തെയാണ് പേസ്-ഹിംഗിസ് സഖ്യം തോല്‍പിച്ചത്. 6-3, 6-4 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പേസ് സഖ്യത്തിന്റെ ...

Read More »

ഐഎസ്എൽ ലേലം :1.2 കോടിക്ക് ഛേത്രി മുംബൈ സിറ്റിയില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണിന്റെ താരലേലത്തിന് തുടക്കമായി. കാലത്ത് ആരംഭിച്ച ലേലത്തില്‍ പത്ത് കളിക്കാരെയാണ് ടീമുകള്‍ സ്വന്തമാക്കിയത്.ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം സീസണിന്റെ താരലേലത്തിൽ നേട്ടമുണ്ടാക്കിയത് മലയാളിതാരം റിനോ ആന്റോയും യുജിൻസൺ ലിങ്ദോയുമാണ്. 27.5 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന യുജിൻസൺ ലിങ്ദോയെ 1.o5 കോടി രൂപയ്ക്കാണ് ബാംഗ്ലൂർ എഫ്സി സ്വന്തമാക്കിയത്. മലയാളി താരം റിനോ ആന്റോയെ 90 ലക്ഷം രൂപയ്ക്ക് കൊല്‍ക്കത്തയാണ് സ്വന്തമാക്കിയത്. 17.5 ലക്ഷം രൂപയായിരുന്നു റിനോയുടെ അടിസ്ഥാനവില. ഇതില്‍ രണ്ടുപേര്‍ ഒരു കോടിയിലേറെ രൂപ ലേലത്തുകയായി നേടി. സുനില്‍ ...

Read More »

സെറീന വില്യംസ് വിംബിള്‍ഡണ്‍ ഫൈനലില്‍

അമേരിക്കന്‍ താരം സെറീന വില്യംസ് വിംബിള്‍ഡണ്‍ വനിതാ വിഭാഗം ഫൈനലില്‍ കടന്നു.ഇത് എട്ടാം തവണയാണ് സെറീന വിംബിള്‍ഡണിന്റെ ഫൈനലിലെത്തുന്നത്.ഫൈനലില്‍ സ്പാനിഷ് താരം ഗാര്‍ബിന്‍ മുഗുരിസയാണ് സെറീനയുടെ എതിരാളി. റഷ്യയുടെ മരിയ ഷറപ്പോവയെ സെമിയില്‍ തോല്‍പ്പിച്ചാണ് സെറീനയുടെ മുന്നേറ്റം. സ്കോര്‍- 6-2, 6-4. ആറാം വിംബിള്‍ഡണ്‍ കിരീടവും ഇരുപത്തിയൊന്നാം ഗ്രാന്‍സ്ലാം കിരീടവുമാണ് സെറീന ഇത്തവണ ലക്ഷ്യമിടുന്നത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഫ്രഞ്ച് ഓപ്പണില്‍ സെറീനയെ രണ്ടാം റൗണ്ടില്‍ അട്ടിമറിച്ചതിന്റെ ഓര്‍മ്മകളാകും മുഗുരിസയുടെ കരുത്ത്.

Read More »

വിമ്പിള്‍ഡണ്‍: സാനിയ സഖ്യം മുന്നോട്ട്

ലണ്ടന്‍: ഇന്ത്യയുടെ സാനിയ മിര്‍സ- സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിങ്കിസ്‌ സഖ്യം വിമ്പിള്‍ഡണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ വനിതാ ഡബിള്‍സ്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സ്‌പെയിന്റെ അനാബെല്‍ മെദീന ഗാറിഗസ്‌- അരാന്‍സ്‌ക പാര സാന്റോജ ജോഡിയെ 6-4, 6-3 എന്ന സ്‌കോറിനാണ്‌ സാനിയ സഖ്യം പ്രീ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്‌.റഷ്യയുടെ മുന്‍ ചാമ്പ്യന്‍ മരിയ ഷറപ്പോവ വനിതാ സിംഗിള്‍സ്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. കസഖ്‌സ്ഥാന്റെ സറീന ഡിയാസിനെ 6-4, 6-4 എന്ന സ്‌കോറിനാണ്‌ ഷറപ്പോവ തോല്‍പ്പിച്ചത്‌. ഷറപ്പോവ 2011 നു ശേഷം ആദ്യമായാണ്‌ വിമ്പിള്‍ഡണ്‍ നാലാം റൗണ്ട്‌ ...

Read More »

നിയമ ലംഘനം; മെയ്‍വെതറിന് ലോക ചാംപ്യൻപദവി നഷ്ടമായി

ബോക്സിങ് നിയമം പാലിച്ചില്ല എന്നാരോപിച്ചുകൊണ്ട്മെയ്‍വെതറിൽ നിന്നും ലോക ചാംപ്യൻ പട്ടം തിരിച്ചെടുത്തു. ബോക്സിങ്ങിലെ നൂറ്റാണ്ടിന്റെ മൽസരം എന്നു വിശേഷിച്ച മൽസരത്തിൽ ഫിലിപ്പീൻസ് താരം മാനി പക്വിയാവോയ പരാജയപ്പെടുത്തി മെയ്‍വെതർ നേടിയ ചാംപ്യൻ പട്ടമാണ് ലോക ബോക്സിങ് സംഘടന തിരിച്ചെടുത്തത്.  38 കാരനായ മെയ്‍വെതർ ബോക്സിങ് നിയമം പാലിച്ചില്ല എന്നാരോപിച്ചാണ് സംഘടനയുടെ നടപടി.ഇതോടെ തിമോത്തി ബ്രാഡലി പുതിയ ഫുല്ല്ബെല്റ്റ് ഹോള്‍ഡറായി.മൽസരത്തില്‍ നിന്നുള്ള പാരിതോഷികത്തിന്റെ 200,000 ഡോളര്‍ അടയ്‌ക്കേണ്ട അവധി കഴിഞ്ഞതായും മാത്രമല്ല ജൂനിയര്‍ മിഡില്‍വെയ്റ്റ് എന്ന പദവി മെയ്‍വെതർ ഉപേക്ഷിച്ചില്ലെന്നുമാണ് സംഘടന പറയുന്നത്. ഒരേസമയം രണ്ടു ...

Read More »

കോപ്പയില്‍ ചരിത്രമെഴുതി ചിലി

സാന്തിയാഗോ: 99 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമായി,കോപ്പ അമേരിക്ക കിരീടം ആതിഥേയരായ ചിലിയ്ക്ക്. ഫൈനലില്‍ അര്‍ജന്റീനയെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ തോല്‍പിച്ചാണ് ചിലി കോപ്പയിലെ തങ്ങളുടെ ആദ്യ കിരീടം ചൂടിയത്. സ്‌കോര്‍ 4-1.മുഴുവന്‍ സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോള്‍ രഹിത സമനില പാലിച്ചതോടെ മത്സരം പെനാല്‍റ്റിയിലേക്ക് നീളുകയായിരുന്നു. അര്‍ജന്റീനയ്ക്കായി പെനാല്‍റ്റിയെടുത്ത ഹിഗ്വെയ്‌നും എവര്‍ ബെനേഗയും അവസരം നഷ്ടപ്പെടുത്തിയപ്പോള്‍ ചിലി നാല് അവസരങ്ങളും വലയിലാക്കി.ചിലിയുടെ മികച്ച കളിയ്‌ക്കൊപ്പം ഗോളെന്നുറച്ച പല അവസരങ്ങളും മുതലാക്കാനാകാതെ പോയതും അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി.ഇതോടെ 22 വര്‍ഷങ്ങള്‍ക്കു ശേഷം കോപ്പ തിരിച്ച് പിടിക്കാമെന്ന അര്‍ജന്റീനയുടെ ...

Read More »

കോപ്പയിൽ ആരു ചുംബിക്കും….

            അത് ലയണൽ മെസ്സിയാണെങ്കിൻ അർജന്റീനയുടെ 22 വർഷത്തെ കാത്തിരിപ്പിന് വിരാമമാകും, അത് അർട്ടൂറോ വിദാലാണെങ്കിൽ ചിലിക്ക് അനനlമായ ചരിത്ര നിമിഷവും. കണക്കിലെ കളികൾ അർജന്റീനയ്ക്ക് മുൻതൂക്കം ബമ്മാനിക്കുമ്പോൾ ആർത്തിരമ്പുന്ന ഗ്യാലറികൾ ചിലി പടയാളികളുടെ വീര്യം കൂട്ടും നാളെ പുലർച്ചെ 2.30 ന് സാന്റിയാഗോയിൽ പന്തുരുളുമ്പോൾ ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രേമികളുടെ നെഞ്ചിടിപ്പും അതിനൊപ്പമാകും  

Read More »

വിംബിള്‍ഡണില്‍ അട്ടിമറി: നദാല്‍ പുറത്ത്

രണ്ട് തവണ ചാമ്പ്യനായ റാഫേല്‍ നദാലിനെ ജര്‍മ്മന്‍ താരമായ ഡസ്റ്റിന്‍ ബ്രൗണ്‍ അട്ടിമറിച്ചു. റാങ്കിങ്ങില്‍ 102 ാം സ്ഥാനത്തുള്ള ഡസ്റ്റിന്‍ ബ്രൗണ്‍ 7-5, 3-6, 6-4, 6-4 എന്ന സ്‌കോറിനാണ് നദാലിനെ വീഴ്ത്തിയത്. കളിമണ്‍ കോര്‍ട്ടിലെ രാജാവായ നദാല്‍ ഈ സീസണില്‍ഫ്രഞ്ച് ഓപ്പണില്‍ ദ്യോകോവിച്ചിനോട് ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു. മറ്റു മത്സരങ്ങളില്‍ മുന്‍ ചാമ്പ്യന്‍ ആന്‍ഡി മറെ,ഏഴുവട്ടം ചാമ്പ്യനായ സ്വിസ് താരം  രണ്ടാം സീഡ് റോജര്‍ ഫെഡറര്‍, നാലാം സീഡ് സ്റ്റാനിസ്ലാസ് വാവ്‌റിങ്ക, വനിതാ ടോപ് സീഡ് സെറീന വില്യംസ്, നിലവിലെ ചാമ്പ്യന്‍ ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ...

Read More »

ഇറ്റലിയില്‍ യുവെന്‍റെസ് വീണ്ടും തേരോട്ടം….

            ഇറ്റാലിയന്‍ സീരീ എ കിരീടം എതിരാളികള്‍ ഇല്ലാതെ നാലാം തവണയും യുവെന്റാസ് നെഞ്ചിലേറ്റി . നാല് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ്  യുവെന്റാസ്  രണ്ടാം സ്ഥാനത്തുള്ള ലാസിയോയെക്കാള്‍ 17 പോയിന്റ്‌ മുന്തൂക്കത്തില്‍ കിരീടം സ്വന്തമാക്കിയത് . ആഭ്യന്തര ലീഗില്‍ മറ്റൊരു ടീമുകള്‍ക്കും നെടുവാനകാത്ത അസൂയാവഹമായ 31 ആം കിരീടമാണ് ഇതോടെ യുവെന്റാസ് സ്വന്തക്കിയത് .

Read More »

1000 കോടിയുടെ വിജയം!!!!!

          ലോകമെമ്പാടുമുള്ള കായിക പ്രേമികള്‍ കണ്ണ് നാട്ടു കാത്തിരുന്ന നൂറ്റാണ്ടിന്റെ പോരാട്ടം എന്ന് വിശേഷിക്കപ്പെട്ട ലോക ബോക്സ്‌ഇന്ഗ് മത്സരത്തില്‍ അമേരിക്കക്കാരന്‍ ഫ്ലോയിഡ് മെയിവെതെരിന്റെ വിജയത്തിന് 1000 കോടിയുടെ തിളക്കം. കായിക ചരിത്രത്തിലെ സമാനതകളില്ലാത്ത പോരാട്ടത്തിന്റെ ലാഭ വിഹിതത്തില്‍ നിന്ന്  മെയ്‌വെതര്‍ക്ക് 1000 കോടിയിലതികവും പരാജയപ്പെട്ട പക്കിയവോയിക്ക് 700 കൊടിയിലതികം രൂപയും ലഭിക്കും. പ്രഫഷണല്‍ ബോക്സ്‌ഇങ്ങില്‍ ഇതുവരെയും പരാജയപ്പെടാത്ത മെയ്‌വെതര്‍  ഈ വിജയത്തോടെ ലോക ബോക്സ്‌ഇന്ഗ്  അസോസിയേഷ്‌ന്റെയും, ബോക്സ്‌ഇന്ഗ്  കൌണ്സിളിന്റെയും ലോക ബോക്സ്‌ ഇന്ഗ് ഒര്‍ഗനൈസറേന്റെയും കിരീടതിനവകാശിയായി.

Read More »