Breaking News

Sports

രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പുറത്ത്, ഫോളോ ഓണ്‍ ഒഴിവാക്കി : അശ്വിന് അഞ്ച് വിക്കറ്റ്!

            ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ സന്ദര്‍ശകരായ ഇംഗ്ലണ്ട് 255 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇതോടെ ഇന്ത്യ 200 റണ്‍സിന്‍റെ നിര്‍ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ റൂട്ട്, ബെന്‍ സ്റ്റോക്സ്, ജോണി ബെയര്‍സ്റ്റോ എന്നിവരാണ് ഇംഗ്ലണ്ടിനെ ഫോളോ ഓണില്‍ നിന്നും രക്ഷിച്ചത്. കരിയറിലെ ഇരുപത്തിമൂന്നാം അഞ്ച് വിക്കറ്റ് നേട്ടമാണ് അശ്വിന്‍ വിശാഖപട്ടണത്ത് സ്വന്തമാക്കിയത്. 30 ഓവറില്‍ 67 റണ്‍സ് വഴങ്ങിയ ഓഫ് ...

Read More »

ഇന്ന് ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സ് ഒന്നാമത്!!

            ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ സെമിഫൈനല്‍ മോഹിച്ച്‌ കേരള ബ്ലാസ്റ്റേ്സ് ഇന്ന് മുംബൈ സിറ്റി എഫ്.സി.ക്കെതിരെ കളിക്കാനിറങ്ങും. നാലു മത്സരം ബാക്കിനില്‍ക്കെ മൂന്നാം സ്ഥാനത്തുള്ള കേരള ടീമിനും രണ്ടാം സ്ഥാനത്തുള്ള മുംബൈയ്ക്കും തോല്‍വി താങ്ങാനാകില്ല. ജയം മാത്രം ലക്ഷ്യമിടുന്ന ടീമുകളുടെ പോരാട്ടമായതിനാല്‍ മത്സരത്തിന് വീറും വാശിയുമേറും. രണ്ടു മത്സരങ്ങളില്‍നിന്ന് മൂന്ന് ഗോളടിച്ച സി.കെ.വിനീതിന്‍റെ സാന്നിധ്യവും നായകന്‍ ആരോണ്‍ ഹ്യൂസ് മടങ്ങിയെത്തിയതുമാണ് ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം പകരുന്ന ഘടകം.ഇതുവരെ കേരളം അടിച്ച ഒന്‍പത് ഗോളുകളില്‍ എട്ടും പിറന്നത് രണ്ടാം ...

Read More »

ഐഎസ്‌എല്‍ ചരിത്രത്തിലെ നാനൂറാം ഗോള്‍ പിറന്ന ത്രില്ലറില്‍ പൂനെ 4-3ന് ഡല്‍ഹിയെ കീഴടക്കി!

              ഐ എസ് എല്‍ ചരിത്രത്തിലെ ഗംഭീരന്‍ ക്ലാസിക്. ഏഴ് ഗോളുകള്‍ പിറന്ന സൂപ്പര്‍ ക്ലാസിക്കില്‍ ഒന്നാംസ്ഥാനത്ത് കുതിച്ച ഡല്‍ഹി ഡൈനമോസിനെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് കീഴടക്കി എഫ് സി പൂനെ സിറ്റി ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി. ആദ്യ പകുതിയില്‍ 1-0ന് മുന്നിലായിരുന്നു ഡല്‍ഹി. രണ്ടാം പകുതിയില്‍ പൂനെയുടെ ഗംഭീര തിരിച്ചുവരവാണ് കണ്ടത്. അനിബാല്‍ റോഡ്രിഗസ് ഇരട്ടഗോളുകളോടെ കരുത്ത് പകര്‍ന്നപ്പോള്‍ മുഹമ്മദ് സിസോകോയും ലെന റോഡ്രിഗസും നിര്‍ണായക സ്കോറിംഗ് നടത്തി. കീന്‍ ലെവിസ്, എഡ്വോര്‍ഡോ ഫെറേറ, ...

Read More »

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍!!

              ഇംഗ്ലണ്ടിനെതിരായ  രണ്ടാം  ടെസ്റ്റില്‍  ഇന്ത്യ  ഭേദപ്പെട്ട  സ്കോറിലേക്ക്.  രണ്ടാം  ദിനം  ഉച്ചഭക്ഷണത്തിന്  പിരിയുമ്ബോള്‍  ടീം ഇന്ത്യ ഏഴ്  വിക്കറ്റിന്  415  റണ്‍സ്  എന്ന  നിലയിലാണ്.  47  റണ്‍സുമായി   രവിചന്ദ്രന്‍  അശ്വിനും  26  റണ്‍സുമായി  ഉമേശ് യാദവുമാണ്  ക്രീസില്‍.  കോഹ്ലി  167  റണ്‍സെടുത്ത്  പുറത്തായി.  267  പന്തില്‍  18  ബൗണ്ടറികളുടെ  സഹായത്തോടെയാണ് അന്‍പതാം  ടെസ്റ്റിലെ  കോഹ്ലിയുടെ  സെഞ്ച്വറി.  മൊയീന്‍  അലിയുടെ  പന്തില്‍  സ്റ്റോക്കിന്  ക്യാച്ച്‌  സമ്മാനിച്ചാണ്  കോഹ്ലി മടങ്ങിയത്.  തുടര്‍ന്ന്  അതേ  ഓവറില്‍  തന്നെ ...

Read More »

ദശാബ്ദത്തിലെ മികച്ച ഫുട്ബോളര്‍ പട്ടം മെസിക്ക്!!

          കഴിഞ്ഞ ദശാബ്ദത്തിലെ മികച്ച ഫുട്ബോളറായ് അര്‍ജന്റീനയുടെ നായകന്‍ ലയണല്‍ മെസിയെ തിരഞ്ഞെടുത്തു. സ്പോര്‍ട്സ് പ്രസിദ്ധീകരണമായ ഗോള്‍ഡോട്കോം നടത്തിയ വോട്ടെടുപ്പിലാണ് ബാഴ്സലോണ ക്ലബ് താരം കൂടിയായ മെസിയെ മികച്ച ഫുട്ബോളറായി തിരഞ്ഞെടുത്തത്. പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മെസി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ബ്രസീല്‍ താരവും ബാഴ്സലോണയിലെ മെസിയുടെ സഹതാരവുമായ നെയ്മര്‍ വോട്ടെടുപ്പില്‍ അഞ്ചാംസ്ഥാനത്താണ്. ആധുനിക ഫുട്ബോളില്‍ മികച്ച താരം ആരാണെന്ന ചോദ്യമാണ് വോട്ടെടുപ്പിന് പരിഗണിച്ചിരുന്നത്. 2700 പേര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ മെസിക്ക് 49%(12800) വോട്ട് ...

Read More »

രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍!!

            രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ചേതേശ്വര്‍ പൂജാരയ്ക്കും ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും സെഞ്ചുറി. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ 63 ഓവറില്‍ 232 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഉച്ചഭക്ഷണത്തിനു പിരിയുമ്ബോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സാണ് ഇന്ത്യ നേടിയിരുന്നത്. 20 റണ്‍സെടുത്ത മുരളി വിജയ്‍യുടെ വിക്കറ്റും ഗംഭീറിനു പകരം ടീമില്‍ ഇടം നേടിയ കെ.എല്‍. രാഹുലിന്റെ (പൂജ്യം) വിക്കറ്റുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രഞ്ജിയില്‍ നടത്തിയ മികച്ച പ്രകടനം രാഹുലിന് ഇംഗ്ലണ്ടിനെതിരെ ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. അമിത് ...

Read More »

ലോകകായിക ഫോട്ടോഗ്രഫി മത്സരത്തില്‍ മലയാളിയായ ബിജുരാജിന് ഒന്നാംസ്ഥാനം!!!

          2022 ലോകകപ്പ് ചുമതല വഹിക്കുന്ന സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയും യൂത്ത് ഹോബീസ് സെന്ററും ചേര്‍ന്ന് നടത്തിയ ലോക കായിക ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാംസ്ഥാനം മലയാളിയായ എകെ ബിജുരാജിന്. പതിനായിരം റിയാലും (ഒരുലക്ഷത്തി എണ്‍പത്തിനാലായിരം ഇന്ത്യന്‍ രൂപ) സുപ്രീംകമ്മിറ്റിയുടെ മൊമെന്റോയും അടങ്ങുന്നതാണ് പുരസ്കാരം. 2015-ലെ ഐപിസി അത്ലറ്റിക് ലോക ചാമ്ബ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ലോങ്ജമ്ബ് ടി-42 ഫൈനല്‍ മത്സരത്തിനിടെ പകര്‍ത്തിയ അമേരിക്കയുടെ റീഗാസ് വൂഡ്സിന്‍റെ ചിത്രത്തിനാണ് ഒന്നാംസ്ഥാനം ലഭിച്ചത്. രണ്ടാം സ്ഥാനം ഖത്തറി ഫോട്ടോഗ്രാഫറായ അഹമ്മദ് അല്‍ഷാഫിക്കും മൂന്നാംസ്ഥാനം ...

Read More »

രണ്ടാം ടെസ്റ്റ്‌; ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ പതറുന്നു…!

            രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്നു.  22 ഒാവറില്‍ 80 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് നഷ്ടമായി.  20 റണ്‍സെടുത്ത മുരളി വിജയ്‍യുടെ വിക്കറ്റും ഗംഭീറിനു പകരം ടീമില്‍ ഇടം നേടിയ കെ.എല്‍. രാഹുലിന്‍റെ  (പൂജ്യം) വിക്കറ്റുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രഞ്ജിയില്‍ നടത്തിയ മികച്ച പ്രകടനം രാഹുലിന് ഇംഗ്ലണ്ടിനെതിരെ ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.             അമിത് മിശ്രയ്ക്കുപകരം ജയന്ത് യാദവ് ടീമില്‍ ഇടം ...

Read More »

ലോകകപ്പ്‌ യോഗ്യതാ മത്സരം; ലാറ്റിനമേരിക്കയില്‍ ബ്രസീല്‍ കുതിക്കുന്നു!!

            ബ്രസീലിന് കടിഞ്ഞാണിടാന്‍ തത്കാലം ലാറ്റിനമേരിക്കയില്‍ ആളില്ല. ലോകകപ്പ് യോഗ്യതാ ഫുട്ബോളില്‍ പെറുവിനെ അവരുടെ നാട്ടില്‍ ചെന്ന് എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്രസീല്‍ തകര്‍ത്തത്. ഇതോടെ പന്ത്രണ്ട് മത്സരങ്ങളില്‍ നിന്ന് 27 പോയിന്റായി ലാറ്റിമേരിക്കന്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ് പെറുവിനെതിരെ നീലക്കുപ്പായത്തിലിറങ്ങിയ ബ്രസീല്‍. തുടക്കത്തില്‍ തപ്പിത്തടഞ്ഞ് നീങ്ങിയ മത്സരത്തിന്‍റെ അമ്ബത്തിയേഴാം മിനിറ്റില്‍ ഗബ്രിയല്‍ ജീസസും എഴുപത്തിയെട്ടാം മിനിറ്റില്‍ റെനറ്റൊ അഗസ്റ്റോയുമാണ് ബ്രസീലിനുവേണ്ടി ലക്ഷ്യം കണ്ടത്. പകുതി സമയത്ത് ഇരു ടീമുകളും ഗോള്‍ നേടാനാവാതെ തുല്ല്യ നിലയിലായിരുന്നു. ...

Read More »

ലോകകപ്പ് യോഗ്യതാ മല്‍സരം: അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം!!

            ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മല്‍സരത്തില്‍  ബ്രസീലിനോടേറ്റ അപ്രതീക്ഷിത തോല്‍വിയ്ക്ക് പകരം വീട്ടി അര്‍ജന്റീന. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ ലാറ്റിനമേരിക്കന്‍ പോരാട്ടങ്ങളില്‍ ഒടുവില്‍ അര്‍ജന്റീന വിജയം സ്വന്തമാക്കി. യോഗ്യതാ മത്സരത്തില്‍ കൊളംബിയയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീന തകര്‍ത്തത്. നിലവില്‍ ലോകകപ്പ് റണ്ണറപ്പായ അര്‍ജന്റീനിയന്‍ ടീമിന് നിര്‍ണായകമായിരുന്നു ഈ മത്സരം. വിജയത്തോടെ ടീം അര്‍ജന്റീന യോഗ്യതാ പ്രതീക്ഷകള്‍ സജീവമാക്കി. ചിരവൈരികളായ ബ്രസീലിനോട് തോറ്റ് ലോകകപ്പ് പ്രവേശനം പോലും ചോദ്യചിഹ്നമായി മാറിയ അവസ്ഥയിലായിരുന്ന അര്‍ജന്റീനയ്ക്ക് ആശ്വാസമായിരിക്കുകയാണ് കൊളംബിയക്കെതിരെയുള്ള വിജയം. ...

Read More »