Sports

ഐ പി എല്‍; ചെന്നൈയെ തകര്‍ത്ത് മുംബൈക്ക് കിരീടം..!!

ഐ.പി.എല്‍ ഫൈനല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സിന് കിരീടം. 150 റൺസ് വിജയലക്ഷ്യം പിന്തുണ ചെന്നൈ സൂപ്പർ കിംഗ്സിന് 20 ഓവറിൽ 148 റൺസെടുക്കാനെ സാധിച്ചുള്ളൂ. 59 പന്തിൽ 80 റൺസ് നേടിയ ഷെയ്ൻ വാട്ട്സൺ മാത്രമാണ് ചെന്നൈ നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 149റൺസ് എടുത്തത്. ക്വിന്‍റൺ ഡി കോക്കും രോഹിത് ശർമയും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിരയ്ക്ക് മുതലാക്കാനായില്ല. അവസാന ഓവറുകളിൽ കീറൻ പൊള്ളാർഡ് തകർത്തടിച്ചതോടെയാണ് ...

Read More »

ഐ പി എല്‍; ഹൈദരാബാദിനെ തകർത്ത് പ്ലേഓഫ് ഉറപ്പിച്ച് മുംബൈ.

ഹൈദരാബാദിനെ സൂപ്പർ ഓവറിൽ വീഴ്‍ത്തി മുംബൈ ഇന്ത്യൻസ് ഐപിഎൽ പ്ലേ ഓഫിൽ. സൂപ്പർ ഓവറിൽ ഒൻപത് റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ മൂന്ന് പന്തിൽ ലക്ഷ്യം കണ്ടു. ഇതോടെ 16 പോയിന്‍റുമായി മുംബൈ പ്ലേ ഓഫ് ഉറപ്പിച്ചു. ഇരുടീമുകളും നിശ്ചിത ഓവറിൽ 162 റൺസ് എടുത്തതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ ക്വിന്റൺ ഡീകോക്കിന്‍റെ മികവിലാണ് 162 റൺസ് എടുത്തത്. അവസാന പന്തിൽ മനിഷ് പാണ്ഡെ സിക്സർ പറത്തിയാണ് ഹൈദരാബാദിന്‍റെ സ്‍കോർ ഒപ്പമെത്തിച്ചത്.

Read More »

ഐപിഎല്‍; ഇന്ന് മുംബൈ ഹൈദരാബാദിനെ നേരിടും..!!

ഐപിഎൽ ക്രിക്കറ്റിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് – സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. പോയിന്റ് പട്ടികയിൽ മൂന്നാം നാലും സ്ഥാനത്തുള്ള ഇരു ടീമുകളും പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് പോരാട്ടത്തിന് ഇറങ്ങുന്നത്. 12 മത്സരങ്ങളിൽ നിന്നും 14 പോയിന്റുള്ള മുംബൈയ്ക്ക് ഒരു ജയം കൂടി നേടിയാൽ പ്ലേ ഓഫിലെത്താം. 12 പോയിന്റുള്ള സൺറൈസേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാൻ അവസാന രണ്ട് മത്സരങ്ങളും ജയിച്ചേ തീരു. റൺവേട്ടയിൽ മുന്നിലുള്ള ഡേവിഡ് വാർണർ ലോകകപ്പിന്‍റെ മുന്നൊരുക്കത്തിനായി നാട്ടിലേക്ക് മടങ്ങിയത് ഹൈദരാബാദിന് തിരിച്ചടിയാണ്.

Read More »

ഐ പി എല്‍ ;ഇന്ന് ഡല്‍ഹി ചെന്നൈ പോരാട്ടം..!!

ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ചെന്നൈ സൂപ്പര്‍ പോരാട്ടം. വൈകിട്ട് എട്ടുമണിക്ക് എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന 50താം മത്സരത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ ഏറ്റുമുട്ടുക. 12മത്സരങ്ങളില്‍ എട്ടു ജയവും, നാല് തോല്‍വിയുമാണ് ഇരുടീമിനുമുള്ളത്. നഷ്ടപെട്ട ഒന്നാം സ്ഥാനം തിരിച്ചു പിടിക്കണം എന്ന ലക്ഷ്യത്തോടെ ചെന്നൈ ഇന്നിറങ്ങുമ്ബോള്‍. ആ സ്ഥാനം കൈവിടാതിരിക്കാനാകും ഡല്‍ഹി ശ്രമിക്കുക.

Read More »

മത്സരത്തിനിടെ പരിധി വിട്ട് പെരുമാറി; രോഹിത് ശര്‍മ്മയ്ക്ക് പിഴ..!!

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെ പരിതി വിട്ട് പെരുമാറിയ രോഹിത് ശര്‍മ്മയ്ക്കെതിരെ നടപടി. മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്മയ്ക്ക് മാച്ച് ഫീയുടെ 15 ശതമാനം പിഴയിട്ടു കൊണ്ടാണ് നടപടിയെടുത്തത്. മത്സരത്തിന് ഇടയില് പുറത്തായതിലെ രോഷം ബാറ്റുകൊണ്ട് സ്റ്റംപില് അടിച്ച് പ്രകടിപ്പിച്ചതിനാണ് പിഴ വിധിച്ചിരിക്കുന്നത്. മത്സരത്തിലെ നാലാമത്തെ ഓവറില്‍ രോഹിത് 8 പന്തില്‍ 12 റണ്‍സുമായി രോഹിത് നില്‍ക്കുമ്പോഴായിരുന്നു സംഭവം. ഹാരി ഗുര്‍ണിയുടെ ബോള്‍ രോഹിതിന്‍റെ കാലില്‍ കൊള്ളുകയും അംപയര്‍ ഉടന്‍ തന്നെ എല്‍.ബി.ഡബ്ല്യു അനുവദിക്കുകയും ചെയ്തു. രോഹിത് ശര്‍മ്മ ഡി.ആര്‍.എസിന് ശ്രമിച്ചെങ്കിലും റിവ്യൂവും ...

Read More »

പുരുഷ ക്രിക്കറ്റില്‍ ആദ്യമായി വനിതാ അമ്പയര്‍..!!

110 വര്‍ഷം നീണ്ട ക്രിക്കറ്റിന്‍റെ ചരിത്രപുസ്തകത്തില്‍ അഭിമാനത്തോടെ എഴുതിച്ചേര്‍ക്കേണ്ട ദിവസമാണ് 2019 ഏപ്രില്‍ 27. കൊത്തിവെയ്‌ക്കേണ്ട പേരാണ് ക്ലെയര്‍ പൊളോസാക്. പുരുഷ ക്രിക്കറ്റിലും വനിതാ ക്രിക്കറ്റിലും മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ പുരുഷന്മാര്‍ക്കുണ്ടായിരുന്ന സമ്പൂര്‍ണാധികാരമാണ് ക്ലെയറിലൂടെ അവസാനിക്കുന്നത്. ചരിത്രത്തിലാദ്യമായി പുരുഷന്മാരുടെ അന്താരാഷ്ട്ര ഏകദിന മത്സരം ഒരു വനിതാ അമ്പയര്‍ നിയന്ത്രിച്ചു. 31-കാരിയായ ഓസ്‌ട്രേലിയന്‍ അമ്പയര്‍ ക്ലെയര്‍ പൊളോസാക്കാണ് വേള്‍ഡ് ക്രിക്കറ്റ് ലീഗ് ഡിവിഷന്‍ 2-ലെ ഒമാന്‍-നമീബിയ ഫൈനല്‍ മത്സരത്തിന്റെ ഭാഗമായത്. മത്സരത്തിനു മുന്‍പ് തന്റെ ഭര്‍ത്താവ് ഇവാന്‍സിനും മാതാപിതാക്കള്‍ക്കും ക്ലെയര്‍ നന്ദി അറിയിച്ചു. പുരുഷന്മാരുടെ ആഭ്യന്തര ക്രിക്കറ്റ് ...

Read More »

ഐപിഎല്‍; കൊല്‍ക്കത്തയ്ക്കെതിരെ ബാംഗ്ലൂരിന് ജയം..!!

ഐപിഎല്ലിലെ ആവേശകരമായ മത്സരത്തിൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിന് 10 റൺസ് ജയം. 214 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുക്കാനേ കഴി‍ഞ്ഞുള്ളു. കോഹ്‌ലിയാണ് കളിയിലെ താരം. 58 പന്തിൽ 100 റൺസെടുത്ത കോഹ്‌ലി അവസാന പന്തിലാണ് പുറത്തായത്. നിതീഷ് റാണ പുറത്താകാതെ 85ഉം ആന്ദ്രേ റസൽ 65 ഉം റൺസെടുത്തു. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ളൂർ നാല് വിക്കറ്റ് നഷ്ടത്തിലാണ് 213 റൺസെടുത്തത്. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഉജ്ജ്വല സെഞ്ച്വറിയാണ് മികച്ച ...

Read More »

ഐപിഎൽ ക്രിക്കറ്റിൽ ചെന്നൈയ്ക്കെതിരെ ഹൈദരാബാദിന് ജയം..!!

ഐപിഎൽ ക്രിക്കറ്റിൽ ചെന്നൈസൂപ്പർ കിംഗ്‍സിനെതിരെ സൺ റെസേഴ്‍സ് ഹൈദരാബാദിന് ആറ് വിക്കറ്റിന്‍റെ ജയം. ഓപ്പണർമാർ ചൈന്നൈയ്‍ക്ക് മികച്ച തുടക്കം നൽകിയെങ്കിലും ഹൈദരാബാദ് ബൗളർമാരുടെ മികച്ച പന്തുകൾക്ക് പിന്നിൽ പതറിപ്പോയി. ധോണിയുടെ അസാന്നിധ്യത്തിൽ സുരേഷ് റെയ്‍നയാണ് ടീമിനെ നയിച്ചത്. ജോണി ബെയർസ്റ്റോ, ഡേവി‍ഡ് വാർണ‍‍ർ എന്നിവരുടെ മികച്ച ഇന്നിംഗ്‍സുകളാണ് ഹൈദരാബാദിന് ജയം സമ്മാനിച്ചത്.

Read More »

2019 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു..!!

2019 ലോകകപ്പിനായുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലി നയിക്കുന്ന ടീമില്‍ രണ്ടാം വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക്കിനെയും ഓള്‍ റൗണ്ടറായി വിജയ് ശങ്കറിനെയും ഉള്‍പ്പെടുത്തിയപ്പോള്‍ റിഷഭ് പന്ത്, അമ്പാട്ടി റായ്ഡു എന്നിവരെ ഒഴിവാക്കി. റിസര്‍വ് താരങ്ങളെ പ്രഖ്യാപിച്ചിട്ടില്ല. മൂന്ന് പേസര്‍മാരും രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരും നാല് ഓള്‍ റൗണ്ടര്‍മാരും ഉള്‍പ്പെട്ടതാണ് ടീം. ഷമി, ഭുവനേശ്വര്‍ കുമാര്‍, ബുംറ എന്നിവരാണ് പേസര്‍മാര്‍. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, എന്നിവരാണ് സ്പിന്നര്‍മാര്‍. ഓള്‍ റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, വിജയ് ...

Read More »

ഐപിഎൽ; കൊൽക്കത്തയെ തകർത്ത് ഡൽഹി..!!

ഐപിഎൽ ക്രിക്കറ്റിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ജയം. ഏഴ് വിക്കറ്റിനാണ് ഡൽഹിയുടെ ജയം. 97 റൺസെടുത്ത് പുറത്താകാതെ നിന്ന ശിഖർ ധവാന്‍റെ തകർപ്പൻ ബാറ്റിംഗാണ് ഡൽഹിക്ക് അനായാസ ജയം സമ്മാനിച്ചത്. 179 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 18.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഋഷഭ് പന്ത് 46 റൺസെടുത്തു. സീസണിലെ നാലാം ജയമാണ് ഡൽഹിയുടേത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 178 റൺസ് എടുത്തത്. ശുഭ്‍മാൻ ഗിൽ അർദ്ധ സെഞ്ചുറി നേടി.

Read More »