Sports

ബൗളിങ് ആക്ഷന്‍ വിവാദം; നരെയ്‌ന്റെ ഐപിഎല്‍ അനിശ്ചിതത്വത്തില്‍..!!

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് താരം സുനില്‍ നരെയ്ന് ഐപിഎല്‍ നഷ്ടമായേക്കും. പാക്കിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്നതിനിടെ നരെയ്ന്റെ ബൗളിംഗിനെതിരേ പരാതി ഉയര്‍ന്നതോടെയാണിത്. അനുവദനീയ പരിധിയില്‍ കൂടുതല്‍ നരെയ്ന്റെ കൈമുട്ടുകള്‍ മടങ്ങുന്നുവെന്നാണ് ആരോപണം. ലാഹോര്‍ ഖലന്തേഴ്‌സ്- ക്വാട്ട ഗ്ലാഡിയേറ്റേഴ്‌സ് മല്‍സരത്തിനിടെയിലെ ബൗളിങ് ആക്ഷനെതിരെയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് പരാതി ലഭിച്ചത്. 2014ല്‍ ചാംപ്യന്‍സ് ലീഗിലും നരെയ്‌ന്റെ ബൗളിങ് ആക്ഷനെതിരേ ആരോപണമുയര്‍ന്നിരുന്നു. പിന്നീട് ആക്ഷനില്‍ മാറ്റം വരുത്തിയ ശേഷമാണ് നരെയ്ന്‍ ടീമിലേക്ക് മടങ്ങിയെത്തിയത്. വിന്‍ഡീസ് താരത്തിന് പന്തെറിയുന്നതില്‍ നിന്നും വിലക്ക് നേരിടേണ്ടി വന്നാല്‍ അത് കൊല്‍ക്കത്തയ്ക്ക് വലിയ തിരിച്ചടിയാകും. ...

Read More »

ഐഎസ്എല്‍ കലാശക്കളി ഇന്ന്; ആദ്യ കപ്പിനായി ബെംഗളൂരു..!1

അ‍ഞ്ച് മാസം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ ഐഎസ്എല്‍ നാലാം സീസണിലെ ചാമ്പ്യന്‍മാരെ ഇന്നറിയാം. കലാശപ്പോരില്‍ സ്വന്തം മൈതാനത്ത് ബെംഗളൂരു എഫ്‌സി രാത്രി എട്ടിന് ചെന്നൈയിന്‍ എഫ്സിയെ നേരിടും. ആദ്യ സീസണില്‍ തന്നെ കപ്പുയര്‍ത്താനാണ് ലീഗിലെ സ്ഥിരതയാര്‍ന്ന ടീമായ ബെംഗളൂരു ഇറങ്ങുന്നത്. എന്നാല്‍ 2015ലെ കിരീടനേട്ടം ആവര്‍ത്തിക്കാനാണ് ചെന്നൈയിന്‍ ശ്രമം. സെമിയില്‍ പുനെ സിറ്റിയെ വീഴ്ത്തിയ ബിഎഫ്‌സി 38 ഗോളുകളാണ് ഇതുവരെ നേടിയത്. ഗുര്‍പ്രീത് സിംഗ് സന്ധു ഗോള്‍വലയം കാക്കുന്ന ബിഎഫ്സി അവസാന പത്ത് കളിയിലും തോല്‍വി അറിഞ്ഞിട്ടില്ല. അതേസമയം സെമിയില്‍ ഗോവയുടെ മുനയൊടിച്ചെത്തുന്ന ചെന്നൈയിന്‍ ഇതുവരെ ...

Read More »

ഇത്തവണ കുട്ടികള്‍ തകര്‍ക്കും; മമ്മൂട്ടിക്കും മഞ്ഞപ്പടയ്ക്കും പുറമേ കോഹ്‌ലിയും ചോദ്യപേപ്പറില്‍..!!

പരീക്ഷയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ പരിചയപ്പെടുത്താന്‍ ചോദ്യം വന്നാല്‍ സെഞ്ച്വറിയടിച്ച സന്തോഷത്തിലാകും കുട്ടികള്‍. പത്താം ക്ലാസ് പരീക്ഷയെഴുതുന്ന പശ്ചിമ ബംഗാളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അങ്ങനെ ഒരു സെഞ്ചറി. ഇംഗ്ലീഷ് പരീക്ഷയിലാണ് കൊഹ്ലിയെക്കുറിച്ചുള്ള ചോദ്യമുണ്ടായിരുന്നത്. 100 വാക്കില്‍ കോഹ്‌ലിയുടെ ജീവചരിത്രം എഴുതാനായിരുന്നു ചോദ്യം.  പ്രിയ നായകനെ കുറിച്ചുള്ള വിവരണം 100 വാക്കിലൊന്നും ഒതുക്കാന്‍ കഴിയില്ലെങ്കിലും പത്തു മാര്‍ക്ക് ഉറപ്പാക്കിയാണ് വിദ്യാര്‍ഥികള്‍ ക്ലാസ് മുറിവിട്ടത്. ചോദ്യപേപ്പറില്‍ കോഹ്ലിയെക്കുറിച്ച് സൂചനകളുണ്ടായിരുന്നു. ഇതില്ലായിരുന്നെങ്കില്‍ പോലും ഞങ്ങള്‍ തകര്‍ത്ത് എഴുതിയേനെ എന്നായിരുന്നു ശ്രേയ ഘോഷാല്‍ എന്ന മിഡ്നാപൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ പ്രതികരണം. ...

Read More »

ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത് മുന്‍ താരത്തിന്റെ മധുര പ്രതികാരം..!!

ഐലീഗിലെ സെക്കന്‍ഡ് ഡിവിഷന്‍ ലീഗ് പോരാട്ടങ്ങളിലെ ആദ്യ മത്സരത്തിനിറങ്ങിയ ബ്ലാസ്റ്റേസിന് ലഭിച്ചത് കനത്തതോല്‍വി. കേരള ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമിനെ ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ് ബെംഗളൂരുവില്‍ നിന്നുള്ള ഓസോണ്‍ ഫുട്ബോള്‍ അക്കാദമി പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സ് മുന്‍ താരം സി.എസ്.സബീത്തിന്റെ രണ്ടുഗോളുകളാണ് ഓസോണ്‍ എഫ്സിയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഐഎസ്എല്‍ ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സ് താരമായിരുന്ന സബീത്ത്, പഴയ ടീമിന്റെ യുവനിരയ്ക്കെതിരെ നടത്തിയ മധുര പ്രതികാരമായിരുന്നു അത്. ഓസോണ്‍ ഫുട്ബോള്‍ അക്കാദമിക്കുമുന്നില്‍ സഹല്‍ അബ്ദുല്‍ സമദിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് യുവതാരങ്ങള്‍ ഇടറിവീണു. ആദ്യപകുതിയില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് പിന്നിലായിരുന്നു ...

Read More »

മദ്യശാലകള്‍ തുറക്കുന്നത് ബാറുടമകള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാനെന്ന് ചെന്നിത്തല..!!

സംസ്ഥാനത്തെ മദ്യശാലകളെല്ലാം തുറക്കുന്നത് ബാറുടമകള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതി വിധി ഇതിന് സൗകര്യമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു. മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ കേസ് നടത്തിയാല്‍ ഇടതു മുന്നണി അധികാരത്തില്‍ കയറുമ്പോള്‍ പൂട്ടിക്കിടക്കുന്ന ബാറുകളെല്ലാം തുറന്നു തരാമെന്ന് സിപിഎം നേതാക്കള്‍ ഉറപ്പു നല്‍കിയിരുന്നതായി ബാറുടമകളുടെ അസോസിയേഷന്‍ നേതാവ് ബിജു രമേശ് കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. ആ വാഗ്ദാനം നിറവേറ്റുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. പട്ടണ സ്വഭാവമുള്ള പഞ്ചായത്തുകളിലും ദൂരപരിധി യില്‍ നിന്ന് ഇളവ് നല്‍കാമെന്ന് സുപ്രീംകോടതി വിധി ദുരുപയോഗപ്പെടുത്തുകയാണ് ...

Read More »

ത്രിരാഷ്ട്ര ടി20: ശ്രീലങ്കയെ തകര്‍ത്ത ആവേശത്തില്‍ ഡ്രസിംഗ് റൂമിലെ ചില്ലും തകര്‍ത്തു; ബംഗ്ലാദേശിന് പണികിട്ടും..!!

സംഭവബഹുലമായ നിമിഷങ്ങള്‍ക്കൊടുവിലാണ് ശ്രീലങ്കയെ തോല്പിച്ച് ബംഗ്ലാദേശ് നിദാഹാസ് ട്രോഫിയുടെ ഫൈനലില്‍ കടന്നത്. അവസാന ഓവറിലെ അഞ്ചാം പന്തില്‍ സിക്സര്‍ പറത്തി മഹമ്മദുള്ള വീരനായകനായപ്പോള്‍ ബംഗ്ലാദേശ് താരങ്ങളുടെ ആവേശം അതിരു കടക്കുകയും ഡ്രെസിംഗ് റൂമിലെ ചില്ലുകള്‍ തവിടുപൊടിയാകുകയും ചെയ്തു. താരങ്ങളുടെ ആവേശത്തില്‍ ചില്ലുകള്‍ പൊട്ടിയതോടെ മാച്ച് റഫറി ക്രിസ് ബ്രോഡ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് താരങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന കേറ്ററിംഗ് ജീവനക്കാര്‍ മൊഴി നല്കുകയും ചെയ്തിട്ടുണ്ട്. ഡ്രെസിംഗ് റൂമിനുണ്ടായ കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം നല്കാന്‍ തയാറാണെന്ന് ബംഗ്ലാദേശ് ടീം മാനേജ്മെന്റ് വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ ഐസിസി ...

Read More »

അണ്ടര്‍ 20 ലോകകപ്പ്: വേദി കരസ്ഥമാക്കി പോളണ്ട്; ഇന്ത്യയ്ക്ക് ഇനി കളിച്ചുകയറണം..!!

20 വയസ്സില്‍ താഴെയുള്ളവരുടെ ലോകകപ്പ് ഫുട്ബോളിന് വേദിയാവാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. കൊളംബിയയിലെ ബൊഗോട്ടയില്‍ നടന്ന നറുക്കെടുപ്പില്‍ ഇന്ത്യയെ പിന്തള്ളി പോളണ്ട് ലോകകപ്പ് വേദി കരസ്ഥമാക്കി. ഇന്ത്യയും പോളണ്ടും മാത്രമായിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നത്. ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇന്ത്യന്‍ ടീമിന് യോഗ്യതാ മത്സരം കളിക്കാതെ തന്നെ ലോകകപ്പ് കളിക്കാന്‍ കഴിയുമായിരുന്നു. അടുത്ത വര്‍ഷമാണ് ലോകകപ്പ്. ഇതാദ്യമായാണ് പോളണ്ട് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. 2013നുശേഷം അണ്ടര്‍ 20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ യൂറോപ്പ്യന്‍ രാജ്യം കൂടിയായിരിക്കുകയാണ് പോളണ്ട്. കഴിഞ്ഞ വര്‍ഷം അണ്ടര്‍ 17 ലോകകപ്പിന് ...

Read More »

അറുപതുകാരന്റെ വന്‍കുടലിന്റെ പിന്‍ഭാഗത്ത് നിന്നു നീക്കം ചെയ്തത് 100 ഓളം മീന്‍ മുള്ളുകള്‍..!!

അറുപതുകാരന്റെ വന്‍കുടലിന്റെ പിന്‍ഭാഗത്ത് നിന്ന് നീക്കം ചെയ്തത് നൂറില്‍പ്പരം മീന്‍ മുള്ളുകള്‍. മീന്‍ കഴിക്കാന്‍ അതീവ തല്‍പ്പരനായ ചൈനക്കാരനാണ് വല്ലാത്ത പൊല്ലാപ്പിലൂടെ കടന്ന് പോയത്. ഇഷ്ടഭക്ഷണമായ മീന്‍ കണ്ടപ്പോള്‍ മുന്‍പിന്‍ നോക്കാതെ വാരിവലിച്ചു തിന്നു. മുള്ളുപോലും പുറത്ത് കളഞ്ഞില്ല. പിറ്റേന്ന് ടോയ്‌ലറ്റില്‍ പോയപ്പോള്‍ പോകുമ്പോഴാണ് അദ്ദേഹം ശരിക്കും പെട്ടത്. അതികഠിനമായ വേദന ഇയാള്‍ക്ക് അനുഭവപ്പെട്ട് തുടങ്ങി. തുടര്‍ന്ന് ഇയാള്‍ പരിശോധനയ്ക്ക് വിധയമാകുകയായിരുന്നു. സിടി സ്‌കാന്‍ എടുത്തപ്പോള്‍ ഇയാളുടെ ഗുദാദ്വാരത്തിനടുത്ത് കൂട്ടമായി മീന്‍ മുള്ളുകള്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഒടുവില്‍ രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ സൂചി ...

Read More »

കാമുകിയെ ക്രൂരമായി മര്‍ദ്ധിക്കുന്ന സിസിടിവി വീഡിയോ പുറത്ത് ;ദേശീയ ക്ലബ് താരത്തെ ടീമില്‍ നിന്നും പുറത്താക്കി..!!

കാമുകിയെ ക്രൂരമായി മര്‍ദ്ധിക്കുന്ന സിസിടിവി വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്ന് ദേശീയ ക്ലബ് താരത്തെ ടീമില്‍ നിന്നും പുറത്താക്കി. വെനിസ്വലയിലെ പ്രശസ്ത ബേസ് ബോള്‍ താരം ഡെന്റ്രി വാസ്‌ക്വോസിനെതിരെയാണ് ക്ലബിന്റെ ശിക്ഷാ നടപടി.   വെനിസ്വലന്‍ ക്ലബ്ബായ ലാങ്കസ്റ്റേര്‍സ് ബാര്‍ണ്‍സ്‌റ്റോമേര്‍സ് താരമാണ് ഡെന്റ്രി വാസ്‌ക്വോസ്. സിസിടിവി വിഡീയോ പുറത്ത് വന്നതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് താരത്തിന് നേരെ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വന്നത്.   ഒരു ചവിട്ടു പടി ഇറങ്ങുന്നതിനിടെ ഡെന്റ്രി തന്റെ കാമുകിയെ മര്‍ദ്ധിക്കുന്നതും ...

Read More »

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍: പി.വി. സിന്ധു സെമിയില്‍..!!

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധു സെമിയില്‍. ക്വാര്‍ട്ടറില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ തോല്‍പ്പിച്ചാണ് സെമി പ്രവേശനം. വാശിയേറിയ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ വിജയം. സ്‌കോര്‍: 20-22, 21-18, 21-18. ലോക ആറാം നമ്പര്‍ താരമാണ് നൊസോമി ഒക്കുഹാര. സിന്ധുവാകട്ടെ, ലോക മൂന്നാം നമ്പറും. ഇതാദ്യമായാണ് സിന്ധു ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റനില്‍ സെമിയില്‍ കടക്കുന്നത്. ഇന്നത്തെ ജയത്തോടെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ 5-5ന് ഒക്കുഹാരയ്‌ക്കൊപ്പമെത്താനും സിന്ധുവിനായി. ജപ്പാന്റെ അകാന യമഗുച്ചിയും സ്‌പെയിനിന്റെ കരോളിന മാരിനും തമ്മിലുള്ള ക്വാര്‍ട്ടര്‍ ...

Read More »