Politics

സിപിഎമ്മിന് കഷ്ടകാലം; ജലീലിനെ പുറമെ ബന്ധുനിയമനത്തിൽ കുടുങ്ങി ഷംസീർ എംഎൽഎ..!!

കെ ടി ജലീലിന് പുറമെ ബന്ധുനിയമനത്തിൽ കുടുങ്ങി ഷംസീർ എംഎൽഎ.എ‌‌‌.എന്‍ ഷംസീര്‍. എം.എല്‍.എയുടെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. ഒന്നാം റാങ്കുകാരി ഡോ ബിന്ദുവിനെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കണ്ണൂര്‍ സര്‍വ്വകലാശാല സ്കൂള്‍ ഓഫ് പെ‍ഡഗോഗിക്കല്‍ സയല്‍സിലായിരുന്നു റാങ്ക് പട്ടിക മറികടന്ന് ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത്.

Read More »

വിധി നടപ്പാക്കാൻ ബാധ്യതയെന്ന് മുഖ്യമന്ത്രി; സർവകക്ഷിയോഗത്തിൽ സർക്കാരിന് രൂക്ഷവിമർശനം..!!

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രി എല്ലാ പാര്‍ട്ടികളുടെയും സഹായം അഭ്യര്‍ഥിച്ചു. എഴുതിത്തയ്യാറാക്കിയ 12 പേജുള്ള പ്രസ്താവന മുഖ്യമന്ത്രി യോഗത്തില്‍ വായിച്ചു. ബിജെപിയും കോൺഗ്രസും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. സർക്കാർ വിശ്വാസികളെ അപമാനിയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള യോഗത്തിൽ ആരോപിച്ചു. വിധി നടപ്പാക്കാൻ സാവകാശം തേടിയുള്ള ഹർജി നൽകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യോഗത്തിനൊടുവിൽ ഒരു സമവായഫോർമുല സർക്കാർ മുന്നോട്ടു വയ്ക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിയമപരമായ ...

Read More »

വനിതാ പൊലീസുകാരുടെ രേഖകള്‍ പരിശോധിച്ചെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്; മുഖ്യമന്ത്രി മറുപടി പറയണം; ചെന്നിത്തല…!!

ചിത്തിര ആട്ട വിശേഷത്തിന് ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വനിതാ പൊലീസുകാരുടെ വയസ് തെളിയിക്കുന്ന രേഖകള്‍ ആര്‍എസ്എസ് പരിശോധിച്ചിരുന്നെന്ന വല്‍സന്‍ തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് സേനയുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന നടപടിയാണിത്. മുഖ്യമന്ത്രി മറുപടി നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പരാജയമാണ് ഇതിലൂടെ വ്യക്തമാകുന്നത്. അന്ന് സന്നിധാനത്ത് പൊലീസ് പോലും ആര്‍എസ്എസുകാരുടെ നിയന്ത്രണത്തിലായിരുന്നു എന്നതിന് തെളിവാണിത്. വത്സന്‍ തില്ലങ്കേരി അന്ന് പൊലീസിന്റെ മെഗാഫോണിലൂടെ സംസാരിച്ചു എന്ന് മാത്രമല്ല പൊലീസുകാരുടെ രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു എന്നാണ് ...

Read More »

ആളെക്കൂട്ടാൻ നിർണ്ണായക തന്ത്രവുമായി സ്റ്റാലിൻ; വിജയ് ഡിഎം.കെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി:സർക്കാരിൽ വെട്ടിലാകുന്നത് തമിഴ്‌നാട്ടിലൈ നേതാക്കൾ..!!

മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണം അടക്കമുള്ള വിഷയങ്ങൾ പരാമർശിച്ച് തന്റെ രാഷ്്ട്രീയ പ്രേേവശനം ഊട്ടിയുറപ്പിച്ച ഇളയദളപതി വിജയ് മുഖ്യമന്ത്രി സ്ഥാനത്തിന്റെ ആഗ്രഹം ഒരിക്കൽ കൂടി ഊന്നിപ്പറയുന്നു. നേതാവില്ലാതെ ഉഴറുന്ന തമിഴ്‌നാട്ടിൽ രാഷ്ട്രീയ മുന്നേറ്റത്തിനു കോപ്പുകൂട്ടുകയാണ് വിജയ്. ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവേശനം സാധ്യമാക്കുന്നതിനു മുന്നോടിയായി ജനമനസ് അളക്കാനുള്ള തന്ത്രമാണ് പുതിയ ചിത്രമായ സർക്കാരിലൂടെ താരം ലക്ഷ്യമിട്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെ ആനുകാലിക രാഷ്ട്രീയം പരാമർശിക്കുന്ന സിനിമയിലൂടെ തന്റെ മുഖ്യമന്ത്രി മോഹം പറയാതെ പറയുകയാണ് വിജയ്. ജയലളിതയുടെയും കരുണാധിയുടെയും മരണത്തോടെ തമിഴ്‌നാട് നിലവിൽ വലിയൊരു നേതൃത്വ പ്രതിസന്ധിയെ നേരിടുകയാണ്. സ്റ്റാലിനും, ...

Read More »

കേരളത്തിലെ പോലീസ് നാഥനും നമ്പിയും ഇല്ലാത്ത അവസ്ഥയിലെന്ന് ചെന്നിത്തല..!!

കേരളത്തിലെ പോലീസ് നാഥനും നമ്പിയും ഇല്ലാത്ത അവസ്ഥയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെയ്യാറ്റിന്‍കരയിലെ സനല്‍കുമാറിന്റെ കൊലയാളി ഡിവൈഎസ്പി ഹരികുമാറിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഇത് വരെ കഴിഞ്ഞിട്ടില്ല. ഒന്നുകില്‍ കേസ് ഐജിയെ കൊണ്ട് അന്വേഷിപ്പിക്കണം അല്ലെങ്കില്‍ സിബിഐയ്ക്ക് വിടണം- ചെന്നിത്തല ആവശ്യപ്പെട്ടു. നിരപരാധിയായ ഒരു ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ ഒരു ഡി വൈ എസ് പിയെ ആറുദിവസമായിട്ടും പിടികൂടാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ് ? പോലീസിലെ ഉന്നതന്മാരുടെ പിന്തുണയുള്ളതിനാലാണ് ഹരികുമാറിനെ പിടികൂടാന്‍ സാധിക്കാത്തത്. സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ ഹരികുമാര്‍ രക്ഷപ്പെടും. കേസ് പോലീസ് അട്ടിമറിക്കുകയാണ്. പ്രതി ...

Read More »

അഴീക്കോട് എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി..!!

അഴിക്കോട് എം എല്‍ എ കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. എതിര്‍സ്ഥാനാര്‍ഥി എം വി നികേഷ് കുമാര്‍ നല്‍കിയ കേസിലാണ് ഹൈക്കോടതി വിധി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നായിരുന്നു പരാതി. തന്നെ എംഎല്‍എയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി തള്ളി. ആറു വര്‍ഷത്തേക്കാണ് വിലക്ക്. മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോടും തെരഞ്ഞെടുപ്പു കമ്മീഷനോടും കോടതി ആവശ്യപ്പെട്ടു. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഷാജി പ്രതികരിച്ചു.

Read More »

ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലിനെ കുറിച്ച്‌ അന്വേഷിക്കണമെന്ന് കോടിയേരി..!!

ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലിനെ കുറിച്ച്‌ അന്വേഷണം വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിക്കു വേണ്ടി കളിക്കേണ്ടവരല്ല തന്ത്രി കുടുംബമെന്നും ശ്രീധരന്‍പിള്ള പറയുമ്ബോള്‍ അടക്കാനുള്ളതല്ല ശബരിമലയെന്നും ശബരിമല സംഘര്‍ഷം ബിജെപിയുടെ അജണ്ടയാണന്ന് തെളിഞ്ഞെന്നും കോടിയേരി പറഞ്ഞു. യുവമോര്‍ച്ചാ യോഗത്തിലെ പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തെത്തിയതിനു പിന്നാലെയാണ് ചെന്നിത്തല ശ്രീധരന്‍പിള്ളയ്‌ക്കെതിരെ രംഗത്തെത്തിയത്. ശബരിമല വിഷയം നമുക്കൊരു സുവര്‍ണാവസരമായിരുന്നെന്നും നമ്മള്‍ മുന്നോട്ടു വെച്ച അജണ്ടയില്‍ ഓരോരുത്തരായി വീണെന്നുമുള്ള ശ്രീധരന്‍പിള്ളയുടെ ശബ്ദരേഖയായിരുന്നു പുറത്തായത്. നട അടയ്ക്കുവാനുള്ള തീരുമാനം ബിജെപിയുമായി ആലോചിച്ചായിരിക്കുമെന്നും സ്ത്രീകള്‍ സന്നിധാനത്തിന് അടുത്ത് എത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നുവെന്നും നടയടച്ചാല്‍ ...

Read More »

റാഫേല്‍ കരാറില്‍ അന്വേഷണം വന്നാല്‍ മോദി കുടുങ്ങുമെന്ന് രാഹുല്‍..!!

റാഫേല്‍ ഇടപാടില്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ അത് മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇക്കാര്യത്തില്‍ തനിക്ക് ഉറപ്പ് പറയാന്‍ കഴിയും. ഡസോള്‍ട്ട് ഗ്രൂപ്പുകാര്‍ മോദിയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇടപാടില്‍ വിവാദച്ചുഴിയില്‍ നില്‍ക്കുന്ന അനില്‍ അംബാനിയുടെ റിലയന്‍സ് എയര്‍പോര്‍ട്ട് ഡവലപേഴ്സ് ലിമിറ്റിഡ് (ആര്‍.എ.ഡി.എല്‍) എന്ന കമ്ബനിയില്‍ ഡാസോള്‍ട്ട് ഏകദേശം 40 ലക്ഷം യൂറോ ( 33 കോടി രൂപ) 2017 ല്‍ നിക്ഷേപിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നഷ്ടത്തിലായിരുന്ന ആര്‍.എ.ഡി.എല്‍ ഇതിലൂടെ 284 കോടി രൂപ ...

Read More »

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൊല്‍ക്കത്തയില്‍ മത്സരിക്കും..??

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വടക്കന്‍ കൊല്‍ക്കത്തയില്‍ നിന്ന് ജനവിധി തേടുമെന്ന് റിപ്പോര്‍ട്ട്. വിജയസാധ്യതയുള്ള സീറ്റ് എന്ന നിലയ്ക്കാണ് നോര്‍ത്ത് കൊല്‍ക്കത്ത തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ബംഗാള്‍ യൂണിറ്റിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ”അമിത് ഷായെ സ്ഥാനാര്‍ത്ഥിയാകുന്നത് പാര്‍ട്ടിയെ സംബന്ധിച്ച് ഏറെ ഗുണം ചെയ്യും. അദ്ദേഹം ഇവിടെ മത്സരിച്ചാല്‍ വിജയം സുനിശ്ചിതമാണ്. നോര്‍ത്ത് കൊല്‍ക്കത്തയില്‍ നിന്നും അദ്ദേഹം മത്സരിക്കാന്‍ തീരുമാനിച്ചാല്‍ അത് തങ്ങളെ സംബന്ധിച്ച് വലിയ മുതല്‍ക്കൂട്ടാണെന്നും ബംഗാള്‍ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു. ഏവരും ഉറ്റുനോക്കുന്ന മണ്ഡലമായി വടക്കന്‍ ...

Read More »