Sports

സാക്ഷിയുടെ പിറന്നാള്‍ ആഘോഷമാക്കി ധോണിയും സുഹൃത്തുക്കളും..!

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എംഎസ് ധോണിയുടെ പ്രിയ പത്നി സാക്ഷിയുടെ മുപ്പതാം ജന്മദിനമാണിന്ന്.  ഹാര്‍ദ്ദിക് പാണ്ഡ്യ, സോഫി ചൗധരി, രാഹുല്‍ വൈദ്യ തുടങ്ങിയവര്‍ക്കൊപ്പം മുംബൈയിലെ ഒരു റസ്റ്റോറന്‍റിലായിരുന്നു പിറന്നാള്‍ ആഘോഷം. ധോണിയെ പോലെ തന്നെ അദ്ദേഹത്തിന്‍റെ കുടുംബവും ആരാധകരുടെ പ്രിയപ്പെട്ടവരാണ്. സാക്ഷിയും മകള്‍ സിവയുമെല്ലാം സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍ താരങ്ങളാണ്. ഒരൊറ്റ പാട്ടിലൂടെ മലയാളികളെ കൈയിലെടുത്ത കുഞ്ഞുതാരമാണ് ധോണിയുടെ മകള്‍ സിവ.  കഴിഞ്ഞ വര്‍ഷത്തെ സാക്ഷിയുടെ പിറന്നാള്‍ ആഘോഷവും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അന്ന് ധോണിയ്ക്കും കുടുംബത്തിനും ഒപ്പമായിരുന്നു സാക്ഷി പിറന്നാള്‍ ആഘോഷിച്ചത്. ...

Read More »

ജോർദാൻ ഇന്ത്യ സൗഹൃദ മത്സരത്തിൽനിന്ന് സുനിൽ ഛേത്രിയെ ഒഴിവാക്കി..!!

ഇന്ത്യൻ നാഷണൽ ഫുട്ബോൾ ക്യാപ്റ്റനും ബെംഗളൂരു എഫ് സി ക്യാപ്റ്റനും ആയ സുനിൽ ഛേത്രിക്ക് കാൽമുട്ടിനേറ്റ പരിക്കുമൂലം രണ്ടാഴ്ചത്തേക്ക് കളിയ്ക്കാൻ ആകില്ല. ഇന്ത്യൻ ഫുട്ബാളിന്റെ ഒഫീഷ്യൽ പേജിൽ ആണ് ഈ വിവരം പങ്കുവെക്കപ്പെട്ടത്. ഇതോടുകൂടി ഇരുപത്തിരണ്ടാം തീയതി നടക്കാനിരിക്കുന്ന ഗോവയും ബെംഗളൂരു എഫ് സി യും എതിരിടുന്ന കളിയിൽ സുനിൽ ഛേത്രി ഉണ്ടാകില്ല എന്ന് ഉറപ്പായി. കൂടാതെ നവംബർ പതിനഞ്ചിനു നടക്കാനിരിക്കുന്ന ഇന്ത്യയും ജോർദാനും ഏറ്റുമുട്ടുന്ന സൗഹൃദ മത്സരത്തിലും സുനിൽ ഛേത്രിയുടെ അസാന്നിധ്യം പ്രകടമാകും. കേരളബ്ലാസ്റ്റേഴ്‌സുമായി നവംബർ അഞ്ചിന് നടന്ന കളിയിൽ ആണ് സുനിൽഛേത്രിക്ക് ...

Read More »

ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍; പി വി സിന്ധു പുറത്ത്..!

ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്. ദക്ഷിണ കൊറിയയുടെ സങ് ജി ഹ്യുന്നിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍: 24-26, 20-22. അതേസമയം പുരുഷ സിംഗിള്‍സില്‍ കെ.ശ്രീകാന്തും സമീര്‍ വര്‍മയും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിട്ടുണ്ട്. ടൂര്‍ണമെന്റില്‍ നാലാം സീഡായ ശ്രീകാന്ത് മലയാളി കൂടിയായ ഇന്ത്യയുടെ തന്നെ എച്ച്‌. എസ്. പ്രണോയിയെ 18-21, 30-29, 21-18 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. ഒരു മണിക്കൂറും ഏഴ് മിനിറ്റും നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു ശ്രീകാന്തിന്റെ വിജയം. സമീര്‍ വര്‍മ അഞ്ചാം സീഡായ ...

Read More »

വിടവാങ്ങല്‍ മത്സരത്തില്‍ റൂണി ക്യാപ്റ്റനാവും..!!

ഇംഗ്ലണ്ടിനായി തന്റെ അവസാന മത്സരം കളിക്കുന്ന റൂണി മൈതാനത്തിറങ്ങുക ക്യാപ്റ്റന്റെ ആം ബാന്‍ഡ് ധരിച്ച്. റൂണിക്കായി 10ാം നമ്പര്‍ ജെഴ്‌സിയും മാറ്റി വെക്കും. അമേരിക്കയ്‌ക്കെതിരായി വെംബ്ലിയിലാണ് കളി നടക്കുന്നത്. സിറ്റി താരമായ ഫാബിയന്‍ ഡെല്‍ഫാണ് ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റന്‍. രണ്ടാം പകുതിയില്‍ റൂണിയെ പകരക്കാരനായി ഇറക്കുമ്പോള്‍ ഡെല്‍ഫ് ആം ബാന്‍ഡ് കൈമാറുകയായിരിക്കും. ‘ഇംഗ്ലണ്ട് ടീമില്‍ ആദ്യമായി അവസരം കിട്ടിയപ്പോള്‍ റൂണിയായിരുന്നു ക്യാപ്റ്റന്‍. അദ്ദേഹമാണ് എന്നെ ടീമിലേക്ക് സ്വീകരിച്ചിരുന്നത്.’ ഡെല്‍ഫ് പറഞ്ഞു. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും 2017 ആഗസ്റ്റില്‍ വിരമിച്ച റൂണിയെ വിരമിക്കല്‍ മത്സരം നല്‍കുന്നതിനായി ...

Read More »

ഹി​മ ദാ​സി​ന് യു​നി​സെ​ഫി​ന്‍റെ ആ​ദ​രം; യൂ​ത്ത് അം​ബാ​സ​ഡ​റാ​യി പ്ര​ഖ്യാ​പി​ച്ചു..!!

ഏ​ഷ്യ​ന്‍ ഗെ​യിം​സ് അ​ത്‌​ല​റ്റി​ക്സി​ലെ സ്വ​ര്‍​ണ നേ​ട്ട​വു​മാ​യി രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​മാ​യ ഹി​മ ദാ​സി​ന് യു​നി​സെ​ഫി​ന്‍റെ ആ​ദ​രം. ആ​സാം സ്വ​ദേ​ശി​യാ​യ ഹി​മ​യെ യൂ​ത്ത് അം​ബാ​സ​ഡ​റാ​യി യു​നി​സെ​ഫ് പ്ര​ഖ്യാ​പി​ച്ചു. യു​നി​സെ​ഫ് യു​വാ​ക്ക​ള്‍​ക്കി​ട​യി​ല്‍ ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളി​ല്‍ ഹി​മ ദാ​സ് പ​ങ്കാ​ളി​യാ​വും. ലോ​ക അ​ണ്ട​ര്‍-20 അ​ത്‍​ല​റ്റി​ക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വ​ര്‍​ണ്ണം നേ​ടി ഹി​മ ച​രി​ത്രം സൃ​ഷ്ടി​ച്ചി​രു​ന്നു. പി​ന്നീ​ട് 2018ലെ ​ജ​ക്കാ​ര്‍​ത്ത ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ താ​രം സ്വ​ര്‍​ണ​വും വെ​ള്ളി​യും നേ​ടി അ​ഭി​മാ​ന​മാ​യി​രു​ന്നു.

Read More »

ഞാന്‍ നേരിട്ട ഇന്ത്യന്‍ ടീമിനേക്കാള്‍ മികച്ച ടീമല്ല ഇപ്പോഴുള്ളത്: രവി ശാസ്ത്രിയെ തള്ളി സ്റ്റീവ് വോ..!!

താന്‍ മുമ്പ് നേരിട്ട ഇന്ത്യന്‍ ടീമിനേക്കാള്‍ മികച്ച ടീമല്ല ഇന്ത്യയ്ക്കുള്ളതെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് വോ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി നേരത്തെ കഴിഞ്ഞ 15 വര്‍ഷത്തെ മികച്ച ടീമാണ് ഇന്ത്യയുടേതെന്ന് അവകാശപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാന്‍ ഒരുപാട് പ്രതിഭയുള്ള താരങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചപ്പോള്‍ അവര്‍ക്കെതിരെ കളിച്ചിട്ടുള്ളയാളാണ്. അതിലും മികച്ച ടീമാണ് ഇപ്പോള്‍ ഇന്ത്യയ്ക്കുള്ളതെന്ന് എനിയ്ക്ക് തോന്നുന്നില്ല.’ രവി ശാസ്ത്രിയ്ക്ക് സ്വന്തം ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ ഇത്തരം പ്രസ്താവനകളിലൂടെ ടീമിന് സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കരുത്.   ഒരു ...

Read More »

ഐഎസ്എല്ലിൽ വൻ ട്വിസ്റ്റ്; പൂനെ സൂപ്പർ താരത്തെ റാഞ്ചി എടികെ കൊൽക്കത്ത..!!

ഐഎസ്എല്ലിൽ വൻ ട്വിസ്റ്റ്. പൂനെ സിറ്റി സ്‌ട്രൈക്കർ എമിലിയാനോ അൽഫരായോ റാഞ്ചി ചാമ്പ്യൻസ് ക്ലബ് എടികെ കൊൽക്കത്ത. ലോണാടിസ്ഥാനത്തിലാണ് അൽഫാരോയെ കൊൽക്കത്ത ക്യാമ്പിലെത്തിക്കുന്നത്. നേരത്തെ കൊൽക്കത്തയുടെ മുന്നേറ്റ നിര താരമായ കാലു ഉച്ചേ പരിക്ക് പറ്റി പുറത്ത് പോയിരുന്നു. ഈ അടിസ്ഥാനത്തിലാണ് അൽഫരായോ റാഞ്ചാൻ കൊൽക്കത്ത തയാറായത്. എന്നാൽ പരിക്കിന് ശേഷം ഡിസംബറോടെ ഉച്ചേ തിരിച്ചെത്തുമെന്നാണ് വാർത്തകൾ. നേരത്തെ എട്ട് വിദേശതാരങ്ങളെ ടീമിലെത്തിച്ച പൂനെയ്ക്ക് അടുത്ത ജനുവരിയിൽ ഒരു താരത്തെ പുറത്തിരുത്തേണ്ടി വരും. ഐഎസ്എൽ നിയമം അനുസരിച്ച് ഏഴ് താരങ്ങളെയാണ് ഒരു ഉൾപ്പെടുത്താനാവുക. സൂപ്പർ ...

Read More »

ഐ.പി.എല്‍ അല്ല ലോകകപ്പാണ് വലുത്, ഓസീസ് താരങ്ങള്‍ക്ക് ഐ.പി.എല്ലില്‍ നിയന്ത്രണം..!!

ഐ.പി.എല്ലും ലോകകപ്പും അടുത്തടുത്ത് വന്ന സാഹചര്യത്തില്‍ ഓസീസ് താരങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഐ.പി.എല്ലിലെ അവസാന ആഴ്ചകളില്‍ ലീഗില്‍ നിന്ന് മടങ്ങി തിരിച്ചു നാട്ടിലെത്തണമെന്നാണ് ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് ഉത്തരവിറക്കിയിരിക്കുന്നത്. 15 അംഗ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്ന കളിക്കാര്‍ക്ക് മെയ് ആദ്യം നടക്കുന്ന പ്രീടൂര്‍ണമെന്റ് ക്യാമ്പില്‍ പങ്കെടുക്കേണ്ടതുണ്ട്. ലോകകപ്പ് മാത്രമല്ല, പാകിസ്താനെതിരായുള്ള ഓസ്‌ട്രേലിയയുടെ ഏകദിന പരമ്പര മാര്‍ച്ച് 19-29 വരെയാണ്. ഇതു കഴിഞ്ഞേ താരങ്ങള്‍ക്ക് ഐ.പി.എല്ലിന് എത്താന്‍ സാധിക്കുകയുള്ളൂ. ഐ.പി.എല്‍ സാധാരണ ഗതിയില്‍ മാര്‍ച്ച് അവസാനം തുടങ്ങി മെയ് പകുതിയോടെയാണ് അവസാനിക്കുക. ഇത്തവണ ...

Read More »

എതിർ ടീമിന്റെ മനസാന്നിധ്യം കളയാൻ നഗ്ന മോഡലിനെ ഗ്രൗണ്ടിലിറക്കി…

ഫുട്‌ബോളില്‍ കളി ജയിക്കാന്‍ പല തന്ത്രങ്ങളും പ്രയോഗിക്കാറുണ്ട്. ടീമുകള്‍ നടത്തുന്ന നീക്കങ്ങള്‍ ഫലിക്കാതെ വരുമ്പോള്‍ ആരാധകര്‍ തങ്ങളുടേതായ രീതിയിലും രംഗത്തിറങ്ങിയാലോ? അത്തരത്തിലൊരു തന്ത്രമാണ് ഡച്ച് ലീഗില്‍ കണ്ടത്.  കളിക്കിടെ എതിര്‍ടീമിന്റെ മനശക്തി കളയാന്‍ നഗ്നമോഡലിനെ ഗ്രൗണ്ടിലിറക്കുകയാണ് ആരാധകര്‍ ചെയ്തത്. പക്ഷേ തോറ്റത് സ്വന്തം ടീമാണെന്നുമാത്രം. എഎഫ്സി ആംസ്റ്റര്‍ഡാമുമായുള്ള മത്സരത്തിനിടെ മൂന്നാം ഡിവിഷന്‍ ക്ലബായ റിന്‍സ്ബര്‍ഗ്സെയുടെ ആരാധകരാണ് ഒരു സ്ട്രിപ്പര്‍ വുമണിനെ വാടകക്കെടുത്ത് നഗ്നയാക്കി മൈതാനത്തു കൂടി ഓടിച്ചത്. മത്സരത്തിന്റെ ഇരുപതാം മിനുട്ടിലാണ് സംഭവം. റിന്‍സ്ബര്‍ഗ്സെ ഒരു ഗോളിനു പിന്നില്‍ നില്‍ക്കുന്ന സമയത്ത് മൈതാനത്തേക്ക് ‘സ്ട്രിപ്ടീസ് ...

Read More »

ലോക കപ്പ്,ഖത്തറിനേ സഹായിക്കാൻ കിടിലൻ ഓഫറുമായി ഇറാൻ…!

ഖത്തറിൽ ലോകകപ്പ് നടക്കുമ്പോൾ സഹകരിക്കാതെയും സഹായിക്കാതെയും നെറ്റി ചുളിച്ച് അറബ് സഖ്യം നില്ക്കുന്നു. ഈ സാഹചര്യത്തിൽ ഖത്തറിനു എല്ലാ സഹായവും ഒരുക്കി ഇറാൻ രംഗത്ത്. എല്ലാ രാജ്യങ്ങളിലേ ടീമുകൾക്കും 7 സ്റ്റാർ നക്ഷത്ര താമസം ഒരുക്കും. ഓരോ രാജ്യക്കാർക്കും സൗജന്യമായി വിസയും യാത്രാ ടികറ്റും നല്കും. ഖത്തറിലാണ്‌ ലോക കപ്പ് എങ്കിലും അഥിതികൾ എല്ലാം ഇറാനിൽ താമസിക്കട്ടേ എന്നാണ്‌ സഹായം നല്കുന്ന ഇറാൻ പറയുന്നത്. ടീമുകള്‍ക്ക് താമസത്തിനും മറ്റുമുള്ള സൗകര്യം തങ്ങള്‍ ഒരുക്കാമെന്നാണ് ഇറാന്റെ വാഗ്ദാനം. ഇതിന് വേണ്ടി പ്രത്യേക പദ്ധതിയും ഇറാന്‍ തയ്യാറാക്കി ...

Read More »