Politics

കെടിഡിസി ചെയര്‍മാനാകാന്‍ എം. വിജയകുമാര്‍

          മുന്‍ മന്ത്രി എം. വിജയകുമാര്‍ കെടിഡിസി ചെയര്‍മാനാകും. വിജയകുമാറിനെ കെടിഡിസി ചെയര്‍മാനാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.  സ്കറിയാ തോമസിനെ കെഎസ്ഐഇ ചെയര്‍മാനാക്കാനും തീരുമാനമുണ്ട്.

Read More »

ജയലളിതക്ക് സുപ്രീംകോടതിയുടെ താക്കീത്

              പൊതുരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികള്‍ തങ്ങള്‍ക്കെതിരെയുള്ള വിമര്‍ശങ്ങള്‍ ഉള്‍കൊള്ളണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് സുപ്രീംകോടതിയുടെ താക്കീത്. ‘പൊതുരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയായ താങ്കള്‍ വിമര്‍ശങ്ങളെ നേരിടണം. അപകീര്‍ത്തി കേസുകള്‍ക്ക് വേണ്ടി  ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്യുന്ന ഏക സംസ്ഥാനമാണ് തമിഴ്നാടെന്നും കോടതി വിമര്‍ശിച്ചു. തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാവ് വിജയകാന്തിനെതിരെയുള്ള അപകീര്‍ത്തി കേസിലാണ് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. തമിഴ്നാട്ടില്‍ നിന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 200ഓളം അപകീര്‍ത്തി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 55 കേസുകള്‍ മാധ്യമങ്ങള്‍ക്കെതിരെയുള്ളതാണ്. പ്രധാന പ്രതിപക്ഷമായ ഡി.എം.കെക്ക് എതിരെ  ...

Read More »

യു.ഡി.എഫിനു ക്ഷീണം; മാണി പോയതുകൊണ്ട്.

കേരള കോണ്‍ഗ്രസ് -എം യു.ഡി.എഫ് വിട്ടത് മുന്നണിക്ക് ക്ഷീണമുണ്ടാക്കുമെന്ന് യു.ഡി.എഫ് നേതൃയോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ജില്ലകളില്‍നിന്നുള്ള മുന്നണി ഭാരവാഹികളുടെ സംയുക്തയോഗത്തിലാണ് ഈ വിലയിരുത്തലുണ്ടായത്. മാണിയുടെ തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ വ്യത്യസ്താഭിപ്രായങ്ങള്‍ ഉണ്ടാകാമെങ്കിലും അത് ദോഷമായെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് കോട്ടയത്തുനിന്നുള്ള ജോസി സെബാസ്റ്റ്യന്‍ വ്യക്തമാക്കി.അവരുമായി സഹകരണമില്ലങ്കില്‍ കോട്ടയം ജില്ലാ പഞ്ചായത്തിലും പല മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടും. മാണി പോയത് ക്ഷീണമാണെന്ന് ഇടുക്കിയില്‍നിന്നുള്ള അശോകനും പറഞ്ഞു. ഇതേ സൂചനയാണ് പന്തളം സുധാകരനും (പത്തനംതിട്ട) എം. മുരളിയും(ആലപ്പുഴ) നല്‍കിയത്. എന്നാല്‍ അണികളില്ലാത്ത മാണിഗ്രൂപ് വിട്ടത്  ബാധിക്കില്ളെന്ന് കെ.എല്‍. പൗലോസും ...

Read More »

ഇടുക്കിയിലെ ഭൂ പ്രശ്നം: ഹൈറേഞ്ച് സംരക്ഷണ സമിതി സമരത്തിലേക്ക്.

ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതി വീണ്ടും സമരം ആരംഭിക്കുന്നു.  ഇതിൻറെ ഭാഗമായി ഓഗസ്റ്റ് 30-ന് ചെറുതോണിയിൽ ഏകദിന ഉപവാസം നടത്തും.പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം നടത്തിയ ആദ്യത്തെ ജനറൽ ബോഡി യോഗത്തിലാണ് ഈ തീരുമാനം. എൽഡിഎഫ് സർക്കാർ ഭൂപ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് സമിതിയുടെ വിശ്വാസം. നടപടികൾ വേഗത്തിലാക്കുന്നതിന് സർക്കാരിന്‍റെ ശ്രദ്ധയാകർഷിക്കാനാണ് ഉപവാസം. ഇടുക്കിയിലെ പട്ടയ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുക, കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കുന്നതിലെ ആശങ്കകൾ ഒഴിവാക്കുക, കെട്ടിട നിർമ്മാണ നിരോധനത്തിലെ അപാകതകൾ പരിഹരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹൈറേഞ്ച് സംരക്ഷണ ...

Read More »

ഗതാഗത കമീഷണറെ മാറ്റി….,

വിവാദങ്ങള്‍ക്കൊടുവില്‍, ഗതാഗത കമീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റി. മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെന്ന്  റിപ്പോര്‍ട്ട് ചെയ്യുന്നു. കമീഷണറെ മാറ്റണമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എന്‍സിപിയും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മുഖം രക്ഷിക്കാനുള്ള ഈ നടപടി. തച്ചങ്കരിയുടെ പുതിയ തസ്തിക തീരുമാനിച്ചിട്ടില്ല. വലിയ വിവാദങ്ങള്‍ക്കൊടുവിലാണ് ഈ തീരുമാനം. ഹെല്‍മറ്റില്ലാതെ പെട്രോള്‍ നല്‍കില്ലെന്ന കമീഷണറുടെ ഉത്തരവ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈയടുത്ത് കമീഷണറുടെ ജന്‍മദിനം ആര്‍ടിഒ ഓഫീസുകളില്‍ വലിയ തോതില്‍ ആഘോഷിച്ചതും വിവാദമായി. തുടക്കം മുതല്‍ കമീഷണറും മന്ത്രിയും തമ്മില്‍ അഭിപ്രായഭിന്നത നിലനിന്നിരുന്നു. തന്നെ അറിയിക്കാതെ ...

Read More »

സോണിയ ഗാന്ധി വീണ്ടും ആശുപത്രിയില്‍

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലി ഗംഗാ റാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിത്സയിലായിരുന്ന സോണിയ ഈ മാസം 14 നാണ് ആശുപത്രി വിട്ടത്. തുടര്‍ പരിശോധനകള്‍ക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.ഈ മാസം ആദ്യം വാരാണസിയില്‍ റാലിയ്ക്കിടെ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സോണിയ. വീഴ്ചയില്‍ തോളെല്ലിന് പൊട്ടലേറ്റിരുന്നു. തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയുടെ സ്റ്റിച്ച് എടുക്കുന്നതിനായി ബുധനാഴ്ചയാണ് സോണിയ ആശുപത്രിയില്‍ എത്തിയത്. വ്യാഴാഴ്ച ഇവരെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. പരിശോധനകള്‍ക്കായി സോണിയ രണ്ട് ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് ആശുപത്രി ...

Read More »

കേരളത്തിന്റെ ന്യൂജന്‍ മുഖ്യമന്ത്രിയായി പിണറായി

മുഖ്യമന്ത്രി പിണറായി വിജയന്‍ നവമാധ്യമങ്ങളില്‍ ഇപ്പോള്‍ കസറുകയാണ്. പ്രതിപക്ഷനേതാവിന് കൊടുത്ത ആ മറുപടി മാത്രമൊന്നുമായി ഈ ദിവസങ്ങളിലെ പിണറായിയുടെ ഫെയ്‌സ്ബുക്ക് വാര്‍ത്തകളവസാനിക്കുന്നില്ല. അനിമേഷന്‍ വീഡിയോകളാണ് പിണറായിയുടെ ഫെയ്‌സ്ബുക്ക് പേജിന്റെ ഏറ്റവും പുതിയ ആകര്‍ഷണം. ചിങ്ങം ഒന്ന് കാര്‍ഷിക ദിനത്തിന് മുഖ്യമന്ത്രിയുടെ ആശംസ ഇങ്ങനെയായിരുന്നു.മലയാളികളല്ലാത്തവര്‍ക്കായി വീഡിയോ ഇംഗ്ലീഷിലും ഒരുക്കിയിട്ടുണ്ട്. മലയാളത്തില്‍ മാത്രം ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്ന പേജില്‍, ഈയടുത്തായാണ് പ്രധാനവിഷയങ്ങളില്‍ ഇംഗ്ലീഷിലും പോസ്റ്റ് ചെയ്യാനാരംഭിച്ചത്. സ്വാതന്ത്ര്യദിനത്തിലും പിണറായി സമാനമായ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ബ്രിട്ടീഷുകാരെ കടല് കടത്തിയത് ചുവന്ന കൊടി പിടിച്ചവരാണെന്ന് വരെ സൂചിപ്പിച്ച വീഡിയോയും നല്ല ...

Read More »

ബിജെപി പ്രവര്‍ത്തകനെ വിഎച്ച്പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

അനധിക്യതമായി പശുക്കളെ കടത്തി എന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് യുവാവിനെ കൊലപ്പെടുത്തിയത്. ഉടുപ്പി ജില്ലയിലെ ശാന്തകട്ടയിലാണ് പ്രവീണ്‍ പൂജാരി(28) എന്നയാളെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.പൂജാരിയും സുഹൃത്തായ അക്ഷയ് ദേവഡിഗയും ടെമ്പോ വാനില്‍ രണ്ട് പശുക്കളെ കടത്തുമ്പോഴാണ് പിടിക്കപ്പെട്ടത്. പ്രദേശത്തെ ഹിന്ദുത്വ പ്രവര്‍ത്തകരെത്തി യുവാക്കളെ തടഞ്ഞു നിര്‍ത്തി ആയുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. പ്രവീണിനെ കൊലപ്പെടുത്തിയതിന് ശേഷ മാത്രമാണ് ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന വിവരം പുറത്തറിയുന്നത്. ദേവഡികയെ ഗുരുതര പരിക്കുകളോടെ ബ്രഹ്മാവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഹെബ്രി പൊലിസ് ...

Read More »

മുഖ്യമന്ത്രിയുടെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

              ശബരിമല സീസണ്‍ തുടങ്ങുന്നതിന് മുന്‍പുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനായും സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനുമായി സന്നിധാനത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരാനിരുന്ന അവലോകന യോഗം റദ്ദാക്കി. കനത്ത മഴയെ തുടര്‍ന്നാണ് യോഗം റദ്ദാക്കിയത്.ഉച്ചയ്ക്ക് രണ്ടു മണിയോടെ സന്നിധാനത്ത് ചേരാന്‍ തീരുമാനിച്ച യോഗം സന്ദര്‍ശനം റദ്ദാക്കിയതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിക്ക് പമ്പയിലെ രാമമൂര്‍ത്തി മണ്ഡപത്തില്‍ യോഗം ചേരും.യോഗത്തിനായി മന്ത്രിമാരായ കടകം പള്ളി സുരേന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, എകെ ശശീന്ദ്രന്‍, കെടി ജലീല്‍, കെക ശൈലജ, മാത്യു ടി തോമസ്, ...

Read More »

പിണറായി വിജയന്‍ മിടുക്കനായ മുഖ്യമന്ത്രിയെന്ന്…………….

          പിണറായി വിജയന്‍ മിടുക്കനായ മുഖ്യമന്ത്രിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായിയോട് ബഹുമാനം മാത്രമേ ഉള്ളൂ. എസ്എന്‍ഡിപി സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഇനിയും അദ്ദേഹത്തെ വിളിക്കുമെന്നും വ്യക്തമാക്കി. കൊല്ലം എസ്എന്‍ കൊളേജില്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് പിണറായിയെ ക്ഷണിച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

Read More »