Breaking News

Politics

മന്ത്രി കെ.ടി.ജലീലിനുനേരെ യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി; പൊലീസ് ലാത്തിവീശി!

എടപ്പാളില്‍ ഭക്ഷണം കിട്ടാതെ മരിച്ച ശോഭനയുടെ ചികിത്സയിലുള്ള മകളെ സന്ദര്‍ശിക്കാനെത്തിയ മന്ത്രി കെ.ടി.ജലീലിനെ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. മന്ത്രിയെ പ്രതിരോധിക്കാനെത്തിയ ഡിവൈഎഫ്‌ഐക്കാരും മറ്റുള്ളവരും തമ്മില്‍ ഉന്തുംതള്ളും. പൊലീസ് ലാത്തിവീശി. പ്രതിഷേധത്തിനിടയിലൂടെ മന്ത്രി സ്വകാര്യ ആശുപത്രിയിലെത്തി ശോഭനയുടെ മകള്‍ ശ്രുതിയെ സന്ദര്‍ശിച്ചു.

Read More »

നരേന്ദ്ര മോദി അഭിനന്ദിച്ച് രാഹുല്‍ഗാന്ധി!

പാക് അധീന കശ്മീരില്‍ കയറി ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം മിന്നലാക്രണം നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. പ്രധാനമന്ത്രി ആയതിന് ശേഷം മോദി ചെയ്ത ആദ്യത്തെ നല്ലകാര്യമാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബുലന്ദശ്വറില്‍ പൊതു പരിപാടിക്കിടെയായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍റെ  പ്രതികരണം. ഒരു പ്രധാനമന്ത്രി പദത്തിലിരുന്ന് ചെയ്യേണ്ട ജോലിയാണ് മോദി ചെയ്തിരിക്കുന്നത്. ഞാനതിനെ പിന്തുണക്കുകയും അദ്ദേഹത്തോട് നന്ദിയും അഭിന്ദനവും അറിയിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു. രണ്ടു വര്‍ഷത്തിനിടെ മോദി ചെയ്ത ഒരു നല്ലകാര്യമാണിത്. രാജ്യം മുഴുവനായും അദ്ദേഹത്തോടപ്പമുണ്ട്. എല്ലാവരും ഭീകരവാദത്തിനെതിരെ ഉറച്ച്‌ നില്‍ക്കുന്നവരാണ്. ...

Read More »

മന്ത്രി ശൈലജ രാജിവയ്ക്കണം; വി.എം സുധീരന്‍!

സ്വാശ്രയ കോളജ് മാനേജ്മെന്റുകള്‍ തലവരിപ്പണം വാങ്ങുന്നതുമായി ബന്ധപ്പെട്ട് നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസി‍ഡന്റ് വി.എം.സുധീരന്‍. സ്വാശ്രയ കോളജുകള്‍ തലവരിപ്പണം വാങ്ങുന്നുണ്ടാവാമെന്നാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിയമസഭയില്‍ പറഞ്ഞത്. ഇതുതന്നെയാണ് ആദ്യം മുതല്‍ യുഡിഎഫും ഉന്നയിച്ചിരുന്നത്. അധികാരത്തില്‍ വരുന്നതിനു മുമ്പ് ഏതൊക്കെ കാര്യങ്ങളാണോ അവര്‍ പറഞ്ഞത് അതെല്ലാം ഇപ്പോള്‍ മാറ്റിവച്ചിരിക്കുകയാണ്. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കീഴിലുള്ള പരിയാരം മെഡിക്കല്‍ കോളജിലാണ് ഏറ്റവുമധികം ഫീസ് വാങ്ങിക്കുന്നത്. ഒരു ഭാഗത്ത് തലവരിപ്പണം വാങ്ങുന്നില്ലെന്ന് ജനങ്ങളെയും നിയമസഭയെയും പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയും മറുഭാഗത്ത് തലവരിപ്പണം വാങ്ങാനുള്ള അവസരമുണ്ടാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. ഇതിലൂടെ ...

Read More »

സര്‍വക്ഷിയോഗത്തിന് തന്നെ ആരും ക്ഷണിച്ചില്ല; മുഖ്യമന്ത്രി!

സ്വാശ്രയ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ  നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തിലേക്ക് ആരും ക്ഷണിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. വി.ടി ബല്‍റാം എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഖ്യന്ത്രിയുടെ മറുപടിയോടെ സഭയില്‍ ബഹളം ആരംഭിച്ചു. കേരളാ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സഭയില്‍ നിന്നും പുറത്തേക്ക് പോയി. പ്രതിപക്ഷം സഭയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. വ്യാഴാഴ്ച നടന്ന യോഗത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍, പാര്‍ലമെന്ററി കാര്യമന്ത്രി എ.കെ ബാലന്‍ എന്നിവരും പ്രതിപക്ഷവും പങ്കെടുത്തിരുന്നു. തലവരിപണം വാങ്ങുന്നത് അന്വേഷിക്കാന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ...

Read More »

സ്വാശ്രയ പ്രശ്നം: ചോദ്യോത്തരവേള ബഹിഷ്കരിച്ച് പ്രതിപക്ഷം !

സ്വാശ്രയ വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷം ചോദ്യോത്തരവേളയോട് നിസഹകരിക്കുകയാണ്. അതേസമയം, എംഎല്‍എമാരുടെ നിരാഹാരസമരം തുടരും. തിങ്കളാഴ്ച വരെ നിയമസഭയില്‍ സമരം തുടരാനാണ് പ്രതിപക്ഷത്തിന്‍റെ  തീരുമാനം. ശനിയും ഞായറും സഭാ സമ്മേളനം ഇല്ലാത്തതിനാല്‍ സമരം സെക്രട്ടേറിയറ്റിനു മുന്‍പിലേക്കു മാറ്റുന്നതിനെക്കുറിച്ച്‌ യുഡിഎഫ് ആലോചിക്കുന്നുണ്ട്. അതല്ലെങ്കില്‍ നിയമസഭയുടെ പുറത്തെ കവാടത്തില്‍ യുഡിഎഫ് കക്ഷിനേതാക്കളുടെ സമരം ആരംഭിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടക്കുന്നു. സമരം ഒത്തുതീര്‍ക്കാന്‍ ഇന്നലെ സ്പീക്കറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

Read More »

സംസ്ഥാനത്തു സൈബര്‍ ക്രൈംബ്രാഞ്ച് രൂപീകരിക്കും; മുഖ്യമന്ത്രി!

സംസ്ഥാനത്തു സൈബര്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൈബര്‍ ക്രൈംബ്രാഞ്ച് രൂപീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് സേനയില്‍ വനിതകളുടെ പ്രാതിനിധ്യം പത്തു ശതമാനമായി ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സിബിസിഐഡി, എസ്ബിസിഐഡി വിഭാഗങ്ങള്‍ പോലെയാകും സൈബര്‍ ക്രൈംബ്രാഞ്ചും പ്രവര്‍ത്തിക്കുക. ഐടിയുമായി ബന്ധപ്പെട്ട അന്വേഷണമാകും സേന നടത്തുക. പ്രൊഫഷണല്‍ സ്വാതന്ത്ര്യം നല്‍കിയതോടുകൂടി പൊലീസ് കൂടുതല്‍ കാര്യക്ഷമമായി കഴിഞ്ഞെന്നും എടിഎം കേസ്, ജിഷാ വധം, ഏറ്റുമാനൂര്‍ കൊലക്കേസ് എന്നിവ തെളിയിക്കാന്‍ കഴിഞ്ഞത് ഇതിന് ഉദാഹരണങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയിലുകളുടെ പരിഷ്കരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. അര്‍ഹതയുണ്ടായിട്ടും ...

Read More »

പാമൊലിന്‍ കേസ്; ഹൈക്കോടതി സ്റ്റേ ചെയ്തു!

പാമൊലിന്‍ കേസ് വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസില്‍നിന്നു കുറ്റവിമുക്തനാക്കണമെന്ന ആവശ്യം തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മുന്‍ചീഫ് സെക്രട്ടറി പി.ജെ.തോമസ് സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. അടുത്തമാസം ഏഴുവരെയാണ് സ്റ്റേ. പാമൊലിന്‍ ഇറക്കുമതിയില്‍ സംസ്ഥാനത്തിനു നഷ്ടമുണ്ടായിട്ടില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണു തോമസിന്‍റെ  വാദം. 1991 – 92 കാലഘട്ടത്തില്‍ മലേഷ്യന്‍ കമ്പനിയില്‍നിന്നു കൂടിയ തുകയ്ക്കു പാമൊലിന്‍ ഇറക്കുമതി ചെയ്തതിലൂടെ സംസ്ഥാന സര്‍ക്കാരിനു 2.32 കോടി രൂപ നഷ്ടമുണ്ടായെന്നാണു കേസ്. ഇടപാടു നടക്കുമ്പോള്‍ ഭക്ഷ്യവകുപ്പ് സെക്രട്ടറിയായിരുന്ന പി.ജെ.തോമസ് കേസില്‍ എട്ടാം പ്രതിയാണ്.

Read More »

മാനേജ്മെന്റ് താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണു സമരം നടത്തുന്നതെന്നു മുഖ്യമന്ത്രി!

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും സമരം നടത്തുന്നത് മാനേജ്മെന്റ് താല്‍പര്യം സംരക്ഷിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്ത് മാനേജ്മെന്റുകള്‍ക്ക് കോഴ വാങ്ങാന്‍ യുഡിഎഫ് സര്‍ക്കാര്‍ സൗകര്യം ചെയ്തുകൊടുത്തിരുന്നെന്നും ഇതിലുണ്ടായ മാറ്റത്തില്‍ അസ്വസ്ഥരായവര്‍ക്ക് വേണ്ടിയാണ് സമരം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിന്‍റെ  കാലത്ത് മാനേജ്മെന്റുകള്‍ക്ക് അനുവദിച്ചു കൊടുത്തിരുന്ന ദു:സ്വാതന്ത്ര്യങ്ങള്‍ അവസാനിപ്പിക്കാന്‍ പുതിയ സര്‍ക്കാരിനായി. 20 സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ കൂടി സര്‍ക്കാരുമായി കരാറിലെത്തിയതും 350 അധിക സീറ്റുകള്‍ നേടാനായതും അഭിമാനാര്‍ഹമായ നേട്ടമാണ് -മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

Read More »

നിയമസഭാ സമുച്ചയത്തില്‍ ഉമ്മന്‍ ചാണ്ടിക്കും ഓഫിസ് മുറി വേണം; ചെന്നിത്തല!

നിയമസഭയില്‍ വി.എസ്. അച്യുതാനന്ദനു മുറി അനുവദിക്കാന്‍ തീരുമാനിച്ച സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ പ്രതിസന്ധിയിലാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭാ സമുച്ചയത്തില്‍ മുന്മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ഓഫിസ് മുറി അനുവദിക്കണമെന്നു ചെന്നിത്തല സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനു കത്തു നല്‍കി. അച്യുതാനന്ദന് മുറി അനുവദിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ നീക്കം. സഭയില്‍ മുന്മുഖ്യമന്ത്രിമാര്‍ എന്ന നിലയില്‍ വിഎസും ഉമ്മന്‍ ചാണ്ടിയും തുല്യരാണ് എന്നാണു ചെന്നിത്തലയുടെ നിലപാട്. ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷന്‍ കൂടിയായ വി എസ്, തനിക്ക് ഇടവേളകളില്‍ വിശ്രമിക്കാനും മറ്റുമായി സഭയില്‍ മുറി വേണമെന്നു സ്പീക്കറോട് അഭ്യര്‍ത്ഥിച്ചിരുന്നു. കാബിനറ്റ് പദവി ...

Read More »

യുഡിഎഫ് ഹര്‍ത്താലില്‍ വ്യാപക അക്രമം!!!!

യുഡിഎഫ്സ്വാശ്രയപ്രശ്‍നത്തില്‍ തിരുവനന്തപുരത്ത് ആഹ്വാനം ചെയ്‍ത ഹര്‍ത്താലില്‍ വ്യാപക അക്രമം. പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു. എടിഎം കൗണ്ടറുകള്‍ അടപ്പിച്ചു. തിരുവനന്തപുരം കല്ലറയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു . നെയ്യാറ്റിന്‍കര കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസ്സുകള്‍ തടഞ്ഞു. നെടുമങ്ങാട് കെഎസ്‌ആര്‍ടിസി ബസ് തടയാന്‍ ശ്രമിച്ചതിനെ ചൊല്ലി നേരിയ സംഘര്‍ഷമുണ്ടായി. കാട്ടാക്കട കിള്ളിയില്‍ കെഎസ്‌ആര്‍ടിസി ബസിന് നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറുണ്ടായി. പാളയത്ത് കോണ്‍ഗ്രസ് പ്രവ‍ര്‍ത്തകര്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ തടഞ്ഞു. സമരക്കാര്‍ ബസിന്‍റെ  കാറ്റഴിച്ചുവിട്ടു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പ്രഭാവര്‍മ്മയുടെ വാഹനവും തടഞ്ഞു. വെഞ്ഞാറമൂട്ടില്‍ റോഡുപരോധിച്ച ...

Read More »