Sports

കാണ്‍പുര്‍ ടെസ്റ്റ്: ന്യൂസീലന്‍ഡിന് കൂറ്റന്‍ വിജയലക്ഷ്യം!!!!

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡിന് 434 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 107.2 ഓവറില്‍ അഞ്ച് വിക്കറ്റിന് 377 റണ്‍സെന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. ഒന്നിന് 159 റണ്‍സെന്ന നിലയല്‍ നാലാം ദിനം കളിക്കാനിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ ഇന്നിങ്സിലെ അതേ പ്രകടനം ആവര്‍ത്തിച്ച മുരളി വിജയിയും ചേതേശ്വര്‍ പൂജാരയുമാണ് ഇന്ത്യയെ രണ്ടാം ഇന്നിങ്സിലും മുന്നോട്ടു നയിച്ചത്. 76 റണ്‍സടിച്ച്‌ മുരളി വിജയിയും 78 റണ്‍സ് നേടിയ പൂജാരയും നല്‍കിയ തുടക്കം അജിങ്ക്യ രഹാനയും രോഹിത് ശര്‍മ്മയും ...

Read More »

കാന്‍പുര്‍ ടെസ്റ്റ്; വിജയിനും പൂജാരയ്ക്കും വീണ്ടും അര്‍ധസെഞ്ചുറി

കാന്‍പുര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് അപ്രതീക്ഷിത മേല്‍ക്കൈ. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 318നെതിരെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ന്യൂസീലന്‍ഡ് 262ന് ഓള്‍ഔട്ടായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും നാലു വിക്കറ്റ് വീഴ്ത്തിയ ആര്‍.അശ്വിനുമാണ് മൂന്നാം ദിനത്തില്‍ കിവീസിന്റെ ചിറകരിഞ്ഞത്. രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്ബോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 159 റണ്‍സ് എന്ന നിലയിലാണ്. ഒന്‍പത് വിക്കറ്റുകളും രണ്ടു ദിവസവും അവശേഷിക്കെ ഇന്ത്യയ്ക്ക് ...

Read More »

സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗ്; ആദ്യ മത്സരം കേരള റോയല്‍സ് & …..!

താരതിളക്കത്തില്‍ പ്രഥമ സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിന്ഇന്ന്  തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ജയറാം നയിക്കുന്ന കേരള റോയല്‍സ് സുധീര്‍ ബാബു നയിക്കുന്ന ടോളിവുഡ് തണ്ടേഴ്സിനെ നേരിടും. മലയാളത്തില്‍ നിന്ന് അമ്മ കേരള റോയല്‍സ് ഉള്‍പ്പെടെ തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ നാല് ടീമുകളാണ് ബാഡ്മിന്റണ്‍ ലീഗില്‍ ഏറ്റുമുട്ടുന്നത്. പ്രവേശനം സൗജന്യമാണെങ്കിലും പാസുകളിലൂടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  കേരളത്തില്‍ നിന്ന് അമ്മ കേരള റോയല്‍സ്, തമിഴ് സിനിമയില്‍നിന്ന് ചെന്നൈ റോക്കേഴ്സ്, കന്നട സിനിമാ മേഖലയെ പ്രതിനിധീകരിച്ച്‌ കര്‍ണാടക ആല്‍പ്സ്, തെലുങ്കില്‍ നിന്നു ടോളിവുഡ് തണ്ടേഴ്സ് എന്നീ ടീമുകളാണു ലീഗില്‍ പങ്കെടുക്കുന്നത്. ഓരോ ...

Read More »

ജഡേജയും അശ്വിനും തിളങ്ങി; ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്സ് ലീഡ്.

കാന്‍പുര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ന്യൂസീലന്‍ഡിനെതിരെ 56 റണ്‍സിന്‍റെ  ഒന്നാം ഇന്നിങ്സ് ലീഡ്. ന്യൂസീലന്‍ഡ് 262 റണ്‍സിന് പുറത്ത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും നാലുവിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിനുമാണ് കിവീസ് ബാറ്റിങ് നിരയുടെ ചിറകരിഞ്ഞത്. സ്കോര്‍: ഇന്ത്യ-318, ന്യൂസീലന്‍ഡ്-262. ഇന്നലെ മല്‍സരം അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സായിരുന്നു ന്യൂസീലന്‍ഡിന്‍റെ  സമ്പാദ്യം. 58 റണ്‍സെടുത്ത ലാതമിന്‍റെ  വിക്കറ്റാണ് കിവീസിന് ഇന്ന് ആദ്യം നഷ്ടമായത്. അശ്വിനാണ് വിക്കറ്റ്. തൊട്ടുപിന്നാലെ റണ്‍സൊന്നുമെടുക്കാതെ ടെയ്‍ലറെ ജഡേജ മടക്കി. 75 റണ്‍സെടുത്ത വില്യംസണ്‍ ആണ് ന്യൂസീലന്‍ഡ് നിരയിലെ ...

Read More »

പാരാലിമ്പിക്സ് താരങ്ങള്‍ക്ക് മോദിയുടെ അഭിനന്ദനം……!

റിയോയില്‍ രാജ്യത്തിന്‍റെ  അഭിമാനം വാനോളമുയര്‍ത്തിയവരാണ് ഇന്ത്യയുടെ പാരാലിമ്പിക് താരങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരാലിമ്പിക്സ് കഴിഞ്ഞ് തിരിച്ചെത്തിയ താരങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മോദി മെഡല്‍ നേടിയവരെ അഭിനന്ദിച്ചത്. രണ്ട് സ്വര്‍ണം ഓരോ വെള്ളിയും വെങ്കലവും നേടിയാണ് 19 പേരടങ്ങുന്ന ഇന്ത്യന്‍ സംഘം റിയോയില്‍ നിന്ന് മടങ്ങിയത്. ജാവലിന്‍ ത്രോയില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ ദേവേന്ദ്ര ജജാരിയയുടെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാണെന്നും ദേവേന്ദ്രയുടെ ജീവിതത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും മോദി ട്വീറ്റ് ചെയ്തു. മാരിയപ്പന്‍ തങ്കവേലുവാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയ മറ്റൊരു താരം. പുരുഷന്‍മാരുടെ ...

Read More »

ബാഴ്സലോണക്കെതിരെ അര്‍ജന്റീന പരിശീലകന്‍ എദാഗാര്‍ദൊ ബൗസ!!!

സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണക്കെതിരെ അര്‍ജന്റീന പരിശീലകന്‍ എദാഗാര്‍ദൊ ബൗസ രംഗത്ത്. അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തില്‍ ലയണല്‍ മെസ്സിക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് അര്‍ജന്റീന പരിശീലകന്‍ ബാഴ്സക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. അടുത്ത മാസം പെറുവിനും പരാഗ്വെക്കുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മെസ്സിയുടെ സേവനം നഷ്ടമാകുമെന്നതാണ് ബൗസയുടെ ദേഷ്യത്തിന് പിന്നില്‍. അത്ലറ്റിക്കോക്കെതിരായ മത്സരത്തിനിടെ പരിക്കിനെ തുടര്‍ന്ന് രണ്ടാം പകുതിയില്‍ മെസ്സി കളം വിട്ടിരുന്നു. അടുത്ത മൂന്നാഴ്ച്ച മെസ്സിക്ക് ഗ്രൗണ്ടിലിറങ്ങാന്‍ കഴിയില്ല.  ”മെസ്സിയുടെ പരിക്ക് ശ്രദ്ധിക്കണമെന്ന് അവര്‍ എനിക്ക് മെസ്സേജ് അയച്ചു. പക്ഷേ അവര് മെസ്സിയെ സംരക്ഷിച്ചില്ല. എല്ലാ മത്സരങ്ങളിലും അവനെ ...

Read More »

കെ.ശ്രീകാന്ത് ക്വാര്‍ട്ടറില്‍…..!

ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം കെ. ശ്രീകാന്ത് ക്വാര്‍ട്ടര്‍ഫൈനലില്‍ കടന്നു. നാട്ടുകാരനായ അജയ് ജയറാം പരിക്കിനെത്തുടര്‍ന്ന് പിന്‍മാറിയതോടെയാണ് ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. ആദ്യ ഗെയിം 21-16ന് ശ്രീകാന്ത് നേടിയതിനുശേഷമാണ് കാലിനേറ്റ പരിക്കുമൂലം അജയ് പിന്‍മാറിയത്. ജര്‍മനിയുടെ മാര്‍ക് സ്യൂബ്ലറാണ് ക്വാര്‍ട്ടറില്‍ ശ്രീകാന്തിന്‍റെ  എതിരാളി. അതേസമയം മലയാളിതാരം എച്ച്‌.എസ്. പ്രണോയ് രണ്ടാം സീഡ് ഡെന്‍മാര്‍ക്കിന്‍റെ  വിക്ടര്‍ അക്സല്‍സനോട് പൊരുതിത്തോറ്റു.സ്കോര്‍: 16-21,19-21

Read More »

കാന്‍പൂര്‍ ടെസ്റ്റ്‌; ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 318 റണ്‍സിന് പുറത്ത്.

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിറങ്ങിയ ഇന്ത്യ, ഒന്നാം ഇന്നിങ്സില്‍ 318 റണ്‍സിന് ഓള്‍ഔട്ടായി. ഒന്‍പത് വിക്കറ്റിന് 291 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനമായ ഇന്ന് ബാറ്റിങ് ആരംഭിച്ച ഇന്ത്യ, ഏഴ് ഓവറില്‍ 27 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. ഇന്നലത്തെ സ്കോറിനോട് ഒരു റണ്‍ മാത്രം കൂട്ടിച്ചേര്‍ത്ത ഉമേഷ് യാദവ് (9) ആണ് പുറത്തായത്. വാഗ്നറിനാണ് വിക്കറ്റ്. ഇന്നലെ 16 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജ, 26 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് വ്യക്തിഗത സ്കോര്‍ 42ല്‍ എത്തിച്ചു. ഒരു ഘട്ടത്തില്‍ ഒരു വിക്കറ്റിന് 154 ...

Read More »

ആഴ്സന്‍വെങ്ങര്‍ പീരങ്കിപ്പടയുടെ സൈന്യാധിപനായിട്ട് രണ്ട് പതിറ്റാണ്ട്.

ഇംഗ്ലീഷ് ഫുട്ബോളിന്‍റെ  കോട്ടകളിലേക്ക് പീരങ്കിപ്പടയുമായി ആഴ്സന്‍ വെങ്ങറെന്ന സര്‍വസൈന്യാധിപനിറങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് തികയുന്നു. ആഴ്സനലെന്ന ടീമിന് ഗണ്ണേഴ്സ് (പീരങ്കിപ്പട)യെന്ന വിളിപ്പേരുണ്ടെങ്കിലും അവരുടെ കളി ഇടിമുഴക്കങ്ങളുടേതല്ല, മറിച്ച്‌ തെളിമയാര്‍ന്ന സൗന്ദര്യത്തിന്റേതാണ്. അതിന്‍റെ  ക്രെഡിറ്റ് ഫ്രാന്‍സില്‍നിന്ന് ടീമിനെ കളി പഠിപ്പിക്കാനെത്തിയ വെങ്ങര്‍ക്കാണ്. 20 വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ കിരീടനേട്ടങ്ങളെക്കാള്‍ ആരാധകര്‍ വിലമതിക്കുന്നത് ആഴ്സനല്‍ നല്‍കിയ കോരിത്തരിപ്പിക്കുന്ന കളിയനുഭവങ്ങളാണ്. 1996 സപ്തംബര്‍ 22-നാണ് ടീമിന്റെ ചുമതലക്കാരനായി വെങ്ങര്‍ ആഴ്സനലിലേക്കെത്തുന്നത്. അന്നുതൊട്ടിന്നോളം ഒരോ കുതിപ്പും കിതപ്പും ഈ 66-കാരന്റെ ചങ്കിലുണ്ട്. സൂപ്പര്‍താരങ്ങളെ വാങ്ങുകയല്ല മറിച്ച്‌ സൂപ്പര്‍താരങ്ങളെ സൃഷ്ടിച്ചെടുക്കലാണ് ആഴ്സനലില്‍ തന്റെ ദൗത്യമെന്ന് ...

Read More »

സിന്ധുവും സാക്ഷിയും ഇന്ന് തിരുവനന്തപുരത്ത്……!

റിയോ ഒളിമ്പിക്സില്‍ മെഡല്‍ നേടിയ കായികതാരങ്ങളെ ഇന്ന് തിരുവനന്തപുരത്ത് ആദരിക്കും. വെള്ളിമെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം പിവി സിന്ധു, വെങ്കലമെഡല്‍ നേടിയ ഗുസ്തിതാരം സാക്ഷിമാലിക് ഇവരുടെ പരിശീലകരായ പുല്ലേല ഗോപിചന്ദ്, മന്ദീപ് എന്നിവരെയാണ് ആദരിക്കുന്നത്. രാവിലെ 11 മണിക്ക് കോട്ടണ്‍ഹില്‍ സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യും. സിന്ധുവിന് 50 ലക്ഷവും, സാക്ഷിക്ക് 25 ലക്ഷവും പരിശീലകര്‍ക്ക് യഥാക്രമം പത്ത്, അഞ്ച് ലക്ഷവുമാണ് നല്‍കുന്നത്. ഓട്ടോബാന്‍ കാര്‍ റെന്റല്‍ എംഡി മുക്കാട്ട് സെബാസ്റ്റിയനാണ് സമ്മാനം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

Read More »