Politics

സംസ്ഥാന ബജറ്റ് നാളെ; കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പ്രാധാന്യം..!!

പ്രളയദുരന്തത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് നാളെ. നവകേരള നിര്‍മിതിക്ക് ഊന്നല്‍ നല്‍കുന്ന പ്രഖ്യാപനങ്ങൾക്കായിരിക്കും ബജറ്റിൽ മുൻഗണന. ഏതെല്ലാം ഉത്പന്നങ്ങൾക്ക് മേലാകും പ്രളയസെസ് ഏർപ്പെടുത്തുകയെന്നും നാളെ അറിയാം. പിണറായി സർക്കാരിന്റെ നാലാമത്തെയും തോമസ് ഐസകിന്റെ പത്താമത്തെയും ബജറ്റ്. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമിതിക്കായി എന്താകും ഈ ബജറ്റിൽ കരുതി വെച്ചിട്ടുണ്ടാവുക. പുനര്‍നിര്‍മാണ പ്രവർത്തനങ്ങൾക്കായി തുക കണ്ടെത്താൻ ഏതെല്ലാം ഉത്പന്നങ്ങൾക്ക് മേലാകും സെസ് ഏർപ്പെടുത്തുക. ഉത്പന്ന വിലയുടെ മേലാണോ അതോ ജി.എസ്.ടിക്ക് മേലാണോ പ്രളയ സെസ് ഏര്‍പ്പെടുത്തുകയെന്നത് നിര്‍ണ്ണായകമാണ്. നിരവധി ചോദ്യങ്ങൾക്കുള്ള മറുപടി കൂടിയാണ് മന്ത്രി തോമസ് ഐസക് ...

Read More »

രാഹുല്‍ ഗാന്ധിയുടെ പൊതുപരിപാടി അലങ്കോലമാക്കി..!!

കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കൊച്ചിയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരിപാടിക്കിടെ ഇരിപ്പിടം കിട്ടാതെ വന്ന പ്രവര്‍ത്തകര്‍ കൂക്കിവിളിച്ച്‌ പ്രതിഷേധിച്ചു. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വയലാര്‍ രവിക്ക് പ്രസംഗം പാതിവ‍ഴിയില്‍ അവസാനിപ്പിക്കേണ്ട അവസ്ഥവന്നു. എന്‍റെ ബൂത്ത് എന്‍റെ അഭിമാനം എന്ന പേരിലാണ് കൊച്ചിയില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ സംഗമം സംഘടിപ്പിച്ചത്.

Read More »

ഈ വേദിയില്‍ കൂടുതല്‍ സ്ത്രീകള്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു; കോണ്‍ഗ്രസിന്‍റെ നേതൃസംഗമത്തില്‍ രാഹുല്‍ ഗാന്ധി..!!

കേരളത്തില്‍ കോണ്‍ഗ്രസിനായി കൂടുതല്‍ വനിതാ നേതാക്കള്‍ ഉയര്‍ന്നുവരണമെന്ന് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊച്ചിയില്‍ എന്റെ ബൂത്ത് എന്റെ അഭിമാനം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഈ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാതിനിധ്യമുള്ള സ്ഥാനാര്‍ത്ഥി പട്ടികയായിരിക്കും കോണ്‍ഗ്രസ് പുറത്തിറക്കുക. കേരളത്തില്‍ അതിനുള്ള ഒരുപാട് പേരുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. ഈ വേദിയില്‍ സ്ത്രീപ്രാതിനിധ്യം കൂടുതല്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു.’ 2019 ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ എ.കെ ...

Read More »

‘കാലപ്പഴക്കം ചെന്ന കുഴിച്ചുമൂടേണ്ട കേസാണ് ഇത്’; ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ വി.എസിന് ഹൈക്കോടതിയുടെ വിമര്‍ശനം..!

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ ഹര്‍ജിയുമായെത്തിയ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന് ഹൈക്കോടതിയുടെ വിമര്‍ശനം. കാലപ്പഴക്കം ചെന്ന കുഴിച്ചുമൂടേണ്ട കേസാണ് ഇതെന്നും ഇത്തരം കേസുകള്‍ക്കായി സമയം കളയാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. അന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ലെന്ന് വി.എസ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എതിര്‍കക്ഷിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രഹസ്യ ധാരണയുണ്ടാക്കിയെന്നും ഹൈക്കോടതിയില്‍ കേസ് അവസാനിപ്പിച്ചതിന് സര്‍ക്കാര്‍ ആയിരുന്നു അപ്പീല്‍ നല്‍കേണ്ടിയിരുന്നതെന്നും വി.എസ് പറഞ്ഞു. എന്നാല്‍ വി.എസിന്റെ ഹര്‍ജിക്കെതിരെ ഹൈക്കോടതി രംഗത്തെത്തുകയായിരുന്നു. അന്വേഷണം അവസാനിപ്പിച്ച, കാലപ്പഴക്കം ചെന്ന്കുഴിച്ചുമൂടേണ്ട ഇത്തരം കേസുകള്‍ക്കായി സമയം കളയാനാകില്ലെന്നായിരുന്നു കോടതി പറഞ്ഞത്. ...

Read More »

എന്‍ഡോസള്‍ഫാന്‍ ഉത്പാദകരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം; വി.എം.സുധീരന്‍..!!

മാരകവിഷം തളിച്ച്‌ ആയിരങ്ങളെ ദുരിതത്തിലാക്കിയ എന്‍ഡോസള്‍ഫാന്‍ ഉത്പാദകരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. പുഞ്ചിരി മുളിയാറിന്‍റെ 25ാം വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി ബോവിക്കാനത്ത് സംഘടിപ്പിച്ച എന്‍ഡോസള്‍ഫാന്‍ സമരനായകരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ബി.മുഹമ്മദ്കുഞ്ഞി അധ്യക്ഷതവഹിച്ചു. ബി.കെ.നിസാര്‍ സ്വാഗതം പറഞ്ഞു.

Read More »

പ്രധാനമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രം:എം.ഡി.എം കെ നേതാവ് അറസ്റ്റില്‍..!!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് എം ഡി എം കെ (മറുമലര്‍ച്ചി ദ്രാവഡ മുന്നേട്ര കഴകം) നേതാവ് അറസ്റ്റില്‍.സത്യ രാജ് ബാലുവിനെയാണ് സിര്‍കഴി പൊലീസ് അറസ്റ്റ് ചെയ്തത്. ഹിന്ദുമക്കള്‍ കക്ഷിയും ബിജെപിയും ഇയാള്‍ക്കെതരിരെ പരാതി നല്‍കിയിരുന്നു.മോദിയുടെ മധുര സന്ദര്‍ശനത്തിനു മുമ്ബായിരുന്നു സംഭവം. എ ഐ ഐ എം എസിന് തറക്കല്ലിടാനാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി മധുരയിലെത്തിയത്. മധുര, തഞ്ചാവൂര്‍, തിരുനെല്‍വേലി എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളേജുകളിലെ സ്പെഷ്യാലിറ്റി ബ്ലോക്കുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. അതേസമയം മോദിയുടെ സന്ദര്‍ശനത്തിനെതിരെ എം ...

Read More »

രാഹുല്‍ ഗാന്ധി നാളെ കൊച്ചിയിലെത്തും.!!

പാര്‍ട്ടി നേതൃ സംഗമത്തില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കൊച്ചിയിലെത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പുതിയ ഊര്‍ജം നല്‍കുന്നതായിരിക്കും രാഹുലിന്റെ പരിപാടി. ശബരിമല വിഷയത്തിലടക്കം ദേശീയ അദ്ധ്യക്ഷന് തന്റെ നയങ്ങള്‍ വ്യക്തമാക്കാനും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാനുമുള്ള വേദി കൂടിയാണ് കൊച്ചിയിലേത്. മോദിയുടെ ആരോപണങ്ങള്‍ക്ക് രാഹുല്‍ ശക്തമായ ഭാഷയില്‍ മറുപടി നല്‍കുമെന്നാണ് കരുതുന്നത്. ഇതുകൂടാതെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ട് വയ്‌ക്കുന്ന അജണ്ടകളും രാഹുലിന്റെ പ്രസംഗത്തിലുണ്ടാകും. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ...

Read More »

പ്രളയത്തില്‍ വീട് നഷ്ടമായ കമലാക്ഷിയമ്മയ്ക്ക് വീടൊരുക്കി മന്ത്രി ജി സുധാകരന്‍..!!

പ്രളയം കേരളത്തില്‍ വലിയ നഷ്ടങ്ങളാണ് വരുത്തിയത്. നിരവധി പേരുടെ വീടുകളാണ് നഷ്ടമായത്. പ്രളയത്തില്‍ വീട് നഷ്ടമായ കമലാക്ഷിയമ്മയ്ക്ക് കുട്ടനാട്ടില്‍ വീടൊരുങ്ങി. പള്ളാത്തുരുത്തിയിലെ നൂറ്റിയാറ് വയസുകാരി കമലാക്ഷി അമ്മയ്ക്കാണ് മന്ത്രി ജി.സുധാകരന്‍ മുന്‍കൈയെടുത്ത് വീട് നിര്‍മിച്ചുനല്‍കിയത്. പ്രളയത്തില്‍ വീടുകള്‍ സന്ദര്‍ശിക്കുന്ന സമയത്താണ് പള്ളാത്തുരുത്തിയിലെ കമലാക്ഷിയമ്മയുടെ വീടിന്‍റെ ശോചനീയാവസ്ഥ മന്ത്രിയുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് മുനിസിപ്പല്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ജനകീയ സമതി രുപീകരിച്ചു. പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാര്‍ പ്രളയത്തിനായി സമാഹരിച്ച ഒരുലക്ഷം രൂപയും ചേര്‍ത്ത് മൂന്നര ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മിച്ചത്. രണ്ടു പെണ്‍മക്കള്‍ മാത്രമുള്ള കമലാക്ഷിയമ്മ ...

Read More »

പാര്‍ട്ടി ഓഫീസുകള്‍ റെയ്ഡിന് വിധേയമാക്കാറില്ല: മുഖ്യമന്ത്രി

സി.പി.ഐ.എം ഓഫീസുകള്‍ റെയ്ഡ് ചെയ്ത വിഷയത്തില്‍ ഡി.സി.പി ചൈത്ര തെരേസ ജോണിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടി ഓഫീസുകള്‍ റെയ്ഡിന് വിധേയമാക്കാറില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമമാണിതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമം ചില സ്ഥാപിതതാല്‍പ്പര്യക്കാരിലുണ്ട്. അത്തരം ശ്രമങ്ങളില്‍ ചിലര്‍ പെട്ടുപോകുന്നു. അതിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലേക്കുള്ള റെയ്ഡിനേയും കാണുന്നത്. റെയ്ഡിനെതിരെ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയുടെ പരാതി ലഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി അന്വേഷണം നടത്താന്‍ ഡി.ജി.പിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ നല്‍കുന്ന പരാതി പരിഗണിക്കുകയെന്നത് ജനാധിപത്യ സമൂഹത്തില്‍ ...

Read More »

മന്ത്രി എംഎം മണി ആശുപത്രിയില്‍..!!

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ ഈ ആഴ്ചത്തെ പരിപാടിയെല്ലാം മാറ്റിവെച്ചിട്ടുണ്ട്.

Read More »