Politics

ചരക്കു സേവന നികുതി ബില്ലിന് കേന്ദ്രം പിണറായിയുടെ പിന്തുണ തേടും….

ചരക്കുസേവന നികുതി ബില്‍ പാസ്സാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ കൂടുകയാണ്. മമതാബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, നിതീഷ് കുമാറിന്റെ ജെ ഡി യു മായാവതിയുടെ ബി എസ് പി, സമാജ് വാദി പാര്‍ട്ടി, നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍ എന്നിവ ഇതിനോട് സഹകരിക്കുമെന്നാണ് സൂചന. എങ്കിലും കോണ്‍ഗ്രസ് എതിര്‍ത്താല്‍ ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന് ചെറിയ പാര്‍ട്ടികളുടെയും ഇടതുപക്ഷത്തിന്റെയും പിന്തുണ ഉറപ്പാക്കേണ്ടി വരും. ഇടതുപക്ഷം വിട്ടു നില്‌ക്കേണ്ടിയെങ്കിലും വരും. ഈ സാഹചര്യത്തിലാണ് ബില്ലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തേടാന്‍ തീരുമാനിച്ചിരിക്കുന്നത്. ...

Read More »

രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവാകും; ഉമ്മന്‍ചാണ്ടി യുഡിഎഫ് ചെയര്‍മാന്‍…

രമേശ് ചെന്നിത്തല കേരളത്തിലെ പുതിയ പ്രതിപക്ഷനേതാവാകും. യു ഡി എഫ് ചെയര്‍മാനായി ഉമ്മന്‍ചാണ്ടി തുടരും. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കെ പി സി സി ആസ്ഥാനത്ത് നടത്തിയ അനൗദ്യോഗിക ചര്‍ച്ചകളിലാണ് ഇക്കാര്യത്തില്‍ ധാരണയായിരിക്കുന്നത്. കെ സി ജോസഫിനെ പ്രതിപക്ഷ ഉപനേതാവാക്കാണമെന്ന ചര്‍ച്ചയും സജീവമായുണ്ട്. ഇക്കാര്യം സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് സൂചന. നേരത്തെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ താന്‍ പ്രതിപക്ഷനേതാവാകില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരസ്യമായി വ്യക്തമാക്കിയിരുന്നു. എംഎല്‍എമാരില്‍ ഐ ഗ്രൂപ്പിനുള്ള മുന്‍തൂക്കവും രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവാക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ഏറെ നിര്‍ണായകമായി. നിലവില്‍ ...

Read More »

മുഖ്യമന്ത്രിയാക്കണമെന്നു വി.എസ്. അച്യുതാനന്ദന്‍……

മുഖ്യമന്ത്രി സ്ഥാനത്തിന് വി.എസ്. അച്യുതാനന്ദന്‍ അവകാശവാദമുന്നയിക്കുമെന്നു റിപ്പോര്‍ട്ട്. ആറു മാസത്തേക്കെങ്കിലും തനിക്കു മുഖ്യമന്ത്രി സ്ഥാനം വേണമെന്നു വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി സൂചന. വി.എസിന്റെ നിലപാട് ഇടതു മുന്നണിയെ പ്രതിസന്ധിയിലേക്കു തള്ളിവിടുമെന്നാണു സൂചന.പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന നിലപാടിലേക്കാകും കേന്ദ്ര നേതൃത്വമെത്തുകയെന്നാണു സൂചന. കേന്ദ്ര നേതാക്കളുമായി വി.എസ്. അച്യുതാനന്ദന്‍ ചര്‍ച്ച നടത്തുന്നതായാണു സൂചന. സോളാര്‍ കേസ്, മെത്രാന്‍ കായല്‍ തുടങ്ങിയ അഴിമതിക്കഥകളില്‍ തനിക്കു തുടര്‍ നിലപാടെടുക്കേണ്ടതുണ്ടെന്നാണു മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിച്ചുള്ള വി.എസിന്റെ നിലപാട്.  

Read More »

പിണറായി മികച്ച ഭരണാധികാരിയായിരിക്കുമെന്നു കത്തോലിക്കാ സഭ……

വി.എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കരുതെന്നും പിണറായി മികച്ച മുഖ്യമന്ത്രിയായിരിക്കുമെന്നും കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍.വോട്ടു ചെയ്യാന്‍ പോലും പരസഹായം വേണ്ടയാള്‍ എങ്ങനെ സംസ്ഥാനത്തെ നയിക്കുമെന്ന് കെസിബിസി വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. പ്രായം കണക്കിലെടുത്ത് വി എസ് സ്വയം മാറി നില്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read More »

മദ്യനയത്തിന് പ്രതീക്ഷിച്ച പിന്തുണ കിട്ടിയില്ലെന്ന് കെ ബാബു…

മദ്യനയത്തിന് പ്രതീക്ഷിച്ച പിന്തുണ കിട്ടിയില്ലെന്ന് കെ ബാബു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുണ്ടായ അനിശ്ചിതത്വമാണ് തനിക്ക് വിനയായത്. ഉമ്മന്‍ ചാണ്ടിയുടെ ജനപ്രീതിയില്‍ കുറവില്ലെന്നും തോല്‍വിക്ക് ഉമ്മന്‍ ചാണ്ടിയെ പഴിക്കാനാവില്ലെന്നും ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊച്ചി: മദ്യനയത്തിന് പ്രതീക്ഷിച്ച പിന്തുണ കിട്ടിയില്ലെന്ന് തൃപ്പുണിത്തുറയില്‍ തോറ്റ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ ബാബു പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുണ്ടായ അനിശ്ചിതത്വമാണ് തനിക്ക് വിനയായത്. ഉമ്മന്‍ ചാണ്ടിയുടെ ജനപ്രീതിയില്‍ കുറവില്ലെന്നും തോല്‍വിക്ക് ഉമ്മന്‍ ചാണ്ടിയെ പഴിക്കാനാവില്ലെന്നും ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജനവിധിയില്‍ പുറത്തായതിന്റെ പിറ്റേന്നാണ് ബാബു നിലപാട് വ്യക്തമാക്കിയത്. ...

Read More »

ഉമ്മന്‍ ചാണ്ടി രാജിവച്ചു; കുപ്രചരണങ്ങള്‍ തിരിച്ചടിയായെന്ന് ഉമ്മന്‍ചാണ്ടി….

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാവിലെ പത്തരയ്ക്ക് രാജ്ഭവനിലെത്തി അദ്ദേഹം ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചത്. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്കില്ലെന്ന നിലപാട്  അദ്ദേഹം വിശ്വസ്തരെ അറിയിച്ചതായാണ് വിവരം. അതേ സമയം യുഡിഎഫിന്‍റെ കനത്ത പരാജയം സംബന്ധിച്ച് ഉമ്മന്‍ചാണ്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ പ്രതിരോധിക്കാനായില്ലെന്നും . വര്‍ഗീയ ധ്രുവീകരണത്തിന്റെ അടിയൊഴുക്കുണ്ടായെന്നും, സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. അതേസമയം രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേയ്ക്ക് കൊണ്ടു വരണമെന്നാണ് ഐ ഗ്രൂപ്പ് അഭിപ്രായം . നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷം ചൂണ്ടിക്കാട്ടിയാണ് ഐ  ഗ്രൂപ്പ്  മുന്നണിയിലെ ...

Read More »

കണ്ണൂരില്‍ വിമതരെ കോണ്‍ഗ്രസ് പുറത്താക്കി…

കണ്ണൂരില്‍ മത്സരരംഗത്ത് ഉറച്ചു നില്‍ക്കുമെന്ന് പ്രഖ്യാപിച്ച വിമതര്‍ക്കെതിരെ നടപടിയുമായി ഡിസിസി നേതൃത്വം.അഴീക്കോട്ടെ വിമതന്‍ പികെ രാഗേഷിനേയും ഇരിക്കൂറിലെ വിമതന്‍ കെആര്‍ അബ്ദുള്‍ഖാദറിനെയുമടക്കം നാലുപേരെ കോണ്‍ഗ്രസ് പുറത്താക്കി.ആറ് വര്‍ഷത്തേക്കാണ് നടപടി.വിമതരുമായി ഇനി ചര്‍ച്ചയില്ലെന്ന് ഡിസിസി നേതൃത്വം ആറിയിച്ചു.തദ്ദേശ തെരഞ്ഞെടുപ്പു മുതല്‍ കോണ്‍ഗ്രസിന്റെ തലവേദനയായിരുന്ന വിമത ശല്യം ഒത്തു തീര്‍പ്പാക്കാന്‍ നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും ഒന്നും ഫലപ്രാപ്തിയില്‍ എത്താത്ത സാഹചര്യത്തിലാണ് നടപടിയുമായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം രംഗത്ത് വന്നിട്ടുള്ളത്.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് പികെ രാഗേഷും,ഇരിക്കൂറില്‍ മുന്‍ മണ്ഡലം പ്രസിഡണ്ട് കെആര്‍ അബ്ദുള്‍ഖാദറും വിമതരായി മത്സരിക്കുമെന്ന് പരസ്യമായി ...

Read More »

കേരളത്തില്‍ ശ്രദ്ധിക്കാന്‍ ബിജെപി നേതൃത്വത്തിന് അമിത് ഷായുടെ നിര്‍ദേശം….

അസമിലെ തെരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തില്‍ പ്രധാന ശ്രദ്ധ ഇനി കേരളത്തിലായിരിക്കണമെന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി നേതാക്കള്‍ക്കു നിര്‍ദ്ദേശം നല്‍കി. മമതാ ബാനര്‍ജിയേയും ജയലളിതയേയും അധികാരത്തില്‍നിന്നു മാറ്റുന്നതു കേന്ദ്ര സര്‍ക്കാരിനു നല്ല സൂചനയാവില്ലെന്ന വിലയിരുത്തലിലാണു ബിജെപി.അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റവും വലിയ പ്രതീക്ഷ അസമിലാണ്. ഏറ്റവും വലിയ കക്ഷിയെങ്കിലും ആവുമെന്നാണ് അസമിലെ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപിയുടെ വിലയിരുത്തല്‍. അസമിനു ശേഷം ഇനി കൂടുതല്‍ ശ്രദ്ധ കേരളത്തില്‍ നല്‍കാനാണു ബിജെപി തീരുമാനം. കേന്ദ്രത്തിന്റെ മുഴുവന്‍ സഹായവും പ്രചാരണത്തിനു നല്‍കും.കേരളത്തില്‍ സീറ്റുകള്‍ പിടിക്കുന്നതിനൊപ്പം ഭാവി ...

Read More »

തര്‍ക്കങ്ങള്‍ക്കൊടുവില്‍ തരൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തു…..

തര്‍ക്കങ്ങള്‍ക്കൊടുവില്‍ തരൂര്‍ സീറ്റ് കോണ്‍ഗ്രസ്സിന് വിട്ടുകൊടുത്ത് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിന്മാറി. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പാണ് കാരണമെന്നാണ് വിശദീകരണം. അതേസമയം നേതൃത്വം കൈവിട്ടെങ്കിലും മത്സരിക്കുമെന്ന് ജേക്കബ് വിഭാഗം സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച എ പി അനില്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുഴഞ്ഞുമറിഞ്ഞ തരൂരില്‍ ഒടുവില്‍ ജേക്കബ് വിഭാഗം കോണ്‍ഗ്രസിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. പാലക്കാട് ഡിസിസിയും കെപിസിസിയും ബലം പിടിച്ചതോടെയാണ് സീറ്റ് വിട്ടുനല്‍കേണ്ടിവന്നത്. കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പ്രകാശന്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.അണികളെ ആശ്വസിപ്പിക്കാന്‍  പാര്‍ട്ടിയുടെ അക്കൗണ്ടില്‍ തന്നെയാണ് തരൂര്‍ കോണ്‍ഗ്രസ്സിന് കൈമാറുന്നതെന്ന  വാദവും ജേക്കബ് ...

Read More »

പി.പി. മുകുന്ദന്‍ വീണ്ടും ബിജെപിയിലേക്കു ……

പി.പി. മുകുന്ദന്‍ ബിജെപിയിലേക്കു തിരിച്ചെത്തും. സാധാരണ പ്രവര്‍ത്തകനായാണു മുകുന്ദന്‍ പാര്‍ട്ടിയിലേക്കു തിരിച്ചെത്തുന്നതെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.മുകുന്ദനു ഭാരവാഹിത്വം നല്‍കുന്ന കാര്യം പിന്നീടു തീരുമാനിക്കുമെന്നു കുമ്മനം പറഞ്ഞു. പാര്‍ട്ടിയിലേക്കു തന്നെ സ്വാഗതം ചെയ്തതില്‍ സന്തോഷമുണ്ടെന്നു പി.പി. മുകുന്ദന്‍ പ്രതികരിച്ചു. തീരുമാനം അല്‍പ്പംകൂടി നേരത്തെ ഉണ്ടാകേണ്ടതായിരുന്നു. ഭാരവാഹിത്വത്തില്‍ തീരുമാനമെടുക്കേണ്ടതു പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

Read More »