Politics

ഒരിക്കല്‍ കൂടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുഷമ സ്വരാജ്.

ഒരിക്കല്‍ കൂടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സുഷമ ഇക്കാര്യം വ്യക്തമാക്കിയത്. തനിക്ക് താത്ര്പര്യമില്ല. ആരോഗ്യപരമായ കാര്യങ്ങള്‍ കൊണ്ടാണ് മാറി നില്‍ക്കുന്നത്. എങ്കിലും അന്തിമ തീരുമാനം പാര്‍ട്ടിയുടേത് ആയിരിക്കുമെന്നും അവര്‍ പറഞ്ഞു. മോദി സര്‍ക്കാരില്‍ ഏറ്റവും ജനപ്രീതിയുള്ള മന്ത്രിയാണ് സുഷമ സ്വരാജ്. മധ്യപ്രദേശ് വിദിഷയില്‍ നിന്നുള്ള ലോക് സഭാംഗമാണ് അഭിഭാഷക കൂടിയായ സുഷമ. 1977 ല്‍ 25 വയസ് പ്രായമുള്ളപ്പോഴാണ് സുഷമ സ്വരാജ് ഹരിയാനയില്‍ മന്ത്രിയാവുന്നത്. രാജ്യസഭാ സീറ്റിലൂടെ സുഷ്മയെ പാര്‍ലമെന്റിലെത്തിക്കാനാകും ബിജെപി ...

Read More »

ശബരിമല സ്ത്രീപ്രവേശന വിഷയം ഉന്നയിച്ചുള്ള സമരത്തില്‍ നിന്ന് സംഘപരിവാര്‍ പിന്മാറണം; കോടിയേരി ബാലകൃഷ്ണന്‍

ശബരിമല സ്ത്രീപ്രവേശന വിഷയം ഉന്നയിച്ചുള്ള സമരത്തില്‍ നിന്ന് സംഘപരിവാര്‍ പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രീയ സമരമാണെങ്കില്‍ തെരുവില്‍ ആശയപ്രചരണത്തിന് തയ്യാറാകണമെന്നും ആശയ സംവാദത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ വെല്ലുവിളിക്കുകയാണെന്നും കോടിയേരി കണ്ണൂരില്‍ വ്യക്തമാക്കി. രാഷ്ട്രീയ സമരത്തിന്റെ പേരില്‍ ഭക്തരെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി വിധിയെ അംഗീകരിക്കുന്നുവെന്നും എന്നാല്‍ സ്ത്രീകളോടു ശബരിമലയ്ക്കു പോകാന്‍ സിപിഎം പറഞ്ഞിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കുകയും ചെയ്തു.

Read More »

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: സുഷമാ സ്വരാജ്..!!

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ് വ്യക്തമാക്കി. ആരോഗ്യപ്രശ്‌നങ്ങള്‍ നിമിത്തമാണ് മത്സരരംഗത്ത് നിന്ന് മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്നതെന്ന് സുഷമാ സ്വരാജ് വ്യക്തമാക്കി. ഇക്കാര്യം ബി.ജെ.പി കേന്ദ്രനേതൃത്വത്തെ അറിയിച്ചെന്നും അവർ പറഞ്ഞു. മദ്ധ്യപ്രദേശിലെ വിധിഷയിൽ നിന്നുള്ള ലോക്‌സഭാംഗമാണ് നിലവിൽ സുഷമാ സ്വരാജ്. തന്റെ മണ്ഡലത്തിലേക്ക് സുഷമ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആരോപിച്ച് അടുത്തിടെ വിധിഷയിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായാണ് താൻ ഇനി മത്സരിക്കാനില്ലെന്ന് സുഷമ അറിയിച്ചത്. എന്നാൽ ലോക്‌സഭയിൽ മത്സരിക്കില്ല എങ്കിലും രാജ്യസഭയിലൂടെ സുഷമയെ ബി.ജെ.പി പാർലമെന്റിലേക്ക് എത്തിക്കുമെന്നാണ് ...

Read More »

ശബരിമല: പോലിസ് നടപടികളെ ന്യായീകരിച്ച് മുഖ്യമന്ത്രി..!!

ശബരിമലയിലും സന്നിധാനത്തും പോലിസ് സ്വീകരിച്ച നടപടികളെ പിന്തുണച്ചും ന്യായീകരിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. സഞ്ചാരസ്വാതന്ത്ര്യം തടയുന്ന ഘട്ടത്തിലാണ് പോലിസ് ഇടപെട്ടതെന്നും എല്ലാ നിയന്ത്രണങ്ങളും മറികടന്നപ്പോഴുണ്ടായ അറസ്റ്റ് സ്വാഭാവികമാണെന്നും പോലിസ് നടപടി മാതൃകാപരമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭക്തിയല്ല, സമരക്കാരുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമായതാണ്. ഭക്തര്‍ക്കു നല്ലരീതിയില്‍ ദര്‍ശനം സാധ്യമാക്കാനാണ് പോലിസ് ഇടപെട്ടത്. അതിനു തടസ്സമുണ്ടാക്കുന്നവരെ കണ്ടില്ലെന്നു നടിക്കാന്‍ പോലിസിനാവില്ല. ഇതുവരെ അറസ്റ്റിലായവരെല്ലാം വ്രതമെടുത്ത് എത്തിയ ഭക്തരല്ലെന്ന് നാടിനാകെ അറിയാം. വന്‍ ഗൂഢപദ്ധതിയാണ് പുറത്തുവന്നിരിക്കുന്നത്. ശബരിമല പിടിച്ചടക്കാനുള്ള സംഘപരിവാറിന്റെ അജണ്ടയാണ് സര്‍ക്കുലറിലൂടെ പുറത്തായത്. കര്‍സേവകരായാണ് ...

Read More »

144 പിൻ വലിച്ചേ പറ്റൂ; ആഞ്ഞടിച്ച് യു.ഡി.എഫ് സന്നിധാനത്തേക്ക്; ഒരു വിട്ടുവീഴ്ച്ചയുമില്ല..!

വിരിവയ്ക്കാൻ സ്ഥലമില്ല. കക്കൂസുകൾ ഇല്ല, പോലീസ് ധിക്കാരികൾ, നാമ ജപിക്കുന്നത് നിരോധിക്കാനാണ്‌ 144 പ്രഖ്യാപനം. നിരോധനാഞ്ജ പിൻ വലിച്ചില്ലേൽ ശക്തമായ നടപടി , വാവരു സ്വാമിയേ തൊഴുന്നത് വിലക്കി. ക്ഷേത്രം തകർക്കുന്നു. രമേശ് ചെന്നിത്തല നിലക്കലിലേക്ക് പുറപ്പെടും മുമ്പ് പറഞ്ഞു. വിശ്വാസം തകർക്കാനും ക്ഷേത്രം തകർക്കാനുമാണ്‌ 144 പ്രഖ്യാപനം. ഞങ്ങൾ ഇത് ലംഘിക്കാൻ പോകുന്നു. പാപങ്ങൾ ഇറക്കാനും, സമാധാനത്തിനും വേണ്ടി പോകുന്ന പാവം വിശ്വാസികളേ തല്ലി ചതക്കുന്നത് അനുവദിക്കില്ല. കേരളത്തിലെ ഒരു ക്ഷേത്രത്തിലും ഇത് അനുവദിക്കില്ല. നാമം ജപിക്കുന്നത് തടയാനാണ്‌ നിരോധനാഞ്ജ. ഇവിടെ ഒരു ...

Read More »

ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാന്‍ യുഡിഎഫ്..?

ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് ഏകോപന സമിതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച ശബരിമലയില്‍ പ്രവേശിക്കാനാണു തീരുമാനം.  പത്തനംതിട്ട ടിബിയില്‍ ചൊവ്വാഴ്ച രാവിലെ 9ന് സംഗമിച്ചശേഷം അവിടെ നിന്നു യുഡിഎഫ് സംഘം ശബരിമലയിലേക്കു പോകുമെന്നു രമേശ് ചെന്നിത്തല പറഞ്ഞു. ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനം നടത്താനുള്ള സ്വാതന്ത്ര്യം വിലക്കുന്ന സര്‍ക്കാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ നീതികേടിനു നേതൃത്വം നല്‍കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. നിരോധനാജ്ഞ പിന്‍വലിക്കണമെന്നും ...

Read More »

താന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് സോളാര്‍ കമ്മീഷനില്‍ സരിത..!!

സോളാര്‍ ബിസിനസുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോള്‍ പല രാഷ്ട്രീയ നേതാക്കളും സഹായിക്കാമെന്ന് വാക്കുതന്ന് ലൈംഗികമായും മാനസികമായും പീഡിപ്പിച്ചിട്ടുണ്ടെന്ന് സരിത എസ് നായര്‍. എറണാകുളം സാമ്പത്തിക കുറ്റവിചാരണക്കോടതി മജിസ്‌ട്രേട്ട് എന്‍ വി രാജുവിനോട് താനിക്കാര്യം പറഞ്ഞിട്ടുണ്ടെന്നും താന്‍ ബലാല്‍സംഗത്തിനിരയായിട്ടുണ്ടെന്നും സരിത ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷനില്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് അമ്മ ഇന്ദിരാ നായര്‍, മുന്‍മന്ത്രി ആ ബാലകൃഷ്ണപിള്ള, മുന്‍ ചീഫ്‌വിപ്പ് പി സി ജോര്‍ജ്, മുന്‍മന്ത്രി ഗണേഷ്‌കുമാറിന്റെ പി എ ബി പ്രദീപ്കുമാര്‍, ബാലകൃഷ്ണപിളളയുടെ മരുമകന്‍ സി മനോജ്കുമാര്‍ എന്നിവര്‍ കമ്മീഷനു നല്‍കിയ മൊഴിയില്‍ ഭൂരിപക്ഷവും ...

Read More »

മോദിജി ഇതാ നെഹ്‌റു കുടുംബത്തിന് പുറത്തുള്ള കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെ ലിസ്റ്റ്, ഇനിയെങ്കിലും റാഫേലിനെക്കുറിച്ച് വല്ലതും പറയൂ; മോദിയ്ക്ക് മറുപടിയുമായി ചിദംബരം..!!

നെഹ്‌റു കുടുംബത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസ് പ്രസിഡന്റുമാരാക്കുമോയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചോദ്യത്തിന് മറുപടിയുമായി മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം വഹിച്ചവരുടെ ലിസ്റ്റടക്കം പുറത്തുവിട്ടാണ് ചിദംബരത്തിന്റെ മറുപടി. ‘പ്രധാനമന്ത്രി മോദിയുടെ ശ്രദ്ധയിലേക്കായി, 1947 മുതല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റുമാരായി ആചാര്യ കൃപാലിനി, പട്ടാഭി സീതരാമയ്യ, പുരുഷോത്തംദാസ് താന്‍ഡന്‍, യു.എന്‍ ധേബാര്‍, സഞ്ജീവ റെഡ്ഢി, സഞ്ജീവായ്യ, ഡി.കെ ബരൂറാ, ബ്രഹ്മാനന്ദ റെഡ്ഢി, പി.വി നരസിംഹറാവു, സിതാറാം കേസരി (സെക്രട്ടറി) തുടങ്ങിയവര്‍ പദവിയിലിരുന്നിട്ടുണ്ട്.’ സ്വാതന്ത്ര്യത്തിന് മുന്‍പ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തിരുന്നവര്‍ അംബേദ്കര്‍, ...

Read More »

സിപിഎമ്മിന് കഷ്ടകാലം; ജലീലിനെ പുറമെ ബന്ധുനിയമനത്തിൽ കുടുങ്ങി ഷംസീർ എംഎൽഎ..!!

കെ ടി ജലീലിന് പുറമെ ബന്ധുനിയമനത്തിൽ കുടുങ്ങി ഷംസീർ എംഎൽഎ.എ‌‌‌.എന്‍ ഷംസീര്‍. എം.എല്‍.എയുടെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. ഒന്നാം റാങ്കുകാരി ഡോ ബിന്ദുവിനെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കണ്ണൂര്‍ സര്‍വ്വകലാശാല സ്കൂള്‍ ഓഫ് പെ‍ഡഗോഗിക്കല്‍ സയല്‍സിലായിരുന്നു റാങ്ക് പട്ടിക മറികടന്ന് ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത്.

Read More »

വിധി നടപ്പാക്കാൻ ബാധ്യതയെന്ന് മുഖ്യമന്ത്രി; സർവകക്ഷിയോഗത്തിൽ സർക്കാരിന് രൂക്ഷവിമർശനം..!!

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രി എല്ലാ പാര്‍ട്ടികളുടെയും സഹായം അഭ്യര്‍ഥിച്ചു. എഴുതിത്തയ്യാറാക്കിയ 12 പേജുള്ള പ്രസ്താവന മുഖ്യമന്ത്രി യോഗത്തില്‍ വായിച്ചു. ബിജെപിയും കോൺഗ്രസും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. സർക്കാർ വിശ്വാസികളെ അപമാനിയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള യോഗത്തിൽ ആരോപിച്ചു. വിധി നടപ്പാക്കാൻ സാവകാശം തേടിയുള്ള ഹർജി നൽകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യോഗത്തിനൊടുവിൽ ഒരു സമവായഫോർമുല സർക്കാർ മുന്നോട്ടു വയ്ക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിയമപരമായ ...

Read More »