Breaking News

Politics

വീഴ്ചകൾ പരിഹരിക്കും: പിണറായി

അരുവിക്കര ഉപതിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ കാരണങ്ങള്‍ പരിശോധിച്ച് വീഴ്ചകളും കുറവുകളും പരിഹരിച്ച് , മുന്നണിക്ക് ഏതെങ്കിലും വിധത്തില്‍ വീഴ്ച സംഭവിച്ചുവെങ്കില്‍ അത് തിരുത്തുമെന്നും അതോടൊപ്പം അരുവിക്കര ഉയര്‍ത്തുന്ന മറ്റു ചില വിഷയങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും പിണറായിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.ജനാധിപത്യേതര മാര്‍ഗങ്ങളിലൂടെ ജനവിധി അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് അരുവിക്കരയിൽ നടന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വര്‍ഗീയതയെ രാഷ്ട്രീയമായി ഉപയോഗിച്ചു. ബിജെപി എന്ന വര്‍ഗീയ ശക്തിയുടെ വളര്‍ച്ചയ്ക്ക് വെള്ളവും വളവും നല്‍കുകയും ചെയ്തു. എന്നാല്‍, അതിനനുസരിച്ച് നേട്ടം ബിജെപിക്ക് ഉണ്ടായി എന്ന് പറയാനാവില്ല. ബിജെപി കൊണ്ടുപോയത് യുഡിഎഫിന്‍റെയും രാജഗോപാലിന് അനുകൂലമായ സഹതാപത്തിന്‍റെയും ...

Read More »

ജനങ്ങള്‍ക്ക് പ്രഥമ പരിഗണന: മുഖ്യമന്ത്രി

ജനങ്ങള്‍ക്കാണ്പ്രഥമ പരിഗണനയെന്നും ജനങ്ങളെ അവഗണിച്ചുകൊണ്ടു മുന്നോട്ടു പോകാനാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനവിശ്വാസം നഷ്ട്ടപ്പെട്ടാല്‍ ഇരിക്കുന്ന കൊമ്പു മുറിക്കുന്നതു പോലെയാകുമെന്നും, പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കാത്തവരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More »

പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കും: മുഖ്യമന്ത്രി

പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  സ്ഥാപനത്തെക്കുറിച്ചുള്ള കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. മെഡിക്കല്‍കോളജിന് ഇപ്പോള്‍ സര്‍ക്കാര്‍ കണക്കുപ്രകാരം 758 കോടി രൂപയുടെ ബാധ്യതയും 1500 കോടി രൂപയുടെ ആസ്തിയുമുണ്ട്.

Read More »

അഴിമതി വ്യാപകമാകുന്നു: എ.കെ ആന്റണി

സമൂഹത്തിന്റെ സമസ്ത മേഖലകളിലും അഴിമതി വ്യാപകമാകുന്നതായി എ.കെ ആന്റണി.  കേരള സെക്രട്ടറിയേറ്റ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഒരു വകുപ്പിനെ മാത്രമായി കുറ്റപ്പെടുത്താന്‍ താനില്ലെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ മുന്നിട്ടിറങ്ങിയാലേ അഴിമതിക്ക് തടയിടാനാകൂവെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അധ്യാപക നിയമനങ്ങളില്‍ പോലും അഴിമതി വ്യാപകമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആന്റണി ഇക്കാര്യം വ്യക്തമാക്കിയത്.

Read More »

സൗജന്യ വൈദ്യുതി……

വൈദ്യുതി കണക്ഷണു അപേക്ഷിക്കുന്ന ബി.പി.ല്‍ വിഭാഗത്തിലുള്ളവര്‍ക്ക് ഇനി മുതല്‍ പോസ്റ്റ്‌ ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും സൗജന്യമായി വൈദ്യുതി നല്‍കുവാന്‍  വൈദ്യുതി ബോര്‍ഡ്‌ തീരുമാനിച്ചു.വയറിംഗ് ചെയ്തപ്രകാരം അപേക്ഷകര്‍ക്ക്‌ മുന്‍ഗണന ക്രമത്തില്‍ വൈദ്യുതി നല്‍കി തുടങ്ങും.

Read More »

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് കേരളം …….

മുല്ലപ്പെരിയാരിലെ പുതിയ ഡാമിന് പാരിസ്ഥിതി അനുമതി തേടി കേരളം കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നല്‍കി. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ നിര്‍മ്മിക്കാന്‍ഉദ്ദേശിക്കുന്ന ഡാമിന്റെ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ നേരത്തെ ദേശീയ വന്യജീവിബോര്‍ഡിന്റെ അനുമതി ലഭിച്ചിരുന്നു..പുതിയ ഡാമിനായുള്ള പരിസ്ഥിതി ആഘാത പഠനം നടത്താന്‍ സെക്കന്ദരാബാദ് ആസ്ഥാനമായ എജന്‍സിയെ കേരളം ചുമതലപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിച്ചാല്‍ മാത്രമേ പഠനവുമായി എജന്‍സിക്ക് മുന്നോട്ട് പോകാന്‍ കഴിയു.നേരത്തെ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ ദേശീയ വന്യ ജീവി ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ടുണ്ട്, നിലവിലെ ...

Read More »

മോദിയുടെ ചൈനാ സന്ദര്‍ശനം 14 മുതല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര പര്യടനം മെയ് 14 ന് ആരംഭിക്കും. ചൈന, മംഗോളിയ, കൊറിയ എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുക.മെയ് 14 ന് ചൈനയിലത്തെുന്ന മോദി ഷിയാന്‍, ബീജിങ്, ഷാങ്ഹായ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ചൈനയിലെ നേതാക്കളുമായി കുടിക്കാഴ്ചകളും ഉഭയകക്ഷി ചര്‍ച്ചകളും നടത്തും. ഇതിനായി 16 വരെ മോദി ചൈനയില്‍ തങ്ങുമെന്നാണ്റി പ്പോര്‍ട്ട്. 19ന് തിരികെയ്തും.

Read More »

മോദിക്കെതിരെ പരാമർശവുമായി അൽ ഖായിദ

  അൽ ഖായിദയുടെ ഇന്ത്യൻ വിഭാഗം പുറത്തിറക്കിയ വിഡിയോയിൽ ഇന്ത്യന്‍  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമർശം. മുസ്‌ലിംകൾക്കെതിരെ യുദ്ധം നടക്കുകയാണെന്നും അതു ലോകബാങ്ക്, ഐഎംഎഫ്, ഡ്രോൺ ആക്രമണങ്ങൾ, ചാർലി ഹെബ്ദോയിലെ എഴുത്തുകൾ, നരേന്ദ്ര മോദിയുടെ വാക്കുകൾ തുടങ്ങിയവയിലൂടെ ആണെന്നും സന്ദേശത്തിൽ പറയുന്നു.ഫ്രം ഫ്രാന്‍സ് ടു ബംഗ്ലാദേശ് :ദി ഡസ്റ് വില്‍ നെവെര്‍ സെറ്റില്‍ ഡൌണ്‍ എന്ന  വിഡിയോയിലുടെ അൽ ഖായിദ ഇന്ത്യയുടെ മേധാവി അസിം ഉമറാണ് ഈ മാസം രണ്ടിന്ജിഹാദി വെബ്സൈറ്റുകളിൽ ഈവിഡിയോ പോസ്റ്റ് ചെയ്തത്.        

Read More »

സുകന്യ സമൃദ്ധിയില്‍ ലക്ഷം തിളക്കം!!!!!

            രാജ്യത്തെ പെണ്‍കുട്ടികളുടെ സുരക്ഷക്കായി കേന്ദ്ര സര്‍ക്കാര്‍ പോസ്റ്റ്‌ ഓഫീസുകള്‍ വഴി നടപ്പിലക്കുന്ന സുകന്യ സമൃദ്ധിയില്‍ ഇതിനോടകം കേരളത്തില്‍ ഒരു ലക്ഷത്തിലധികം പേര്‍ അക്കൗണ്ട്‌ തുടങ്ങിക്കഴിഞ്ഞു . പതിനൊന്നു വയസു വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്കോ മുത്തശ്ശനോ മുത്തശ്ശിക്കോ അക്കൗണ്ട്‌ തുടങ്ങാം.മിനിമം തുക  ആയിരം   രൂപയാണ് തുടര്‍ന്ന് മാസം തോറും നൂറോ അതിനു മുകളിലുള്ള തുകയോ നിക്ഷപിക്കാവുന്നതാണ് . ഒരു വര്ഷം അട്ക്കാവുന്ന പരമാവതി തുക 1.5 ലക്ഷം രൂപയാണ്. പതിനാല് വര്‍ഷത്തെ കലവധിക്കിടയില്‍ 1.65 ...

Read More »

ഘട്ടം ഘട്ടമായി സംസ്ഥാനത്ത് ‘ക്യു’ കുറയും

 ഘട്ടം ഘട്ടമായി മദ്യപാനം കുറയ്ക്കും എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ ബിവറേജസ് കൗണ്ടറുകള്‍ അനുവദിക്കും. വിവിധ ബിവറേജസ് ഔട്ട്‌ലെറ്റുകളിലായി 100 കൗണ്ടറുകള്‍ കൂടി തുറക്കും. കൂടാതെ, കൗണ്ടറുകളില്‍ ടോക്കണ്‍ നല്‍കാന്‍ യന്ത്രങ്ങള്‍ സ്ഥാപിക്കും. തിരക്കു കൂടിയ ഔട്ട്‌ലെറ്റുകളിലായിരിക്കും കൗണ്ടറുകള്‍ തുറക്കുക. കൂടാതെ, വില കുറഞ്ഞ മദ്യം കൂടുതല്‍ സ്‌റ്റോക്ക് ചെയ്യും മുമ്ബ് 10 ലക്ഷം ആളുകള്‍ വന്നിരുന്നിടത്ത് ഇപ്പോള്‍ 12 ലക്ഷം പേരാണു വരുന്നത്. മിക്കയിടങ്ങളിലും തിരക്ക് അനിയന്ത്രിതമാണ്. ഇത് പലപ്പോഴും സംഘര്‍ഷത്തിനും കാരണമാകാറുണ്ട്.

Read More »