Sports

ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി : ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം..

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ജപ്പാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ഞായറാഴ്ച നടന്ന മത്സരത്തില്‍ 9-0 എന്ന നിലയിലായിരുന്നു ഇന്ത്യ ജപ്പാനെ തോല്‍പ്പിച്ചത്. ഇന്ത്യയ്ക്കുവേണ്ടി ലളിത് ഉപാധ്യായ, ഹര്‍മന്‍പ്രീത് സിങ്, മന്‍ദീപ് സിങ് എന്നിവര്‍ ഇരട്ടഗോളുകള്‍ നേടി.ചൊവ്വാഴ്ച മലേഷ്യയുമായാണ് നിലവിലെ ചാമ്ബ്യന്മാരായ ഇന്ത്യയുടെ അടുത്ത മത്സരം.

Read More »

ഇന്ത്യ-ഹോളണ്ട് സൗഹൃദ മത്സരം വാര്‍ത്ത നിഷേധിച്ച്‌ എ ഐ എഫ് എഫ്…

നവംബറില്‍ ഇന്ത്യ ഹോളണ്ടുമായി സൗഹൃദ മത്സരം കളിക്കും എന്ന വാര്‍ത്ത നിഷേധിച്ച്‌ എ ഐ എഫ് എഫ്. നെതര്‍ലന്റ്സ് ഫുട്ബോള്‍ അസോസിയേഷനുമായി നല്ല ബന്ധവും പല സഹകരണങ്ങളും എ ഐ എഫ് എഫ് നടത്തുന്നുണ്ട് എന്നാല്‍ ഒരു സൗഹൃദ മത്സരം കളിക്കുന്നത് ചര്‍ച്ചയായിട്ടില്ല എന്നും ഇപ്പോള്‍ വന്മ വാര്‍ത്തകള്‍ തെറ്റാണെന്നും എ ഐ എഫ് എഫ് പറഞ്ഞു.ഏഷ്യാ കപ്പിനായി ഒരുങ്ങുന്ന ഇന്ത്യ ഹോളണ്ടിനെ സൗഹൃദ മത്സരത്തിന് ക്ഷണിച്ചതായും അവര്‍ സമ്മതിച്ചതായുമായിരുന്നു വാര്‍ത്തകള്‍.

Read More »

കേരള ബ്ലാസ്റ്റേഴ്സ്നെ കൂടുതല്‍ അപകടകാരികള്‍ ആക്കുന്നു”എന്തുകൊണ്ടെന്ന് വ്യക്തമാക്കി ഡെല്‍ഹി ഡൈനാമോസ് പരിശീലകന്‍..

കഴിഞ്ഞ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് അവസാന നിമിഷം സമനില വഴങ്ങിയത് കേരള ബ്ലാസ്റ്റേഴ്സിനെ കൂടുതല്‍ അപകടകാരികളാക്കുന്നു എന്ന് ഡെല്‍ഹി ഡൈനാമോസ് പരിശീലകന്‍ ജോസഫ് ഗൊമ്ബവു. അവസാന മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരെ അവസാന നിമിഷ ഗോളില്‍ ആയിരുന്നു കേരളം വിജയം കൈവിട്ടത്. അതുകൊണ്ട് കേരളം വിജയത്തിനായി കൂടുതല്‍ ദാഹിക്കുന്നുണ്ടാകും എന്നും ആ നിരാശ മാറ്റാനുള്ള അവരുടെ ആഗ്രഹം ബ്ലാസ്റ്റേഴ്സിനെ കൂടുതല്‍ ശക്തമാക്കും എന്നുമാണ് ഗൊമ്ബാവു പറഞ്ഞത്.കേരള ബ്ലാസ്റ്റേഴ്സ് മികച്ച ടീമാണെന്നും അവരുടെ പല താരങ്ങളെയും തനിക്ക് അറിയാമെന്നും ഡെല്‍ഹി പരിശീലകന്‍ പറഞ്ഞു.

Read More »

ഡെന്മാര്‍ക്ക് ഓപ്പണ്‍ : ശ്രീകാന്ത് സെമിയില്‍..

ഡെന്മാര്‍ക്ക് ഓപ്പണിന്റെ സെമി ഫൈനലില്‍ പ്രവേശിച്ച്‌ ശ്രീകാന്ത് കിഡംബി. സഹതാരം സമീര്‍ വര്‍മ്മയെ കീഴടക്കിയാണ് ശ്രീകാന്ത് ഫൈനലില്‍ പ്രവേശിച്ചത്. നീണ്ട മത്സരത്തിനൊടുവില്‍ മൂന്ന് ഗെയിം പോരാട്ടത്തിലാണ് ശ്രീകാന്തിന്റെ വിജയം.സ്‌കോര്‍: 22-20, 19-21, 23-21. സെമിയില്‍ ജപ്പാന്റെ ലോക ഒന്നാം നമ്ബര്‍ താരം കെന്റോ മൊമോട്ടയാണ് ശ്രീകാന്തിന്റെ എതിരാളി.

Read More »

ചൈനയുടെ ലിന്‍ ഡാനെ പരാജയപ്പെടുത്തി ശ്രീകാന്ത് ക്വാര്‍ട്ടറില്‍..

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം കെ ശ്രീകാന്ത് പുരുഷന്മാരുടെ സിംഗിള്‍സില്‍് ചൈനയുടെ സൂപ്പര്‍താരം ലിന്‍ ഡാനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തി. സ്‌കോര്‍ 18-21, 21-17, 21-16. 2016ലെ റിയോ ഒളിമ്ബിക്‌സ് ക്വാര്‍ട്ടറില്‍ ഇരുവരും ഏറ്റുമുട്ടിയതിനുശേഷം ആദ്യത്തെ മത്സരമായിരുന്നു ഇത്.

Read More »

സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നവംബറില്‍ തുടക്കമാകും..

കേരള ഫുട്ബോള്‍ അസോസിയേഷന്‍ നടത്തുന്ന അന്‍പത്തി അഞ്ചാമത് സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ നവംബര്‍ 1 മുതല്‍ തിരുവനന്തപുരത്ത് നടക്കും. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കു ക. കേരളത്തിലെ മുഴുവന്‍ ജില്ലകളും പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഇത്തവണയും ശക്തമായ പോരാട്ടങ്ങള്‍ തന്നെയാകും നടക്കുക.ഉദ്ഘാടന മത്സരത്തില്‍ തിരുവനന്തപുരം പത്തനംതിട്ടയെ നേരിടും. നവംബര്‍ ആറാം തീയതി ആദ്യ സെമിയും ഏഴാ തീയതി രണ്ടാം സെമി ഫൈനലും നടക്കും. നവംബര്‍ 8നാകും ഫൈനല്‍.

Read More »

ഡെന്മാര്‍ക്ക് ഓപ്പണ്‍; സൈന നെഹ്‌വാളിനു വിജയം,ക്വാര്‍ട്ടറിലേക്ക്..

ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ ജപ്പാന്‍ താരമായ ലോക രണ്ടാം റാങ്കുകാരിയായ അകാനെ യമാഗൂച്ചിയെ തകര്‍ത്ത് ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍.  കഴിഞ്ഞ് ഏഴ് തവണ ഏറ്റുമുട്ടിയതില്‍ ഇത് ആദ്യമായാണ് സൈന വിജയം സ്വന്തമാക്കുന്നത്.സ്‌കോര്‍: 21-15, 21-17. ഇതോടെ സൈന ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.  

Read More »

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ മലയാളി ഗോള്‍കീപ്പര്‍ ടി.പി രഹനേഷിന് സസ്‌പെന്‍ഷന്‍..

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി ഗോള്‍കീപ്പര്‍ ടി.പി രഹനേഷിന് സസ്‌പെന്‍ഷന്‍. ഐ.എസ്.എല്ലില്‍ എ.ടി.കെയ്‌ക്കെതിരായി ഈ മാസം നാലിന് നടന്ന മത്സരത്തില്‍ ഉണ്ടായ മോശം പെരുമാറ്റത്തിലാണ് നടപടി. എതിര്‍ താരം ജെഴ്‌സന്‍ വിയേരയെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) രഹനേഷിനെതിരേ നടപടിയെടുത്തത്. ഇതോടെ വ്യാഴാഴ്ച ചെന്നെയ്ന്‍ എഫ്.സിക്കെതിരായ മത്സരത്തില്‍ രഹനേഷിന് കളിക്കാനാവില്ല

Read More »

“ആഴണലിനൊപ്പം പ്രവര്‍ത്തിച്ചത് കൊണ്ട് തനിക്ക് എല്ലാ വിധ ഗുണങ്ങളും ലഭിച്ചു” ആഴ്സന്‍ വെങ്ങര്‍ ഉടന്‍ പരിശീലന രംഗത്തേക്ക് തിരിച്ചെത്തിയേക്കും..

മുന്‍ ആഴ്സണല്‍ പരിശീലകനായ ആഴ്സന്‍ വെങ്ങര്‍ ഉടന്‍ പരിശീലന രംഗത്തേക്ക് തിരിച്ചെത്തിയേക്കും.  എന്നാല്‍ എവിടെയാണെന്നൊ എന്തായിരിക്കുമെന്നോ വെങ്ങര്‍ പറഞ്ഞില്ല. എവിടേക്കാണ് താന്‍ പോവുക എന്ന് തനിക്ക് അറിയില്ല എന്നാണ് വെങ്ങര്‍ പറഞ്ഞത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തനിക്ക് പരിശീലകനാവാന്‍ ക്ഷണം കിട്ടിയിട്ടുണ്ട് . ദേശീയ ടീം കോച്ചായും മറ്റു ക്ലബുകളുടെ കോച്ചായും ക്ഷണമുണ്ട്. പക്ഷെ എന്ത് ചെയ്യുമെന്നത് പിന്നെയെ തീരുമാനിക്കു . 22 വര്‍ഷം ആഴണലിനൊപ്പം പ്രവര്‍ത്തിച്ചത് കൊണ്ട് തനിക്ക് എല്ലാ വിധ ഗുണങ്ങളും ലഭിച്ചു .

Read More »

ഇബ്രാഹിമോവിച് എ.സി മിലാനില്‍ തിരിച്ചെത്തിയേക്കും?..

സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച് എ.സി മിലാനില്‍ തിരിച്ചെത്തിയേക്കും. ഇറ്റലിയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ജനുവരിയില്‍ ഇബ്രയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നിലവില്‍ മേജര്‍ ലീഗ് സോക്കര്‍ ടീമായ എല്‍.എ ഗാലക്സിയുടെ താരമാണ് മുപ്പത്തിയേഴുകാരനായ സ്വീഡിഷ് താരം.മിലാനില്‍ ബാക്കപ്പ് സ്‌ട്രൈക്കറായിട്ടാകും ഇബ്രാഹിമോവിച് എത്തുക. മിലാനിലെ സ്‌ട്രൈക്കര്‍മാര്‍ ഹിഗ്വെയിനും ക്രൂട്ടനുമാകുമെന്നു മിലാന്‍ ജനറല്‍ മാനേജര്‍ വ്യക്തമാക്കി.

Read More »