Politics

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലപാതകം ഭയാനകമെന്ന് മനേക ഗാന്ധി

തെലങ്കാനയില്‍ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് ബി.ജെ.പി നേതാവ് മനേക ഗാന്ധി. ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലപാതകം ഭയാനകമായ സംഭവമാണെന്നും മനേക പറഞ്ഞു. രാജ്യത്തെ ഭയപ്പെടുത്തുന്ന സംഭവമാണ് നടന്നത്. നിങ്ങള്‍ക്ക് നിങ്ങള്‍ക്കിഷ്ടമുള്ളത് പോലെ മനുഷ്യരെ വെടിവെച്ചു കൊല്ലാന്‍ പാടില്ലെന്നും മനേക ഗാന്ധി പറഞ്ഞു. തെലങ്കാനയില്‍ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ വിശദീകരണവുമായി സൈബരാബാദ് പൊലീസ് കമ്മീഷണര്‍ വി.സി സജ്ജനാര്‍ രംഗത്തെത്തിയിരുന്നു. ഇരയുടെ ഫോണ്‍ വീണ്ടെടുക്കാനാണ് പുലര്‍ച്ചെ പ്രതികളെ കൊണ്ടു പോയതെന്നാണ് വി.സി സജ്ജനാരുടെ പ്രതികരണം. വനിതാ ഡോക്ടറെ അക്രമിച്ച ...

Read More »

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി ഉടൻ തിരിച്ചെത്തുമെന്ന് സൂചന

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി ഉടൻ തിരിച്ചെത്തുമെന്ന സൂചന നൽകി സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. രാജ്യത്തെ വിഭജിക്കാനുള്ള ശ്രമം നടക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിനെ നയിക്കാൻ ഏറ്റവും അനുയോജ്യൻ രാഹുൽ ഗാന്ധി മാത്രമാണെന്ന് വേണുഗോപാല്‍ പറഞ്ഞു. കോൺഗ്രസിന്‍റെ എല്ലാ സംസ്ഥാന ഘടകങ്ങളും രാഹുലിന്‍റെ തിരിച്ചു വരവ് ആവശ്യപ്പെട്ട് രംഗത്തുണ്ട്. ഈ ആവശ്യം രാഹുലിന്‍റെ പരിഗണനയിലാണെന്നും വേണുഗോപാല്‍ പറഞ്ഞു. വെല്ലുവിളികൾ ഏറ്റെടുക്കാൻ മടിയുള്ള നേതാവല്ല രാഹുൽ ഗാന്ധി. രാഹുൽ ഉടൻ അധ്യക്ഷ പദത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More »

ഐഐടിയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; സിബിഐ അന്വേഷണം ഉറപ്പ് നല്‍കി അമിത് ഷാ

ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത വിഷയത്തില്‍ സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. വിദ്യാര്‍ത്ഥിനിയുടെ കുടുംബം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യത്തില്‍ നിലപാടറിയിച്ചത്. നവംബര്‍ ഒമ്പതിനാണ് ഫാത്തിമ ലത്തീഫിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക്ക് വിഭാഗം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഫാത്തിമ ലത്തീഫിന്‍റെ പിതാവ് അബ്ദുള്‍ ലത്തീഫിന്‍റെ താത്പര്യം അനുസരിച്ചുള്ള അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുക്കമാണ്. നിലവില്‍ ഒരു അന്വേഷണം നടക്കുന്നുണ്ട്. തമിഴ്‌നാട് ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണത്തില്‍ ഐഐടി അധികൃതര്‍ സഹകരിക്കുന്നുണ്ട്. ഇതിന് ...

Read More »

കേന്ദ്രത്തിനെതിരെ തുറന്നടിച്ച് പി ചിദംബരം

തന്നെ അടിച്ചമര്‍ത്താനാവില്ലെന്നും രാജ്യം ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും മുന്‍ ധനമന്ത്രികൂടിയായ പി ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘കശ്മീരികള്‍ക്ക് അടിസ്ഥാന സൗകര്യം നിഷേധിച്ചു. ജി.ഡി.പി ഏറ്റവും മോശം അവസ്ഥയിലാണ്. തൊഴിലില്ലായ്മ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. പ്രധാനമന്ത്രി ഈ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് നിശബ്ദനാണ്. ആച്ചാ ദിന്‍ വന്നോ എന്നത് കണക്കില്‍ നിന്നും വ്യക്തമാണ്. ജി.ഡി.പി താഴുന്നതില്‍ അഭിമാനിക്കുന്നൊരു സര്‍ക്കാരാണിത്. ഇത്രയും നിരുത്തരവാദപരമായി ഇതിന് മുമ്പ് ഒരു ധനമന്ത്രിയും പ്രധാനമന്ത്രിയും ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെ കൈകാര്യം ചെയ്തിട്ടില്ല’ അദ്ദേഹം പറഞ്ഞു. ‘ജയില്‍ ...

Read More »

72,000 രൂപ പ്രതിവര്‍ഷം പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയുമായി മോദി സര്‍ക്കാര്‍

പ്രധാനമന്ത്രി ശ്രം യോഗി മാന്ദന്‍ എന്നാണ് ഈ പെന്‍ഷന്‍ പദ്ധതിയുടെ പേര്, ഈ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമാകുന്നതിനായി ദമ്പതികള്‍ 30 വയസു മുതല്‍ മാസം 100 രൂപ വെച്ച് അടയ്ക്കേണ്ടതുണ്ട്.  പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകുന്നതിനായി ആധാറും സേവിങ്സ് ബാങ്ക് അക്കൌണ്ടോ ജന്‍ധന്‍ അക്കൌണ്ടോ മാത്രം മതിയാകും. രണ്ട് മൂന്ന് മിനിറ്റുകള്‍ കൊണ്ട് തന്നെ ഒരാള്‍ക്ക് ഈ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാവുന്നതാണ്. പദ്ധതിയില്‍ അംഗമായതിന് ശേഷം, 60 വയസ് തികഞ്ഞാല്‍ ഒരാള്‍ക്ക് പ്രതിവര്‍ഷം 36,000 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ഭാര്യയും ഭര്‍ത്താവും പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായാല്‍ ...

Read More »

രാഹുൽ ഗാന്ധി കേരളത്തിൽ; സ്കൂളിൽ നിന്നും പാമ്പുകടിയേറ്റ് മരിച്ച ഷെഹ്‍ല ഷെറിന്‍റെ വീട് സന്ദർശിക്കും

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി കേരളത്തിലെത്തി. തിരക്കിട്ട പരിപാടികളാണ് രാഹുൽഗാന്ധിക്ക് വയനാട് ലോക്സഭാ മണ്ഡലത്തിലുള്ളത്. വയനാട്ടിലെ സ്കൂളിൽ നിന്നും പാമ്പുകടിയേറ്റ് മരിച്ച ഷെഹല ഷെറിന്‍റെ കുടുംബത്തെ നാളെ രാവിലെയാണ് രാഹുൽ ഗാന്ധി സന്ദർശിക്കുക. ഇന്ന് രാവിലെ കരുവാരക്കുണ്ട് സ്കൂൾ കെട്ടിടവും എടക്കര പഞ്ചായത്ത് കോപ്ലക്സിന്‍റെ ഉദ്ഘാടനവും നടത്തുന്ന രാഹുൽ ഉച്ചയ്ക്ക് നിലമ്പൂരിൽ യുഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം പന്നിക്കോട് മുക്കം, തിരുവമ്പാടി, കോടഞ്ചേരി എന്നിവിടങ്ങളിലാണ് പരിപാടികൾ. ബത്തേരിയിലെ സർവ്വജന സ്കൂളിലും രാഹുലെത്തും.  മറ്റന്നാൾ  രാത്രിയാണ് വയനാട് എംപി ദില്ലിക്ക് മടങ്ങുക.

Read More »

പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലീം ഇതര അഭയാര്‍ഥികള്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ചുള്ള പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ എത്തിയേക്കും. ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ജൈനന്മാര്‍, ബുദ്ധമതക്കാര്‍, പാര്‍സികള്‍ എന്നിങ്ങനെ ആറ് സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുക എന്നതാണ് പൗരത്വ ഭേദഗതി ബില്‍ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുത്ത വിഭാഗങ്ങളിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതിലൂടെ നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തുകയാണ് ബില്‍. ജമ്മുകശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതുപോലെ തന്നെ പൗരത്വഭേദഗതി ...

Read More »

ഐഎൻഎക്സ് മീഡിയ കേസ്; പി ചിദംബരത്തിന് ഉപാധികളോടെ ജാമ്യം

ഐഎൻഎക്സ് മീഡിയ എൻഫോഴ്സ്മെന്‍റ് കേസിൽ പി ചിദംബരത്തിന് ഉപാധികളോടെ ജാമ്യം. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അന്വേഷണത്തോട് സഹകരിക്കണം, രണ്ട് ലക്ഷം രൂപ കെട്ടിവെക്കണം, രാജ്യംവിട്ട് പോകരുത്, പാസ്പോർട്ട് വിചാരണ കോടതിയിൽ നൽകണം, മാദ്ധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ നല്‍കരുത്, കേസുമായി ബന്ധപ്പെട്ട പൊതു പ്രസ്താവന നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ ഉപാധികളോടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. 106 ദിവസം അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലും ജയിലിലും കഴിഞ്ഞ ശേഷമാണ് ചിദംബരത്തിന് ജാമ്യം കിട്ടുന്നത്. ഒക്ടോബര്‍ 16നാണ് ചിദംബരത്തെ ഇഡി അറസ്റ്റ് ചെയ്തത്. ...

Read More »

ഫാത്തിമ ലത്തീഫിന്‍റെ മരണം; സര്‍ക്കാരിന് വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി

ഐ.ഐ.ടി മദ്രാസിലെ വിദ്യാര്‍ത്ഥിയായിരുന്ന ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. കേസ് എന്ത് കൊണ്ട് സി.ബി.സി.ഐ.ഡിക്ക് വിടുന്നില്ലെന്ന് കോടതി ചോദിച്ചു. കേസ് വിദഗ്ധ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഐ.ഐ.ടിയില്‍ നടന്ന മരണങ്ങളിലും വിശദമായ അന്വേഷണം വേണമെന്നും കോടതി പറഞ്ഞു. ഐ.ഐ.ടിയിലെ എം.എ ഒന്നാം വര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയായ കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിനെ ഹോസ്റ്റല്‍ മുറിയിലായിരുന്നു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഐ.ഐ.ടി പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമ ഇന്റേണല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതുമൂലം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ...

Read More »

എംഎല്‍എയുടെ വീട്ടില്‍ നിന്ന് എ കെ 47 തോക്ക് പിടിച്ചെടുത്തു.

ബീഹാറില്‍ എംഎല്‍എയുടെ വീട്ടില്‍ നിന്ന് എ കെ 47 തോക്ക് പിടിച്ചെടുത്തു. മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിലാണ് വീട് തുറന്ന് പരിശോധിച്ചതെന്നും തുടര്‍നടപടികള്‍ സ്വീകരിച്ചു വരുകയാണെന്നും പോലീസ് വ്യക്തമാക്കി. സ്വതന്ത്ര എം.എല്‍.എ ആനന്ദ് സിങിന്‍റെ പട്‌നയ്ക്ക് സമീപമുള്ള വീട്ടില്‍ നിന്നാണ് പോലീസ് തോക്ക് കണ്ടെത്തിയത്. നേരത്തെ ഗുണ്ടാ തലവനായിരുന്ന എം.എല്‍.എ ആനന്ദ് സിങ് മൊകാമ മണ്ഡല്‍ നിന്നുള്ള എം.എല്‍.എയാണ്.

Read More »