Sports

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുവപ്പുകാര്‍ഡ് 10 പേരുമായി കളിച്ച യുവന്റസ് ആധികാര വിജയം നേടി..

ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് ക്ലബ്ബ് വലന്‍സിയക്കെതിരെ യുവന്റസിന് ജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുവപ്പുകാര്‍ഡ് കണ്ട് മടങ്ങിയ മത്സരത്തില്‍ 60 മിനിറ്റുകളോളം 10 പേരുമായി കളിച്ചാണ് യുവന്റസ് ജയിച്ചത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് യുവന്റസിന്റെ വിജയം. ചാമ്പ്യന്‍സ് ലീഗില്‍ ഇതാദ്യമായാണ് റൊണാള്‍ഡോ ചാമ്ബ്യന്‍സ് ലീഗില്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തുപോകുന്നത്.

Read More »

ഇന്ത്യ-പാക്ക് പരമ്പര  : നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയ്ക്ക് നല്‍കിയ പരാതിയിന്മേലുള്ള വാദമാണ് ഒക്ടോബര്‍ 1നു ആരംഭിക്കും…

ഇന്ത്യ പാക്കിസ്ഥാനുമായി പരമ്പര കളിക്കുന്നതില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് ബോര്‍ഡിനു കനത്ത നഷ്ടം സംഭവിച്ചുവെന്നും അതിനാല്‍ തന്നെ US$70m നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയ്ക്ക് നല്‍കിയ പരാതിയിന്മേലുള്ള വാദം ഒക്ടോബര്‍ 1നു ആരംഭിക്കും. ഇരു രാജ്യങ്ങളുമായി ഐസിസി നിയമ പ്രകാരം പരമ്പ കളിക്കണമെന്ന് ഉടമ്പടിയുണ്ടെ ങ്കിലും ബിസിസിഐ അത് പാലിച്ചില്ലെന്നാണ് പിസിബിയുടെ വാദം. എന്നാല്‍ തങ്ങള്‍ കേന്ദ്ര സര്‍ക്കാരുമായി ഇതിനെക്കുറിച്ച്‌ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും ബോര്‍ഡിനു മാത്രം കൈക്കൊള്ളാവുന്ന തീരുമാനമല്ല ഇതെന്നും ബിസിസിഐ വ്യക്തമാക്കുന്നു.

Read More »

ഏഷ്യകപ്പില്‍ ഇന്ത്യ ഇന്ന്‌ ഹോങ്കോങ്ങുമായി ഏറ്റുമുട്ടും..!!

ഏഷ്യകപ്പ് ഗ്രൂപ്പ് എ മത്സരത്തില്‍ ഇന്ത്യയും ഹോങ്കോങ്ങും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം അഞ്ചുമണിക്കാണ് മത്സരം നടക്കുന്നത്. ആദ്യകളിയില്‍ പാക്കിസ്ഥാനോട് തോറ്റ ഹോങ്കോങ് ഇന്ത്യയോടും തോറ്റാല്‍ പുറത്താവും. ഹോങ്കോങ്ങുമായി മുമ്ബ് ഒരിക്കലേ ഇന്ത്യ ഏകദിനം കളിച്ചിട്ടുള്ളൂ. വിരാടിന് വിശ്രമമനുവദിച്ചതിനാല്‍ രോഹിത് ശര്‍മയാണ് ടീം ഇന്ത്യയെ നയിക്കുന്നത്. പാക്കിസ്ഥാനെതിരെ കളിച്ച അതേ ടീമിനെയാവും ഇന്ത്യയ്‌ക്കെതിരെ ഹോങ്കോങ് അണിനിരത്തുന്നത്. സാധ്യതാ ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ധവാന്‍/രാഹുല്‍, റായുഡു, മനീഷ് പാണ്ഡെ, ധോനി/കാര്‍ത്തിക്, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ/അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍/ശാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ബുംറ/ഖലീല്‍ ...

Read More »

പോയി കമന്ററി പറയട്ടെ, രവിശാസ്ത്രിയെ പുറത്താക്കണമെന്ന് ചേതന്‍ ചൗഹാന്‍..!!

ഇംഗ്ലണ്ടിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ രവിശാസ്ത്രി പരിശീലക സ്ഥാനം രാജിവെക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ചേതന്‍ ചൗഹാന്‍. ഗാംഗുലിയും വീരേന്ദര്‍ സെവാഗും രവി ശാസ്ത്രിക്കെതിരെ രംഗത്തു വന്നിരുന്നു. നവംബറില്‍ തുടങ്ങുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുമ്പ് തന്നെ ശാസ്ത്രിയെ പുറത്താക്കണമെന്നാണ് ചേതന്‍ ചൗഹാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നല്ല കമന്റേറ്ററാണ് രവിശാസ്ത്രിയെന്നും അദ്ദേഹത്തെ ആ പണി ചെയ്യാന്‍ വിട്ടാല്‍ മതിയെന്നും ചേതന്‍ ചൗഹാന്‍ പറഞ്ഞു. ഇന്ത്യ നന്നായി കളിക്കേണ്ടിയിരുന്നുവെന്നും ഇംഗ്ലണ്ടിന്റെ വാലറ്റത്തെ പിടിക്കുന്നതില്‍ ടീം പരാജയപ്പെട്ടെന്നും ചേതന്‍ ചൗഹാന്‍ പറഞ്ഞു. വിദേശപിച്ചുകളില്‍ ഏറ്റവും നന്നായി കളിക്കുന്ന ഇന്ത്യന്‍ ടീമെന്ന ...

Read More »

ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍‌ഡ്…

മലയാളി താരം ജിന്‍സണ്‍ ജോണ്‍സന് അര്‍ജുന അവാര്‍ഡ‌്. കഴിഞ്ഞ മാസം നടന്ന ഏഷ്യന്‍ ഗെയിംസില്‍ 1,500 മീറ്ററില്‍ സ്വര്‍ണം നേടിയതിന് പിന്നാലെയാണ് കോഴിക്കോട് സ്വദേശിയായ ജിന്‍സണെ തേടി അര്‍ജുന അവാര്‍ഡ് തേടിയെത്തിയത്.

Read More »

ഓസ്ട്രേലിയന്‍ പര്യടനം : ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മുന്‍ ഓസ്ട്രേലിയന്‍ നായകന്‍…

ഓസ്ട്രേലിയന്‍ ടെസ്റ്റ് പരമ്പരയ്ക്കായി ഡിസംബറില്‍ ഓസ്ട്രേലിയയില്‍ എത്തുന്ന ഇന്ത്യയോട് ഓസ്ട്രേലിയയെ വിലക്കുറച്ച്‌ കാണേണ്ടതില്ലെന്ന് അറിയിച്ച്‌ ഇയാന്‍ ചാപ്പല്‍. പന്ത് ചുരണ്ടല്‍ വിവാദത്തിലെ ത്രയവും പരിക്കും മൂലം ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ഫോം മങ്ങിയ അവസ്ഥയിലാണെങ്കിലും നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ആതിഥേയരെ വിലക്കുറച്ച്‌ കാണരുതെന്ന് ഇയാന്‍ ചാപ്പല്‍ മുന്നറിയിപ്പ് നല്‍കി. ഇന്ത്യയ്ക്ക് തലവവേദനയാതെങ്കില്‍ ഓസ്ട്രേലിയയില്‍ അധിക ബൗണ്‍സ് ഇന്ത്യയ്ക്ക് തിരിച്ചടി സൃഷ്ടിക്കുമെന്ന് ഓസ്ട്രേലിയന്‍ മുന്‍ താരം പറഞ്ഞു.വിരാട് കോഹ്‍ലി ഒഴികെയുള്ള ബാറ്റ്സ്മാന്മാര്‍ ഇംഗ്ലണ്ടില്‍ പരാജയമായിരുന്നു. ഓസ്ട്രേലിയയിലും കോഹ്‍ലിയില്‍ ഇന്ത്യ അമിതമായി അശ്രയിക്കേണ്ടി വരും അത് ഇന്ത്യയ്ക്ക് ...

Read More »

എതിര്‍ കളിക്കാരന്റെ മുഖത്ത് തുപ്പി,കോസ്റ്റ യുവന്റസ് ആരാധകരോട് മാപ്പ് പറഞ്ഞു…

എതിര്‍ കളിക്കാരന്‍റെ മുഖത്ത് തുപ്പിയതിന് യുവന്റസ് താരം ഡഗ്ലസ് കോസ്റ്റ യുവന്റസ് ആരാധകരോട് മാപ്പ് പറഞ്ഞു. ഇന്നലെ നടന്ന സീരി എ മത്സരത്തിനിടയിലാണ് ബ്രസീല്‍ താരമായ കോസ്റ്റ എതിര്‍ കളിക്കാരന്റെ മുഖത്ത് തുപ്പിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ പെരുമാറ്റത്തില്‍ യുവന്റസ് ആരാധകരോട് മാപ്പ് പറയുന്നതായി പറഞ്ഞത്. കൂടാതെ എന്നും തന്റെ കൂടെ നിന്ന സഹ കളിക്കാരോടും താരം മാപ്പ് പറഞ്ഞിട്ടുണ്ട്. താരത്തിന് ക്ലബ്ബ് പിഴ ചുമത്തുമെന്ന്‌ യുവന്റസ് പരിശീലകന്‍ മാക്സ് അല്ലെഗ്രിയും പറഞ്ഞു.

Read More »

പെനാല്‍റ്റി എടുക്കല്‍ വിചാരിച്ചതിനേക്കാള്‍ ബുദ്ധിമുട്ട്, മെച്ചപ്പെടുത്തും: മെസ്സി..!!

പെനാല്‍റ്റി എടുക്കുന്നതിലെ പിഴവ് മാറ്റാന്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് മെസ്സി. കാറ്റലോണിയ റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി തന്റെ മോശം റെക്കോര്‍ഡിനെ കുറിച്ച് തുറന്നു സംസാരിച്ചത്. ‘പെനാല്‍റ്റി സ്‌പോട്ടില്‍ നിന്ന് കിക്കെടുക്കുന്നത് കൂടുതല്‍ ഫലപ്രദമാക്കണമെന്നുണ്ട്. പെനാല്‍റ്റിയില്‍ വര്‍ക്ക് ചെയ്യുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പരിശീലന സമയത്ത് എടുക്കുന്നത് പോലെയല്ല ട്രെയിനിങ് സമയത്ത്. മനസില്‍ ആശയമുണ്ടെങ്കില്‍ പോലും വിചാരിച്ചതിനേക്കാള്‍ ബുദ്ധിമുട്ടാണ്’ മെസ്സി പറഞ്ഞു. ‘ഗോള്‍കീപ്പര്‍ക്കും ഒരുപാട് സാധ്യതകളുണ്ട്. ഊഹം ശരിയായാല്‍ അവര്‍ക്ക് അത് തടുക്കാന്‍ കഴിയും’. മെസ്സി പറഞ്ഞു. ‘എന്റെ ഫൈനല്‍ പാസുകള്‍ മെച്ചപ്പെട്ടതില്‍ അഭിമാനമുണ്ട്. മൈതാനത്ത് കൂടുതല്‍ ...

Read More »

‘ബ്ലാസ്‌റ്റേഴ്‌സ് ജീവിതത്തിലെ അവിഭാജ്യ ഘടകം,എന്നും ഒപ്പമുണ്ടാകും’; ഓഹരികള്‍ വിറ്റഴിച്ചെന്ന വാര്‍ത്ത സ്ഥിരീകരിച്ച് സച്ചിന്‍..!!

കേരളബ്ലാസ്‌റ്റേഴ്‌സില്‍ തനിക്കുണ്ടായിരുന്ന ഓഹരികള്‍ വിറ്റഴിച്ചെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. തന്റെ കൈവശമുണ്ടായിരുന്ന 20% ഓഹരികളാണു കൈമാറിയതെന്നു സച്ചിന്‍ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സ് ജീവിതത്തിലെ അവിഭാജ്യ ഘടകമായിരുന്നു. തന്റെ ഹൃദയം എപ്പോഴും ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടാകുമെന്നും സച്ചിന്‍ പറഞ്ഞു. സച്ചിന്‍ ബ്ലാസ്റ്റേഴ്സിലെ ഓഹരികള്‍ വിറ്റെന്നും ബ്ലാസ്റ്റേഴ്സിന്റെ 80% ഓഹരികള്‍ ലുലു ഗ്രൂപ്പ് ഏറ്റെടുത്തെന്നും പ്രമുഖ സ്പോര്‍ട്സ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2014ല്‍ ഐഎസ്എലിന്റെ ആദ്യ സീസണ്‍ മുതല്‍ സച്ചിന്‍ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പമുണ്ട്. അന്ന് പ്രസാദ് വി. പോട്ട്ലുരിയും സച്ചിനും ചേര്‍ന്നാണ് ടീം വാങ്ങിയത്. 2015ല്‍ പോട്ടലുരിയുടെ ...

Read More »

നെയ്മറും എംബപ്പെയ്യും വേണ്ട പി.എസ്.ജിക്ക് ജയിക്കാന്‍; നാല് ഗോളിന്റെ വിജയം..!!

സൂപ്പര്‍ താരങ്ങളായ നെയ്മറും എംബപ്പേയും ഇല്ലാതെ ഇറങ്ങിയ പി.എസ്.ജിക്ക് നാല് ഗോളുകളുടെ വന്‍ വിജയം. സൈന്റ് എറ്റിനിയെ നേരിട്ട് പി.എസ്.ജി അവരുടെ വലയിലിലേക്ക് നാല് തവണ നിറയൊഴിച്ചു. ചാംപ്യന്‍സ് ലീഗില്‍ വരും ദിവസങ്ങളില്‍ ലിവര്‍പൂളിനെ നേരിടാന്‍ ഉള്ളത് കൊണ്ടാണ് നെയ്മര്‍ക്കും, എംബാപ്പെയ്ക്കും വിശ്രമം നല്‍കി പി.എസ്.ജി കളത്തില്‍ ഇറങ്ങിയത്. എന്നാല്‍ പ്രകടനത്തില്‍ അവര്‍ക്ക് ഒട്ടും നിരാശപ്പെടേണ്ടി വന്നില്ല. 22ാം മിനുട്ടില്‍ ജൂലിയന്‍ ഡ്രാക്സ്ലറാണ് പി.എസ്.ജിയുടെ ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തില്‍ എത്തിച്ച് ഉറുഗ്വേ സൂപ്പര്‍ താരം എഡിസണ്‍ കവാനി ...

Read More »