Politics

അവസരവാദ നിലപാട് ആര്‍ക്കും ഗുണകരമല്ല; കോടിയേരി.

ജനയുഗം പത്രത്തിലെ ലേഖനവുമായി ബന്ധപ്പെട്ട് സി.പി.ഐ-സ്വരാജ് തര്‍ക്കത്തില്‍ പരസ്യപ്രതികരണം ഒഴിവാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പരസ്യപ്രതികരണം ആര്‍ക്കും ഗുണകരമാവില്ലെന്ന് ചൂണ്ടിക്കാട്ടി കോടിയേരി രംഗത്തെത്തിയത്. ഇരുപാര്‍ട്ടികളും നല്ല ഐക്യത്തിലാണ്. ഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ മനപൂര്‍വം ശ്രമക്കുകയാണെന്നും കോടിയേരി പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ആ സമയത്ത് സി.പി.ഐ യും സി.പി.എമ്മുമായി ഭിന്നതയുണ്ടെന്ന് വരുത്തിതീര്‍ക്കുന്നത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കോടിയേരി തന്‍റെ പോസ്റ്റില്‍ പറഞ്ഞു. ഇരുപാര്‍ട്ടികള്‍ക്കും അഭിപ്രായ വെത്യാസമുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള സാഹചര്യം നിലവിലുണ്ട്. അത് പരസ്യമായി ...

Read More »

നിലവിളക്ക് കൊളുത്താത്ത പരിപാടികളില്‍ താനിനി പങ്കെടുക്കില്ല; സുരേഷ് ഗോപി

സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും നിലവിളക്കും മത പ്രാര്‍ത്ഥനകളും ഒഴിവാക്കണമെന്ന് മന്ത്രി സുധാകരന് പറയാനുളള അവകാശമുണ്ടെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. എന്നാല്‍ നിലവിളക്കു കൊളുത്താത്ത പരിപാടികളില്‍ താനിനി പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി. ഏതൊരു കാര്യത്തിനും ശുഭാരംഭം നല്ലതാണ്. നിലവിളക്ക് കത്തിക്കില്ലെന്ന് നിലപാട് എടുക്കുന്നവര്‍ക്ക് അതു പറയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും അവരവരുടേതായ രാഷ്ട്രീയ നിലപാടുകളുണ്ട്. വിളക്കുകള്‍ കൊളുത്തണോ വേണ്ടയോ എന്ന് മന്ത്രി സുധാകരന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. ക്ഷേത്രങ്ങളിലെ ആര്‍എസ്‌എസ് ശാഖകളുടെ പ്രവര്‍ത്തനം സംബന്ധിച്ചു മന്ത്രി കടകംപള്ളി സുരേന്ദ്രനു മറുപടി നല്‍കേണ്ടത് താനല്ല. പ്രതികരിക്കേണ്ടവര്‍ കൃത്യസമയത്തു ...

Read More »

നാദാപുരത്ത് ലീഗിനെ തകര്‍ക്കാന്‍ കഴിയില്ല: കുഞ്ഞാലിക്കുട്ടി

നാദാപുരത്ത് അക്രമങ്ങളിലൂടെ ലീഗിനെ ഇല്ലാതാക്കാനാകില്ലെന്നു പി.കെ.കുഞ്ഞാലിക്കുട്ടി. മുസ്‍ലിം യൂത്ത് ലീഗ് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഇടപെട്ട് അക്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സമരത്തിലേക്കു നീങ്ങേണ്ടിവരും. ഇടതുപക്ഷത്തെപ്പോലെ ആദ്യംമുതല്‍ അവസാനം വരെ സമരംചെയ്യുകയല്ല യു‍ഡിഎഫ് നയം. എന്നാല്‍ സര്‍ക്കാര്‍ നൂറുദിവസം പൂര്‍ത്തിയാക്കുമ്ബോള്‍ എന്തുചെയ്തുവെന്നു പരിശോധിക്കും. യുഡിഎഫില്‍നിന്ന് ഒരുകക്ഷി വിട്ടുപോയെങ്കിലും ജനാധിപത്യത്തിലെ എല്ലാ ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കാന്‍ മുന്നണി ശക്തമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Read More »

ക്ഷേത്രങ്ങള്‍ ആയുധപ്പുരകളാക്കാന്‍ അനുവദിക്കില്ല; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ക്ഷേത്രങ്ങളില്‍ ആര്‍എസ്‌എസ് നടത്തിവരുന്ന ശാഖയെക്കുറിച്ച്‌ നിരവധി പരാതികളാണ് ലഭിക്കുന്നതെന്നും ഇത് അവസാനിപ്പിക്കാന്‍ വേണ്ട കര്‍ശന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്റെ എഫ്ബി പേജിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്‌എസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ നടത്തി വരുന്ന അനധികൃത പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ നിരവധി പരാതികളാണ് എനിക്ക് ദിവസേന ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച്‌ പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന ആശങ്കകളകറ്റേണ്ടതുണ്ട്. ക്ഷേത്രങ്ങള്‍ ആചാരങ്ങളുടേയും വിശ്വാസങ്ങളുടേയും കേന്ദ്രമാണ്. വിശ്വാസികളെ ക്ഷേത്രങ്ങളില്‍ നിന്നും അകറ്റി, ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കി ...

Read More »

8 ലക്ഷം രൂപയ്ക്ക് വാങ്ങിയ സാരിയുടെയും ഗണപതി വിഗ്രഹത്തിന്‍റെയും ബില്‍ കേന്ദ്ര ഖജനാവില്‍ നിന്ന്.

കേന്ദ്ര മന്ത്രി സഭയിലെത്തിയ കാലം മുതല്‍ വിവാദങ്ങളുടെ തോഴിയായ സ്മൃതി ഇറാനി ടെക്സ്റ്റൈല്‍ വകുപ്പില്‍ എത്തിയിട്ടും സ്ഥിതിക്കു വത്യാസമൊന്നുമില്ല. കേന്ദ്രമന്ത്രിസഭയിലെ ഗ്ലാമര്‍ താരത്തിനെതിരെ പുതിയ ആരോപണം സജീവമാവുകയാണ്. സാരി വാങ്ങിക്കൂട്ടിയതിനുശേഷം വകുപ്പിനെ കൊണ്ട് പണം നല്‍കാന്‍ സ്മൃതി ഇറാനി ശ്രമിച്ചുവെന്നാണ് വാര്‍ത്ത. ഇതിനെതുടര്‍ന്ന് വകുപ്പ് സെക്രട്ടറി രശ്മി വര്‍മ്മയുമായി മന്ത്രി ഉടക്കിലാണ്. ഇതേ തുടര്‍ന്ന് രശ്മി വര്‍മ്മ ക്യാബിനറ്റ് സെക്രട്ടറിക്ക് പരാതി നല്‍കിയെന്നും റിപ്പോര്‍ട്ട്. ഇന്ത്യാ സംവാദ് എന്ന ഹിന്ദി ദിനപത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ...

Read More »

ബാര്‍ കോഴക്കേസ്; അന്വേഷണത്തിന് പ്രത്യേകസംഘം.

ബാര്‍ കോഴ കേസ് അന്വേഷിക്കുന്നതിന് വിജിലന്‍സിന്‍റെ  പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. ഒരു ഡിവൈഎസ്പിക്കു പുറമെ മൂന്ന് സി.ഐമാരും സംഘത്തിലുണ്ടാവും. ഡിവൈഎസ്പി നജ്മല്‍ ഹുസൈന്‍റെ  നേതൃത്വത്തിലാണ് അന്വേഷണം. കേസിന്‍റെ എല്ലാ വശങ്ങളും വിശദമായ അന്വേഷണത്തിന് വിധേയമാക്കുന്നതിനാണ് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചത്. അന്വേഷണ സംഘത്തില്‍ ആരൊക്കെയുണ്ടാവും എന്നത് സംബന്ധിച്ച്‌ വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. മുന്‍ ധനമന്ത്രി കെ.എം.മാണി പ്രതിയായ ബാര്‍ കോഴേകസില്‍ തുടരന്വേഷണത്തിന് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍റെഡ്ഡി, കേസ് ...

Read More »

പി.ജയരാജന് വധഭീഷണി

ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിനെതിരെ പ്രസംഗിച്ചതിന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് വധഭീഷണി. മൂന്നുമാസത്തിനുള്ളില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ജയരാജന്റെയോ അദ്ദേഹത്തിന്റെ മകന്റെയോ നെഞ്ചിന്‍കൂട് തകര്‍ക്കുമെന്നാണു തപാലില്‍ ലഭിച്ച കത്തിലുള്ളത്.  ഐഎസിനെതിരെ പ്രസംഗിച്ചതിനാണു ഭീഷണിയെന്നും കത്തിലുണ്ട്. ഹെയ്ല്‍ ഇസ്‍ലാമിക് സ്റ്റേറ്റ് കണ്ണൂര്‍ ഘടകത്തിന്റെ പേരിലാണ് കത്ത്. ഭീഷണിയെ തുടര്‍ന്ന് ജയരാജന്‍ കത്തുള്‍പ്പെടെ ഐജിക്കും എസ്പിക്കും പരാതി നല്‍കി.

Read More »

ശങ്കര്‍ റെഡ്ഡിക്കെതിരെ ക്രിമിനല്‍ കേസെടുത്ത്​ അന്വേഷിക്കണം; വി.എസ്

ബാര്‍കോഴക്കേസില്‍ അന്വേഷണം അട്ടിമറിച്ചെന്ന ആരോപണം നേരിടുന്ന വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയെ സര്‍വിസില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് വി.എസ് അച്യുതാനന്ദന്‍. ശങ്കര്‍ റെഡ്ഡിക്കെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണമെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ അട്ടിമറി പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

Read More »

കെടിഡിസി ചെയര്‍മാനാകാന്‍ എം. വിജയകുമാര്‍

          മുന്‍ മന്ത്രി എം. വിജയകുമാര്‍ കെടിഡിസി ചെയര്‍മാനാകും. വിജയകുമാറിനെ കെടിഡിസി ചെയര്‍മാനാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.  സ്കറിയാ തോമസിനെ കെഎസ്ഐഇ ചെയര്‍മാനാക്കാനും തീരുമാനമുണ്ട്.

Read More »

ജയലളിതക്ക് സുപ്രീംകോടതിയുടെ താക്കീത്

              പൊതുരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികള്‍ തങ്ങള്‍ക്കെതിരെയുള്ള വിമര്‍ശങ്ങള്‍ ഉള്‍കൊള്ളണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് സുപ്രീംകോടതിയുടെ താക്കീത്. ‘പൊതുരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയായ താങ്കള്‍ വിമര്‍ശങ്ങളെ നേരിടണം. അപകീര്‍ത്തി കേസുകള്‍ക്ക് വേണ്ടി  ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്യുന്ന ഏക സംസ്ഥാനമാണ് തമിഴ്നാടെന്നും കോടതി വിമര്‍ശിച്ചു. തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാവ് വിജയകാന്തിനെതിരെയുള്ള അപകീര്‍ത്തി കേസിലാണ് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. തമിഴ്നാട്ടില്‍ നിന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 200ഓളം അപകീര്‍ത്തി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 55 കേസുകള്‍ മാധ്യമങ്ങള്‍ക്കെതിരെയുള്ളതാണ്. പ്രധാന പ്രതിപക്ഷമായ ഡി.എം.കെക്ക് എതിരെ  ...

Read More »