Sports

ഇന്ത്യയുടെ മിന്നുന്ന ജയത്തെ ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത് ഷാ..!!

ലോകകപ്പില്‍ പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ മിന്നുന്ന ജയത്തെ ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത് ഷായുടെ ട്വീറ്റ്. നടന്നത് പാകിസ്താനെതിരായ മറ്റൊരു ആക്രമണമായിരുന്നുവെന്നും ഫലം ഒന്നു തന്നെയാണെന്നും അമിത് ഷായുടെ ട്വീറ്റില്‍ പറയുന്നു. ലോകകപ്പില്‍ പാകിസ്താനെതിരായ തുടര്‍ച്ചയായ ഏഴാം ജയമാണ് ഇന്നലെ നേടിയത്. ഇന്ത്യ പാകിസ്താനെതിരെ 89 റണ്‍സിന്‍റെ ജയമാണ് നേടിയത്. പാകിസ്താന്‍ ഇന്നിങ്‌സിന്റെ 35-ാം ഓവറില്‍ മത്സരം മഴ മുടക്കിയതോടെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിച്ചെങ്കിലും 212 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യയുടെ ജയത്തില്‍ ടീമിനെ അഭിനന്ദിച്ച് ...

Read More »

ശിഖാര്‍ ധവാന്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്..!!

ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ നേടി ജൈത്രയാത്ര തുടരുന്ന ഇന്ത്യന്‍ ടീമിനു കനത്ത തിരിച്ചടി. കൈവിരലിനു പരിക്കേറ്റ ഓപ്പണര്‍ ശിഖാര്‍ ധവാന് ലോകകപ്പിലെ തുടര്‍മത്സരങ്ങള്‍ നഷ്ടമാകും. ഇതോടെ ധവാനെ ടീമില്‍ നിന്നു പുറത്താക്കിയ ഇന്ത്യ, പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തി. ഞായറാഴ്ച ഓസ്ട്രേലിയക്കെതിരേ നടന്ന മത്സരത്തിലാണ് താരത്തിന്‍റെ ഇടതു കൈവിരലിന് പരിക്കേറ്റത്. പരിക്കിനെത്തുടര്‍ന്ന് ധവാനെ ഇന്ന് സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. സ്‌കാനിങ്ങില്‍ കൈവിരലിന് പൊട്ടലുണ്ടെന്ന് തെളിഞ്ഞു. ഇതോടെയാണ് ധവാന് ലോകകപ്പ് തന്നെ നഷ്ടമാകുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്. ധവാന്‍റെ സെഞ്ചുറി മികവിലായിരുന്നു ഇന്ത്യ ...

Read More »

ഈ ലോകകപ്പ് കടുത്ത വെല്ലുവിളി നിറഞ്ഞത്; വിരാട് കൊഹ്ലി..!!

ഇംഗ്ലണ്ടില്‍ വെച്ച്‌ നടക്കുന്ന 2019 ലോകകപ്പ് കടുത്ത വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി. മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കൊഹ്ലി. ഈ വര്‍ഷത്തെ ലോകകപ്പിന്‍റെ ഫോര്‍മാറ്റാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. ഫോര്‍മാറ്റിന്‍റെ പ്രത്യേകതക്കൊണ്ട് ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇംഗ്ലണ്ടില്‍ നടക്കാന്‍ പോകുന്നത്. ഈ വര്‍ഷത്തെ ലോകകപ്പ് ടീമുകളെല്ലാം വളരെ ശക്തരാണെന്നും അഫ്ഗാനിസ്ഥാന്‍ വരെ തങ്ങളുടെ ടീമില്‍ വളരെ കരുത്തരാണെന്നും താരം പറഞ്ഞു. അതുകൊണ്ട് തന്നെ എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചങ്കില്‍ മാത്രമേ വിജയം കൈവരിക്കാനാവൂ എന്നും കൊഹ്ലി ...

Read More »

പാക് ക്രിക്കറ്റ് താരം ആസിഫ് അലിയുടെ മകള്‍ മരിച്ചു..!!

പാക് ബാറ്റ്‌സ്മാന്‍ ആസിഫ് അലിയുടെ മകള്‍ നൂര്‍ ഫാത്തിമ (2 വയസ്) ക്യാന്‍സര്‍ ബാധിച്ച്‌ മരിച്ചു. കഴിഞ്ഞ കുറച്ച്‌ നാളുകളായി ചികിത്സയിലായിരുന്ന നൂര്‍ അമേരിക്കയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. മകള്‍ ക്യാന്‍സര്‍ രോഗത്തിന്‍റെ നാലാം ഘട്ടത്തിലാണെന്നും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ട് പോവുകയാണെന്നും കഴിഞ്ഞ മാസം 22ം തീയതി താരം ട്വീറ്റ് ചെയ്തിരുന്നു. മരണവാര്‍ത്ത അറിഞ്ഞ ഉടന്‍ ഇംഗ്ലണ്ട് പര്യടനം നടത്തുന്ന പാക് ടീം അംഗമായ ആസിഫ് അലി നാട്ടിലേക്ക് മടങ്ങി.

Read More »

ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി..!!

ലോകകപ്പ് ക്രിക്കറ്റിന്‍റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. സ്റ്റാന്റ് ബൈ എന്ന് പേരിട്ടിരിക്കുന്ന ഗാനം ഗായിക ലോറിനും ബ്രിട്ടീഷ് ബ്രാന്‍ഡായ റുഡിമന്റലും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ലോക കപ്പ് ക്രിക്കറ്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് തീം സോങ് പുറത്തിറങ്ങിയത്. ബ്രിട്ടന്‍റെ ജീവിതത്തിന് ഒപ്പം ക്രിക്കറ്റ് ആവേശം കൂടി കോർത്തിണക്കിയതാണ് ഗാനം. ഒപ്പം എല്ലാ രാജ്യങ്ങളുടെ പതാകയും വിവിധ സന്ദർഭങ്ങളിലായി ഗാനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ മാസം 30ന് ആണ് ലോകകപ്പ് ക്രിക്കറ്റ് ആരംഭിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ തീം സോംഗ് തരംഗമായിക്കഴിഞ്ഞു.

Read More »

ഇന്ത്യയിലെ ക്രിക്കറ്റ് ബോള്‍ നിര്‍മാണം അപകടാവസ്ഥയില്‍..!!

ഇന്ത്യയിലെ ക്രിക്കറ്റ് ബോള്‍ നിര്‍മാണ വ്യവസായം അപകടാവസ്ഥയില്‍. പ്രധാനമായും പശുത്തോല്‍ കിട്ടനില്ലാത്തതാണ് മേഖലയെ പ്രതിസന്ധിയിലാക്കുന്നത്. ക്രിക്കറ്റ് ലോകക്കപ്പ് അടുത്തതോടെ ബോളുകളുടെ ആവശ്യകതയും രാജ്യത്ത് വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, ഇത് നന്നായി ഉപയോഗപ്പെടുത്താന്‍ ഇന്ത്യയിലെ ഉല്‍പാദകര്‍ക്ക് ആകുന്നില്ല. ജിഎസ്ടി അടക്കമുളള  പ്രതിസന്ധികളെ തുടര്‍ന്ന് തളര്‍ച്ചയിലായിരുന്ന വ്യവസായം ഇംഗ്ലണ്ട് ലോകക്കപ്പിന്‍റെ വരവോടെ നേട്ടം കൊയ്യാം എന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍, ബോള്‍ നിര്‍മാണത്തിലെ പ്രധാന അസംസ്കൃത വസ്തുവായ കന്നുകാലികളുടെ തോല്‍ ലഭിക്കാതായാതോടെ ലോകക്കപ്പുമായി ബന്ധപ്പെട്ട മികച്ച വിപണി അവസരം നഷ്ടമാകുമോ എന്ന ഭയത്തിലാണ് മീററ്റിലെ നിര്‍മാതാക്കള്‍. കഴിഞ്ഞ കുറച്ച് വര്‍ഷമായി കന്നുകാലിത്തോല്‍ ബോള്‍ ...

Read More »

അമ്പയറെ കളിയാക്കി; പൊള്ളാര്‍ഡിന് പിഴ ചുമത്തി..!!

വൈഡ് വിളിക്കാത്തതിന്റെ പേരില്‍ അമ്പയറോട് നീരസം പ്രകടിപ്പിച്ച മുംബൈ ഇന്ത്യന്‍സ് താരം കീരണ്‍ പൊള്ളാര്‍ഡിന് പിഴ ചുമത്തി. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴ. ഐ.പി.എല്‍ കോഡ് ഓഫ് കോണ്ടാക്ട് പ്രകാരമണ് പൊള്ളാര്‍ഡിന് പിഴ ചുമത്തിയിരിക്കുന്നത്. മുംബൈയുടെ ബാറ്റിങിനിടെ അവസാന ഓവറിലാണ് സംഭവം. ഡ്വെയ്ന്‍ ബ്രാവോയായിരുന്നു ബൗളര്‍. ബ്രാവോയുടെ മൂന്നാം പന്താണ് വൈഡിലോട്ട് പോയത്. എന്നാല്‍ അമ്പയര്‍ വൈഡ് വിളിച്ചില്ല. ഉടന്‍ തന്നെ ബാറ്റ് മുകളിലേക്ക് എറിഞ്ഞു, അതു കൊണ്ടും അരിശം തീര്‍ന്നില്ല, തൊട്ടടുത്ത പന്ത് നേരിടാനൊരുങ്ങിയത് സ്റ്റമ്പില്‍ നിന്ന് മാറി വൈഡ് ലൈനിന് ...

Read More »

ഐ പി എല്‍; ചെന്നൈയെ തകര്‍ത്ത് മുംബൈക്ക് കിരീടം..!!

ഐ.പി.എല്‍ ഫൈനല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സിന് കിരീടം. 150 റൺസ് വിജയലക്ഷ്യം പിന്തുണ ചെന്നൈ സൂപ്പർ കിംഗ്സിന് 20 ഓവറിൽ 148 റൺസെടുക്കാനെ സാധിച്ചുള്ളൂ. 59 പന്തിൽ 80 റൺസ് നേടിയ ഷെയ്ൻ വാട്ട്സൺ മാത്രമാണ് ചെന്നൈ നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 149റൺസ് എടുത്തത്. ക്വിന്‍റൺ ഡി കോക്കും രോഹിത് ശർമയും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിരയ്ക്ക് മുതലാക്കാനായില്ല. അവസാന ഓവറുകളിൽ കീറൻ പൊള്ളാർഡ് തകർത്തടിച്ചതോടെയാണ് ...

Read More »

ഐ പി എല്‍; ഹൈദരാബാദിനെ തകർത്ത് പ്ലേഓഫ് ഉറപ്പിച്ച് മുംബൈ.

ഹൈദരാബാദിനെ സൂപ്പർ ഓവറിൽ വീഴ്‍ത്തി മുംബൈ ഇന്ത്യൻസ് ഐപിഎൽ പ്ലേ ഓഫിൽ. സൂപ്പർ ഓവറിൽ ഒൻപത് റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ മൂന്ന് പന്തിൽ ലക്ഷ്യം കണ്ടു. ഇതോടെ 16 പോയിന്‍റുമായി മുംബൈ പ്ലേ ഓഫ് ഉറപ്പിച്ചു. ഇരുടീമുകളും നിശ്ചിത ഓവറിൽ 162 റൺസ് എടുത്തതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ ക്വിന്റൺ ഡീകോക്കിന്‍റെ മികവിലാണ് 162 റൺസ് എടുത്തത്. അവസാന പന്തിൽ മനിഷ് പാണ്ഡെ സിക്സർ പറത്തിയാണ് ഹൈദരാബാദിന്‍റെ സ്‍കോർ ഒപ്പമെത്തിച്ചത്.

Read More »

ഐപിഎല്‍; ഇന്ന് മുംബൈ ഹൈദരാബാദിനെ നേരിടും..!!

ഐപിഎൽ ക്രിക്കറ്റിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് – സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. പോയിന്റ് പട്ടികയിൽ മൂന്നാം നാലും സ്ഥാനത്തുള്ള ഇരു ടീമുകളും പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് പോരാട്ടത്തിന് ഇറങ്ങുന്നത്. 12 മത്സരങ്ങളിൽ നിന്നും 14 പോയിന്റുള്ള മുംബൈയ്ക്ക് ഒരു ജയം കൂടി നേടിയാൽ പ്ലേ ഓഫിലെത്താം. 12 പോയിന്റുള്ള സൺറൈസേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാൻ അവസാന രണ്ട് മത്സരങ്ങളും ജയിച്ചേ തീരു. റൺവേട്ടയിൽ മുന്നിലുള്ള ഡേവിഡ് വാർണർ ലോകകപ്പിന്‍റെ മുന്നൊരുക്കത്തിനായി നാട്ടിലേക്ക് മടങ്ങിയത് ഹൈദരാബാദിന് തിരിച്ചടിയാണ്.

Read More »