News

ആറ്റിങ്ങല്‍ ഇരട്ടക്കൊല: നിനോ മാത്യുവിനു വധശിക്ഷ, അനുശാന്തിക്കു ജീവപര്യന്തം

ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസില്‍ നിനോ മാത്യുവിനു വധ ശിക്ഷ. അനുശാന്തിക്കു ജീവപര്യന്തം തടവ്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണു വിധി. പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ച എല്ലാ കുറ്റങ്ങളും കോടതി ശരിവച്ചു.അതി ക്രൂരമായ കൊലപാതമെന്നു പറഞ്ഞാണു നിനോ മാത്യുവിനു തൂക്കുകയറും അനുശാന്തിക്കു ജീവപര്യന്തവും വിധിച്ചത്. രണ്ടു പ്രതികള്‍ക്കും 50 ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. അനുശാന്തി മാതൃത്വത്തിനു നാണക്കേടെന്നു ശിക്ഷ വിധിച്ചുകൊണ്ടു കോടതി പറഞ്ഞു. നേരിട്ടു കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടില്ലെന്നതും വനിത എന്ന പരിഗണന നല്‍കിയും മാത്രമാണ് അനുശാന്തിക്കു വധശിക്ഷ നല്‍കാത്തതെന്നു കോടതി പറഞ്ഞു. നിനോ മാത്യുവും കാമുകി ...

Read More »

ഓർമകളിൽ ഡയാന വില്യമും കേറ്റും താജിനു മുന്നിൽ;

രണ്ടു ദശകം മുൻപ് ഡയാന രാജകുമാരി എത്തിയതു തനിച്ചായിരുന്നുവെങ്കിൽ, മകൻ വില്യം രാജകുമാരൻ ഇന്നലെ താജ് മഹൽ സന്ദർശിച്ചതു ഭാര്യ കേറ്റ് മിഡിൽടണിനൊപ്പം. ബ്രിട്ടിഷ് രാജദമ്പതികളുടെ ഒരാഴ്ചത്തെ ഏഷ്യൻയാത്രയ്ക്കു പരിസമാപ്തിയായി താജ് സന്ദർശനം. അമ്മയെ ഓർക്കാതെ ഒരുദിവസവും കടന്നുപോകാറില്ല. ഇന്നലെ താജിനു മുന്നിൽ നിൽക്കുമ്പോഴും അമ്മയെ ഓർത്തു വില്യം വികാരാധീനനായി. ചാൾസ് രാജകുമാരനൊപ്പമുള്ള അസന്തുഷ്ട ദാമ്പത്യത്തിന്റെ കഥകൾ പ്രചരിച്ചുകൊണ്ടിരിക്കെയാണു 1992ൽ താജ് കാണാൻ ഡയാന തനിച്ചെത്തിയത്. മാസങ്ങൾക്കുശേഷം അവർ വേർപിരിയുകയും ചെയ്തു. താജിന്റെ നാലു മിനാരങ്ങളിൽ മൂന്നെണ്ണത്തിലും ഇന്നലെ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു. എങ്കിലും താരദമ്പതികൾ ചരിത്രസ്മാരകത്തിനുമുന്നിൽ അപരാഹ്‌നസൂര്യപ്രഭയിൽ മനോഹരമായ ഫോട്ടോകൾക്കു ...

Read More »

ജഡ്ജിമാരോട് രാഷ്ട്രപതി: അതിരു വിടരുത്…

കോടതികളുടെ അമിതാധികാര പ്രവണത ആപത്താണെന്നു രാഷ്ട്രപതി പ്രണബ് മുഖർജി. മനോവികാരങ്ങളെ നിയന്ത്രിച്ചു സന്തുലനം പാലിച്ചു വേണം വിധി പ്രഖ്യാപിക്കാനെന്ന് അദ്ദേഹം ജഡ്‌ജിമാരോടു പറഞ്ഞു. ദേശീയ ജുഡീഷ്യൽ അക്കാദമിയിൽ സുപ്രീം കോടതി ജഡ്‌ജിമാരുടെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രണബ്. ഭരണഘടനയാണ് ഏറ്റവും ഉന്നതസ്ഥാനത്തെന്നു പറഞ്ഞ രാഷ്ട്രപതി, ജുഡീഷ്യൽ ആക്ടിവിസം അധികാരനിർണയത്തെ ദുർബലമാക്കരുതെന്ന് അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ ഓരോ ഘടകവും അതതു മേഖലയിൽ മാത്രം പ്രവർത്തിക്കുകയും മറ്റു മേഖലകളിലേക്കു കടന്നുകയറി പ്രവർത്തിക്കാതിരിക്കുകയും വേണം. അധികാരനിർണയം ഭരണഘടനാപരമാണ്. കോടതികൾ അമിതാധികാരം ഉപയോഗിക്കുമ്പോൾ അതു ഭരണഘടനയ്ക്ക് എതിരാവുന്നു – പ്രണബ് പറഞ്ഞു. നിയമനിർമാണ സഭയുടെയും ...

Read More »

രണ്ടു ഇന്ത്യൻ ചാരന്മാരെ പിടികൂടിയതായി പാക്കിസ്ഥാന്റെ അവകാശവാദം…

 ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമായ റിസേർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ (റോ) രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പാക്കിസ്ഥാൻ. സിന്ധ് പ്രവിശ്യയിൽ നടത്തിയ റെയ്ഡിനിടെയാണ് ഇവർ പിടിയിലായതെന്ന് ഭീകരവിരുദ്ധ വകുപ്പ് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് നവീദ് ഖൗജ അറിയിച്ചതായി പാക്ക് മാധ്യമം റിപ്പോർട്ട് ചെയ്തു.സദാം ഹുസൈൻ, ബാചൽ എന്നിവരാണ് അറസ്റ്റിലായത്. ഇവർ റോയ്ക്കുവേണ്ടി പ്രവർത്തിക്കുന്നവരാണെന്നു വെളിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ചൈന-പാക്കിസ്ഥാൻ സാമ്പത്തിക പദ്ധതിയെ തകർക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നും ഖൗജ വ്യക്തമാക്കിയതായി മാധ്യമ റിപ്പോർട്ടിലുണ്ട്.കഴിഞ്ഞ മാസം ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിന്ന് ഇന്ത്യൻ ചാരനെ പിടികൂടിയതായി പാക്കിസ്ഥാൻ ആരോപിച്ചിരുന്നു. ...

Read More »

സൗദിയില്‍ സിമന്റ് കയറ്റുമതിക്ക് സര്‍ക്കാര്‍ അനുമതി…

സിമന്റ്, കമ്പി എന്നിവയുടെ കയറ്റുമതിക്ക് വീണ്ടും സൗദി സര്‍ക്കാര്‍ അനുമതി നല്‍കി. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി കയറ്റുമതിക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അനുമതി നല്‍കി ഉത്തരവായത്. പ്രാദേശിക വിപണി ലഭ്യത ഉറപ്പാക്കി ബാക്കി വരുന്ന സിമന്റ്, കമ്പിഎന്നിവയുടെ കയറ്റ്മതിക്ക് അനുമതി നല്‍കി സൗദിഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിറക്കിയതായി സൗദി വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിന്ന് കയറ്റി അയക്കുന്ന സിമന്റും കമ്പിയും ഉല്‍പ്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന വൈദ്യുതിയുടെ പ്രാദേശിക, ആഗോളനിരക്കുകള്‍ തമ്മിലുള്ള വിത്യാസം ഫാക്ടറി ഉടമകളില്‍ നിന്ന് ഈടാക്കും.കമ്പി, സിമന്റ് ...

Read More »

കേരളത്തില്‍ ശ്രദ്ധിക്കാന്‍ ബിജെപി നേതൃത്വത്തിന് അമിത് ഷായുടെ നിര്‍ദേശം….

അസമിലെ തെരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തില്‍ പ്രധാന ശ്രദ്ധ ഇനി കേരളത്തിലായിരിക്കണമെന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി നേതാക്കള്‍ക്കു നിര്‍ദ്ദേശം നല്‍കി. മമതാ ബാനര്‍ജിയേയും ജയലളിതയേയും അധികാരത്തില്‍നിന്നു മാറ്റുന്നതു കേന്ദ്ര സര്‍ക്കാരിനു നല്ല സൂചനയാവില്ലെന്ന വിലയിരുത്തലിലാണു ബിജെപി.അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റവും വലിയ പ്രതീക്ഷ അസമിലാണ്. ഏറ്റവും വലിയ കക്ഷിയെങ്കിലും ആവുമെന്നാണ് അസമിലെ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപിയുടെ വിലയിരുത്തല്‍. അസമിനു ശേഷം ഇനി കൂടുതല്‍ ശ്രദ്ധ കേരളത്തില്‍ നല്‍കാനാണു ബിജെപി തീരുമാനം. കേന്ദ്രത്തിന്റെ മുഴുവന്‍ സഹായവും പ്രചാരണത്തിനു നല്‍കും.കേരളത്തില്‍ സീറ്റുകള്‍ പിടിക്കുന്നതിനൊപ്പം ഭാവി ...

Read More »

സിറിയന്‍ പ്രശ്‌നം: ലോകരാജ്യങ്ങള്‍ ഇടപെടണമെന്ന് മാര്‍പാപ്പ…

സിറിയന്‍ അഭയാര്‍ത്ഥി പ്രശ്‌നം പരിഹരിക്കാന്‍ ലോകരാജ്യങ്ങള്‍ ഇടപെടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അഭയാര്‍ത്ഥി പ്രശ്‌നം, രണ്ടാം ലോകമഹായുദ്ധ ശേഷം ലോകം കണ്ട ഏറ്റവും വലിയ ദുരന്തമാണെന്ന്  മാര്‍പാപ്പ വിശേഷിപ്പിച്ചു. മൂവായിരത്തോളം അഭയാര്‍ത്ഥികള്‍ കഴിയുന്ന ഗ്രീസിലെ ലെസ്‌ബോസ് ദ്വീപ് സന്ദര്‍ശിച്ച മാര്‍പാപ്പ പന്ത്രണ്ട് പേര്‍ക്ക്  വത്തിക്കാനില്‍ അഭയം നല്‍കി.  യുറോപ്യന്‍ യൂണിയനും തുര്‍ക്കിയും തമ്മില്‍ ധാരണയിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് ഗ്രീസിലെ ലെസ്‌ബോസില്‍ കുടുങ്ങിയ മൂവായിരത്തോളം അഭയാര്‍ത്ഥികളെയാണ് മാര്‍പാപ്പ സന്ദര്‍ശിച്ചത്. അഞ്ച് മണിക്കൂറോളം അഭയാര്‍ത്ഥികള്‍ക്കൊപ്പം ചെലവഴിച്ച അദ്ദേഹം പ്രശ്‌ന പരിഹാരത്തിന് ലോകരാജ്യങ്ങളുടെ ഇടപെടല്‍ ആവശ്യപ്പെട്ടു. തനിച്ചാണെന്ന് ആരും കരുതരുത്. ഞാന്‍ ...

Read More »

പരവൂരിലെ വിവിഐപി സന്ദര്‍ശനം: വിവാദം കൊഴുക്കുന്നു…

 മോദിയുടെ മിന്നല്‍ സന്ദര്‍ശനത്തെ ചൊല്ലി രാഷ്ട്രീയ വിവാദം കൊഴുത്തു. ദുരന്തദിവസം തന്നെ  സന്ദര്‍ശനത്തിന് തെരഞ്ഞെടുത്തത് ശരിയായില്ലെന്നാണ് വിവിധ കോണുകളില്‍ നിന്നുള്ള പ്രതികരണങ്ങള്‍  പ്രധാനമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം  ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി വന്നത് ആശ്വാസകരമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചപ്പോള്‍ വിവിഐപികളുടെ ആശുപത്രി സന്ദര്‍ശനത്തിന് മാര്‍ഗ്ഗരേഖ വേണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആവശ്യപ്പെട്ടു. ഡിജിപിക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കുമെതിരെ നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.സുരക്ഷ മുന്‍നിര്‍ത്തി പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഒരു ദിവസത്തേക്ക് മാറ്റിവെക്കാന്‍ ഡിജിപി ആവശ്യപ്പെട്ടതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. മോദിയുടെയും രാഹുലിന്റെയും സന്ദര്‍ശനം ചികിത്സ തടസ്സപ്പെടുത്തിയെന്ന് ...

Read More »

പൂരം പൊടിപൂരം …

തൃശൂര്‍: നടയിലേക്ക് എഴുന്നള്ളിയതോടെ പൂരം ചടങ്ങുകള്‍ക്കു തുടക്കമായി. ഘടക പൂരങ്ങളും വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളുന്നു. ഘടക പൂരങ്ങളുടെ വരവ് പകുതിയോളം പിന്നിട്ടു. നാലു ഘടക പൂരങ്ങള്‍കൂടി ഇനി വരാനുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെ ചെറുപൂരങ്ങളുടെ വരവിനു സമാപനമാകും. അല്‍പ്പ സമയത്തിനകം മഠത്തില്‍ വരവ് ആരംഭിക്കും. പഞ്ചവാദ്യമാണ് ഇതിനെ ഏറ്റവും ആകര്‍ഷകമാക്കുന്നത്. 12 മണിയോടെ പാറമക്കാവിന്റെ മേളം. രണ്ടരയോടെ പ്രശസ്തമായ ഇലഞ്ഞിത്തറ മേളം. പൂരപ്രേമികളുടെ പുരുഷാരം തൃശൂര്‍ നഗരം കീഴടക്കിക്കഴിഞ്ഞു. വിദേശികളടക്കം ജനലക്ഷങ്ങളാണ് വടക്കുംനാഥിന്റെ തിരുമുറ്റത്തേക്ക് ഒഴുകിയെത്തുന്നത്.

Read More »

ജപ്പാനില്‍ വീണ്ടും വന്‍ ഭൂചലനം; 29 കവിഞ്ഞു…

ജപ്പാനില്‍ വീണ്ടും വന്‍ ഭൂചലനം. ക്യൂഷു മേഖലയിലുണ്ടായ ഭൂചലനത്തില്‍ 29 പേര്‍ മരിച്ചതായാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്. റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രതയുള്ളതായിരുന്നു ഭൂചലനം.പ്രാദേശിക സമയം പുലര്‍ച്ചെ 1.25ന് ആയിരുന്നു ഭൂകമ്പം. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 15 പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചു ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭൂകമ്പത്തില്‍ ഒരു ഡാം തകര്‍ന്നതിനെത്തുടര്‍ന്ന് ഒരു ഗ്രാമത്തിലെ മുഴുവന്‍ ആളുകളേയും ഒഴിപ്പിക്കുകയാണ്.

Read More »