Sports

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍: പി.വി സിന്ധു ക്വാര്‍ട്ടറില്‍..!!

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി.വി സിന്ധു ക്വാര്‍ട്ടറില്‍. രണ്ടാം റൗണ്ട് മത്സരത്തില്‍ തായ്ലാന്‍ഡിന്റെ നിചോണ്‍ ജിന്‍ഡോപോളിനെ ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ മുന്നേറ്റം. സ്‌കോര്‍-(21-13, 13-21, 21-18). ആദ്യ ഗെയിം 21-13 എന്ന സ്‌കോറില്‍ നിഷ്പ്രയാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം ഗെയിമില്‍ അതേ മികവ് തുടരാനായില്ല. 13-21 ന് ഗെയിം നഷ്ടപ്പെടുത്തി. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ 12-16 എന്ന നിലയില്‍ പിന്നിട്ടുനിന്ന് ശേഷമാണ് ശക്തമായ തിരിച്ചുവരവ് നടത്തി 21-18 എന്ന സ്‌കോറില്‍ സിന്ധു വിജയം പിടിച്ചെടുത്തത്.

Read More »

ഹസിന്‍ തന്നെ വഞ്ചിച്ചെന്ന് ഗുരുതര ആരോപണവുമായി മുഹമ്മദ് ഷമി..!!

ഭാര്യ ഹസിന്‍ ജഹാനെതിരെ ഗുരുതരമായ ആരോപണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി രംഗത്ത്. വിവാഹിതയാണെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നുമുള്ള കാര്യം ഹസിന്‍ മറച്ചുവെച്ച് വഞ്ചിച്ചെന്ന് മുഹമ്മദ് ഷമി പറഞ്ഞു. അമ്മ കോടതി മുറിയില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കെ, വിശന്ന് കരഞ്ഞ കുഞ്ഞിനെ പാലൂട്ടിയത് പൊലീസ് ഉദ്യോഗസ്ഥ; വൈറലായി ചിത്രം..!! ഇക്കാര്യം ഒളിച്ചുവെച്ചാണ് ഹസിന്‍ തന്നെ വിവാഹം കഴിച്ചത്. കുട്ടികളെ, തന്റെ സഹോദരിയുടെ മക്കളായാണ് വിവാഹ സമയത്ത് ഹസിന്‍ തന്നെ പരിചയപ്പെടുത്തിയത്. നേരത്തേ വിവാഹിതയാണെന്നും രണ്ട് കുട്ടികളുണ്ടെന്നുമുള്ള കാര്യം കുടുംബ ജീവിതം ആരംഭിച്ച ശേഷമാണ് ഹസിന്‍ ...

Read More »

ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയന്‍ വനിതകള്‍ക്ക് പരമ്പര..!!

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ 60 റണ്‍സിന് തകര്‍ത്ത് ഓസ്‌ട്രേലിയന്‍ വനിതകള്‍ക്ക് പരമ്പര. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചാണ് ഓസീസ് പരമ്പര നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ നാല് പന്തുകള്‍ അവശേഷിക്കേ 227ന് ഇന്ത്യ പരാജയം സമ്മതിക്കുകയായിരുന്നു. നേരത്തെ ഓപ്പണര്‍ നിക്കോളെ ബോള്‍ട്ടണ്‍(84), എലീസേ പെറി(70), ബെത്ത് മൂണി(56) എന്നിവരുടെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറികളാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ് 24 ...

Read More »

ബൗണ്ടറി ലൈനിലുള്ള ഫീല്‍ഡറെ വിളിക്കാന്‍ സൊഹൈല്‍ ഖാന്‍ കണ്ടെത്തിയ വിചിത്ര വഴി കണ്ട് അമ്പരന്ന് ക്രിക്കറ്റ് പ്രേമികള്‍..!!

തന്റെ വിളി കേള്‍ക്കാത്ത ഫീള്‍ഡറുടെ ശ്രദ്ധയാകര്‍ഷിക്കുവാന്‍ വേണ്ടി ഒരു ബോളര്‍ കാണിച്ച വിദ്യ കണ്ട് ചിരിയടക്കാന്‍ പാടുപ്പെടുകയാണ് ക്രിക്കറ്റ് പ്രേമികള്‍. കയ്യിലുള്ള ബോള്‍ ബൗണ്ടറി ലൈനിലുള്ള ഫീല്‍ഡറുടെ നേര്‍ക്ക് ശക്തിയായി എറിഞ്ഞാണ് ബോളര്‍ ഒരു പുതു വഴി പരീക്ഷിച്ചത്. ക്രിക്കറ്റ് പ്രേമികള്‍ക്ക് ഏറെ രസകരമായി തോന്നിയെങ്കിലും ഫീല്‍ഡറും ബോളറും തമ്മിലുള്ള വാക്ക് തര്‍ക്കത്തിനും ഈ സംഭവം വഴി വെച്ചു. പാക്കിസ്ഥാനില്‍ നടക്കുന്ന പിഎസ്എല്‍ ക്രിക്കറ്റ് ലീഗിനിടെയായിരുന്നു ഈ ബോളേറ്. ഗ്രൗണ്ടില്‍ ക്വോട്ട ഗ്ലാഡിയേറ്റര്‍സും ലാഹോര്‍ കലണ്ടേര്‍സും തമ്മിലുള്ള മത്സരം അവേശ കൊടുമുടി കേറുകയാണ്. ക്വോട്ട ഗ്ലേഡിയേറ്റര്‍സിന് ...

Read More »

സ്റ്റീഫന്‍ ഹോക്കിങ്‌സിനെ കളിയാക്കി നെയ്മര്‍; ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം..!!

ഇന്നലെ അന്തരിച്ച പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ വിയോഗത്തില്‍ ലോക നേതാക്കളും സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും അനുശോചനം രേഖപ്പെടുത്തിയപ്പോള്‍ ഹോക്കിങ്‌സിന്റെ മരണത്തില്‍ അനുശോചനം പ്രകടിപ്പിച്ച് ബ്രസീലിയന്‍ താരം നെയ്മര്‍ വിവാദത്തിലകപ്പെട്ടിരിക്കുകയാണ്. സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ ‘You have to have a positive attitude and get the best out of the situation in which you find yourself’ എന്ന വാക്കുകള്‍ കടമെടുത്താണ് നെയ്മറിന്റെ അനുശോചന ട്വീറ്റ്. ഇതില്‍ ഉപയോഗിച്ച ചിത്രമാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ...

Read More »

‘മെസി ഏറ്റവും മികച്ചവന്‍; 50 വര്‍ഷങ്ങള്‍ക്കിടെ ജനിക്കുന്ന അത്ഭുത നക്ഷത്രം’..!!

ബാഴ്‌സ താരം ലിയോണല്‍ മെസിയെ വാനോളം പുകഴ്ത്തി ചെല്‍സി കോച്ച് അന്റോണിയോ കോന്റെ. 50 വര്‍ഷങ്ങള്‍ക്കിടെ മാത്രം ജനിക്കുന്ന ഒരു അത്ഭുത നക്ഷത്രമാണ് മെസിയെന്ന് കോന്റെ. യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ബാഴ്‌സയോടേറ്റ തോല്‍വിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ‘എന്റെ കളിക്കാരുടെ പ്രകടനത്തില്‍ ഏറെ സന്തോഷം. അവര്‍ നന്നായി കളിച്ചു. എന്നാല്‍ മത്സരത്തിന്റെ വ്യത്യാസം മെസിയായിരുന്നു. എല്ലാ സീസണിലും 60 ഗോളുകള്‍ നേടാന്‍ കെല്‍പ്പുള്ള താരമാണ് മെസി. അസാധാരണ ഫുട്്‌ബോള്‍ താരം, ലോകത്തിലെ ഏറ്റവും മികച്ചവന്‍. ഏത് ടീമില്‍ കളിച്ചാലും മത്സരഫലത്തില്‍ ...

Read More »

സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ താരത്തിന് പരിക്ക്..!!

ഐ എസ് എല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായതിന് ശേഷം മാര്‍ച്ച് 31ന് തുടങ്ങുന്ന സൂപ്പര്‍ കപ്പില്‍ മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. എന്നാല്‍ ടൂര്‍ണ്ണമെന്റില്‍ ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം പരിക്ക് കാരണം കളിക്കില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. പരിക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഹ്യൂം തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്ത് വിട്ടത്. സര്‍ജറിയ്ക്ക് ശേഷം പരുക്ക് ഭേദമാവുകയാണെന്നും മികച്ച പിന്തുണയാണ് കൂടെയുള്ളവരില്‍ നിന്ന് ലഭിക്കുന്നതെന്നും ഹ്യും പറയുന്നു. എന്നാല്‍ അടുത്ത ചില മാസങ്ങള്‍ കൂടി നിര്‍ണ്ണായകമാണെന്ന് ഹ്യൂം പറഞ്ഞതോടെയാണ് ഏപ്രില്‍ ഏഴിന് ...

Read More »

മിലന്‍ സിംഗ് സിറ്റിയിലേക്ക് പോയാല്‍ സിറ്റിയുടെ മലയാളി താരത്തെ ബ്ലാസ്‌റ്റേഴ്‌സ് റാഞ്ചും..!!

കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നും പ്രമുഖ താരങ്ങളടക്കം പുറത്ത് പോകുന്നതിനിടെ പുതിയ നീക്കങ്ങളുമായി മാനേജ്‌മെന്റ്. മധ്യനിര താരം മിലന്‍ സിംഗ് മുംബൈ സിറ്റിയിലേക്ക് ചേക്കേറുമ്പോള്‍ മുംബൈയില്‍ നിന്നു തന്നെ പകരക്കാരനെ ബ്ലാസ്‌റ്റേഴ്‌സ് കണ്ടെത്തിയിരിക്കുകയാണ്. മുംബൈ സിറ്റിയുടെ മധ്യനിര താരം സക്കീര്‍ മുണ്ടംപറമ്പിനെ ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗോളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സീസണില്‍ മുംബൈയ്ക്കായി ബൂട്ടണിഞ്ഞ താരമാണ് സക്കീര്‍. മുംബൈയ്ക്കായി ഒമ്പത് മത്സരങ്ങളില്‍ താരം കളത്തിറങ്ങിയിരുന്നു. 27കാരനായ ഈ മലപ്പുറം സ്വദേശി മുമ്പത്തെ രണ്ട് സീസണിലും ചെന്നൈയിന്‍ എഫ്‌സിയുടെ താരമായിരുന്നു. നേരത്തെ മോഹന്‍ ബഗാനിലും സാല്‍ഗോക്കറിലും ...

Read More »

തോറ്റുപോയി; ഗോവയ്ക്ക് സാന്ത്വനവുമായി ഇന്ത്യന്‍ നായകന്‍ വീരാട് കോഹ്‌ലി..!!

ഐഎസ്എല്‍ സെമി ഫൈനലില്‍ ചെന്നൈയിന്‍ എഫ്‌സിയോട് തോറ്റ് പുറത്തായ എഫ്‌സി ഗോവയ്ക്ക് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ സാന്ത്വനം. സെമിയില്‍ തോറ്റത് തന്നെ നിരാശനാക്കിയെന്നും എങ്കിലും ടീം മികച്ച പ്രകടനം കാഴ്ച്ചവെച്ചതിന് ശേഷമാണ് തോല്‍വി വഴങ്ങിയതെന്നും താരം കുറിക്കുന്നു. 18കാരിയും 35കാരിയായ ടീച്ചറും തമ്മില്‍ പ്രണയം; സ്വവര്‍ഗപ്രണയത്തെ എതിര്‍ത്ത മാതാവിനെ കമിതാക്കള്‍ ചെയ്തത് ഞെട്ടിക്കുന്നത്…. ട്വിറ്ററിലൂടെയാണ് വിരാട് കോഹ്‌ലിയുടെ സന്ദേശം പുറത്ത് വന്നത്. സീസണില്‍ മികച്ച പ്രകടനം നടത്തിയതിന് പരിശീലകന്‍ സെര്‍ജിയോ ലൊബേറയ്ക്കും താരങ്ങള്‍ക്കും അഭിനന്ദനം നല്‍കാനും ടീമിന്റെ മുഖ്യ ഉടമയായ കോഹ്‌ലി മറന്നില്ല. ...

Read More »

സൂപ്പര്‍ കപ്പ് വിജയികള്‍ക്കുളള സമ്മാനത്തുക പ്രഖ്യാപിച്ചു..!!

സൂപ്പര്‍ കപ്പ് വിജയികള്‍ക്കും റണ്ണേഴ്‌സ് അപ്പിനുമുളള സമ്മാനത്തുക പ്രഖ്യാപിച്ചു. കിരീട വിജയികള്‍ക്ക് 25 ലക്ഷം രൂപയും റണ്ണേഴ്‌സ് അപ്പിന് 15 ലക്ഷം രൂപയുമാണ് ലഭിക്കുക. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അതെസമയം സൂപ്പര്‍ കപ്പിനുളള സമ്മാനത്തുക തീരെ കുറഞ്ഞ് പോയെന്ന് സംസാരമുണ്ട്. 25 ലക്ഷം രൂപ ലഭിക്കാന്‍ വേണ്ടി ടീമുകള്‍ വന്‍ സാമ്പത്തിക ഭാരം ചുമക്കേണ്ടി വരുന്നുവെന്നാണ് പറയുന്നത്. നേരത്തെ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് കാണിച്ച് ഐലീഗ് ചാമ്പ്യന്‍മാരായ മിനര്‍വ്വ പഞ്ചാബ് സൂപ്പര്‍ കപ്പില്‍ നിന്നും പിന്‍മാറുന്നതായി പ്രഖ്യാപിച്ചിരുന്നു. താരങ്ങളുടെ ചെലവും സൂപ്പര്‍ കപ്പ് ...

Read More »