Breaking News

Politics

കായിക സംഘടനകളില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് വേണം: മധ്യപ്രദേശ് മുഖ്യമന്ത്രി!!

            കായിക  സംഘടനകളെ  രാഷ്ട്രീയക്കാര്‍  നിയന്ത്രിക്കുന്നതിനെതിരെ  മധ്യപ്രദേശ്  മുഖ്യമന്ത്രി  ശിവ്‍രാജ്  സിങ്  ചൗഹാന്‍.   കായിക  മേഖലയെ  ശുദ്ധീകരിക്കാനും  സര്‍ജിക്കല്‍  സ്ട്രൈക്ക്  ആവശ്യമാണ്.   പാക്കിസ്ഥാനുമേല്‍  സര്‍ജിക്കല്‍  സ്ട്രൈക്ക്  നടത്തി.  ഇപ്പോള്‍  കള്ളപ്പണത്തിനെതിരെയും.   ഇനി  വേണ്ടത്  കായിക  മേഖലയിലാണെന്നും  മന്ത്രി  പറഞ്ഞു.   സംസ്ഥാന  കായിക  മന്ത്രാലയം  സംഘടിപ്പിച്ച  ചടങ്ങില്‍  സംസാരിക്കുകയായിരുന്നു  അദ്ദേഹം.   കായിക  മേഖലയുമായി  ബന്ധമില്ലാത്തവരാണ്  കായിക  സംഘടനകളെ  നിയന്ത്രിക്കുന്നത്.   അവര്‍ക്ക്  കായിക  രംഗത്തോട്  താല്‍പര്യമില്ല.   അതിനാല്‍തന്നെ  അവര്‍  ഈ ...

Read More »

വിഎസിന് സെക്രട്ടേറിയറ്റില്‍ ഓഫീസ് നല്‍കില്ല; മുഖ്യമന്ത്രി!!

            ഭരണ പരിഷ്കാര കമ്മീഷന്‍ ഓഫീസ് സെക്രട്ടേറിയറ്റില്‍ നല്‍കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.   കമ്മീഷന് ഐ. എം. ജി യില്‍  തന്നെ  ഓഫീസ്  അനുവദിക്കണമെന്ന്  ചീഫ്  സെക്രട്ടറിക്ക്  മുഖ്യമന്ത്രി  നിര്‍ദേശം  നല്‍കി.  ഓഫീസ് പരിഷ്കരണത്തിനായി  70  ലക്ഷം  രൂപയുടെ  എസ്റ്റിമേറ്റും   അനുവദിച്ച്‌  നല്‍കിയിട്ടുണ്ട്.  ഭരണപരിഷ്കാര  കമ്മീഷന്റെ  ഓഫീസ്  സെക്രട്ടേറിയറ്റില്‍  അനുവദിക്കണമെന്ന്  ആവശ്യപ്പെട്ട്  ചെയര്‍മാന്‍  വി. എസ്  അച്യുതാനന്ദന്‍  ചീഫ്  സെക്രട്ടറിക്ക്  കത്ത്  നല്‍കിയിരുന്നു.   ഐ. എം. ജി യില്‍  വേണ്ടത്ര  സൗകര്യങ്ങള്‍ ...

Read More »

ജയന്തന്‍ നല്ല സഖാവല്ല, കുഴപ്പക്കാരനാണ്; മന്ത്രി ജി.സുധാകരന്‍!

          വടക്കാഞ്ചേരി  പീഡന  കേസില്‍  ആരോപണ  വിധേയനായ  സി പി എം  കൗണ്‍സിലറും  ഡി വൈ എഫ്‌ ഐ  പ്രാദേശിക നേതാവുമായ  ജയന്തനെതിരേ  വിമര്‍ശനവുമായി  മന്ത്രി ജി.സുധാകരന്‍.   ജയന്തന്‍  നല്ല  സഖാവല്ലെന്നും  കുഴപ്പക്കാരനുമാണന്നായിരുന്നു  സുധാകരന്‍റെ   വിമര്‍ശനം.   കുഴപ്പക്കാരുണ്ടെങ്കില്‍  അവരെ  തിരുത്തേണ്ടവരാണ്  പാര്‍ട്ടിക്കാര്‍.   കുറ്റം  പറയുന്നത്  സി പി എമ്മിന്‍റെ  ശൈലിക്ക്  ചേര്‍ന്നതല്ല. നല്ല  സഖാക്കളാണ്  പാര്‍ട്ടിയില്‍  അംഗത്വമെടുക്കേണ്ടതെന്നും  സുധാകരന്‍  ചൂണ്ടിക്കാട്ടി.  സ്ത്രീകളെ  മാന്യതയോടെ  കാണുന്ന  സമീപനമാണ്  കമ്മ്യൂണിസ്റ്റ്  പ്രസ്ഥാനങ്ങള്‍ക്കുള്ളത്.   ഇരയുടെ  പേര് ...

Read More »

സിഐയെ സസ്പെന്‍ഡു ചെയ്തു; പിണറായി സര്‍ക്കാരിന് നന്ദി പറഞ്ഞ് ഭാഗ്യലക്ഷ്മി!

          പിണറായി  സര്‍ക്കാരിന്  നന്ദി  പറഞ്ഞ്  ഭാഗ്യലക്ഷ്മി  രംഗത്തെത്തി.   വടക്കാഞ്ചേരിയില്‍  കൂട്ടബലാത്സംഗത്തിനിരയായ  യുവതിയോട്  മോശമായി  പെരുമാറിയ  സിഐയ്ക്ക്  സസ്പെന്‍ഷന്‍.   ആദ്യപരാതി  അട്ടിമറിക്കാന്‍  പൊലീസും  കൂട്ടുനിന്നെന്ന  ആരോപണം  ശരിവച്ച്‌  പേരാമംഗലം  സിഐയെ  സസ്പെന്‍ഡും  ചെയ്തത്.   സംഭവത്തില്‍  പിണറായി സര്‍ക്കാരിന്  നന്ദി  പറഞ്ഞ്  ഭാഗ്യലക്ഷ്മി  രംഗത്തെത്തി.  ‘സിഐ  മണികണ്ഠന്  സസ്പെന്‍ഷന്‍… താങ്ക്യൂ  സിഎം,  താങ്ക്യൂ  വെരി  മച്ച്‌.   സ്ത്രീ  സുരക്ഷ   ഉറപ്പാക്കുമെന്ന  വാക്ക്  പാലിച്ചു.   അങ്ങയുടെ  നിശബ്ദതക്ക്  ഒരു  കാരണമുണ്ടെന്നും.   ഉചിതമായ ...

Read More »

ബന്ധുനിയമനം; നിയമനങ്ങളില്‍ വീഴ്ചയുണ്ടായതായ് ചീഫ് സെക്രട്ടറിയുടെ കണ്ടെത്തല്‍!

            പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമന നടപടികളില്‍ വീഴ്ചയുണ്ടായതായി ചീഫ് സെക്രട്ടറിയുടെ കണ്ടെത്തല്‍.  വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജന്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബന്ധുക്കളെ നിയമിച്ചതായി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് വിഷയം പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. ആരോപണത്തെ തുടര്‍ന്ന് ഇ.പി. ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.  നിയമനങ്ങള്‍ സംബന്ധിച്ച ഫയലുകള്‍ വ്യവസായ വകുപ്പില്‍നിന്ന് ചീഫ് സെക്രട്ടറി വിളിച്ചുവരുത്തിയിരുന്നു. ഓരോ നിയമനവും സംബന്ധിച്ചു വ്യവസായ വകുപ്പ് സെക്രട്ടറിയുടെ വിശദീകരണം തേടിയ ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.   നിയമനങ്ങള്‍ക്കായുള്ള ഫയല്‍ നീക്കം ...

Read More »

സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍റെ ജാമ്യാപേക്ഷ തള്ളി!

          വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സിപിഎം കളമശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍റെ  മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. കീഴ്ക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. നേരത്തെ, സക്കീര്‍ ഹുസൈനു മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നു സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തിരുന്നു. സക്കീറിനെതിരെ 16 കേസുകള്‍ ഉണ്ട്. രാഷ്ട്രീയ കേസുകള്‍ കുറവാണെന്നും എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ സര്‍ക്കാര്‍ നിലപാട് എടുത്തിരുന്നു.

Read More »

സക്കീര്‍ ഹുസൈന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍; വിധി നാളെത്തേക്ക് മാറ്റി.

ക്വട്ടേഷന്‍  ഗുണ്ടാകേസില്‍  സി.പി.എം  കളമശേരി  ഏരിയ  സെക്രട്ടറി  സക്കീര്‍  ഹുസൈന്‍റെ   ജാമ്യാപേക്ഷയെ  എതിര്‍ത്ത് സര്‍ക്കാര്‍  കോടതിയില്‍.   സക്കീര്‍  ഹുസൈന്  ജാമ്യം  അനുവദിക്കരുതെന്നും  പോലീസ്  കസ്റ്റഡിയില്‍  വിടണമെന്നും പ്രോസിക്യുഷന്‍  കോടതിയില്‍  ആവശ്യപ്പെട്ടു.   രാഷ്ട്രീയ  നേതാവിന്  എന്തിനാണ്  ക്വട്ടേഷന്‍  ബന്ധമെന്നും  സര്‍ക്കാര്‍ അഭിഭാഷകന്‍  കോടതിയില്‍  ഉന്നയിച്ചു.   ഇത്തരം  സാമൂഹിക  വിരുദ്ധ  നിലപാടുകളാണ്  രാഷ്ട്രീയ  പ്രവര്‍ത്തകരെ  ജനങ്ങളില്‍ നിന്ന്  അകറ്റുന്നതെന്നും  പ്രോസിക്യുഷന്‍  വാദിച്ചു.    ജാമ്യാപേക്ഷയില്‍  എറണാകുളം  പ്രിന്‍സിപ്പല്‍  സെഷന്‍സ്  കോടതി  വിധി പറയാനായി  നാളത്തേക്ക്  മാറ്റി.   തട്ടിക്കൊണ്ടുപോകല്‍  അടക്കമുള്ള  കേസുകളില്‍ ...

Read More »

സിപിഐ-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം…!!

        വയനാട് മാന്തവാടിയില്‍ സിപിഐ-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇടതുപക്ഷം ഭരിക്കുന്ന മാനന്തവാടി നഗരസഭയില്‍ വന്‍കിടക്കാരെ ഒഴിവാക്കി ചെറുകിടക്കാരുടെ കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച്‌ സിപിഐ നടത്തിയ മാര്‍ച്ചിനിടെയാണ് സംഭവം. സിപിഐക്കാരുടെ മാര്‍ച്ചിനെ സിപിഎം പ്രവര്‍ത്തകര്‍ കായികമായി നേരിടുകയായിരുന്നു. വലിയ വടികളുമായി എത്തിയ സിപിഎം പ്രവര്‍ത്തകര്‍ സിപിഐക്കാരെ ഓടിച്ചു.

Read More »

കേന്ദ്രസര്‍ക്കാര്‍ മാപ്പു പറയണം: രാഹുല്‍ഗാന്ധി.!

കേന്ദ്രസര്‍ക്കാര്‍, ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിമുക്തഭടന്‍റെ  കുടുംബത്തോട് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മരിച്ച വിമുക്തഭടന്‍റെ  വീട് സന്ദര്‍ശിക്കുകയെന്നത് എന്‍റെ  കടമയാണ്.  മരിച്ചയാളുടെ കുടുംബത്തെ കസ്റ്റഡിയിലെടുത്തത് എന്തിനെന്ന് മനസിലാകുന്നില്ല. ദു:ഖത്തിലായ ഒരു കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പോകുന്നത് തെറ്റാണോ എന്നും രാഹുല്‍ഗാന്ധി ചോദിച്ചു. വിമുക്തഭടന്‍റെ  കുടുംബത്തോട് സംസാരിക്കാന്‍ രണ്ട് മിനുറ്റാണ് താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, തന്നോട് സംസാരിക്കാന്‍ എത്തിയ കുടുംബത്തെ മര്‍ദ്ദിക്കുകയും കസ്റ്റഡിയിലെടുക്കുകയുമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സൈനികന്‍റെ  കുടുംബത്തെ കാണാന്‍ ശ്രമിച്ചതിന് രണ്ടു തവണ ...

Read More »

ബെംഗളുരു കോടതി വിധിക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

സോളാര്‍ കേസില്‍ ബെംഗളുരുവിലെ കോടതി വിധിക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹര്‍ജി നല്‍കി. തന്റെ ഭാഗം കേള്‍ക്കാതെയുള്ളതാണ് കോടതി വിധിയെന്നും മറ്റു പ്രതികളെ തനിക്കു അറിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. വിധി പുറപ്പെടുവിച്ച ബെംംഗളുരു അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിലാണ് ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കേസിലെ വാദിയായ എം കെ കുരുവിളക്കു 1. 60 കോടി രൂപ നല്‍കണമെന്ന കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. വ്യവസായി എം.കെ. കുരുവിളയുടെ പരാതിയില്‍, ...

Read More »