News

നിര്‍ഭയ കേസില്‍ വീണ്ടും ദയാഹര്‍ജി

നിര്‍ഭയ കേസിലെ മൂന്നാമത്തെ പ്രതി അക്ഷയ് താക്കൂര്‍ രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി നല്‍കി. വിനയ് ശര്‍മ്മയുടെ ഹര്‍ജി രാഷ്ട്രപതി ഇന്ന് തള്ളിയതിന് പിന്നാലെയാണ് അക്ഷയ് താക്കൂര്‍ ദയാഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ മുകേഷ് സിംഗിന്‍റെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. കുറ്റകൃത്യം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന പവന്‍ഗുപ്തയുടെ വാദം നിരസിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. വിനയ് ശര്‍മ്മ ദയാഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് പ്രതികളെ തൂക്കിലേറ്റുന്നതിനുള്ള മരണവാറണ്ട് ഇന്നലെ സ്റ്റേ ചെയ്തിരുന്നു. കുറ്റവാളികള്‍ക്ക് സാധ്യമായ എല്ലാ ...

Read More »

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒരുപക്ഷേ ഇത് ഏറ്റവും ദൈര്‍ഘ്യമുള്ള ബജറ്റ് പ്രസംഗമായിരിക്കാം പക്ഷേ കാര്യമില്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം തൊഴിലില്ലായ്മയാണെന്നും എന്നാല്‍ ഇത് നേരിടാനുള്ള പദ്ധതികളൊന്നും ബജറ്റില്‍ ഉള്‍പ്പെട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രണ്ടു മണിക്കൂര്‍ നാല്‍പ്പത് മിനിട്ടാണ് ധനമന്ത്രി പ്രസംഗം അവതരിപ്പിച്ചത്. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയ ശേഷമുള്ള രണ്ടാമത്തെ ബജറ്റാണിത്.

Read More »

മൂലമറ്റം വൈദ്യുതി നിലയത്തില്‍ വീണ്ടും പൊട്ടിത്തെറി

മൂലമറ്റം വൈദ്യുതി നിലയത്തില്‍ വീണ്ടും പൊട്ടിത്തെറി. നിലയത്തില്‍ വൈദ്യുതി ഉല്‍പാദനം നിര്‍ത്തി വച്ചിരിക്കുകയാണ്. 12 മണിയോടെ ആറാം നമ്ബര്‍ ജനറേറ്ററിന്‍റെ അനുബന്ധഭാഗത്താണു പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ ആളപായമില്ല. കനത്ത പുക മൂലം സംഭവസ്ഥലം പരിശോധിക്കാന്‍ സാധിച്ചിട്ടില്ല. ഒരാഴ്ച മുന്‍പാണു രണ്ടാം നമ്ബര്‍ ജനറേറ്ററിനു സമീപം പൊട്ടിത്തെറിയുണ്ടായത്.

Read More »

പാ​ച​ക​വാ​ത​ക വി​ല​യി​ല്‍ വ​ര്‍​ധ​ന​വ്.

വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക​വാ​ത​ക വി​ല​യി​ല്‍ വ​ര്‍​ധ​ന​വ്. ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​ര്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. 704.5 രൂ​പ​യാ​ണ് ഗാ​ര്‍​ഹി​കാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല. 19 കി​ലോ സി​ലി​ണ്ട​റി​ന് 217 രൂ​പ​യും അ​ഞ്ചു കി​ലോ​യു​ടെ സി​ലി​ണ്ട​റി​ന് 93 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ 19 കി​ലോ സി​ലി​ണ്ട​റി​ന്‍റെ വി​ല 1,458 രൂ​പ​യും അ​ഞ്ചുകി​ലോ സി​ലി​ണ്ട​റി​ന്‍റെ വി​ല 421.50 രൂ​പ​യുമായി.

Read More »

കേന്ദ്ര ബജറ്റില്‍ സാംസ്​കാരിക, ടൂറിസം മേഖലക്ക്​ പ്രത്യേക പദ്ധതികള്‍

കേന്ദ്ര ബജറ്റില്‍ സാംസ്​കാരിക, ടൂറിസം മേഖലക്ക്​ പദ്ധതികള്‍ പ്രഖ്യാപിച്ച്‌​ ധനമന്ത്രി നിര്‍മല സീതാരാമന്‍​. 2021 സാമ്ബത്തികവര്‍ഷം സാംസ്​കാരിക മന്ത്രാലയത്തിന്​ 3100 കോടി രൂപയും വി​നോദ സഞ്ചാര മേഖലക്ക്​ 2500 കോടി രൂപയും വകയിരുത്തുമെന്നും മന്ത്രി അറിയിച്ചു. റാഞ്ചിയിലും ഝാര്‍ഖണ്ഡിലും ഗോത്ര മ്യൂസിയം തുടങ്ങും. ലോത്തലില്‍ സമുദ്രസംബന്ധമായ കേന്ദ്രം ആരംഭിക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട്​ തേജസ്​ മോഡല്‍ എക്​സ്​പ്രസ്​ ട്രെയിനുകള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ ഹരിയാനയിലെ റാഖി ഗഡി, യു.പിയിലെ ഹസ്​തിനപുര്‍, ഗുജറാത്തിലെ ദോലവിര, അസമിലെ ശിവസാഗര്‍, തമിഴ്​നാട്ടിലെ അടിച്ചനല്ലൂര്‍ എന്നീ അഞ്ച്​ പുരാവസ്​തു ...

Read More »

കൊറോണ സംശയം; പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിനിയെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

ചൈനയില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിനിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പനി ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശ്ശൂരില്‍ കോറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിക്കൊപ്പം യാത്ര ചെയ്ത വിദ്യാര്‍ത്ഥിനിയെ ആണ് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം കുട്ടിയുടെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സാംപിള്‍ പരിശോധനാ ഫലം വന്നിട്ടില്ല. സാംപിള്‍ പരിശോധനാ ഫലം വന്നാലേ കൂടുതല്‍ അറിയാന്‍ കഴിയുള്ളുവെന്ന് ആശുപത്രി വിഭാഗം അറിയിച്ചു.

Read More »

എയര്‍ഇന്ത്യയ്ക്ക് പിന്നാലെ എല്‍.ഐ.സിയും ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചെന്ന് നിര്‍മലാ സീതാരാമന്‍

പ്രമുഖ ഇന്‍ഷൂറന്‍സ് കമ്പനിയായ എല്‍.ഐ.സിയില്‍ (ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍) സര്‍ക്കാരിനുള്ള ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഐ.പി.ഒയിലൂടെ ഓഹരി വില്‍ക്കുമെന്നാണ് മന്ത്രി അറിയിച്ചത്. ഐ.ഡി.ബി.ഐ ബാങ്കിലുള്ള സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കാനും തീരുമാനമായി. ഇവയുടെ കൂടുതല്‍ വിവരങ്ങള്‍ മന്ത്രി പുറത്തുവിട്ടിട്ടില്ല. 1956ലാണ് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറഷേന്‍ സ്ഥാപിതമായത്. ആദായ നികുതി ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷത്തിനും ഏഴര ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് 10 ശതമാനവും 7.5 മുതല്‍ 10 ലക്ഷംവരെ 15 ശതമാനവും 10 മുതല്‍ 12.5 ലക്ഷംവരെ ...

Read More »

സിഎഎക്കെതിരായി പ്രസംഗിച്ചു; ഡോ കഫീല്‍ ഖാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യി അ​ലിഗഢ് മു​സ്‍​ലിം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​സം​ഗി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ ഡോ​ക്ട​ർ ക​ഫീ​ൽ ഖാ​നെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രെ ഡി​സം​ബ​റി​ൽ അ​ലിഗഢ് മു​സ്‍ലിം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്‍റെ പേ​രി​ലാ​ണ് ക​ഫീ​ൽ ഖാ​നെ അ​റ​സ്റ്റു ചെ​യ്ത​ത്. ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ​നി​ന്നു കഫീൽ ഖാനെ പി​ന്നീ​ട് മ​ഥു​ര ജ​യി​ലി​ലേ​ക്കു മാ​റ്റി. പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം ന​ട​ത്തി​യെ​ന്നും ഹി​ന്ദു, സി​ഖ്, പാ​ഴ്സി, ക്രി​സ്ത്യ​ൻ മ​ത​വി​ഭാ​ഗ​ക്കാ​ർ​ക്കെ​തി​രെ വി​ദ്വേ​ഷം വ​ള​ർ​ത്തു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ക​ഫീ​ൽ ഖാ​ന്‍റെ പ്ര​സം​ഗ​മെ​ന്നും എ​ഫ്.ഐ​.ആ​റി​ൽ ആ​രോ​പി​ക്കു​ന്നു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കാ​യി ക​ഫീ​ൽ ഖാ​ൻ മും​ബൈ​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് അ​റ​സ്റ്റു ...

Read More »

ഇന്ത്യയില്‍ സ്വര്‍ണവില റെക്കോര്‍ഡില്‍

ഇന്ത്യയില്‍ സ്വര്‍ണവില റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന് 30400 രൂപയാണ് ഇന്നത്തെ വില. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 3800 രൂപയായി ഉയര്‍ന്നു. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചത്. കൊറോണ വൈറസ് ഭീതി ലോക സാമ്പത്തിക മാര്‍ക്കറ്റിനേയും ബാധിച്ച സാഹചര്യത്തിലാണ് ഇങ്ങനെ വിലവര്‍ധിക്കുന്നത്. എന്നാല്‍ ഇന്ത്യ ഉറ്റുനോക്കുന്നത് കേന്ദ്രബജറ്റിലേക്കാണ്. കഴിഞ്ഞ ബജറ്റില്‍ സ്വര്‍ണത്തിന്‍റെ ഇറക്കുമതി നികുതി 10 ശതമാനത്തില്‍ നിന്നും 12.5 ശതമാനത്തിലേക്ക് ഉയര്‍ത്തിയിരുന്നു. കൊറോണ വൈറസ് ബാധ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ സ്വര്‍ണത്തിന്‍റെ വിലയില്‍ വലിയ മാറ്റമുണ്ടാകും. ചൈനയിലെ ബിസിനസ് എല്ലാം ...

Read More »

കൊറോണ വൈറസ്; ആറ് ഇന്ത്യക്കാര്‍ക്ക് ചൈന യാത്രാനുമതി നിഷേധിച്ചു

roകൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ചൈന ആറ് ഇന്ത്യക്കാര്‍ക്ക് യാത്രാനുമതി നിഷേധിച്ചു. പരിശോധനയില്‍ പനിയുണ്ടെന്ന് കണ്ടെത്തിയവര്‍ക്കാണ് യാത്രാനുമതി നിഷേധിച്ചത്.  324 ഇന്ത്യക്കാര്‍ ചൈനയിലെ വുഹാനില്‍ നിന്ന് മടങ്ങിയെത്തി. 234 പുരുഷന്‍മാരും 90 സ്ത്രീകളുമടങ്ങുന്നതാണ് സംഘം. 211 പേര്‍ വിദ്യാര്‍ത്ഥികളും 8 കുട്ടികളുമാണ് ഇതിലുള്ളത്. ഒപ്പം 8 കുടുംബവും സംഘത്തിലുണ്ട്. 42 മലയാളികളടക്കം 324 അംഗ സംഘത്തെയാണ് രാവിലെ ഡല്‍ഹിയിലെത്തിച്ചത്. ചൈനയിലെ വുഹാനില്‍ നിന്ന് ഇവരെ തിരികെ എത്തിക്കുന്നതിനായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ഇന്നലെയാണ് ചൈനയിലേക്ക് പുറപ്പെട്ടത്. ആന്ധ്രാ പ്രദേശില്‍ നിന്നുള്ളവരാണ് കൂടുതല്‍. 56 ...

Read More »