Breaking News

News

കല്യാണം കഴിഞ്ഞിട്ട് രണ്ടരമാസം, ഗര്‍ഭത്തിന് പ്രായം മൂന്നുമാസം-ഇതെങ്ങെനെ? ഭാര്യയെ സംശയിക്കുന്നതിന് മുമ്പ് ഇതൊന്ന് വായിക്കൂ…

കല്യാണം കഴിഞ്ഞിട്ട് രണ്ടരമാസം, ഗര്‍ഭത്തിന്റെ വളര്‍ച്ച മൂന്ന്മാസം. ഇതങ്ങനെ സംഭവിച്ചു. അല്‍പം സംശയാലുക്കളായ ഭര്‍ത്താക്കന്മാരാണേല്‍ തീര്‍ന്നു. കുടുംബകലഹം ഉണ്ടാകാന്‍ വേറെ ഒന്നും വേണ്ട. കേരളത്തില്‍ ഈ അടുത്ത് ഒരു യുവതിയുടെ ആത്മഹത്യയ്ക്കുവരെ ഗര്‍ഭവളര്‍ച്ചയെക്കുറിച്ചുള്ള അജ്ഞത കാരണമായിട്ടുണ്ട്. ഗര്‍ഭത്തിന്റെ പ്രായം കണക്കാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആശയക്കുഴപ്പങ്ങള്‍ക്കുള്ള മറുപടിയാകുകയാണ് ഡോ.ഷിംന അസീസ് എഴുതിയ ഈ ഫെയ്‌സ്ബുക്ക് കുറിപ്പ്.  ഗര്‍ഭത്തിന്റെ പ്രായം കണക്കാക്കുന്നതെങ്ങനെയെന്നും ഗര്‍ഭിണി ആയിരിക്കുമ്പോള്‍ നടത്തേണ്ട സ്‌കാനിങ്ങിനെ കുറിച്ചുമെല്ലാം ഡോക്ടര്‍ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. സെക്കന്‍ഡ് ഒപ്പീനിയന്‍ എന്ന പേരിലാണ് ഡോക്ടര്‍ ഷിംന കുറിപ്പ് എഴുതിയിരിക്കുന്നത്. ഡോ.ഷിംന അസീസ് എഴുതിയ ഫെയ്‌സ്ബുക്ക് ...

Read More »

രണ്ടാം ഘട്ടത്തിൽ റെക്കോർഡ് പോളിങ് – 76.86%

തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ റെക്കോർഡ് പോളിങ് – 76.86 ശതമാനം. 2010ൽ 75.49 ശതമാനവും 2005ൽ 64.54 ശതമാനവുമായിരുന്നു പോളിങ് രേഖപ്പെടുത്തിയിരുന്നത്. ഉയർന്ന പോളിങ് എറണാകുളത്താണ് – 84%. തൃശൂരിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് – 70.2%. പോളിങ് ശതമാനം: ആലപ്പുഴ – 77.5%, പത്തനംതിട്ട – 74%, പാലക്കാട് – 82.34%, കോട്ടയം – 79%, മലപ്പുറം – 71%

Read More »

ഇനി ശത്രുക്കളെ നേരിടാൻ കാല്‍വരി റെഡി…..

 ഇനി  ശത്രുക്കളെ നേരിടാൻ കാല്‍വരി റെഡി ഐഎൻഎസ് കൽവറി പരീക്ഷണാടിസ്ഥാനത്തിൽ കടലിലിറക്കി. മുംബൈയിൽ തദ്ദേശീയമായി ഫ്രഞ്ച്-രൂപകൽപനയിൽ അധിഷ്ഠിതമായി നിർമിക്കുന്ന ആറ് സ്കോർപീൻ ക്ലാസ് അന്തർവാഹിനികളുടെ ഗണത്തിലെ ആദ്യത്തേതാണിത്. അറേബ്യൻ കടലിലാണു ഐഎൻഎസ് കൽവറി പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കിയിരിക്കുന്നത്. ഐഎൻഎസ് കൽവറിയെക്കുറിച്ച് പത്തു കാര്യങ്ങൾ ഡീസൽ-ഇലക്ട്രിക് അന്തർവാഹിനിയാണിത്. 1550 ടൺ ഭാരം. 6.2 വ്യാസം. 67 മീറ്റർ നീളം. മാസ്ഗവോൺ ഡോക്സ് ലിമിറ്റഡിനാണ് ആറു സ്കോർപീൻ ക്ലാസ് അന്തർവാഹിനികളുടെയും നിർമാണ ചുമതല. ഡിസിഎൻഎസ് ഫ്രാൻസുമായി സഹകരിച്ചാണ് നിർമാണം. 2005 ൽ ഒപ്പു വച്ച ധാരണാപത്രമനുസരിച്ച് 3.6 ബില്യൺ ...

Read More »

വ്യാജ റിവ്യൂ എഴുതിയവര്‍ക്കെതിരെ ആമസോണ്‍ കോടതിയില്‍…

ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പ്പനക്കാരായ ആമസോണ്‍ ഡോട് കോം (Amazon.com) അമേരിക്കയിലെ വെബ്‌സൈറ്റില്‍ വില്‍ക്കുന്ന പ്രൊഡക്ടുകളെപ്പറ്റി വ്യാജ റിവ്യൂ എഴുതിയ ആയിരത്തിലേറെ പേര്‍ക്കെതിരെ കേസു കൊടുത്തിരിക്കുന്നു എന്ന വാര്‍ത്ത ചിന്തയ്ക്കു വകനല്‍കുന്നതാണ്. സാധനങ്ങള്‍ വാങ്ങാന്‍ ഓണ്‍ലൈന്‍ വ്യാപാരികളെ ആശ്രയിക്കുന്നവര്‍ അഭിമാനത്തോടെ പറയുന്ന ഒരു കാര്യം പ്രൊഡക്ടിന്റെ റെയ്റ്റിങും റിവ്യൂം നോക്കി വാങ്ങാമെന്നാണ്. അതിലെ അപകടമാണ് ഇപ്പോള്‍ വെളിച്ചത്തുവന്നിരിക്കുന്നത്. ആമസോണ്‍ കണ്ടെത്തിയിരിക്കുന്നത് ആയിരത്തിലേറെ റിവ്യൂവര്‍മാര്‍ തങ്ങളുടെ പ്രൊഡക്ട് പേജുകളില്‍ തട്ടിപ്പു റിവ്യൂ പോസ്റ്റു ചെയ്തിരിക്കുന്നതായാണ്. എന്നാല്‍ കൈയ്യും കെട്ടിയിരിക്കാനല്ല ആമസോണിന്റെ തീരുമാനം. കണ്ടെത്തിയ 1,114 വ്യാജ ...

Read More »

ഗ്രീസില്‍ ബോട്ട് മുങ്ങി 22 പേര്‍ മരിച്ചു…..

 ഗ്രീസിലെ കലിമനോസ് ദ്വീപിന് സമീപം തുര്‍ക്കിയില്‍ നിന്നുള്ള അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന രണ്ട് ബോട്ടുകള്‍ മുങ്ങി 22 പേര്‍ മരിച്ചു. മരിച്ചവരിലേറെയും കുട്ടികളാണ്. 22 പേര്‍ മരിച്ചതായും 138 പേരെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. എത്രപേര്‍ ബോട്ടിലുണ്ടായിരുന്നുവെന്ന് കൃത്യമായി അറിയില്ലാത്തതിനാല്‍ തിരച്ചില്‍ തുടരുകയാണ്. ഗ്രീക്ക് കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടുകളും ഹെലികോപ്റ്ററുകളും നിരവധി മത്സ്യബന്ധന ബോട്ടുകളും തിരച്ചില്‍ പങ്കെടുക്കുന്നുണ്ട്.

Read More »

ദളിത് കൂട്ടക്കൊല: തീപടര്‍ന്നത് വീടിനുള്ളില്‍ നിന്നെന്ന് റിപ്പോര്‍ട്ട്…

ദളിത് കൂട്ടക്കൊല: തീപടര്‍ന്നത് വീടിനുള്ളില്‍ നിന്നെന്ന് റിപ്പോര്‍ട്ട് ഹരിയാണയിലെ ഫരീദാബാദില്‍ രണ്ട് ദളിത് കുട്ടികള്‍ പൊള്ളലേറ്റു മരിച്ചത് സംഭവത്തില്‍ തീപടര്‍ന്നത് വീടിനുള്ളില്‍ നിന്ന് തന്നെയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. പാതികത്തിയ നിലയില്‍ മണ്ണെണ്ണ സൂക്ഷിച്ച പ്ലാസ്റ്റിക് കുപ്പിയും പാതി കത്തിയ കട്ടിലും ചൂണ്ടിക്കാട്ടിയാണ് തീ ഉള്ളില്‍ നിന്ന് തന്നെ പടര്‍ന്നതാണെന്ന് ഫോറന്‍സിക് വിഭാഗം നിഗമനത്തിലെത്തിയത്. പുറത്തുനിന്ന് ആരും വീട്ടിനുള്ളില്‍ കടന്നതിന് യാതൊരു തെളിവുമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. അകത്തേക്ക് പെട്രോള്‍ ഒഴിച്ചുവെന്ന് പറയുന്ന ജനല്‍ അടഞ്ഞനിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന തങ്ങളെ ആക്രമിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് രണ്ട് മക്കളെ നഷ്ടമായ ...

Read More »

ബാര്‍കോഴക്കേസ്: സെന്‍കുമാറിനെതിരെ വിമര്‍ശവുമായി ജേക്കബ് തോമസ്….

 പോലീസ് മേധാവി സെന്‍കുമാറിനെതിരെ പരോക്ഷ വിമര്‍ശവുമായി ഡി.ജി.പി ജേക്കബ് തോമസ്. ഇന്ന് മാധ്യമങ്ങളെ കാണുമ്പോള്‍ വായില്‍ ടേപ്പ് ഒട്ടിക്കണമെന്ന് വിചാരിച്ചു. അച്ചടക്കത്തിന്റെ നിര്‍വചനം എന്താണന്ന് തനിക്കറിയില്ല. താനും സെന്‍കുമാറിനെപ്പോലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. എന്നാണ് ജേക്കബ് തോമസ് ഇന്ന് പ്രതികരിച്ചത്. കൈയില്‍ ടേപ്പുമായാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. ബാര്‍ കോഴ കേസില്‍ അഭിപ്രായം പറയാന്‍ ജേക്കബ് തോമസ് അര്‍ഹനല്ലെന്നും അറിയാത്ത കാര്യത്തിന്റെ ആധികാരികതയെ പറ്റി പറയരുതെന്നുമായിരുന്നു ഡി.ജി.പി സെന്‍കുമാര്‍ രാവിലെ അഭിപ്രായപ്പെട്ടത്. ഇതിന് മറുപടിയായാണ് ജേക്കബ് തോമസിന്റെ പ്രതികരണം.

Read More »

ജയലളിതയെ വിമര്‍ശിച്ച് പാട്ട് പാടിയ ഗായകന്‍ അറസ്റ്റില്‍….

ജയലളിതയെ വിമര്‍ശിച്ച്  പാട്ട് പാടിയ  ഗായകന്‍ അറസ്റ്റില്‍. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 54-കാരനായ കോവന്‍ മക്കള്‍ കലൈ ലാക്കിയ കഴകം എന്ന സംഗീത സംഘത്തിലെ അംഗമാണ്. ട്രിച്ചിയില്‍ നിന്നും വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്ത കോവനെ പോലീസ് ചെന്നൈയിലേക്ക് കൊണ്ടുപോയി. ഈ മാസം ആദ്യമാണ് സംസ്ഥാനത്തെ മദ്യഷാപ്പുകള്‍ അടയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കോവന്റെ പാട്ട് യുട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നത്. വളരെ പെട്ടന്നുതന്നെ  ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.  മദ്യം വിളമ്പുന്ന ജയലളിതയുടെ കാരിക്കേച്ചറും ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ചെന്നൈ പോലീസ് കോവനെ ...

Read More »

ബാര്‍ കേസ് : അപ്പീല്‍ നല്‍കണമെന്ന് വിജിലന്‍സ്….

ബാര്‍ കേസ്  അപ്പീല്‍ നല്‍കണമെന്ന് വിജിലന്‍സ് . ഡയറക്ടര്‍ക്കെതിരായ പരാമര്‍ശം നീക്കിക്കിട്ടാനാണ് വിജിലന്‍സിന്റെ ശ്രമം. ഇക്കാര്യത്തില്‍ അനുമതി തേടി വിജിലന്‍സ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി. കത്ത് തീരുമാനമെടുക്കാനായി സെക്രട്ടറി ആഭ്യന്തര മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.  മേലധികാരിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കാതെ, ജൂനിയറായ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് ശരിവയ്ക്കുന്ന കോടതി തീരുമാനം വിജിലന്‍സിന്റെ ഭരണ സംവിധാനത്തെ തകര്‍ക്കുമെന്നും വിജിലന്‍സ് വിലയിരുത്തുന്നു. കേസില്‍ സര്‍ക്കാരും മന്ത്രി കെ.എം മാണിയും അപ്പീല്‍ നല്‍കില്ലെന്ന് തീരുമാനിച്ചിരുന്നു. അപ്പീല്‍ നല്‍കേണ്ടെന്ന് നിയമോപദേശം ലഭിച്ചതിനാലാണ് തീരുമാനം.

Read More »

വി.എസ് ഇക്കുറി ‘ശശി’യാകുമെന്ന് കെ.സുരേന്ദ്രന്‍…

വി.എസ് ഇക്കുറി ‘ശശി’യാകുമെന്ന് കെ.സുരേന്ദ്രന്‍… പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ രൂക്ഷ വിമകര്‍ശവുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ അധികാര മോഹിയാണ് വി.എസെന്നും വയസ് നൂറായിട്ടും പാര്‍ലമെന്ററി മോഹം മതിയായിട്ടില്ലെന്നും കപട സദാചാരമാണ് വി.എസിനെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു. തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാന്‍ പത്ത് പാര്‍ട്ടിക്കാരെ കൊണ്ട് പ്രകടനം നടത്തിക്കുന്ന വി.എസ് ഇക്കുറി ശശിയാവുന്നത് നമുക്ക് കാത്തിരുന്ന് കാണാമെന്നും നവംബര്‍ ഏഴിന് തകരാന്‍ പോകുന്നത് ഇടതുമുന്നണിയുടെ സ്വപ്‌നങ്ങള്‍ മാത്രമല്ല കേരള ധൃതരാഷ്ട്രരുടെ അധികാര ദുര കൂടി ആയിരിക്കുമെന്നും സുരേന്ദ്രന്റെ പോസ്റ്റില്‍ ...

Read More »