Politics

വോട്ടര്‍മാരെ കാണാന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി.

റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വോട്ടര്‍മാരെ കാണാന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷനെ മുതിര്‍ന്ന യു.ഡി.എഫ് നേതാക്കള്‍ സ്വീകരിച്ചു. കാളികാവിലാണ് രാഹുല്‍ ഗാന്ധിയുടെ ആദ്യ പരിപാടി. വിജയിപ്പിച്ച വോട്ടർമാരെ കാണാൻ  രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. മൂന്ന് ദിവസത്തെ പര്യടനത്തിൽ 7 നിയമസഭാ മണ്ഡലങ്ങളിലും പൊതുപരിപാടികളിൽ രാഹുൽ പങ്കെടുക്കും. സന്ദർശനത്തിന്‍റെ ഭാഗമായി മണ്ഡലത്തിലുടനീളം കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഉച്ചയോടെയാണ് കരിപ്പൂരിൽ രാഹുൽ ഗാന്ധി എത്തിയത്. ഉച്ചക്ക് ശേഷം മലപ്പുറം ജില്ലയിലെ കാളികാവ് നിലമ്പൂർ എടവണ്ണ അരീക്കോട് ...

Read More »

മോദി സര്‍ക്കാരിനെ പ്രശംസിച്ച് തമിഴ് നാട് കോണ്‍ഗ്രസ് എംപി വസന്ത് കുമാര്‍.

മോദി സര്‍ക്കാരിനെ പ്രശംസിച്ച് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി വസന്ത് കുമാര്‍. ലക്ഷദ്വീപിനു സമീപം കടലില്‍ കുടുങ്ങിപ്പോയ 20 മല്‍സ്യബന്ധനത്തൊഴിലാളികളെ അതിവേഗം രക്ഷിച്ചതാണ് വസന്ത് കുമാറിനെ ആകര്‍ഷിച്ചത്. കന്യാകുമാരി കുളച്ചല്‍ എന്നിവിടങ്ങളില്‍ നിന്നടക്കമുള്ള 20 പേരാണ് ബോട്ടിന്‍റെ എഞ്ചിന്‍ നിലച്ചതോടെ ലക്ഷദ്വീപില്‍ നിന്ന് അല്‍പ്പം അകലെ കടലില്‍ കുടുങ്ങിയത്. ഇവര്‍ കൊച്ചിയിലേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ വസന്ത് കുമാര്‍ കേന്ദ്രത്തിന് കത്തെഴുതി. ഇ-മെയില്‍ കിട്ടിയ ഉടന്‍ കേന്ദ്രം തീരരക്ഷാ സേനയെ അറിയിച്ചു. അവരുടെ സഹായത്തോടെ മുഴുവന്‍ പേരെയും സുരക്ഷിതരായി തീരത്തെത്തിച്ചു. വിവരമറിഞ്ഞയുടന്‍ തന്നെ ...

Read More »

മുഖ്യമന്ത്രിയുടെ ശൈലിയെ കുറ്റപ്പെടുത്തി സിപിഐ.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് തോല്‍വിക്ക് ശബരിമല വിഷയവും മുഖ്യമന്ത്രിയുടെ ശൈലിയും കാരണമായെന്ന് സിപിഐ. ഹിന്ദു വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. ശബരിമലയിലെ സ്ത്രീ പ്രവേശനത്തോടെ വിശ്വാസികളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടായി. മോഡിയുടെ നേതൃത്വത്തില്‍ ബിജെപി വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ഭയത്തില്‍ ന്യൂനപക്ഷങ്ങള്‍ ഒന്നാകെ കോണ്‍ഗ്രസിന് പിന്നില്‍ അണിനിരന്നു. മുഖ്യമന്ത്രിയുടെ ശൈലിയ്ക്ക് എതിരായ വികാരവും ഫലത്തെ സ്വാധീനിച്ചുവെന്ന് എക്‌സിക്യൂട്ടീവ് വിലയിരുത്തി.

Read More »

വിജയം നേടണമെങ്കില്‍ ആര്‍എസ്‌എസിനെ കണ്ട് പഠിക്കൂ : ശരദ് പവാര്‍.

വിജയിക്കണമെങ്കില്‍ ആര്‍എസ്‌എസിനെ കണ്ട് പഠിക്കാന്‍ നിര്‍ദേശം നല്‍കി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ . തെരഞ്ഞെടുപ്പില്‍ വിജയം നേടണമെങ്കില്‍ ആര്‍എസ്‌എസിന്റെ പ്രവര്‍ത്തനശൈലി കണ്ടുപഠിക്കണമെന്ന് അദ്ദേഹം തന്‍റെ  പാര്‍ട്ടിപ്രവര്‍ത്തകരോട് നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് മാത്രം ജനങ്ങളെ സമീപിച്ചതാണ് എന്‍സിപിയുടെ പരാജയത്തിന് കാരണമായതെന്നും ശരദ് പവാര്‍ കൂട്ടിച്ചെര്‍ത്തു. ജനങ്ങളുമായി ബന്ധം നിലനിര്‍ത്തേണ്ടതെങ്ങനെയെന്ന് ആര്‍എസ്‌എസുകാര്‍ക്ക് വ്യക്തമായി അറിയാമെന്നും അവര്‍ അഞ്ച് വീടുകള്‍ സന്ദര്‍ശിക്കുമ്ബോള്‍ ഒരെണ്ണം പൂട്ടിക്കിടക്കുകയാണെങ്കില്‍ പിന്നീട് വീണ്ടുമെത്തി ആ ഒരു വീട്ടിലെ അംഗങ്ങളെ കാണും അതാണ് ആര്‍എസ്‌എസുകാരുടെ ശൈലിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read More »

വോട്ട് ചെയ്യാന്‍ പോയവര്‍ സര്‍ക്കാരിനെ മറന്ന് അയ്യപ്പനെ ഓര്‍ത്തതാണ് പരാജയ കാരണം; കടകംപള്ളി സുരേന്ദ്രന്‍.

തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ പോയവര്‍ സര്‍ക്കാരിനെ മറന്ന് അയ്യപ്പനെ  ഓര്‍ത്തതാണ് പരാജയകാരണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പത്തനാപുരം  കാര്‍ഷിക ഗ്രാമവികസനബാങ്കിന്‍റെ തലവൂര്‍ ബ്രാഞ്ചിന്‍റെ ഉല്‍ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ അനുസരിച്ചുള്ള വോട്ട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്ക് ലഭിച്ചില്ല. വോട്ട് ചെയ്തപ്പോള്‍ എല്ലാവരും അയ്യപ്പനെ ഓര്‍ത്തു.കോടതി വിധി നടപ്പിലാക്കിയത് ധാര്‍ഷ്ട്യമായി കാണാന്‍ കഴിയില്ല.എല്ലാ പദ്ധതികളിലും മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യമുണ്ട്. പിണറായി വിജയന്‍റെ നിശ്ചയദാര്‍ഡ്യത്തെ പ്രതിപക്ഷങ്ങള്‍ ധാര്‍ഷ്ട്യമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. ശബരിമല വിഷയം ആചാരാനുഷ്ഠാനങ്ങളെ സംബന്ധിക്കുന്നത് ആകയാല്‍ പണ്ഡിതന്‍മാര്‍ അടങ്ങുന്ന ഒരു സമിതിയെ നിയോഗിക്കണമെന്നാണ് ...

Read More »

ബി.ജെ.പിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ശിവസേന.

സര്‍ക്കാരില്‍ കൂടുതല്‍ പദവികളും രാമക്ഷേത്ര വിഷയവും ഉന്നയിച്ച് ബി.ജെ.പിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ശിവസേന. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ശിവസേനക്ക് നല്‍കണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു. രാമക്ഷേത്ര നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് ശിവസേന എം.പി സഞ്ജയ് റാവത്തും ആവശ്യപ്പെട്ടിട്ടുണ്ട്‌.

Read More »

സിഒടി നസീര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍..!!

വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഎം വിമതന്‍ സിഒടി നസീര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പ്രതിയെ ഒളിവിൽ പാർപ്പിച്ചയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി സ്വദേശി വിശ്വാസിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്ത്തത്. മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡിൽ  വച്ചാണ് സി ഒ ടി നസീർ ആക്രമിക്കപ്പെട്ടത്. സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേൽപിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്. തന്നെ ആക്രമിച്ചതിന് പിന്നിൽ  സിപിഎമ്മിലെ പ്രാദേശിക നേതാക്കൾക്ക് ...

Read More »

കശ്മീരിലെ തീവ്രവാദികളെ തുടച്ചുനീക്കാന്‍ പദ്ധതിയുമായി കേന്ദ്രം.

കശ്മീരിൽ ഇന്ത്യൻ സൈന്യം ലക്ഷ്യമിടുന്ന പത്ത് കൊടും‌ഭീകരരുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടു. കഴിഞ്ഞ ദിവസം കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ ഭീകരരുമായി ചർച്ചയല്ല വേണ്ടതെന്നും ,അവർക്കെതിരെ നടപടികൾ മാത്രമാണ് താൻ ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പട്ടിക പുറത്തു വിട്ടത്.  എ – പ്ലസ് പ്ലസ്, എ പ്ലസ് , എ , ബി എന്നിങ്ങനെ തരം തിരിച്ചിട്ടുള്ള പട്ടികയിൽ ഹിസ്ബുൾ മുജാഹിദ് ഭീകര തലവൻ റിയാസ് നായിക് ആണ് ഒന്നാമൻ. ലഷ്കർ തലവൻ വസീം അഹമ്മദാണ് ...

Read More »

പ്ര​വേ​ശ​നോ​ത്സ​വത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ കെ​എ​സ്‌​യു പ്ര​തി​ഷേ​ധം..!!

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ്ര​വേ​ശ​നോ​ത്സ​വത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ കെ​എ​സ്‌​യു പ്ര​തി​ഷേ​ധം. മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്ക​വെ​യാ​ണ് പ്ര​ര്‍​ത്ത​ക​ര്‍ ത​ള്ളി​ക്ക​യ​റാ​ന്‍ ശ്ര​മി​ച്ച​ത്. മു​ക്കം നീ​ലേ​ശ്വ​രം സ്കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു വേ​ണ്ടി പ​രീ​ക്ഷ എ​ഴു​തി​യ സം​ഭ​വ​ത്തി​ലെ കു​റ്റ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്യു​ക. ഖാ​ദ​ര്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​ന​പ​രി​ശോ​ധി​ക്കു തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു കെ​എ​സ്‌​യു പ്ര​തി​ഷേ​ധം. കോ​ഴി​ക്കോ​ട് ടൗ​ണ്‍ സ്കൂ​ളി​ലാ​ണ് ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റ​എ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്. അ​ധ്യാ​പി​ക​രെ കൈ​യേ​റ്റം ചെ​യ്യാ​നും ശ്ര​മ​മു​ണ്ടാ​യി. പി​ന്നീ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് പ്ര​വ​ര്‍​ത്ത​ക​രെ ഇ​വി​ടെ​നി​ന്നും മാ​റ്റി​യ​ത്.

Read More »

ചലച്ചിത്ര നടി അഞ്ജു ഘോഷ് ബിജെപിയില്‍ ചേര്‍ന്നു.

ബംഗ്ലാദേശി ചലച്ചിത്ര നടി അഞ്ജു ഘോഷ് ബിജെപിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാള്‍ ബിജെപി  അധ്യക്ഷന്‍ ദിലീപ് ഘോഷിന്‍റെ സാന്നിധ്യത്തലാണ് അഞ്ജു ഘോഷ് ബിജെപിയില്‍ ചേര്‍ന്നത്. കൊല്‍ക്കത്തയിലെ ബിജെപി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങില്‍ അഞ്ജു ഘോഷിനെ പാര്‍ട്ടി പതാക നല്‍കിയാണ് സ്വീകരിച്ചത്. അഞ്ജു ഘോഷ് ബംഗ്ലാദേശി നടിയാണെങ്കിലും ഇവരിപ്പോള്‍ ഇന്ത്യന്‍ പൗരത്വം നേടി കൊല്‍ക്കത്തയിലാണ് താമസിക്കുന്നത്. നിരവധി ബംഗാളി സിനിമകളിലും ഇവര്‍ വേഷമിട്ടിട്ടുണ്ട്.

Read More »