Sports

യൂറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം!

യൂറോപ്പ ലീഗ് ഫുട്ബോളില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു ജയം. യുക്രെയ്ന്‍ ക്ലബ് എഫ്സി സോര്‍യ ലുഹാന്‍സ്കിനെയാണ് യുണൈറ്റഡ് 1-0ന് കീഴടക്കിയത്. മത്സരത്തിന്‍റെ  69ാാം മിനിറ്റില്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്‌ ഹെഡറിലൂടെയാണ് യുണൈറ്റഡിന്‍റെ  ജയം കുറിച്ച ഗോള്‍ നേടിയത്. മറ്റു മത്സരങ്ങളില്‍ എഎസ് റോമ 4-0ന് എഫ്കെ ഓസ്ട്ര ഗിയുര്‍ഗിയുവിനെയും അത്ലറ്റിക്കോ ബില്‍ബാവോ 1-0ന് റാപ്പിഡ് വിയെന്നയേയും പരാജയപ്പെടുത്തി.

Read More »

ഗംഭീര്‍ ഇല്ല! രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്കു ബാറ്റിങ് തകര്‍ച്ച; കോഹ്ലിയടക്കം പുറത്ത്!

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കു ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ തീരുമാനം തെറ്റിയെന്നു തോന്നുംവിധം ഓപ്പണര്‍മാരുടേതടക്കം മൂന്നുവിക്കറ്റുകള്‍ ഇന്ത്യയ്ക്കു നഷ്ടമായി. രണ്ടാം ഓവറില്‍ത്തന്നെ ശിഖര്‍ ധവാനെ വീഴ്ത്തി മാറ്റ് ഹെന്‍റി ഇന്ത്യയ്ക്ക് ആദ്യ പ്രഹരം നല്‍കി. ഒരു റണ്‍സായിരുന്നു ധവാന്‍റെ  സംഭാവന. സ്കോര്‍ 28ല്‍ നില്‍ക്കെ മുരളി വിജയ്യെയും (9) ഹെന്‍റി വീഴ്ത്തി. 22-ാം ഓവറില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയും നഷ്ടപ്പെട്ടതോടെ ഇന്ത്യ തീര്‍ത്തും സമ്മര്‍ദത്തിലായി. ബോള്‍ട്ടിന്‍റെ  പന്തില്‍ ലതാമിനു ക്യാച്ച്‌ നല്‍കിയായിരുന്നു കോലി (9)യുടെ മടക്കം. ...

Read More »

ടീമിലേക്ക് തിരിച്ചെത്തിയ ഗംഭീറിന്‍റെ വികാരഭരിതമായ ട്വീറ്റ്!

രണ്ട് വര്‍ഷത്തെ ഇടവേളത്ത് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചു വാരനൊരുങ്ങുകയാണ് ഗൗതം ഗംഭീര്‍. വെള്ളിയാഴ്ച്ച കൊല്‍ക്കത്തയില്‍ തുടങ്ങുന്ന ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലാണ് ഗംഭീര്‍ ഇന്ത്യക്കായി വീണ്ടും കളത്തിലിറങ്ങുക.  ഇന്ത്യന്‍ ജഴ്സി വീണ്ടും അണിയുന്നതിന്‍റെ  സന്തോഷം ട്വിറ്ററിലൂടെ ഗംഭീര്‍ ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്തു, ”ഈഡന്‍, മനസില്‍ ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളുമായി ഞാന്‍ വരികയാണ്’ എന്നായിരുന്നു ഗംഭീറിന്‍റെ  വികാരഭരിതമായ ട്വീറ്റ്. തുടക്കക്കാരന്‍റെ  ആകാംക്ഷയും അനുഭവസമ്ബന്നന്‍റെ  ദൃഢതയും ഒരുപോലെ അനുഭവപ്പെടുന്നുവെന്നും രാജ്യത്തിനായി കളിക്കുന്നതിലും വലിയ ബഹുമതി വേറയൊന്നുമില്ലെന്നും ഗംഭീര്‍ ട്വീറ്റില്‍ പറയുന്നു. ടെസ്റ്റ് ക്രിക്കറ്റ്, ചുവന്ന ബോള്‍, ...

Read More »

ചാംപ്യന്‍സ് ലീഗ്; ബാഴ്സയ്ക്ക് രണ്ടാം ജയം, ബയറണിനെ വീഴ്ത്തി അത്ലറ്റികോ!

പരുക്കേറ്റ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ കൂടാതെയിറങ്ങിയ ബാര്‍സിലോനയ്ക്ക് ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് മല്‍സരത്തില്‍ വിജയം. ജര്‍മന്‍ ടീമായ ബൊറൂസിയ ഗ്ലാഡ്ബാച്ചിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബാര്‍സയുടെ വിജയം. മറ്റൊരു മല്‍സരത്തില്‍ സ്പാനിഷ് ടീമായ അത്‍ലറ്റിക്കോ മഡ്രിഡ് കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ അട്ടിമറിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അത്ലറ്റിക്കോയുടെ വിജയം. മറ്റു മല്‍സരങ്ങളില്‍ എഡിസന്‍ കവാനിയുടെ ഇരട്ടഗോള്‍ മികവില്‍ പിഎസ്ജി ലൂഡോഗോറെറ്റ്സിനെയും (3-1), തിയോ വാല്‍ക്കോട്ടിന്റെ ഇരട്ടഗോള്‍ മികവില്‍ ആര്‍സനല്‍ ബാസലിനെയും (2-0), നാപ്പോളി ബെന്‍ഫിക്കയേയും (4-2) തോല്‍പ്പിച്ചപ്പോള്‍, മാഞ്ചസ്റ്റര്‍ സിറ്റി കെല്‍റ്റിക്കിനെതിരെ സമനില വഴങ്ങി ...

Read More »

സബ്ജൂനിയര്‍ ഇന്റര്‍ ഡിസ്ട്രിക്‌ട് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ്!

സബ്ജൂനിയര്‍ ഇന്റര്‍ ഡിസ്ട്രിക്‌ട് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് ഒക്ടോബര്‍ എട്ടു മുതല്‍ 14 വരെ പാലക്കാട് മുട്ടികുളങ്ങര കെഎപി ഗ്രൗണ്ടില്‍ നടക്കും. 14 ജില്ലകള്‍ നാലു ഗ്രൂപ്പുകളിലായി മത്സരിക്കുന്ന ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ 14നു വൈകിട്ട് നാലിനു നടക്കും. തിരുവനന്തപുരം, കോട്ടയം, കാസര്‍കോട്, ആലപ്പുഴ ജില്ലകള്‍ ഗ്രൂപ്പ് എയിലും മലപ്പുറം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ഗ്രൂപ്പ് ബിയിലും തൃശ്ശൂര്‍, കൊല്ലം, വയനാട് ജില്ലകള്‍ ഗ്രൂപ്പ് സിയിലും കോഴിക്കോട്, പാലക്കാട്, ഇടുക്കി ജില്ലകള്‍ ഗ്രൂപ്പ് ഡിയിലുമായി മത്സരിക്കും. ഉദ്ഘാടന മത്സരത്തില്‍ എട്ടിനു രാവിലെ ഏഴിനു തിരുവനന്തപുരം കോട്ടയത്തെ നേരിടും. അറുപതു ...

Read More »

രാഹുല്‍ ഔട്ട്, ഗംഭീര്‍ ഇന്‍, യുവരാജിന്…..!

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഗൗതം ഗംഭീറിനു വഴി തുറന്നു. ആദ്യ ടെസ്റ്റില്‍ കളിച്ച ഓപ്പണര്‍ ലോകേഷ് രാഹുലിനു പരുക്കേറ്റതോടെയാണ് ഗംഭീറിനെ പരിഗണിച്ചത്. ഇന്നലെ നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഗംഭീറിനും യുവരാജിനും ഫിറ്റ്നസ് പരിശോധനകള്‍ നടത്തി. ഇരുവരും ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി. യുവരാജിനെ ഏകദിന ടീമിലേക്കാണു പരിഗണിക്കുന്നത്. പരുക്കേറ്റ ഇഷാന്ത് ശര്‍മയ്ക്കു പകരം പുതുമുഖം ജയന്ത് യാദവും ടെസ്റ്റ് ടീമിലെത്തിയിട്ടുണ്ട്. രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച തുടങ്ങും. ടീം കോച്ച്‌ അനില്‍ കുംബ്ലെയ്ക്ക് ഗംഭീറിനോടും യുവരാജിനോടുമുള്ള അടുപ്പം ടീമിലെത്തുന്നതില്‍ നിര്‍ണായകമായി. ഗ്രേറ്റര്‍ നോയിഡയില്‍ ദുലീപ് ...

Read More »

റയലിനെ തളച്ച് ഡോര്‍ട്ട്മുണ്ട്!!!

പകരക്കാരാനായി ഇറങ്ങിയ ആന്ദ്രെ ഷുറിലിന്‍റെ  അവസാന നിമിഷ ഗോളില്‍ റയല്‍ മാഡ്രിഡിനെ സമനിലയില്‍ തളച്ച്‌ ബൊറൂസിയ ഡോര്‍ട്ട്മുണ്ട്. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എഫിലെ മത്സരത്തിലാണ് ജര്‍മന്‍ ടീം കരുത്തരായ റയലിനെ 2-2ന് സമനിലയില്‍ പിടിച്ചത്. കളി തുടങ്ങി 17ാം മിനിറ്റില്‍ തന്നെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ഗോളില്‍ റയല്‍ മാഡ്രിഡ് ലീഡ് പിടിച്ചു. ഗരെത് ബെയ്ലിന്റെ പിന്‍കാല്‍ പാസില്‍ ക്രിസ്റ്റ്യാനൊ പന്ത് ലക്ഷ്യം തെറ്റാതെ എതിര്‍ വലയിലെത്തിക്കുകയായിരുന്നു. പരിശീലകന്‍ സിനദിന്‍ സിദാനെ അഭിവാദ്യം ചെയ്താണ് ക്രിസ്റ്റ്യാനൊ ഗോള്‍ നേട്ടം ആഘോഷിച്ചത്. ആദ്യ പകുതി അവസാനിക്കാന്‍ ...

Read More »

പാകിസ്താനെ കബഡി കളിക്കാന്‍ വിളിച്ച പഞ്ചാബില്‍!!

പഞ്ചാബ് കബഡി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ആറാമത് ലോക കബഡി ചാമ്ബ്യന്‍ഷിപ്പിലേക്ക് പഞ്ചാബ് പാകിസ്താനെ ക്ഷണിച്ചത്. നവംബറിലാണ് മത്സരങ്ങള്‍ ആരംഭിക്കുക.  ഉറി ആക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കെ പാകിസ്താനെ ലോക കബഡി മത്സരത്തിന് ക്ഷണിച്ച്‌ പഞ്ചാബ്. രണ്ടര മാസം മുമ്പാണ് പാകിസ്താനെ ക്ഷണിച്ചു കൊണ്ട് കത്തയച്ചത്. ക്ഷണം പിന്‍വലിക്കേണ്ട ആവശ്യമില്ലെന്ന് കബഡി അസോസിയേഷന്‍ പ്രസിഡന്റ് സിക്കന്ദര്‍ മലൂക്ക പറഞ്ഞു. പുതിയ സാഹചര്യത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് പാക് കബഡി താരങ്ങള്‍ക്ക് വിസ അനുവദിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ താരങ്ങള്‍ക്ക് വിസ ...

Read More »

അശ്വിന്‍ വിലമതിക്കാനാകാത്ത സമ്പത്ത്: ഇന്ത്യന്‍ നായകന്‍ വിരാട് കോലി!!

      ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ വിലമതിക്കാനാകാത്ത സമ്പത്താണെന്നും അശ്വിനെപ്പോലൊരു താരം ടീമിലുള്ളത് ഏതൊരു ടീമിനും കരുത്താണെന്നും ഇന്ത്യന്‍ നായകന്‍ വിരാട് കോലി. കാണ്‍പുര്‍ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരായ വിജയത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോലി. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി അശ്വിന്‍ മികച്ച രീതിയില്‍ ബൗള്‍ ചെയ്യുന്നുണ്ടെന്നും കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും കോലി വ്യക്തമാക്കി. കളി ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്ന് അവന് നന്നായി മനസ്സിലാക്കാന്‍ സാധിക്കും. ഓരോ സന്ദര്‍ഭത്തിനനുസരിച്ച്‌ ബാറ്റ് ചെയ്യാനും അശ്വിനെക്കൊണ്ട് സാധിക്കും. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒരു പോലെ കളിക്കാന്‍ കഴിയുന്ന ...

Read More »

കേരള രഞ്ജി ടീമിനെ പ്രഖ്യാപിച്ചു!!

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള പതിനഞ്ചംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. രോഹന്‍ പ്രേം ക്യാപ്റ്റനും സച്ചിന്‍ ബേബി വൈസ് ക്യാപ്റ്റനുമായുള്ള ടീമില്‍ സഞ്ജു വി സാംസണും ഇടം പിടിച്ചു. കഴിഞ്ഞ സീസണില്‍ സഞ്ജുവായിരുന്നു കേരളത്തിന്‍റെ  ക്യാപ്റ്റന്‍. മൂന്ന് അതിഥി താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ഓള്‍റൗണ്ടര്‍മാരായ ഇഖ്ബാല്‍ അബ്ദുള്ള, ജലജ് സക്സേന, ബാറ്റ്സ്മാനായ ഭവിന്‍ താക്കര്‍ എന്നിവരാണ് കേരളത്തിന്‍റെ  അതിഥി താരങ്ങള്‍. ആലപ്പുഴയില്‍ നടന്ന ടീമിനെ പരിചയപ്പെടുത്തുന്ന ചടങ്ങില്‍ കെ.സി.എ പ്രസിഡണ്ട് ടി.സി മാത്യുവാണ് ടീമിനെ പ്രഖ്യാപിച്ചത്. ഗ്രൂപ്പ് സിയില്‍ ആന്ധ്രാ പ്രദേശ്, ഛത്തീസ്ഗഡ്, ഗോവ, ...

Read More »