News

അഞ്ചു മന്ത്രിമാര്‍ വേണമെന്നു സിപിഐ….

പുതിയ സര്‍ക്കാറില്‍ അഞ്ചു മന്ത്രിമാര്‍ വേണമെന്നു സിപിഐ. ഇന്നു ചേര്‍ന്ന സിപിഐ നിര്‍വാഹക സമിതി യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. നാളെ ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ പാര്‍ട്ടി ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെടും.സിപിഎം, സിപിഐ നേതാക്കള്‍ തമ്മില്‍ ഇന്നലെ അനൗപചാരിക കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഇതിനു ശേഷം ഇന്നു ചേര്‍ന്ന സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലാണ് മന്ത്രിമാരുടെ എണ്ണം സംബന്ധിച്ച് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. പൊതുവേ മന്ത്രിമാരുടെ എണ്ണം കുറഞ്ഞിരിക്കണമെന്നാണു സിപിഐയുടെ ആഗ്രഹം. എന്നാല്‍ മന്ത്രിമാരുടെ എണ്ണം കൂട്ടുകയാണെങ്കില്‍ തങ്ങള്‍ക്ക് അഞ്ചു മന്ത്രിസ്ഥാനം വേണമെന്ന നിലപാടിലാണു സിപിഐ.

Read More »

കേരള ജനതയുടെ കാവലാളായി എന്നും ഉണ്ടാകുമെന്നു വി.എസ്…….

                    ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കേരള ജനതയുടെ കാവലാളായി തുടര്‍ന്നും താന്‍ ഉണ്ടാകുമെന്നു വി.എസ്. അച്യുതാനന്ദന്‍. ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ചുള്ള ഭരണം കാഴ്ചവയ്ക്കാന്‍ ഇടതു മുന്നണിക്കു കഴിയുമെന്നും വി.എസ്. വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഇടതു മുന്നണിക്ക് അഭിമാനകരമായ ജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞാണു വി.എസ്. വാര്‍ത്താ സമ്മേളനം തുടങ്ങിയത്. എഴുതി തയാറാക്കിയ വാര്‍ത്താക്കുറിപ്പ് അദ്ദേഹം വായിച്ചു. സ്ത്രീ പീഡനത്തിന്റെയും സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കലിന്റെയും സോളാര്‍ കോഴയും ബാര്‍ കോഴയുടേയും കഥകള്‍ കേരളത്തിലെ ...

Read More »

തെക്കന്‍ കേരളത്തില്‍ മഴ അഞ്ചുദിവസം കൂടി തുടരും…..

തെക്കന്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയില്‍ തലസ്ഥാന ജില്ലയില്‍ വ്യാപക നഷ്ടം. ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയപ്പ് നല്‍കി.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ആന്ധ്രാ തീരത്തേക്ക് നീങ്ങിയതോടെയാണ് രണ്ടുദിവസമായി കനത്തമഴ അനുഭവപ്പെടുന്നത്. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളില്‍ 13 സെന്റിമീറ്ററിനു മുകളില്‍ ശക്തമായ മഴയുണ്ടായേക്കുമെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 60 മുതല്‍ 70 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റ് വീശാനും സാധൃതയുണ്ട്. ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ ...

Read More »

പിണറായി തന്നെ മുഖ്യമന്ത്രി…………

പിണറായി വിജയന്‍ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകും. കേന്ദ്ര നേതാക്കള്‍ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം. തീരുമാനം വി.എസ്. അച്യുതാനന്ദനെ അറിയിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനം സംസ്ഥാന സമിതി യോഗം അംഗീകരിക്കും.തന്നെ ആറു മാസത്തേക്കെങ്കിലും മുഖ്യമന്ത്രിയാക്കണമെന്നു വി.എസ്. അച്യുതാനന്ദന്‍ അവകാശവാദമുന്നയിച്ചതായി രാവിലെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെയാണ് പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച സുപ്രധാന തീരുമാനമെടുത്തത്. തീരുമാനം വി.എസിനെ അറിയിച്ച ഉടന്‍ അദ്ദേഹം എകെജി സെന്ററില്‍നിന്നു മടങ്ങി. പാര്‍ട്ടി തീരുമാനത്തോട് വി.എസ്. എതിര്‍പ്പൊന്നും അറിയിച്ചില്ലെന്നാണു സൂചന.വി.എസ്. അച്യുതാനന്ദന്‍ ഇപ്പോള്‍ കന്റോണ്‍മെന്റ് ഹൗസിലാണ്. വി.എസിന്റെ അടുത്ത ...

Read More »

വടക്കാഞ്ചേരിയില്‍ അനിശ്ചിതത്വം; റീപോളിങ് വേണമെന്ന് ആവശ്യം…

വെറും മൂന്ന് വോട്ടുകളുടെ വ്യത്യാസത്തില്‍ ഇടത് വലത് മുന്നണികള്‍ തമ്മില്‍ ശക്തമായ മത്സരം നടക്കുന്ന വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ റീപോളിങ് വേണമെന്ന് ഇടതുമുന്നണി ആവശ്യപ്പെട്ടു. മണ്ഡലത്തിലെ ഒരു ബൂത്തിലെ വോട്ടിങ് യന്ത്രം സാങ്കേതിക തകരാറുകള്‍ മൂലം ഇതുവരെ തുറക്കാനായിട്ടില്ല. ഈ മെഷീനില്‍ 960 വോട്ടുകളുണ്ട്. മെഷീന്‍ തുറന്ന് ഈ വോട്ടുകള്‍ എണ്ണാനുള്ള ശ്രമം ഇതുവരെ വിജയം കണ്ടിട്ടില്ല. നിലവില്‍ 65147 വോട്ടുകളുമായി യുഡിഎഫിലെ അനില്‍ അക്കരയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. എല്‍ഡിഎഫിലെ മേരി തോമസ് 65144 വോട്ടുകള്‍ക്ക് തൊട്ടുപിന്നിലുണ്ട്. അതുകൊണ്ടുതന്നെ ഇനി എണ്ണാനുള്ള വോട്ടുകള്‍ ...

Read More »

മുഖ്യമന്ത്രിയെ നാളെ തീരുമാനിക്കുമെന്ന് പ്രകാശ് കാരാട്ട്….

ഇടതുമുന്നണി സര്‍ക്കാറിനെ ആരു നയിക്കുമെന്ന് നാളെ തീരുമാനിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ഇതിനായി സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടേറിയറ്റും നാളെ യോഗം ചേരും. മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം കേരളത്തില്‍ വെച്ച് തന്നെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ അഴിമതി ഭരണത്തിന്റെ ഫലമായാണ് ഇത്രവലിയ തിരിച്ചടി അവര്‍ക്ക് നേരിടേണ്ടി വന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചത്. ഇതും ഇടത് മുന്നണിയുടെ വിജയത്തിന് സഹായകമായെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

Read More »

എക്‌സിറ്റ് പോളുകള്‍ക്കപ്പുറമുള്ള വിജയം നേടി എല്‍ഡിഎഫ്

 എക്‌സിറ്റ് പോളുകള്‍ മറികടക്കുന്ന ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരാനാകുമെന്ന് എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. 85 മുതല്‍ 100  സീറ്റുവരെയാണ് സിപിഐഎം സംസ്ഥാന ദേശീയ നേതൃത്വങ്ങള്‍ പ്രതീക്ഷിക്കുന്നത്.അഴിമതിക്കും വര്‍ഗീയതക്കുമെതിരെയുളള പ്രതികരണമാണ് തങ്ങള്‍ക്ക് അനുകൂലമായതെന്നാണ് സിപിഐം വിലയിരുത്തല്‍.

Read More »

ജലവിഭവ മന്ത്രിയുടെ സെല്‍ഫി: വിവാദം കൊഴുക്കുന്നു…..

വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തവെ സെല്‍ഫിയെടുത്തു ട്വിറ്ററിലും ഫേസ്ബുക്കിലുമിട്ട മഹാരാഷ്ട്ര ജലവിഭവ വകുപ്പു മന്ത്രി പങ്കജ മുണ്ടെ വിവാദത്തില്‍. ഫഡ്‌നാവിസ് മന്ത്രിസഭയില്‍ ജലവിഭവം, ഗ്രാമവികസനം എന്നീ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയായ പങ്കജ മുണ്ടെ വരള്‍ച്ചാ ഭൂമിയിലെത്തിയപ്പോള്‍ ദൗത്യം മറന്നെന്നാണ് ഉയരുന്ന ആരോപണംകടുത്ത വരള്‍ച്ച നേരിടുന്ന  മറാത്ത്‌വാഡയിലെ സ്വന്തം മണ്ഡലമായ ബീഡിലും ജലക്ഷാമം രൂക്ഷമായ ലാത്തൂരിലും സന്ദര്‍ശനം നടത്തിയ മന്ത്രി, വിവിധ പോസിലുള്ള സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു.കര്‍ഷകരുടെ പ്രശ്‌നം കേള്‍ക്കുന്നതിനു പകരം മന്ത്രി സെല്‍ഫിയെടുത്ത് ഉല്ലസിക്കുകയായിരുന്നു എന്ന് പ്രതിപക്ഷം ...

Read More »

ആറ്റിങ്ങല്‍ ഇരട്ടക്കൊല: നിനോ മാത്യുവിനു വധശിക്ഷ, അനുശാന്തിക്കു ജീവപര്യന്തം

ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസില്‍ നിനോ മാത്യുവിനു വധ ശിക്ഷ. അനുശാന്തിക്കു ജീവപര്യന്തം തടവ്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണു വിധി. പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ച എല്ലാ കുറ്റങ്ങളും കോടതി ശരിവച്ചു.അതി ക്രൂരമായ കൊലപാതമെന്നു പറഞ്ഞാണു നിനോ മാത്യുവിനു തൂക്കുകയറും അനുശാന്തിക്കു ജീവപര്യന്തവും വിധിച്ചത്. രണ്ടു പ്രതികള്‍ക്കും 50 ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. അനുശാന്തി മാതൃത്വത്തിനു നാണക്കേടെന്നു ശിക്ഷ വിധിച്ചുകൊണ്ടു കോടതി പറഞ്ഞു. നേരിട്ടു കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടില്ലെന്നതും വനിത എന്ന പരിഗണന നല്‍കിയും മാത്രമാണ് അനുശാന്തിക്കു വധശിക്ഷ നല്‍കാത്തതെന്നു കോടതി പറഞ്ഞു. നിനോ മാത്യുവും കാമുകി ...

Read More »

ഓർമകളിൽ ഡയാന വില്യമും കേറ്റും താജിനു മുന്നിൽ;

രണ്ടു ദശകം മുൻപ് ഡയാന രാജകുമാരി എത്തിയതു തനിച്ചായിരുന്നുവെങ്കിൽ, മകൻ വില്യം രാജകുമാരൻ ഇന്നലെ താജ് മഹൽ സന്ദർശിച്ചതു ഭാര്യ കേറ്റ് മിഡിൽടണിനൊപ്പം. ബ്രിട്ടിഷ് രാജദമ്പതികളുടെ ഒരാഴ്ചത്തെ ഏഷ്യൻയാത്രയ്ക്കു പരിസമാപ്തിയായി താജ് സന്ദർശനം. അമ്മയെ ഓർക്കാതെ ഒരുദിവസവും കടന്നുപോകാറില്ല. ഇന്നലെ താജിനു മുന്നിൽ നിൽക്കുമ്പോഴും അമ്മയെ ഓർത്തു വില്യം വികാരാധീനനായി. ചാൾസ് രാജകുമാരനൊപ്പമുള്ള അസന്തുഷ്ട ദാമ്പത്യത്തിന്റെ കഥകൾ പ്രചരിച്ചുകൊണ്ടിരിക്കെയാണു 1992ൽ താജ് കാണാൻ ഡയാന തനിച്ചെത്തിയത്. മാസങ്ങൾക്കുശേഷം അവർ വേർപിരിയുകയും ചെയ്തു. താജിന്റെ നാലു മിനാരങ്ങളിൽ മൂന്നെണ്ണത്തിലും ഇന്നലെ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു. എങ്കിലും താരദമ്പതികൾ ചരിത്രസ്മാരകത്തിനുമുന്നിൽ അപരാഹ്‌നസൂര്യപ്രഭയിൽ മനോഹരമായ ഫോട്ടോകൾക്കു ...

Read More »