Politics

ലോക്സഭ: കെ സി വേണുഗോപാലും ഉമ്മന്‍ചാണ്ടിയും സാധ്യതകള്‍ ഇങ്ങനെ..?

ലോക്സഭ തിരഞ്ഞെടുപ്പില്‍  ഉമ്മന്‍ചാണ്ടിയും കെ സി വേണുഗോപാലും  മത്സരിക്കേണ്ടതില്ലെന്ന് ദില്ലിയിൽ നടക്കുന്ന കോൺഗ്രസ് സ്ക്രീനിംഗ് കമ്മറ്റിയിൽ ധാരണ. പത്തനംതിട്ട ഇടുക്കി മണ്ഡലങ്ങളിലേക്ക് പരിഗണിക്കണമെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ടെങ്കിലും ഉമ്മൻ ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തിൽ തുടരണമെന്ന എ ഗ്രൂപ്പ് നിലപാടിന് ഒപ്പമാണ് സ്ക്രീനിംഗ് കമ്മിറ്റിയിലും ധാരണയുണ്ടായത്. ഇതോടെ ഈ രണ്ട് നേതാക്കൾ ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് മത്സരിക്കാനുണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായി. കെ സുധാകരനെ കണ്ണൂരിൽ മത്സരിപ്പിക്കാനാണ് ധാരണ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വടകരയിൽ സ്ഥാനാര്‍ത്ഥിയാകണമെന്ന അഭിപ്രായമാണ് സ്ക്രീനിംഗ് കമ്മിറ്റിയിലുണ്ടായത്. മുല്ലപ്പള്ളി മാറി നിൽക്കുകയാണെങ്കില്‍ കോൺഗ്രസ് പിന്തുണയോടെ ...

Read More »

ചെന്നിത്തലയ്ക്ക് വീരേന്ദ്ര കുമാറിന്‍റെ മറുപടി..!!

യു.ഡി.എഫ് വിട്ട് ഇടത് മുന്നണിക്കൊപ്പം പോയ വീരേന്ദ്ര കുമാറിനോട് സഹതാപമുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസത്തിന് മറുപടിയുമായി വീരേന്ദ്രകുമാര്‍. യു.ഡി.എഫ് സീറ്റ് തന്നു എന്നത് ശരിയാണെന്നും വന്‍ ഭൂരിപക്ഷത്തോടെ തോല്‍പ്പിച്ചത് മറക്കരുതെന്നുമാണ് വീരേന്ദ്ര കുമാറിന്‍റെ മറുപടി. ‘പാലക്കാട് മണ്ഡലത്തില്‍ വെറുതെ നിന്ന് തന്നാല്‍ മതിയെന്നാണ് യു.ഡി.എഫ് പറഞ്ഞത്. അതനുസരിച്ച് നിന്നു. ബാക്കിയെല്ലാം കോണ്‍ഗ്രസ് ചെയ്തു തന്നു’. എന്നാണ് വിരേന്ദ്രകുമാര്‍ പറഞ്ഞത്. ഇടതു മുന്നണിയുടെ സീറ്റ് വിഭജനം പൂച്ചയുടെ പ്രസവം പോലെയാണെന്നും സ്ഥാനാര്‍ത്ഥി ചര്‍ച്ച നടക്കുമ്പോള്‍ വീരേന്ദ്രകുമാറിനെ സീറ്റ് ചര്‍ച്ചക്ക് പോലും വിളിച്ചില്ലെന്നും പറഞ്ഞ ...

Read More »

കാശി വിശ്വനാഥക്ഷേത്ര ഇടനാഴി; പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തി..!!

കാശി വിശ്വനാഥക്ഷേത്ര ഇടനാഴിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നടത്തി.ക്ഷേത്ര സമുച്ചയത്തിന്‍റെ സമഗ്രമായ വികസനം തന്‍റെ ദീർഘകാല സ്വപ്നമാണെന്ന് അദ്ദേഹം പറഞ്ഞു.  പദ്ധതി വൈകിപ്പിച്ചതിന് അദ്ദേഹം മുൻ സർക്കാരിനെ വിമർശിച്ചു. ആദ്യ മൂന്ന് വർഷങ്ങളിൽ സംസ്ഥാന സർക്കാർ വേണ്ടതു പോലെ സഹകരിച്ചിരുന്നുവെങ്കിൽ ഇന്ന് പദ്ധതി ഉദ്ഘാടനം ചെയ്യാൻ കഴിയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ മൂന്ന് വർഷങ്ങളിലും സംസ്ഥാന സർക്കാരിന്‍റെ ഭാഗത്ത് നിന്ന് നിസ്സഹകരണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.യോഗി ആദിത്യനാഥ് സംസ്ഥാനത്ത് അധികാരത്തിൽ വന്നതിന് ശേഷം കാശിയുടെ വികസനം ശരവേഗത്തിൽ മുന്നോട്ട് കുതിക്കുകയാണ്. അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ...

Read More »

കുമ്മനം എനിക്ക് വലിയ എതിരാളിയല്ല; ശശി തരൂര്‍..!!

തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരന്‍ എത്തുമെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എം.പിയും തിരുവനന്തപുരത്ത് യു.ഡി.എഫ് സാധ്യത കല്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥിയുമായ ശശി തരൂര്‍കുമ്മനം തനിക്ക് വലിയ എതിരാളിയല്ലെന്നും വ്യക്തിപ്രഭാവം നോക്കിയല്ല ജനങ്ങള്‍ വോട്ട് ചെയ്യുന്നതെന്നുമായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം. എന്‍.ഡി.എ ഭരണത്തിനെതിരായ ജനവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മിസോറാം ഗവര്‍ണര്‍ സ്ഥാനം കുമ്മനം രാജശേഖരന്‍ രാജി വെച്ചത്. കുമ്മനത്തിന്‍റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ഇതോടെ തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാര്‍ഥിയാകുമെന്ന കാര്യം ഉറപ്പായി. തിരുവനന്തപുരത്ത് കുമ്മനം തന്നെയാണ് ...

Read More »

സര്‍ക്കാരിനെതിരെ ജയശങ്കറിന്‍റെ വിമര്‍ശനം..!!

വയനാട് പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മവോയിസ്റ്റ് സി.പി. ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ. ജയശങ്കര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്‍റെ വിമര്‍ശനം. ഇടതുപക്ഷ പുരോഗമന മനുഷ്യോന്മുഖ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏറ്റുമുട്ടലില്‍’ കൊല്ലപ്പെട്ട മൂന്നാമത്തെ മാവോയിസ്റ്റാണ് ജലീലെന്ന് ജയശങ്കര്‍ പറഞ്ഞു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജലീലിന്‍റെ ശരീരത്തില്‍ വെടിയേറ്റ മുറിവുകള്‍ നിരവധിയാണ്. പോലീസ് ഏമാനന്മാര്‍ക്കാര്‍ക്ക് ഒരു പോറല്‍ പോലുമേറ്റിട്ടില്ല . മാവോയിസ്റ്റുകളെ കൊല്ലുന്നത് കോണ്‍ഗ്രസിനും ബിജെപിക്കും സന്തോഷമുളള കാര്യമാണ്. അതുകൊണ്ട് ഹര്‍ത്താല്‍ ഉണ്ടാവില്ല. ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് അദ്ധ്യക്ഷനായി പരിലസിക്കുന്ന മനുഷ്യാവകാശ ...

Read More »

കുമ്മനം കേരളത്തിലേക്ക്; മിസോറാം ഗവർണർ പദവി രാജിവച്ചേക്കും..!!

മിസോറാം ഗവർണർ പദവി രാജിവച്ച് കുമ്മനം രാജശേഖരൻ കേരളത്തിലേക്ക് മടങ്ങിയെത്തുമെന്ന് സൂചന. ഇക്കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന വിവരം. ഗവർണർ പദവി രാജിവയ്ക്കുന്ന കുമ്മനം തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. ദില്ലിയിൽ ഇക്കാര്യത്തിൽ തിരക്കിട്ട ചർച്ചകളാണ് നടക്കുന്നത്. കുമ്മനം തന്നെ തിരുവനന്തപുരത്ത് മത്സരത്തിന് ഇറങ്ങണമെന്നാണ് ആഎസ്എസ്എന്‍റെ നിലപാട്. ഇതടക്കമുള്ള കാര്യങ്ങളാണ് ബിജെപി ദേശീയ നേതൃത്വം പരിഗണിക്കുന്നത്.

Read More »

പുല്‍വാമ ആക്രമണം ഇന്ത്യ-പാകിസ്ഥാന്‍ ഒത്തുകളിയാണെന്ന് കോണ്‍ഗ്രസ് നേതാവ്..!!

പുല്‍വാമ ആക്രമണം സര്‍ക്കാരും പാകിസ്ഥാനും തമ്മിലുള്ള ഒത്തുകളിയാണെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യ സഭാ എംപിയുമായ ബികെ ഹരിപ്രസാദ്. പരാമര്‍ശത്തിനെതിരെ രൂക്ഷമായ പ്രതിഷേധമാണുയരുന്നത്. പരാമര്‍ശത്തെ അത്യന്തം നിന്ദാവഹവും ലജ്ജാവഹവുമെന്ന് ബിജെപി നേതൃത്വം വിലയിരുത്തി. രാജ്യത്ത് തീവ്രവാദം വളര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വമാണ്. ഇത്തരം മ്ലേച്ഛമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിന് മുമ്പ് സ്വയം വിലയിരുത്തണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. രവി കുമാര്‍ പ്രതികരിച്ചു. അതേസമയം, രാഹുല്‍ ഗാന്ധി ഇന്ത്യന്‍ വ്യോമസേനയെയോ സുപ്രീം കോടതിയെയോ വിശ്വസിക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. റഫേല്‍ ...

Read More »

ആം ആദ്മി പാർട്ടി എംഎൽഎ മൊഹീന്ദർ ഗോയലിനെതിരെ ബലാത്സംഗാരോപണം..!!

ഡൽഹിയിലെ ആം ആദ്മി പാർട്ടി നേതാവും റിതാല മണ്ഡലത്തിലെ എംഎൽഎയുമായ മൊഹീന്ദർ ഗോയൽ ബലാത്സംഗ കേസിൽ അറസ്റ്റിൽ. ബലാത്സംഗത്തിനിരയായ യുവതിയുടെ പരാതിപ്രകാരം പ്രശാന്ത് വിഹാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡൽഹി പൊലീസിലെ വനിതാ സെൽ ആണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. പെൻഷന്‍റെ ആവശ്യവുമായി ബന്ധപ്പെട്ട് എംഎൽഎയെ കാണാൻ പോയപ്പോൾ അയാൾ കടന്നു പിടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഒരു മാസത്തിന് ശേഷം ഓഫീസിൽ വെച്ച് എംഎൽഎ വീണ്ടും ...

Read More »

ചാലക്കുടിയില്‍ ഇന്നസെന്‍റ് മത്സരിക്കും..!!

ചാലക്കുടിയില്‍ സിറ്റിംഗ് എംപി ഇന്നസെന്‍റിനെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ചാലക്കുടി പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളിയാണ് ചാലക്കുടിയില്‍ ഇന്നസെന്‍റിന് രണ്ടാമൂഴം നല്‍കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. ചാലക്കുടിയില്‍ ഇന്നസെന്‍റ് മത്സരിച്ചാല്‍ ജയസാധ്യതയില്ലെന്നായിരുന്നു ചാലക്കുടി പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തല്‍. പി.രാജീവിനെയോ സാജു പോളിനേയോ ചാലക്കുടിയില്‍ മത്സരിപ്പിക്കണം എന്നായിരുന്നു അവരുടെ ശുപാര്‍ശ. ഇന്നസെന്‍റിന് ചാലക്കുടിയില്‍ രണ്ടാമൂഴം നല്‍കുന്ന പക്ഷം അതിന്‍റെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്നും ചാലക്കുടി പാര്‍ലമെന്‍റ് കമ്മിറ്റി യോഗത്തില്‍ വാദമുയര്‍ന്നിരുന്നു.  എന്നാല്‍ പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റിയുടെ എതിര്‍പ്പ് ...

Read More »

പ്രധാനമന്ത്രിക്കെതിരെ പ്രസംഗിച്ചു; കനയ്യ കുമാറിനെതിരെ കേസ്..!

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശത്തിന്‍റെ പേരില്‍ ജെ.എന്‍.യു മുന്‍ യൂണിയന്‍ പ്രസിഡന്റും സി.പി.ഐ നേതാവുമായ കനയ്യ കുമാറിനെതിരെ കേസ്. കനയ്യ കുമാര്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിലാണ് കേസ്. ബി.ജെ.പി മൈനോറിറ്റി സെല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ടിറ്റു ബദ്വാല്‍ നല്‍കിയ പരാതിയില്‍ ബിഹാറിലെ കിഷന്‍ഗംജ് പോലീസ് സ്റ്റേഷനിലാണ് കനയ്യ കുമാറിനെതിരെ കേസെടുത്തത്. കിഷന്‍ഗംജില്‍ കഴിഞ്ഞ തിങ്കളാഴ്ച നടന്ന യോഗത്തില്‍ കനയ്യ കുമാര്‍ വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് പരാതി. നേരത്തെ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍ കനയ്യ കുമാര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ ദല്‍ഹി ...

Read More »