News

പ്രവാസികള്‍ക്ക് ഇ-വോട്ടിങ്ങ് വൈകും

പ്രവാസികള്‍ക്ക് ഇ-വോട്ടിങ്ങ് അനുവദിക്കണമെന്ന്  തീരുമാനമുണ്ടായെങ്കിലും സുതാര്യവും കുറ്റമറ്റവുമായ രീതിയില്‍ ഇ-വോട്ടിങ്ങ് നടപ്പാക്കുന്നതിന് നിരവധി വെല്ലുവിളികളുണ്ടെന്നും ഒക്ടോബറില്‍ നിശ്ചയിച്ചിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഇ- വോട്ടിങ്ങ് അനുവദിക്കാനാവില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇ-വോട്ടിങ്ങിനും, ഇ-ബാലറ്റിനും സാങ്കേതികതടസ്സങ്ങളുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന്‍ നായര്‍ അറിയിച്ചു.താത്കാലിക വോട്ടര്‍ പട്ടിക അടുത്ത മാസം പ്രസിദ്ധീകരിക്കും. വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട പരാതികളില്‍ ഡിലിമിറ്റേഷന്‍ കമ്മീഷന്റെ ഹിയറിങ് പൂര്‍ത്തിയായി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനായുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും നിലവിലുളള കരട് വോട്ടര്‍പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിനുമുള്ള ഓണ്‍ലൈന്‍ സൗകര്യം ജൂലൈ 25 ...

Read More »

ദുരൂഹതകൾ ബാക്കിയാക്കി ആര്യയും മരണത്തിനു കീഴടങ്ങി.

ഒരുപാട് ദുരൂഹതകൾ ബാക്കിയാക്കി  കോന്നിയിൽ നിന്ന് കാണാതായ ഉറ്റസ്നേഹിതരിൽ മൂന്നാമത്തെയാളും മരണത്തിനു കീഴടങ്ങി. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ആര്യയുടെ ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ ഇന്ന് വൈകിട്ട് നാലുമണിയോടെ പെൺകുട്ടിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. നാളെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.  പാലക്കാട് വച്ച്  ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്ന തോപ്പിൽ ലക്ഷംവീട് കോളനിയിൽ സുരേഷിന്റെ മകൾ ആര്യ സുരേഷ് (16)​ ആണ് തിങ്കളാഴ്ച വൈകിട്ട 4.30ന് മരണത്തിന് കീഴടങ്ങിയത്.അപകടത്തിൽ രണ്ടു പെൺകുട്ടികൾ നേരത്തെ മരിച്ചിരുന്നു. വീട്ടിൽനിന്നും ബെംഗളൂരു പോയി മടങ്ങിയ ...

Read More »

ഇന്ത്യയ്‌ക്ക് നല്ലകാലം വരുന്നു….

എണ്ണ കയറ്റുമതിക്ക് ഇറാന്‍  തയ്യാറെടുപ്പ് തുടങ്ങിയതോടെ പെട്രോൾ,‌ ഡീസൽ വില കുത്തനെ ഇടിയാൻ സാദ്ധ്യത. ക്രൂഡോയിൽ വില കുറയുന്നത്  ഏറെ ഗുണകരമാകുന്നത് ഏറ്റവും വലിയ ഉപഭോഗ രാജ്യങ്ങളിലൊന്നായ ഇന്ത്യയ്‌ക്കായിരിക്കും..ഇറാനിൽ നിന്ന് ഏറ്റവുമധികം എണ്ണ എത്തുന്ന രാജ്യങ്ങളിലൊന്നും ഇന്ത്യയായിരിക്കും.ഇപ്പോൾ തന്നെ ഡിമാൻഡിൽ കവിഞ്ഞ ക്രൂഡോയിലാണ് ആഗോള കമ്പോളത്തിലേക്ക് ഒഴുകുന്നത്. ഇറാനും കൂടി ഇതിൽ കൂട്ടുചേരുന്നതോടെ ക്രൂഡോയിൽ വില വീണ്ടും ഇടിയാതെ തരമില്ല.പ്രതിദിനം 30 ലക്ഷം ബാരൽ ക്രൂഡോയിൽ ഉത്‌പാദിപ്പിക്കുന്ന ഇറാൻ മൂന്ന് കോടി ബാരലാണ് കയറ്റുമതിക്കായി കരുതിയിരിക്കുന്നത്. ഇറാന്റെ കരുതൽ എണ്ണശേഖരം വിപണിയിലെത്തുന്നതോടെ ക്രൂഡോയിൽ വില ബാരലിന് ...

Read More »

വീണ്ടും പ്രകോപനം;ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു.

അതിർത്തിയിൽ വീണ്ടും പാക്കിസ്ഥാൻ പ്രകോപനത്തെ തുടര്‍ന്ന്  നിയന്ത്രണ രേഖയ്ക്ക് സമീപം പൂഞ്ച് ജില്ലയിൽ ഇന്ത്യൻ സൈന്യവും പാക്കിസ്ഥാൻ റേഞ്ചേഴ്സും തമ്മിൽ ശക്തമായ വെടിവയ്പ്പുണ്ടായി. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു.പാക്കിസ്ഥാൻ സൈന്യം യാതൊരു പ്രകോപനവുമില്ലാതെ അർധരാത്രിയോടെ ഷാപൂർ സെക്ടറിൽ വെടിവയ്പ് നടത്തിയെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. ചെറിയ ആയുധങ്ങളും ഓട്ടോമാറ്റിക് ആയുധങ്ങളുമുപയോഗിച്ചായിരുന്നു ആക്രമണം. നമ്മുടെ സൈന്യം ശക്തമായ രീതിയിൽ തന്നെ തിരിച്ചടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

Read More »

പതിനാറ് കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നു;വെളിപ്പെടുത്തലുമായി 24 കാരന്‍

ഡല്‍ഹി ബെഗാംപൂരില്‍ കാണാതായ ആറുവയസുകാരിയെ കുറിച്ചുള്ള അന്വേഷണത്തില്‍  അറസ്റ്റിലായ രവീന്ദര്‍ കുമാര്‍ എന്ന 24കാരനാണ് മറ്റ് പതിനഞ്ചു കുട്ടികളെകൂടി താന്‍ ബലാത്സംഗം ചെയ്ത് കൊന്നതായി പോലീസിനോട് കുറ്റസമ്മതം നടത്തിയത്. കുട്ടികള്‍ക്ക് മിഠായിയോ പണമോ നല്‍കി ആകര്‍ഷിച്ചശേഷം ഒറ്റപ്പെട്ട സ്ഥലത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.   ബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തുന്ന കുട്ടികളുടെ മൃതദേഹം  അഴുക്കുചാലുകളിലോ വയലുകളിലോ കുഴിച്ചിടുകയാണ് പതിവെന്നും ഇയാള്‍ പറഞ്ഞു. ഇയാളുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ബെഗാംപൂര്‍, കഞ്ച്‌വാല, സമയ്പൂര്‍, ബദ്‌ലി, വിജയ് വിഹാര്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് കാണാതായ ആറു കുട്ടികളുടെ ...

Read More »

ഇറച്ചിക്കടയിലേക്ക് ലോറി ഇടിച്ചു കയറി; രണ്ടു മരണം

തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന ലോറി അമരവിളയില്‍ ഇറച്ചിക്കടയിലേക്ക്  ഇടിച്ചു കയറി രണ്ടു പേർ മരിച്ചു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. രാവിലെ എട്ടുമണിയോടെയാണ് സംഭവം.കടയിൽ സാധനം വാങ്ങുന്നതിനെത്തിയവരുടെ ഓട്ടോറിക്ഷ ഇടിച്ച തെറിപ്പിച്ചാണ് ലോറി കടയിലേക്ക് ഇടിച്ചു കയറിയത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന അമരവിള  സ്വദേശി രാജേഷ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ അമരവിള സ്വദേശി ബാബു ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്.രാജേഷിന്റെ ഭാര്യ ദീപ, അമരവിള സ്വദേശികളായ മോഹനൻ, ഷോബിത, രാജു എന്നിവർക്ക് പരുക്കേറ്റു. പരുക്കേറ്റവർ  മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.

Read More »

റോഡിലിറങ്ങും മുന്‍പ് അറിയേണ്ടത്…..

ഇന്ത്യയിലെ റോഡുകളില്‍ അപകട നിരക്ക്  ക്രമാതീതമായി കൂടുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം നാലര ലക്ഷം റോഡപടങ്ങളാണ് ഇന്ത്യന്‍ റോഡുകളിലുണ്ടായത്. മണിക്കൂറില്‍ 18 പേര്‍ കൊല്ലപ്പെടുന്നു. 54 പേര്‍ അതീവ ഗുരുതരാവസ്ഥയിലായി പരസഹായത്തിനായി കേഴുന്നവരായി മാറുന്നു.ഒരു ലക്ഷത്തി നാല്‍പതിനായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. 4.8 ലക്ഷം പേര്‍ക്ക് പരിക്കേറ്റു. ദേശീയ ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ച് അമിത വേഗതയും അപകടകരമായ ഡ്രൈവിങ്ങും തന്നെയാണ് ദുരന്തങ്ങളുടെ പ്രധാന കാരണം. .അടിയന്തര ഇടപെടലുകള്‍ ഉടന്‍ അനിവാര്യമായിരിക്കുന്നു. അശ്രദ്ധമായ ഡ്രൈവിങ്ങും അമിത വേഗതയും തടയാന്‍ ആരും റോഡുകളില്‍ ഇല്ല. ഇത് ...

Read More »

അതിർത്തിയിൽ സംഘര്‍ഷം…

വെടിനിർത്തൽ കരാർ ലംഘിച്ച് ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിൽ പാക്കിസ്ഥാൻ ആക്രമണം.പൂഞ്ച് സെക്ടറിലെ ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ പ്രകോപനമൊന്നുമില്ലാതെ പാക്കിസ്ഥാൻ വെടിയുതിർക്കുകയായിരുന്നുവെന്ന് സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ശക്തമായ വെടിവയ്പുണ്ടായി.ഇന്നു ഉച്ച കഴിഞ്ഞായിരുന്നു ആക്രമണം. ഇന്ത്യൻ സേനയും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ആക്രമണത്തിൽ രണ്ടു സ്ത്രീകൾക്ക് പരുക്കേറ്റു. കഴിഞ്ഞ 12 മണിക്കൂറിനുള്ളിലെ രണ്ടാമത്തെ വെടിനിർത്തൽ കരാർ ലംഘനമാണിത്.    

Read More »

മോദിക്ക് തരൂരിന്‍റെ പ്രശംസ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനത്തെ പ്രശംസിച്കുകൊണ്ട്   കോൺഗ്രസ് നേതാവ് ശശി തരൂർ .കഴിഞ്ഞ ഒരു വർഷത്തിനിടെ 24ലധികം വിദേശ രാജ്യങ്ങൾ സന്ദർശിച്ച മോദി ഓരോ രാജ്യത്തു നിന്നു തിരിച്ചു വരുമ്പോഴും അവിടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതു രാജ്യത്തിന്റെ നയതന്ത്ര മേഖലയ്ക്കു സഹായകമാണെന്നും തരൂർ പറഞ്ഞു.പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കാന്‍ ആരോപണവിധേയരായ മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും ലക്ഷ്യം വെക്കുമ്പോള്‍തന്നെ തങ്ങളുടെ ആക്രമണം പ്രധാനമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്രീകരിച്ചായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രകടിപ്പിക്കുകയും ചെയ്യ്തിരിക്കെയാണ്   ശശി തരൂരിന്റെ പ്രശംസ. ആരോപണങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പാര്‍ലമെന്‍ില്‍ വക്തമായി ...

Read More »

ആത്മാഭിമാനത്തില്‍ ഇന്ത്യക്കാര്‍ നാലാമത്.

ഇന്ത്യയെക്കുറിച്ചുള്ള രാജ്യാന്തര സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാത്രമല്ല, ഇന്ത്യക്കാരുടെതന്നെ ചിന്തയിലും കാര്യമായ വ്യത്യാസം വന്നിട്ടുണ്ടെന്നാണ്  സല്പ്പെരിനെ പറ്റിയുള്ള രാജ്യാന്തര റിപ്പോർട്ട് നൽകുന്ന സൂചന. അതായത്, സ്വന്തം രാജ്യത്തെക്കുറിച്ച് അഭിമാനിക്കുന്ന പൗരൻമാരുടെ എണ്ണത്തിൽ നാലാമതാണ് ഇന്ത്യ. ഓസ്ട്രേലിയ, കാന‍ഡ, റഷ്യ എന്നീ രാജ്യങ്ങൾക്ക് മാത്രം പിന്നിൽ.ഒപ്പം രാജ്യാന്തര തലത്തിൽ സൽപ്പേരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ശ്രദ്ധേയ മുന്നേറ്റം കാഴ്ചവച്ച് ഇന്ത്യ. കാനഡ ഒന്നാമത് നിൽക്കുന്ന 55 രാജ്യങ്ങളുടെ പട്ടികയിൽ 33-ാം സ്ഥാനത്താണ് ഇന്ത്യ. 55 രാജ്യങ്ങളെയാണ് ഇത്തരത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയും പട്ടികയിലെ ഏറ്റവും താഴെയുള്ള ...

Read More »