Politics

10 രൂപയ്ക്ക് ഊണ്

തമിഴ്നാട്ടിലെ അമ്മ കാന്റീൻ മാതൃകയിൽ രാജ്യ തലസ്ഥാനത്ത് ആംആദ്മി കാന്റീനുകൾ തുടങ്ങാൻ ഡൽഹി സർക്കാർ തീരുമാനം.ജനങ്ങൾക്ക് 10 രൂപയ്ക്ക് ഇവിടെ നിന്നുംഊണ് കഴിക്കാം കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭ്യമാക്കുക എന്നതാണ് ഉദ്ദേശ്യം. വ്യവസായ പ്രദേശങ്ങളിലും ആശുപത്രികളിലും വാണിജ്യ കേന്ദ്രങ്ങളിലുമാകും ആദ്യം കാന്റീൻ തുടങ്ങുക. തമിഴ്നാട്ടിലെ എല്ലാ നഗരങ്ങളിലും ജയലളിത തുടക്കമിട്ട അമ്മ കാന്റീൻ വൻ വിജയമായിരുന്നു. മൂന്നു നേരം (രാവിലെ, ഉച്ചയ്ക്ക്, രാത്രി) തുച്ഛമായ നിരക്കിൽ ഇവിടെ നിന്നും ഭക്ഷണം കഴിക്കാം എന്നതായിരുന്നു ഇവയുടെ പ്രത്യേകത. ഇഡ്ഡലിക്ക് ഒരു രൂപയും ഊണിന് അഞ്ചു രൂപയുമാണ് ഇവിടെ ...

Read More »

റേഷന്‍കാര്‍ഡ്‌ ഇത്തിരി വൈകും.

ഡേറ്റാ എന്‍ട്രി ജോലികള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന്‌ സംസ്‌ഥാനത്തെ 82.6 ലക്ഷം അപേക്ഷകര്‍ക്ക് പുതിയ റേഷന്‍കാര്‍ഡ്‌ വിതരണം നീളും. സെപ്‌തംബര്‍ ഒന്നിന്‌ നടപടികള്‍ തുടങ്ങാനി രുന്ന ജോലികള്‍ ഇവര്‍ക്ക്‌ നല്‍കിയിരുന്ന ഫോറങ്ങളില്‍ വരുത്തിയിട്ടുള്ള വ്യാപക പിഴവുകളും അവ്യക്‌തതയും മൂലം പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന്‌ കാര്‍ഡ്‌ വിതരണം ഇനിയും വൈകുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.ജൂലൈ പകുതി കഴിഞ്ഞിട്ടും വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.  ഇപ്പോള്‍ തെറ്റുകള്‍ വന്ന അപേക്ഷകരെ ഫോണില്‍ വിളിച്ചാണ്‌ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്‌.ഡേറ്റാ എന്‍ട്രി ഈ മാസം പൂര്‍ത്തിയാക്കിയാലും സൂക്ഷ്‌മപരിശോധന, കരട്‌ പട്ടികയിലെ തെറ്റു പരിഹരിക്കലിനുള്ള സോഷ്യല്‍ ഓഡിറ്റിംഗ്‌ കാര്യങ്ങള്‍ പിന്നെയും വൈകും.

Read More »

ഇനി പ്രവാസികൾക്ക് ഒാൺലൈന്‍ വോട്ട്

വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് ഒാൺലൈൻ വഴി വോട്ടു ചെയ്യാമെന്ന് മന്ത്രിസഭായോഗ തീരുമാനം. ഇക്കാര്യം സംസ്ഥാന സർക്കാർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ശുപാർശ ചെയ്യും. വോട്ടവകാശം ലഭ്യമാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ ധാരണയായിരുന്നു.പ്രോക്സി വോട്ട് ‌രീതി വേണ്ടെന്നും ഇ–വോട്ടിങ് നടപ്പാക്കണമെന്നുമാണ് ഭരണ കക്ഷി നേതാക്കൾ ആവശ്യപ്പെട്ടത്. പ്രവാസികൾക്കു വോട്ടവകാശം സുപ്രിംകോടതിയും കേന്ദ്രസർക്കാരും അംഗീകരിച്ചിട്ടുണ്ടെങ്കിലും ഏതുരീതിയിൽ വോട്ടവകാശം നൽകണമെന്നതിനെക്കുറിച്ച് അന്തിമ തീരുമാനമായിട്ടില്ല.

Read More »

പി.സി. ജോർജ്ജിന്റെ വെല്ലുവിളി

ചങ്കൂറ്റമുണ്ടെങ്കില്‍ തന്നെ പുറത്താക്കാൻ പി.സി.ജോർജിന്റെ വെല്ലുവിളി. സ്പീക്കർക്ക് കത്തു നൽകാൻ കെ.എം. മാണിയെ വെല്ലുവിളിക്കുന്നു. മുൻ ചീഫ് വിപ്പ് പി.സി. ജോർജിനെ നിയമസഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കാനുള്ള നടപടികൾ ആരംഭിക്കാൻ ഇന്നലെ ചേർന്ന കേരളകോൺഗ്രസ് (എം) ഉന്നതാധികാര സമിതിയോഗം തീരുമാനിച്ചിരുന്നു.ഇക്കാര്യം ഉന്നയിച്ചുകൊണ്ട് സ്പീക്കർക്കു പാർട്ടി കത്തു നൽകുമെന്നും വ്യക്തമാക്കിയിരുന്നു. കത്തു കൊടുത്താൽ ജനപ്രാതിനിധ്യ നിയമം എന്താണെന്നു പഠിപ്പിക്കുമെന്നും പി.സി. ജോർജ് പറഞ്ഞു.നിലവിൽ ജോർജിനെ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തിരിക്കുകയാണ്.  

Read More »

അച്ഛേ ദിൻ വരാൻ 25 വർഷമെടുക്കും: അമിത് ഷാ

അഞ്ചുവർഷം മാത്രം ആയുസ്സുള്ള സർക്കാരിന് ഈ കാലയളവിൽ ഇന്ത്യയെ ലോകത്തിന്റെ ഉന്നതിയിലെത്തിക്കാൻ ഒന്നും ചെയ്യാൻ കഴിയില്ലെന്നുംഅതിന് 25 വർഷമെങ്കിലും വേണ്ടിവരുമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു.. ബ്രിട്ടീഷ് രാജിന് മുമ്പ് ഇന്ത്യക്ക് ആഗോളതലത്തിലുണ്ടായിരുന്ന പ്രതാപം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷത്തെ ബി.ജെ.പി ഭരണം കൊണ്ട് ഇന്ത്യയെ ലോകശക്തികളില്‍ മുന്നിലെത്തിക്കാന്‍ കഴിയില്ല. അച്ഛേ ദിൻ പ്രകാരമുള്ള പദ്ധതികൾ നടപ്പിലാക്കണമെങ്കിൽ എല്ലാ തലങ്ങളിലുള്ള തിരഞ്ഞെടുപ്പുകളിലും ബിജെപി ജയിക്കണം. 25 വർഷത്തിനിടയിൽ നടക്കുന്ന പഞ്ചായത്ത് തലം മുതൽ ലോക്സഭ വരെയുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും ബിജെപി ജയിക്കണം. എങ്കിൽ ...

Read More »

ഋഷിരാജ് സിങ്ങിന്‍റെ നടപടിയെപ്പറ്റി ഡി.ജി.പി പ്രതികരിക്കുന്നു.

                                          കഴിഞ്ഞ ദിവസം തൃശ്ശൂര്‍ രാമവര്‍മ്മപുരം പോലീസ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന വനിതാ പോലീസ് പാസിങ് ഔട്ട് പരേഡിനെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഋഷിരാജ് സിങ് ഗൗനിക്കാതിരുന്നത് പ്രോട്ടോക്കോള്‍ പ്രശ്‌നമല്ലെന്നും ബോധപൂര്‍വമെങ്കില്‍ തെറ്റാണെന്നും ഡി.ജി.പി. ടി.പി. സെന്‍കുമാര്‍. മന്ത്രി വന്നത് ഋഷിരാജിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകില്ല. അദ്ദേഹത്തിന് അബദ്ധം പറ്റിയെങ്കില്‍ തിരുത്തും. മന്ത്രിയെ കാണുമ്പോള്‍ സല്യൂട്ട് അടിക്കേണ്ടത് കടമയാണെന്നും ...

Read More »

കോണ്‍ഗ്രസിന്റെ ക്ഷണം നിരസിച്ച് കാനം

യു.ഡി.എഫിലേക്കുള്ള കോണ്‍ഗ്രസിന്റെ ക്ഷണം സി.പി.ഐ പരസ്യമായി തള്ളി. രമേശ് ചെന്നിത്തലയുടെ അഭ്യര്‍ഥനയ്ക്കും വീക്ഷണത്തിന്റെ മുഖപ്രസംഗത്തിനും തെല്ലും വില കല്‍പിക്കുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസുമായുള്ള ബന്ധം അജണ്ടയിലില്ല. മെലിഞ്ഞുപോയെന്ന് സഹതപിക്കുന്നവര്‍ സ്വയം കണ്ണാടി നോക്കാന്‍ കൂടി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അരുവിക്കരയിലേത് ജനങ്ങളുടെ വിധിയെഴുത്താണ്. അത് മാനിക്കണം, പ്രാഥമികമായി അതാണ് ആദ്യം ചെയ്യേണ്ടത്. തോല്‍വിയുടെ കാരണങ്ങള്‍ സി.പി.ഐ പരിശോധിച്ച് തിരുത്തലുകളെക്കുറിച്ച് എല്‍.ഡി.എഫും തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More »

വീഴ്ചകൾ പരിഹരിക്കും: പിണറായി

അരുവിക്കര ഉപതിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ കാരണങ്ങള്‍ പരിശോധിച്ച് വീഴ്ചകളും കുറവുകളും പരിഹരിച്ച് , മുന്നണിക്ക് ഏതെങ്കിലും വിധത്തില്‍ വീഴ്ച സംഭവിച്ചുവെങ്കില്‍ അത് തിരുത്തുമെന്നും അതോടൊപ്പം അരുവിക്കര ഉയര്‍ത്തുന്ന മറ്റു ചില വിഷയങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും പിണറായിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.ജനാധിപത്യേതര മാര്‍ഗങ്ങളിലൂടെ ജനവിധി അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് അരുവിക്കരയിൽ നടന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വര്‍ഗീയതയെ രാഷ്ട്രീയമായി ഉപയോഗിച്ചു. ബിജെപി എന്ന വര്‍ഗീയ ശക്തിയുടെ വളര്‍ച്ചയ്ക്ക് വെള്ളവും വളവും നല്‍കുകയും ചെയ്തു. എന്നാല്‍, അതിനനുസരിച്ച് നേട്ടം ബിജെപിക്ക് ഉണ്ടായി എന്ന് പറയാനാവില്ല. ബിജെപി കൊണ്ടുപോയത് യുഡിഎഫിന്‍റെയും രാജഗോപാലിന് അനുകൂലമായ സഹതാപത്തിന്‍റെയും ...

Read More »

ജനങ്ങള്‍ക്ക് പ്രഥമ പരിഗണന: മുഖ്യമന്ത്രി

ജനങ്ങള്‍ക്കാണ്പ്രഥമ പരിഗണനയെന്നും ജനങ്ങളെ അവഗണിച്ചുകൊണ്ടു മുന്നോട്ടു പോകാനാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനവിശ്വാസം നഷ്ട്ടപ്പെട്ടാല്‍ ഇരിക്കുന്ന കൊമ്പു മുറിക്കുന്നതു പോലെയാകുമെന്നും, പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കാത്തവരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More »

പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കും: മുഖ്യമന്ത്രി

പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  സ്ഥാപനത്തെക്കുറിച്ചുള്ള കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. മെഡിക്കല്‍കോളജിന് ഇപ്പോള്‍ സര്‍ക്കാര്‍ കണക്കുപ്രകാരം 758 കോടി രൂപയുടെ ബാധ്യതയും 1500 കോടി രൂപയുടെ ആസ്തിയുമുണ്ട്.

Read More »