Breaking News

News

പി. ശ്രീരാമകൃഷ്ണൻ നിയമസഭാ സ്പീക്കർ

പതിനാലാമത് കേരളാ നിയമസഭയുടെ സ്പീക്കറായി പി.ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. ഇടതുമുന്നണിയുടെ പ്രതിനിധിയായി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പി.ശ്രീരാമകൃഷ്ണന് 92 വോട്ടുകൾ ലഭിച്ചപ്പോള്‍ യു‍ഡിഎഫ് പ്രതിനിധിയായി മത്സരിച്ച വി.പി.സജീന്ദ്രന് 46 വോട്ടുകൾ കിട്ടി. യുഡിഎഫിന്ഒരു വോട്ടു കുറഞ്ഞു. യുഡിഎഫിന്റെ ഒരു വോട്ടുകൂടി ശ്രീരാമകൃഷ്ണന് ലഭിച്ചു. പി.സി.ജോർജിന്റെ വോട്ട് അസാധുവായി. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ശ്രീരാമകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് ശ്രീരാമകൃഷ്ണന്‍, യുഡിഎഫ് നിയമസഭാകക്ഷി ഉപനേതാവ് പി കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ അഭിനന്ദിച്ചു.യുവജന സമരങ്ങളുടെ നായകനില്‍ നിന്നാണ് 48കാരനായ പി.ശ്രീരാമകൃഷ്ണന്‍ സഭാനാഥനായി എത്തുന്നത്. വിദ്യാര്‍ഥി യുവജന സംഘടനകളുടെ സമരമുഖത്തെ ...

Read More »

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണ്ട എന്ന നിലപാടില്ലെന്ന് മുഖ്യമന്ത്രി

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലപാട് കൂടുതല്‍ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണ്ട എന്ന നിലപാട് സർക്കാരിന് ഇല്ലെന്ന് പുത്തരിക്കണ്ടത്ത് നല്‍കിയ സ്വീകരണ യോഗത്തില്‍ പിണറായി വ്യക്തമാക്കി. സർക്കാരിന്‍റെ നിലപാടും മുല്ലപ്പെരിയാര്‍ സമരസമിതിയുടെ നിലപാടും ഒന്നുതന്നെയാണ്. മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ബലക്ഷയം പരിശോധിപ്പിക്കാന്‍ അന്താരാഷ്ട്ര വിദഗ്ധസമിതിയെക്കൊണ്ട് വരും. ഈ സമിതിയുടെ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കുമെന്നും പിണറായി വ്യക്തമാക്കി.തമിഴ്നാടുമായി ഒരുതരത്തിലുള്ള സംഘർഷത്തിനും കേരളമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി. പുതിയ ഡാം കെട്ടണമെങ്കിൽ തമിഴ്നാടുമായി സഹകരിച്ചേ സാധിക്കുവെന്നും പറഞ്ഞു. ചർച്ചയിലൂടെയാണ് പ്രശ്നപരിഹാരം വേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More »

മനുഷ്യകവചം ഉപയോഗിച്ച് ഫലൂജയില്‍ ഐഎസ് ചെറുത്ത് നില്‍പ്പ്….

ഇസ്ലാമിക് സ്റ്റേറ്റ് ഖലീഫത്തായി പ്രഖ്യാപിച്ച് നിയന്ത്രണത്തിൽ വച്ചിരിക്കുന്ന ഫലൂജ തിരിച്ചുപിടിക്കാൻ ഇറാഖി പട്ടാളക്കാരും ഷിയാ പോരാളികളുമടങ്ങുന്ന സേനയും അവർക്ക് യുദ്ധവിമാനങ്ങളിൽ വ്യോമസംരക്ഷണമൊരുക്കി അമേരിക്കൻ നേതൃത്വത്തിലുള്ള സഖ്യസേനയും. അന്പതിനായിരത്തിലേറെ നഗരവാസികളെ മനുഷ്യമറയാക്കി ആക്രമണം ചെറുക്കുകയും തക്കം പാർത്ത് തിരിച്ചടിക്കുകയും ചെയ്യുന്ന ഐഎസ് ഭീകരർ. 75 ഭീകരരെ ഇതുവരെ വകവരുത്തിയതായി സൈനികവക്താവ് അവകാശപ്പെട്ടു. എന്നാൽ ഫലൂജയുടെ നഗരപ്രാന്തമായ നൈമിയ കേന്ദ്രീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ് കനത്ത തിരിച്ചടിയിൽ ഇരുപതോളം സൈനികരും മുപ്പതിലേറെ സാധാരണക്കാരും മരിച്ചതായാണ് വിവരം. ഭീകരർ മനുഷ്യമറയാക്കിവച്ചിരിക്കുന്ന അന്പതിനായിരത്തോളം സാധാരണക്കാരുടെ ജീവനാണ് ഇരുപക്ഷവും പന്താടുന്നത്. “നഗരത്തിൽ നിന്ന് രക്ഷപ്പെടാൻ ...

Read More »

കണ്ണൂരില്‍ ഏഴ് വയസ്സുകാരനെ വെട്ടി പരുക്കേല്‍പ്പിച്ചത് സ്വന്തം അമ്മാവന്‍!…

ഇരിട്ടിയില്‍ ഏഴ് വയസ്സുകാരനെ വെട്ടി പരുക്കേല്‍പ്പിച്ചത് സ്വന്തം അമ്മാവന്‍ തന്നെ. ബിജെപി പ്രവര്‍ത്തകനായ ഭര്‍ത്താവിനോടുള്ള രാഷ്ട്രീയ വിരോധമാണ് മകനുനേരെയുണ്ടായതെന്ന് കുട്ടിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട്  പറഞ്ഞു. അക്രമത്തില്‍ പരുക്കേറ്റ കുട്ടിയെ ശസ്‌ക്രിയയ്ക്ക് ശേഷം വാര്‍ഡിലേക്ക് മാറ്റി.ഇന്നലെ രാത്രിയാണ് ഇരിട്ടി മുഴക്കുന്നിനടുത്ത് പാലയിലെ രാഹുലിന്റെ മകന്‍ ഏഴുവയസ്സുള്ള കാര്‍ത്തികിന് വെട്ടേറ്റത്. കൈക്ക് വെട്ടുകൊണ്ട കുട്ടിയെ ഉടന്‍ തലശ്ശേരിയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു.തന്റെ ഭര്‍ത്താവിനെ ആക്രമിക്കാനെത്തിയ സഹോദരന്‍ മനുവടക്കമുള്ള സംഘമാണ് കുട്ടിയെ വെട്ടിയതെന്നാണ് കുട്ടിയുടെ അമ്മ രമ്യ പറയുന്നത്. പ്രദേശത്തെ ബിജെപി പ്രവര്‍ത്തകനായ ...

Read More »

ഗായികയെ ഓടുന്ന കാറിലിട്ട് മൂന്ന് മണിക്കൂറോളം കൂട്ട ബലാല്‍സംഗം ചെയ്ത ശേഷം റോഡരികില്‍ തള്ളി….

കൊല്‍ക്കത്തയില്‍ യുവതിയെ ഓടുന്ന കാറിലിട്ട് മൂന്ന് മണിക്കൂറോളം കൂട്ട ബലാല്‍സംഗം ചെയ്ത ശേഷം റോഡരികില്‍ തള്ളി. തിരക്കേറിയ സാള്‍ട്ട് ലേക്കിലെ സെക്ടര്‍ അഞ്ചില്‍ അര്‍ദ്ധരാത്രിയാണ് സംഭവം. വി.ഐ.പി റോഡിലെ കൈഖാലിയിലുള്ള ബാറില്‍ ഗായികയായി പ്രവര്‍ത്തിക്കുന്ന 26കാരിയാണ് ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടത്. അടുത്ത കാലത്തായി നഗരത്തില്‍ എത്തിയ ഇവര്‍ ജോലി കഴിഞ്ഞശേഷം സാള്‍ട്ട് ലേക്കിലെ ഒരു കഫെയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു. ഒരു ടാക്‌സിയില്‍ ഇവിടെ ഇറങ്ങിയ ശേഷം കഫേ അന്വേഷിച്ചു നടക്കുന്നതിനിടെ ഒരാള്‍ തെറ്റായ വഴി പറഞ്ഞു കൊടുത്തു. ആ വഴിക്ക് നടക്കുന്നതിനിടെ അയാള്‍ ആരോടോ ...

Read More »

മോഷ്ടിച്ച കാര്‍ ഒഎല്‍എക്സില്‍.!……..

മോഷ്ടിച്ച കാര്‍ ഇ-കൊമേഴ്‌സ് സൈറ്റായ ഒഎല്‍എക്സില്‍ വില്‍ക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ദില്ലിക്ക് സമീപം നോയിഡയിലാണ് സംഭവം. കാര്‍ മോഷ്ടിച്ചയാള്‍ നല്‍കിയ പരസ്യം കണ്ട് സംശയം തോന്നിയ കാര്‍ നഷ്ടപ്പെട്ട ഉടമസ്ഥന്‍ പരസ്യം നല്‍കിയയാളുമായി നേരില്‍ കാണാനുള്ള സാഹചര്യമൊരുക്കുകയും പിന്നീട് പോലീസില്‍ അറിയിക്കുകയുമായിരുന്നു.എന്നാല്‍ കാര്‍ മോഷ്ടിച്ചതാണെന്ന് അറസ്റ്റിലായ അഹമ്മദ് എന്നയാള്‍ സമ്മതിച്ചിട്ടില്ല. താന്‍ കാറിന്‍റെ ഉടമസ്ഥന്‍ എന്നവകാശപ്പെടുന്നയാളുടെ പക്കല്‍ നിന്നും നാളുകള്‍ക്ക് മുന്‍പ് വാങ്ങിയ കാറാണിതെന്നാണ് അയാളുടെ വാദം.DL 4CR 0757 എന്ന ബ്ലാക് സെഡാന്‍ കാറാണ് വില്‍പ്പനയ്ക്ക് വച്ചിരുന്നത്. കുല്‍വന്ത് സിംഗ് എന്നയാളുടെ കാറായിരുന്നു ...

Read More »

ചെങ്ങന്നൂരിലെ കൊലപാതകം: നാല് വെടിയുണ്ടകള്‍ തലയോട്ടിയില്‍ നിന്ന് കണ്ടെത്തി………

വിദേശ മലയാളിയായ ജോയ് വി ജോണ്‍ കൊല്ലപ്പെട്ടത് തലയ്ക്ക് വെടിയേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ജോയിയുടെ തലയോട്ടിയില്‍ നിന്ന് നാലു വെടിയുണ്ടകള്‍ കണ്ടെത്തി. ശരീരഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ജോയിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.തിരുവനന്തപുരത്തുനിന്നും ചെങ്ങന്നൂരേക്ക് വരുന്ന വഴി മുളക്കുഴയില്‍ വച്ച് വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതി ജോയ് വി ജോണിന്റെ മകന്‍ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചതിനാല്‍ ജീര്‍ണ്ണിച്ച ശരീര ഭാഗത്ത് നിന്ന് വെടിയേറ്റ ഭാഗം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. വിവിധയിടങ്ങളില്‍ നിന്നായി കണ്ടെത്തിയ ...

Read More »

നാലരവയസ്സുകാരിയെ പീഡിപ്പിച്ചു; അയല്‍വാസി പിടിയില്‍……….

പെരുമ്പാവൂരിന് അടുത്ത് കുറുപ്പം പടിയില്‍ നാലരവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ പിടിയിലായി. മേതല സ്വദേശി പരീക്കുട്ടിയാണ് അറസ്റ്റിലായത്.കഴിഞ്ഞ മെയ് 27നാണ് നാലരവയസ്സുകാരിയെ പീഡിപ്പിച്ചത്. കുറുപ്പംപടി പോലീസ് പറയുന്നത് ഇങ്ങനെ – രാവിലെ പതിനൊന്നുമണിക്കാണ് സംഭവം. കുറുപ്പം പടി മേതലയിലുളള പരീകുട്ടി  അയല്‍വാസിയായ  നാലര വയസുകാരിയെ  മിഠായി  തരാം  എന്ന് പറഞ്ഞു  പ്രലോഭിപ്പിച്ചു. വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നകുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു. പീഢനത്തെത്തുടര്‍ന്ന് കുട്ടി മാനസികമായി തളര്‍ന്നു. വിവരം ശ്രദ്ധയില്‍പ്പെട്ട അമ്മ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. അമ്മയുടെ പരാതിയെത്തുടര്‍ന്ന് കുറുപ്പംപടി പോലീസെത്തി പരീക്കുട്ടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുറുപ്പം പടി ...

Read More »

ആര്‍ട്ട് ഓഫ് ലിവിംഗ് 5 കോടി പിഴയടക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍….

ശ്രീ ശ്രീ രവിശങ്കറിന്‍റെ ആര്‍ട്ട് ഓഫ് ലിവിംഗ് കഴിഞ്ഞ മാര്‍ച്ചില്‍ യമുനാ തീരത്ത് സംഘടിപ്പിച്ച ലോക പൈതൃക ദിനാഘോഷത്തിന് പിഴ ഏര്‍പ്പെടുത്തിയതിനെതിരേ നല്‍കിയ ഹര്‍ജി ഹരിത ട്രൈബ്യൂണല്‍ തള്ളി. പിഴ അടയ്ക്കാനുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിരേ ആര്‍ട്ട് ഓഫ് ലിവിംഗ് ഏപ്രിലിലാണ് ഹര്‍ജി നല്‍കിയത്. ബാക്കിയുള്ള പിഴയായ അഞ്ചു കോടി എത്രയും വേഗം അടയ്ക്കാനും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.ആര്‍ട്ട് ഓഫ് ലിവിംഗ് 25 ലക്ഷം രൂപ നേരത്തേ പിഴ അടച്ചിരുന്നു. 4.75 കോടി രൂപ ബാങ്ക് ഗ്യാരന്റിയായി നല്‍കാമെന്ന ഉറപ്പിന്‍മേലാണ് പരിപാടി നടത്താന്‍ ഹരിത ...

Read More »

കടല്‍ക്കൊല കേസ്: നാവികനെ വിട്ടത് രാഷ്‌ട്രീയ തീരുമാനപ്രകാരം……….

കടല്‍ക്കൊല കേസിലെ ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തോറ ജെറോണിന് ഇറ്റലിയിലേക്ക് പോകാനുള്ള അപേക്ഷയെ സുപ്രീം കോടതിയില്‍ എതിര്‍ക്കേണ്ടെന്നത് കേന്ദ്രസര്‍ക്കാരിന്റെ രാഷ്‌ട്രീയ തീരുമാനമായിരുന്നു എന്ന് ഉന്നതവൃത്തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. തീരുമാനമെടുക്കാന്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കുകയായിരുന്നു എന്നാണ് സൂചന.കടല്‍ക്കൊല കേസിലെ പ്രതികളായ നാവികരില്‍  ഇന്ത്യയിലുണ്ടായിരുന്ന സാല്‍വത്തോറ ജെറോണ്‍ ഇറ്റലിയിലേക്ക് പോകാന്‍ നല്‍കിയ അപേക്ഷ സുപ്രീംകോടതിയില്‍ വന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തിരുന്നില്ല. രാജ്യാന്തര ട്രൈബ്യൂണല്‍ വിധി ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം അപേക്ഷയെ എതിര്‍ക്കാത്ത നടപടി ന്യായീകരിച്ചത്. ഉന്നതതലത്തില്‍ എടുത്ത രാഷ്‌ട്രീയ തീരുമാനപ്രകാരമാണ് ഇറ്റാലിയന്‍ നാവികന് രാജ്യം ...

Read More »