Sports

വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലെ തോല്‍വിക്കുള്ള കാരണം നിരത്തി തുറന്നടിച്ച് ഇന്ത്യന്‍ നായകന്‍..!!

ടീം ഇന്ത്യയുടെ വെസ്റ്റന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ തോല്‍വിക്കുള്ള കാരണം നിരത്തി തുറന്നടിച്ച് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. 284 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 240 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഗ്രൗണ്ടിന് പുറത്ത് ആവിഷ്‌കരിക്കുന്ന തന്ത്രങ്ങള്‍ ടീമിന് കളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നില്ലെന്നാണ് കോഹ്‌ലി തുറന്നടിച്ചത്. തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മ്മയെ നഷ്ടമായിരുന്നെങ്കിലും കോഹ്‌ലിയും ധവാനും ടീമിന് മികച്ച അടിത്തറ സമ്മാനിച്ചിരുന്നു. എന്നാല്‍, പിന്നീട് വന്ന ബാറ്റ്‌സ്മാന്മാര്‍ക്കൊന്നും സ്‌കോര്‍ബോര്‍ഡില്‍ കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. 119 ബോളില്‍ നിന്ന് 107 റണ്‍സെടുത്ത വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയാണ് ഇന്ത്യയെ വന്‍ ...

Read More »

ഫോക്സ് ഏഷ്യയുടെ പുതിയ പട്ടിക പ്രകാരം,സോഷ്യല്‍ മീഡിയയില്‍  വമ്പന്മാരുടെ പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്‌സും..

സോഷ്യല്‍ മീഡിയയില്‍ ഏഷ്യയിലെ വമ്ബന്മാരുടെ പട്ടികയില്‍ ഇടം പിടിച്ച്‌ കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സും. ഫോക്സ് ഏഷ്യയുടെ പുതിയ പട്ടിക പ്രകാരം ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്ന ക്ലബ്ബുകളുടെ പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്സിന് അഞ്ചാം സ്ഥാനം. ട്വിറ്റെര്‍, ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം എന്നീ സോഷ്യല്‍ അക്കൗണ്ടുകളുടെ എണ്ണം കണക്കിലെടുത്താണ് റാങ്കിങ് നിര്‍ണയിച്ചത്. ഫോക്സ് ഏഷ്യയുടെ കണക്ക് പ്രകാരം 3.6മില്യണ്‍ ഫോളോവെര്‍സ് ആണ് കേരള ബ്ലാസ്റ്റേഴ്സിന് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്. അതെ സമയം കേരള ബ്ലാസ്റ്റേഴ്‌സ് ജനനം എടുത്തിട്ട് വെറും അഞ്ചു വര്‍ഷത്തിനുള്ളില്‍ ആണ് ഈ ...

Read More »

ഡ്വെയിന്‍ ബ്രാവോ വിരമിച്ചു..

സെപ്റ്റംബര്‍ 2016ല്‍ വിന്‍ഡീസിനെ അവസാനമായി പ്രതിനിധീകരിച്ച്‌ ഡ്വെയിന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഏറെക്കാലമായി ബോര്‍ഡുമായുള്ള ശീത സമരത്തിലായിരുന്ന ബ്രാവോ പലവട്ടം താന്‍ ഇനി വിന്‍ഡീസിനു വേണ്ടി കളിക്കുകയില്ലെന്ന് അറിയിച്ചിരുന്നു. ഇപ്പോള്‍ താരം തന്നെ വിരമിക്കല്‍ പ്രഖ്യാപനത്തിലൂടെ തിരിച്ചുവരവിനുള്ള സാധ്യതകള്‍ അവസാനിപ്പിച്ചു.

Read More »

സച്ചിനെയും ധോണിയെയും പിന്നിലാക്കി കോഹ്‍ലിയ്ക്ക് മറ്റൊരു റെക്കോര്‍ഡ്..

ഏറ്റവും വേഗത്തില്‍ 4000 ഏകദിന റണ്‍സ് സ്വന്തം രാജ്യത്ത് നേടുന്ന താരമായി മാറി വിരാട് കോഹ്‍ലി. ഇന്ത്യയില്‍ മാത്രം താരം 78 ഇന്നിംഗ്സുകളില്‍ നിന്ന് 4000ല്‍ അധികം റണ്‍സ് ഏകദിനത്തില്‍ നിന്ന് സ്വന്തമാക്കിയിട്ടുണ്ട്.92 ഇന്നിംഗ്സുകളില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ സച്ചിന്‍ ടെണ്ടുകല്‍ക്കറും 99 ഇന്നിംഗ്സുകളില്‍ നിന്ന് 4000 റണ്‍സ് തികച്ച എംഎസ് ധോണിയുമാണ് വേഗത്തില്‍ ഈ നേട്ടം കൊയ്ത മറ്റു ഇന്ത്യക്കാര്‍.91 ഇന്നിംഗ്സുകളില്‍ നിന്ന് 4000 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡി വില്ലിയേഴ്സിനായിരുന്നു ഇതുവരെ ഈ ഗണത്തിലുള്ള റെക്കോര്‍ഡ്.  

Read More »

ഫ്രഞ്ച് ഓപ്പണ്‍ : ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍..

വോംഗ് വിംഗ് കി വിന്‍സെന്റിനെ നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്ത് ഫ്രഞ്ച് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ കടന്ന് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. 21-19, 21-13 എന്ന സ്കോറിനാണ് കിഡംബിയുടെ വിജയം. ഹോങ്കോംഗ് താരത്തിനെ 42 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് കിഡംബി പരാജയപ്പെടുത്തിയത്.

Read More »

ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ..

തനിക്ക് നല്‍കിയ പിന്തുണക്കും സ്വീകരണത്തിനും നന്ദി പറഞ്ഞു യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരായ യുവന്റസിന്റെ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന് ശേഷമാണു യുണൈറ്റഡ് ആരാധകര്‍ക്ക് നന്ദി അറിയിച്ച്‌ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്തെത്തിയത്. മത്സരത്തില്‍ യുവന്റസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചിരുന്നു.ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മത്സരം കഴിഞ്ഞു ഗ്രൗണ്ട് വിടുമ്ബോള്‍ “വിവ റൊണാള്‍ഡോ” എന്ന ചാന്റ് പാടിയാണ് റൊണാള്‍ഡോയെ യാത്രയാക്കിയത്.

Read More »

ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാന്‍ സാധിച്ചില്ല,സ്പാര്‍ട്ടക് മോസ്‌കോ പരിശീലകനെ പുറത്താക്കി…

റഷ്യന്‍ ക്ലബായ സ്പാര്‍ട്ടക് മോസ്‌കോ പരിശീലകനായ മാസിമോ കരേരയെ പുറത്താക്കി. ലീഗിലെ മോശം ഫോമും ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാന്‍ സാധിക്കാതിരുന്നതുമാണ് കരേരയുടെ പുറത്താക്കലിലേക്ക് നയിച്ചത്. സ്പാര്‍ട്ടക് മോസ്‌കോയ്ക്ക് 16 വര്ഷത്തിനിടെയുള്ള ആദ്യ ലീഗ് കിരീടം നേടിക്കൊടുക്കാന്‍ കരേരയ്ക്ക് സാധിച്ചിരുന്നു.  

Read More »

ശ്രീലങ്കയുടെ സീനിയര്‍ വെറ്ററന്‍ സ്പിന്നര്‍ രംഗന ഹെരാത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുവാനൊരുങ്ങുന്നു.

ശ്രീലങ്കയുടെ സീനിയര്‍ വെറ്ററന്‍ സ്പിന്നര്‍ രംഗന ഹെരാത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുവാനൊരുങ്ങുന്നു. താരം ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയ്ക്ക് ശേഷം ടെസ്റ്റില്‍ നിന്ന് വിരമിക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നുവെങ്കിലും പരമ്ബരയിലെ ആദ്യ ടെസ്റ്റിനു ശേഷം വിരമിക്കുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. ഗോളില്‍ 19 വര്‍ഷം മുമ്ബ് താന്‍ അരങ്ങേറ്റം കുറിച്ച ഗ്രൗണ്ടില്‍ തന്നെ തന്റെ കളിയവസരവും മതിയാക്കുവാനാണ് ഹെരാത്തിന്റെ തീരുമാനം. മുത്തയ്യ മുരളീധരനു പിന്നിലായി രണ്ടാം സ്ഥാനത്താണ് ശ്രീലങ്കയുടെ വിക്കറ്റ് നേട്ടക്കാരില്‍ ഹെരാത്തിന്റെ സ്ഥാനം. 1999ല്‍ അരങ്ങേറ്റം കുറിച്ചുവെങ്കിലും 2010ല്‍ മുരളീധരന്‍ റിട്ടയര്‍ ചെയ്യുന്നത് വരെ ...

Read More »

ഐ എസ് എല്‍ : പൂനെയുടെ ആദ്യ ഹോം മത്സരം ഇന്ന്..

ഐ എസ് എല്‍ അഞ്ചാം സീസണിലെ പൂനെയുടെ ആദ്യ ഹോം മത്സരം ഇന്ന് നടക്കും. ബെംഗളൂരു എഫ് സിയെ ആണ് പൂനെ സിറ്റി ഇന്ന് നേരിടുക. പൂനെയുടെ ആദ്യ ഹോം മത്സരം എന്നത് പോലെ ബെംഗളൂരു എഫ് സിയുടെ ആദ്യ എവേ മത്സരം കൂടിയാണിത്. ഇതുവരെ ഒരു വിജയം പോലുമില്ലാതെ നില്‍ക്കുന്ന പൂനെ സിറ്റിക്ക് ഇന്ന് ആദ്യ വിജയം കുറിച്ചെ പറ്റൂ. ഇത്രയും വലിയ താര നിര ഉണ്ടായിട്ടും വിജയത്തിലേക്ക് എത്താന്‍ കഴിയാത്ത കോച്ച്‌ മിഗ്വേല്‍ ഏഞ്ചലിനെയും സമ്മര്‍ദ്ദത്തില്‍ ആക്കിയിട്ടുണ്ട്.രണ്ട് മത്സരത്തില്‍ ഒരു സമനിലയും ...

Read More »

കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേളയ്ക്ക് തുടക്കം..

കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേളയ്ക്ക് കാസര്‍കോട് ഗവ. കോളജ് മൈതാനിയില്‍ ഉജ്വല തുടക്കം. 96 ഇനങ്ങളില്‍ 980 വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്. ഇതില്‍ 440 പെണ്‍കുട്ടികളാണ്. ഏഴ് വിദ്യാഭ്യാസ ഉപജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കഴിവ് തെളിയിക്കും.തിങ്കളാഴ്ച രാവിലെ 8.30 മണിയോടെ മത്സരങ്ങള്‍ ആരംഭിച്ചു. ചൊവ്വാഴ്ച വൈകിട്ട് 4.30 മണിയോടെ കായികമേള സമാപിക്കും

Read More »