Sports

ബിസിസിഐ ഭരണഘടന:സുപ്രധാന നിര്‍ദ്ദേശൃങ്ങളില്‍ ഭേദഗതി വരുത്തി ഭരണഘടനയ്ക്ക് സുപ്രിം കോടതി അംഗീകാരം നല്‍കി…

ബിസിസിഐ ഭരണഘടനയക്ക് സുപ്രിം കോടതി ഭേദഗതികളോടെ അംഗീകാരം നല്‍കി. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ മൂന്ന് ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും വ്യത്യസ്തമായ വോട്ടവകാശം സുപ്രിം കോടതി നല്‍കി. ബിസിസിഐ ഭരണപരിഷ്‌കാരത്തിനായി ജസ്റ്റിസ് ആര്‍എം ലോധ സമിതി നല്‍കിയ മൂന്ന് സുപ്രധാന നിര്‍ദ്ദേശൃങ്ങളില്‍ ഭേദഗതി വരുത്തിയാണ് ഭരണഘടനയ്ക്ക് സുപ്രിം കോടതി അംഗീകാരം നല്‍കിയത്. രണ്ട് വര്‍ഷം തുടര്‍ച്ചയായി ബിസിസിഐയിലോ സംസ്ഥാനക്രിക്കറ്റ് അസോസിയേഷനുകളിലോ ഭാരവാഹി ആകുന്നവര്‍ക്ക് തുടര്‍ന്ന് മത്സരിക്കാന്‍ വിലക്കുണ്ടാകും. ലോധ സമിതി അസോസിയേറ്റ് അംഗങ്ങളാക്കിയ റെയില്‍വേസ്, സര്‍വ്വീസസ്, സര്‍വ്വകലാശാല അസോസിയേഷനുകള്‍ എന്നിവയ്ക്ക് മുഴുവന്‍ സമയ അംഗത്വം നല്‍കി. ഒരു തവണ ...

Read More »

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഇതിഹാസ താരമായി മാറിക്കഴിഞ്ഞു: ധോണി..!!

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തി മുന്‍നായകനും സഹതാരവുമായ മഹേന്ദ്രസിംഗ് ധോണി. കോഹ്‌ലി ഇതിഹാസ താരമായി മാറിയെന്നും ധോണി കൂട്ടിച്ചേര്‍ത്തു. ‘അദ്ദേഹം മികച്ച താരമാണ്. ആ നിലയിലേക്ക് അദ്ദേഹം എത്തിക്കഴിഞ്ഞു. ഇതിഹാസം എന്ന നിലയിലേക്ക് അദ്ദേഹം ഇതിനോടകം മാറിക്കഴിഞ്ഞു. വളരെ ബുദ്ധിപരമായാണ് കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹം കളിയെ സമീപിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും കോഹ്‌ലി രണ്ടിന്നിംഗ്‌സിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നായകനെന്ന നിലയില്‍ ടീമിനെ മുന്നോട്ട് നയിക്കാന്‍ കോഹ്‌ലിക്കാവുന്നുണ്ടെന്നും ധോണി കൂട്ടിച്ചേര്‍ത്തു.  ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് കോഹ്‌ലി ദേശീയ ...

Read More »

എതിര്‍ബാറ്റ്‌സ്മാന്‍ സെഞ്ച്വറിയടിക്കാതിരിക്കാന്‍ പന്ത് നേരെ ബൗണ്ടറിയിലേക്ക് എറിഞ്ഞ ഇംഗ്ലീഷ് താരത്തിന് വിലക്ക്..!!

കളിയിലെ അവസാന പന്തില്‍ എതിര്‍ടീം താരം സെഞ്ച്വറിയടിക്കാതിരിക്കാന്‍ ബോള്‍ നേരെ ബൗണ്ടറിലൈനിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ സോമര്‍സെറ്റ് ലീഗ് താരത്തിന് 9 മത്സരങ്ങളില്‍ വിലക്ക്. ലീഗ് ടീമായ പര്‍നെല്‍ ക്രിക്കറ്റ് ക്ലബ്ബ് താരത്തിനാണ് വിലക്ക്. ലീഗില്‍ മൈന്‍ഹെഡ് ക്ലബ്ബുമായുള്ള മത്സരത്തിനിടെയാണ് താരം വിവാദ പന്തെറിഞ്ഞത്. കളിയിലെ അവസാന ഓവറിലെ അവസാന പന്തില്‍ മൈന്‍ഹെഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ടു റണ്‍സായിരുന്നു. ക്രീസിലുണ്ടായിരുന്നത് 98 റണ്‍സുമായി ജേ ഡാരെല്‍ എന്ന ബാറ്റ്‌സ്മാനായിരുന്നു. എന്നാല്‍ പന്തെറിഞ്ഞ പര്‍നെല്‍ താരം ബോള്‍ നേരെ ബൗണ്ടറിയിലേക്ക് വലിച്ചെറിയുകയായിരുന്നു. ജേ ഡാരെലിന്റെ കന്നി സെഞ്ച്വറിയാണ് ...

Read More »

രണ്ട് മിനിറ്റില്‍ രണ്ട് ഗോള്‍; ഫുട്‌ബോളില്‍ വീണ്ടും ഇന്ത്യന്‍ വിജയഗാഥ..!!

ഡബ്ല്യു.എ.എഫ്.എഫ്. അണ്ടര്‍-16 ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് മൂന്നാം ജയം. അവസാന മത്സരത്തില്‍ യമനെ എതിരില്ലാത്ത മൂന്നു ഗോളിന് ഇന്ത്യന്‍ കൗമാരസംഘം തകര്‍ത്തു. ഹര്‍പ്രീത് സിങ് (38), റിഡ്ജ് ഡെമല്ലോ (47), രോഹിത് ഡാനു (49) എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍. അഞ്ചു രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഇതോടെ ഇന്ത്യയ്ക്കും ജപ്പാനും ഒമ്പതു പോയന്റ് വീതമായി. ഗോള്‍ ശരാശരിയില്‍ ഇന്ത്യയാണ് മുന്നില്‍. അതേസമയം ജപ്പാന് ഇറാഖുമായുള്ള കളി ബാക്കിയുണ്ട്.  തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യ 38-ാം മിനിറ്റില്‍ പ്രതിരോധ താരം ഹര്‍പ്രീതിന്റെ ഹെഡ്ഡറിലൂടെ ലീഡ് നേടി. പിന്നീട് ...

Read More »

റയല്‍ വിരോധിയല്ല, എന്നാല്‍ ബാഴ്‌സക്കെതിരെ കളിക്കുന്ന എല്ലാവരും എന്റെ ശത്രുക്കള്‍: ആര്‍തുറോ വിദാല്‍..!

ബാഴ്‌സിലോണയുടെ പുത്തന്‍ സൈനിംഗ് വിദാല്‍ ബാഴ്‌സയിലെത്തി. ഇന്നലെ വൈകീട്ടാണ് താരത്തിന്റെ ഔദ്യോഗിക ക്ലബ് പ്രവേശനം സംബന്ധിച്ച് വീഡിയോകളും ചിത്രങ്ങളും ക്ലബ് പുറത്ത് വിട്ടത്. ശേഷം മാധ്യമങ്ങളെ കണ്ട താരം മനസ്സ് തുറന്നു. ”എനിക്ക് റയല്‍ മാഡ്രിഡിനോട് കണക്കുകള്‍ ഒന്നും തീര്‍ക്കാനില്ല. എന്നാല്‍ ചാംപ്യന്‍സ് ലീഗിനോട് കണക്കുകള്‍ ഉണ്ട്. ബാഴ്‌സയില്‍ അത് നേടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ” താരം പറഞ്ഞു.. വിദാല്‍ കളിച്ച രണ്ട് വര്‍ഷവും ബയണ്‍ മ്യൂണിക്ക് ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായിരുന്നു. 2017ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലും 2018ല്‍ സെമിഫൈനലിലുമാണ് ക്ലബ് പുറത്തായത്. ”ഞാന്‍ റയല്‍ ...

Read More »

അര്‍ജന്റീനയ്ക്ക് പിന്നാലെ ഇറാഖിനെയും തകര്‍ത്ത് ചരിത്ര വിജയവുമായി ഇന്ത്യ കുതിക്കുന്നു..!!

ഇന്ത്യ അണ്ടര്‍ 20 ടീമിന് പിന്നാലെ വമ്പന്മാരെ അട്ടിമറിച്ച് അണ്ടര്‍ 16 ടീമും. ജോര്‍ദാനില്‍ നടന്ന WAFF  അണ്ടര്‍-16 ബോയ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ ഇറാഖിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. ഏഷ്യന്‍ ചാമ്പ്യന്മരായ ഇറാഖിനെതിരെ അധികസമയത്ത് ഭൂവനേഷ് നേടിയ ഗോളാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇന്നലെ സ്പെയിനില്‍ നടന്ന കോടിഫ് കപ്പ് മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഇന്ത്യ അണ്ടര്‍ 20 ടീം അര്‍ജന്റീനയെ പരാജയപ്പെടുത്തിയിരുന്നു. സീനിയര്‍ ടീമിന്റെ ത്രസിപ്പിക്കുന്ന ഈ വിജയത്തിന് പിന്നാലെയാണ് ജൂനിയര്‍ ടീമും ജേതാക്കളാവുന്നത്. മത്സരത്തില്‍ ഇറാഖിനേക്കാള്‍ മികച്ച കളി ...

Read More »

ജപ്പാന്‍ സൂപ്പര്‍താരം കിസുകെ ഹോണ്ട ഓസ്ട്രേലിയ എ ലീഗിലേക്ക്…

ജപ്പാന്‍ സൂപ്പര്‍താരവും അറ്റാക്കിംഗ് മിഡ്ഫീല്‍ഡറുമായ കിസുകെ ഹോണ്ട ഇനി എ ലീഗ് ക്ലബ്ബായ മെല്‍ബണ്‍ വിക്ടറിക്ക് വേണ്ടി ബൂട്ടണിയും. നിലവിലെ എ ലീഗ് ചാമ്പ്യന്‍  മാരാണ് മെല്‍ബണ്‍ വിക്ടറി.ഒരു വര്‍ഷത്തെ കരാറിലാണ് ഹോണ്ട ഒപ്പു വച്ചിരിക്കുന്നത്. 13 വര്‍ഷത്തിലെ ചരിത്രത്തില്‍ മെല്‍ബണ്‍ വിക്ടറി നടത്തുന്ന എറ്റവും വലിയ സൈനിംഗാണിത്. കഴിഞ്ഞ ലോകകപ്പില്‍ ജപ്പാനായി മികച്ച പ്രകടനം കാഴ്ചവെച്ചതു ഹോണ്ടയാണ്.എസി മിലാന്‍, സി എസ് കെ എ മോസ്‌കോ തുടങ്ങിയ യുറോപ്യന്‍ ക്ലബുകള്‍ക്കു വേണ്ടിയും മെക്‌സിക്കന്‍ ക്ലബ്ബായ പചുകയ്ക്കും വേണ്ടിയും ഹോണ്ട കളിച്ചിട്ടുണ്ട്.

Read More »

കോടിഫ് കപ്പ് : ഇന്ത്യയ്ക്ക് ചരിത്ര ജയം…!

ഇരുപത് വയസിന് താഴെയുള്ളവരുടെ കോടിഫ് കപ്പ് ഫുട്‌ബോളില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ അര്‍ജന്റീനയെ പരാജയപ്പെടുത്തി ഇന്ത്യ. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഇന്ത്യന്‍ കുട്ടികളുടെ ചരിത്ര ജയം.അര്‍ജന്റീന ഇന്ത്യക്ക് വന്‍ വെല്ലുവിളിയായിരുന്നെങ്കിലും ജയവുമായാണ് ഇന്ത്യന്‍ ചുണക്കുട്ടികള്‍ മൈതാനം വിട്ടത്.അണ്ടര്‍ 20 ലോകകപ്പ് ആറു തവണ ഉയര്‍ത്തിയ അര്‍ജന്റീനയെയാണ് ഇന്ത്യന്‍ താരങ്ങള്‍ തകര്‍ത്തെറിഞ്ഞത്. റഹീം അലിയും ദീപക് ടാന്‍ഗ്രിയുമാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. അനികേത് യാദവ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയതോടെ പത്ത് പേരുമായാണ് ഇന്ത്യ അവസാന അരമണിക്കൂര്‍ കളിച്ചത്.കളിയുടെ 72ാം മിനിറ്റിലായിരുന്നു അര്‍ജന്റീനയുടെ ഗോള്‍. കഴിഞ്ഞ ...

Read More »

കോഹ്‌ലി ഇന്ത്യയുടെ എക്കാലത്തേയും മികച്ച താരമാകും; കുമാര്‍ സംഗക്കാര..

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ മിന്നും പ്രകടനവുമായി കളം നിറഞ്ഞ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ അഭിനന്ദിച്ച് മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര. വിരാട് കോലി ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരമാകുമെന്നും മുന്നോട്ടു പോകുന്തോറും കോലി ഇനിയും മെച്ചപ്പെടുമെന്നും സംഗക്കാര പറഞ്ഞു. ‘കോഹ്‌ലി ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരമാകും. കോഹ്‌ലി കളിക്കുന്നത് ആ രീതിയിലാണ്. അദ്ദേഹം സമാനതകളില്ലാത്ത താരമാണ്. ഇന്ത്യയുടെ ഏറ്റവും മികച്ച താരമായി മാറാനുള്ള കഴിവും പ്രാപ്തിയും അദ്ദേഹത്തിനുണ്ട്’ സംഗക്കാര പറഞ്ഞു. കളിക്കളത്തിലെ പ്രകടനത്തിലും സമ്മര്‍ദങ്ങളെ കൈകാര്യം ചെയ്യുന്നതിലും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പാതയിലാണ് ...

Read More »

അന്ന് മെസ്സിയെ കരയിച്ചു: ഇനി കളിക്കുന്നത് മെസ്സിയോടൊപ്പം..!!

സീസണില്‍ ബാഴ്‌സിലോണയിലെത്തിയ പ്രധാന താരങ്ങളില്‍ ഒരാളാണ് ആര്‍തുറോ വിദാല്‍. ജര്‍മ്മന്‍ ക്ലബ് ബയണ്‍ മ്യൂണിക്കില്‍ നിന്നുമാണ് ചിലിയന്‍ സൂപ്പര്‍ താരം ബാഴ്‌സിലോണയിലെത്തിയത്. ബ്രസീലിയന്‍ താരം പൗളീഞ്ഞോ ക്ലബ് വിട്ടതിനാലാണ് കായികക്ഷമത ഉള്ള ഒരു താരത്തെ ബാഴ്‌സ ക്യാംപിലെത്തിച്ചത്.  മുമ്പ് മെസ്സിയേയും സംഘത്തേയും കരയിച്ച ചരിത്രമുണ്ട് ആര്‍തുറോ വിദാലിന്. 2016ലെ കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച ചിലിയന്‍ ടീമിലെ മുഖ്യതാരമായിരുന്നു വിദാല്‍. അന്ന് പെനാല്‍റ്റി നഷ്ടപ്പെടുത്തി, കപ്പ് അടിയറവ് വെച്ച് മെസ്സി മടങ്ങിയത് വിദാലിന്റെ കണിശമായ മാര്‍ക്കിംഗ് കൊണ്ടാണ്. മെസ്സിക്ക് പന്ത് കിട്ടുന്നില്ലെന്നും, സ്‌പേസ് ...

Read More »