Breaking News

Politics

പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; രാഹുലിനെതിരെ കേസ്..!!

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ്. ബിജെപി നേതാവ് ശലഭ് മണി ത്രിപാഠിയാണ് കേസ് കൊടുത്തിരിക്കുന്നത്. ദല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്. ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരമാണ് ഡിയോരിയ ജില്ല ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. ഏപ്രില്‍ അഞ്ചിന് കേസില്‍ വാദം കേള്‍ക്കുമെന്ന് ത്രിപാഠി പറഞ്ഞു. പ്രധാനമന്ത്രിയേയും നീരവ് മോദിയേയും ലളിത് മോദിയേയും താരതമ്യം ചെയ്ത് നടത്തിയ പ്രസ്താവനകള്‍ക്കെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്. പ്രസ്താവന ബിജെപി പ്രവര്‍ത്തകരുടെയും രാജ്യത്തെ ജനങ്ങളുടെയും വികാരത്തെ ...

Read More »

ഇനി എസ്‌പിയെ പിന്തുണയ്ക്കില്ല; നിലപാട് വ്യക്തമാക്കി മായാവതി..!!

ഉത്തര്‍‌പ്രദേശില്‍ നടക്കാനിരിക്കുന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളില്‍ സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണയ്‌ക്കില്ലെന്ന് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതി പ്രഖ്യാപിച്ചു. കൈരാന, നൂര്‍പൂര്‍ എന്നിവിടങ്ങളിലാണ് ഉടന്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുക. ബിഎസ്‌പി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഗോരഖ്പൂറിലും ഫുല്‍പൂറിലും സംഭവിച്ചതുപോലെ എസ്‌പിയെ പിന്തുണയ്‌ക്കില്ലെന്നും, 2019വരെ സ്വയം സംരക്ഷിക്കേണ്ട ബാധ്യത അവര്‍ക്കാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു. സംസ്ഥാനത്തെ വിവിധ ജില്ലാ കോര്‍ഡിനേറ്റര്‍മാരുടെ യോഗത്തിന് ശേഷമാണ് മായാവതി പത്രക്കുറിപ്പ് പുറത്തിറക്കിയത്. കഴിഞ്ഞ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എസ്‌പിയും ബി‌എസ്‌പിയും ഒന്നിച്ചാണ് മത്സരിച്ചത്. എന്നാല്‍ ഈ കൂട്ടുകെട്ട് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാനായില്ല.

Read More »

പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി ചിലവാക്കിയത് 50 കോടി രൂപ..!!

അധികാരത്തിലെത്തി രണ്ട് വര്‍ഷത്തിനുള്ള പിണറായി സര്‍ക്കാര്‍ പരസ്യപ്രചരണങ്ങള്‍ക്കായി ചിലവാക്കിയത് അന്‍പത് കോടിയിലേറെ രൂപ. വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാവുന്നത്. മുഖ്യമന്ത്രിയുടേതുള്‍പ്പെടയുള്ള വകുപ്പുകളുടെ പരസ്യത്തിനും പ്രചരണത്തിനുമായി  50,72,0627 കോടി രൂപയാണ് ഇതുവരെ ചിലവിട്ടത്. പി.ആര്‍.ഡി(പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്) വഴി മാത്രം ചിലവിട്ട തുകയുടെ കണക്കാണിത്. പത്ര-ദൃശ്യ മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, ഹോള്‍ഡിംഗുകള്‍ എന്നിവ വഴിയുള്ള പരസ്യങ്ങള്‍ക്കും സ്വകാര്യ ഏജന്‍സികള്‍ വഴിയുള്ള പ്രചരണത്തിനുമാണ് ഇത്രയേറെ തുക ചിലവാക്കിയത്. രണ്ട് കോടിയോളം രൂപയാണ് സ്വകാര്യ ഏജന്‍സികള്‍ വഴിയുള്ള പരസ്യപ്രചരണത്തിനായി സര്‍ക്കാര്‍ ചിലവാക്കിയത്. മെയ് മാസത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ...

Read More »

ഇതിലും കൂടുതല്‍ ഒന്നും രാഹുലില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല; തിരിച്ചടിച്ച് ബിജെപി..!!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൊബൈല്‍ ആപ്ലിക്കേഷനായ നമോ ആപ്പില്‍നിന്ന് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ അവരുടെ അനുവാദമില്ലാതെ ചോര്‍ത്തുന്നതായുള്ള ആരോപണത്തോടുള്ള രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി. ട്വിറ്ററിലൂടെയുള്ള രാഹുലിന്റെ പരിഹാസത്തിനു ട്വിറ്ററിലൂടെയാണു പ്രധാനമന്ത്രി മറുപടി നല്‍കിയത്. കോണ്‍ഗ്രസ് അധ്യക്ഷനില്‍നിന്ന് ‘ഇതിലും കൂടുതലൊന്നും’ പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു ബിജെപിയുടെ മറുപടി. രാഹുല്‍ ഗാന്ധി നമോ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്ത്യയില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ അറിയാന്‍ ഈ അവസരം വിനിയോഗിക്കണമെന്നും ബിജെപി 4 ഇന്ത്യ എന്ന ട്വിറ്റര്‍ പേജ് ആവശ്യപ്പെട്ടു. രാഹുലിന്റെ നുണകള്‍ക്കു വിരുദ്ധമായി, ഉപയോക്താക്കള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ എത്തിച്ചുകൊടുക്കുന്നതില്‍ മാത്രമാണു ഡേറ്റ ...

Read More »

ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസിനെ ആര്‍ക്കും തളളിക്കളയാനാകില്ല : മാണി..!!

ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് ആര്‍ക്കൊപ്പമാണൊ അവര്‍ വിജയിക്കുമെന്ന് കെ.എം.മാണി. ചെങ്ങന്നൂരില്‍ കേരളാകോണ്‍ഗ്രസ് നിര്‍ണ്ണായക ശക്തി.   കേരള കോണ്‍ഗ്രസിനെ ആര്‍ക്കും തളളിക്കളയാനാകില്ല എന്ന് മാണി പറഞ്ഞു.  തെരഞ്ഞെടുപ്പിനായി താല്‍ക്കാലിക മുന്നണി ബന്ധം ഉണ്ടാക്കില്ലന്നും മാണി കൂട്ടിച്ചേര്‍ത്തു. അതേസമയം, ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‍റെ പിന്തുണ തേടുന്നതില്‍ സിപിഐക്കും സിപിഎമ്മിനും ഭിന്നാഭിപ്രായമെന്ന് സുധാകർ റെഡ്ഡി നേരത്തെ പ്രതികരിച്ചിരുന്നു. മാണിയുടെ പിന്തുണ തേടണമോ എന്ന കാര്യത്തില്‍ സിപിഎം സിപിഐ ദേശീയ നേതാക്കൾ ദില്ലിയിൽ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സുധാകര്‍ റെഡ്ഡി ഇക്കാര്യം വ്യക്തമാക്കിയത്.

Read More »

നരേന്ദ്രമോദി ആപ്പ്; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി..!!

പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ പേരിൽ ട്വീറ്റ് ചെയ്താണ് രാഹുൽ മോദിയെ പരിഹസിച്ചത് . “ഞാൻ നരേന്ദ്രമോദി എന്റെ ആപ്പിൽ കയറിയാൽ നിങ്ങളുടെ എല്ലാ വിവരങ്ങളും, അമേരിക്കയിലെ സുഹൃത്തുക്കൾക്ക് ഞാൻ കൈമാറും’ എന്നാണ് രാഹുലിന്റെ ട്വീറ്റ് . പതിവുപോലെ നിർണായകമായ ഈ വാർത്തയും മുക്കിയതിന് മുഖ്യധാര മാധ്യമങ്ങൾക്ക് നന്ദിയെന്നും രാഹുൽ പരിഹസിച്ചു.

Read More »

ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യും: കോടിയേരി..!!

ബി.ജെ.പിയെ  അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്യുമെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയെ പുറത്താക്കാനുള്ള എല്ലാവസരവും വിനിയോഗിക്കുമെന്നും ഇടതുപക്ഷത്തിന് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തിടത് കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യുമെന്നാണ് കോടിയേരി പറഞ്ഞു. എന്നാല്‍ വോട്ടു ചെയ്യുക എന്നതിനപ്പുറം കോണ്‍ഗ്രസുമായി യാതൊരു വിധ തെരഞ്ഞെടുപ്പ് ധാരണയും ഉണ്ടാകില്ലെന്നും കോടിയേരി വ്യക്തമാക്കി.

Read More »

കോണ്‍ഗ്രസ്സിന്റെ ഐടി ഹെഡ് രമ്യയുടെ അമ്മ രാഹുലിന് തലവേദനയാകുന്നു..!!

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യ സീറ്റ് ലഭിച്ചില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന ഭീഷണിയുമായി കോണ്‍ഗ്രസിന്റെ സമൂഹ മാധ്യമ വിഭാഗം മേധാവിയും നടിയുമായ രമ്യയുടെ അമ്മ രഞ്ജിത രംഗത്തെത്തി.തനിക്ക് മാണ്ഡ്യ സീറ്റും മകള്‍ രമ്യയ്ക്ക് പാര്‍ട്ടിയില്‍ അര്‍ഹമായ പദവിയും ലഭിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിക്കുമെന്നാണ് രമ്യയെന്നപേരില്‍ സിനിമാ രംഗത്ത് അറിയപ്പെടുന്ന ദിവ്യസ്പന്ദനയുടെ അമ്മ വ്യക്തമാക്കിയിട്ടുള്ളത്. മാണ്ഡ്യയില്‍ മത്സരിക്കാന്‍ അവസരം നല്‍കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രഞ്ജിത പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ടുചെയ്തു. ടിക്കറ്റ് നല്‍കാന്‍ പാര്‍ട്ടി തയ്യാറായില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിച്ച് ഭാഗ്യപരീക്ഷണം നടത്തുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. 28 ...

Read More »

ബിജെപിയുമായി ഒരു ബന്ധവും ഇല്ലെന്ന് രജനികാന്ത്; തന്റെ ലക്ഷ്യം…

ബിജെപിയുമായി ഒരു ബന്ധവും ഇല്ലെന്ന് തുറന്ന് പറഞ്ഞ് രജനികാന്ത്. ചെന്നൈയില്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തിലാണ് രജനി ബിജെപി ബന്ധം ഉപേക്ഷിച്ചത്. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്തുന്ന തമിഴ്നാട് രഥയാത്രയെയും രജനി തള്ളിപ്പറ‌ഞ്ഞു.  വിഎച്ച്പി രഥയാത്രകൊണ്ട് തമിഴ്നാട്ടിലെ സാമുദായിക സൗഹാർദം തകർക്കാൻ കഴിയില്ല. പോലീസ് പരിഷ്‌കാരങ്ങളെ വിമര്‍ശിച്ച് പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍..!! പെരിയാറിന്‍റെ പ്രതിമയ്ക്ക് നേരെ വീണ്ടുമുണ്ടായ ആക്രമണം അപലപനീയമാണെന്നും ജനങ്ങൾ ഇത് പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ആദ്യമായാണ് രജനികാന്ത് ബിജെപിയെ തള്ളി രംഗത്തുവരുന്നത്. പ്രധാനമന്ത്രി അടക്കമുള്ള നിരവധി ബിജെപി നേതാക്കളുമായി ...

Read More »

കോണ്‍ഗ്രസ് നേതാവ് ശോഭന ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക്..!!

കോണ്‍ഗ്രസ് നേതാവ് ശോഭന ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക്. ചെങ്ങന്നൂരില്‍ ഇന്ന് നടക്കുന്ന ഇടതുകണ്‍വെന്‍ഷനില്‍ ശോഭന ജോര്‍ജ്ജ് പങ്കെടുക്കും. ഇടത് സ്ഥാനാര്‍ത്ഥി സജി ചെറിയാനുവേണ്ടി പ്രചാരണത്തിനിറങ്ങും. കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായിരുന്നു ശോഭന ജോര്‍ജ്. കിട്ടയത് 3966 വോട്ടുകള്‍. കോണ്‍ഡഗ്രസുമായി ഇതോടെ ശോഭന ജോര്‍ജ് പൂര്‍ണ്ണമായും അകന്നു. ചെങ്ങന്നൂരില്‍ പൊതു രംഗത്ത്  തുടര്‍ന്നെങ്കിലും മുന്നണികളുടെ ഭാഗമായിരുന്നില്ല.

Read More »