News

ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലിനെ കുറിച്ച്‌ അന്വേഷിക്കണമെന്ന് കോടിയേരി..!!

ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലിനെ കുറിച്ച്‌ അന്വേഷണം വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിക്കു വേണ്ടി കളിക്കേണ്ടവരല്ല തന്ത്രി കുടുംബമെന്നും ശ്രീധരന്‍പിള്ള പറയുമ്ബോള്‍ അടക്കാനുള്ളതല്ല ശബരിമലയെന്നും ശബരിമല സംഘര്‍ഷം ബിജെപിയുടെ അജണ്ടയാണന്ന് തെളിഞ്ഞെന്നും കോടിയേരി പറഞ്ഞു. യുവമോര്‍ച്ചാ യോഗത്തിലെ പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തെത്തിയതിനു പിന്നാലെയാണ് ചെന്നിത്തല ശ്രീധരന്‍പിള്ളയ്‌ക്കെതിരെ രംഗത്തെത്തിയത്. ശബരിമല വിഷയം നമുക്കൊരു സുവര്‍ണാവസരമായിരുന്നെന്നും നമ്മള്‍ മുന്നോട്ടു വെച്ച അജണ്ടയില്‍ ഓരോരുത്തരായി വീണെന്നുമുള്ള ശ്രീധരന്‍പിള്ളയുടെ ശബ്ദരേഖയായിരുന്നു പുറത്തായത്. നട അടയ്ക്കുവാനുള്ള തീരുമാനം ബിജെപിയുമായി ആലോചിച്ചായിരിക്കുമെന്നും സ്ത്രീകള്‍ സന്നിധാനത്തിന് അടുത്ത് എത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നുവെന്നും നടയടച്ചാല്‍ ...

Read More »

#മീടൂ: ശോഭനയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വമ്പന്‍ ട്വിസ്റ്റ്‌.!

ചലച്ചിത്ര ലോകത്ത് വലിയ വിപ്ലവങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴി വെച്ച മീടൂ ഹാഷ് ടാഗുമായെത്തിയ ശോഭനയുടെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ ട്വിസ്റ്റ്‌.  മീടു എന്ന ഹാഷ്ടാഗ് മാത്രം പങ്കു വച്ചുള്ള പോസ്റ്റാണ് ശോഭന ആദ്യം പങ്കുവെച്ചത്. എന്നാൽ സാമൂഹ്യമാധ്യമങ്ങളില്‍ ഈ വിഷയം ചര്‍ച്ചയായതോടെ താരം പോസ്റ്റ്‌ പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, മലയാള സിനിമയിലെ മികച്ച നടിയും നര്‍ത്തകിയുമായ ശോഭന പോസ്റ്റ് പിന്‍വലിച്ചതിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമായിരുന്നില്ല.  പോസ്റ്റ്‌ ഷെയര്‍ ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധിയാളുകളാണ് പോസ്റ്റിന് പ്രതികരണവുമായി എത്തിയത്.  ഇതോടെ പോസ്റ്റ്‌ പിന്‍വലിച്ച താരം അല്‍പസമയത്തിനകം അടുത്ത പോസ്റ്റുമായി രംഗത്തെത്തുകയായിരുന്നു. ...

Read More »

ആ പരാമര്‍ശത്തിന് ശേഷം അവസര ങ്ങൾ ലഭിച്ചില്ല; തുറന്നുപറഞ്ഞ് പാര്‍വതി..!!

കസബ പരാമര്‍ശത്തിന് ശേഷം തനിക്ക് ലഭിച്ചത് ഒരു സിനിമയിലെ മാത്രം അവസരമെന്ന് നടി പാര്‍വ്വതി.  മലയാള സിനിമയിലെ അതിക്രമങ്ങളും ചൂഷണങ്ങളും തുറന്നുകാട്ടിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ തുറന്നുപറഞ്ഞ് പാര്‍വതി. ഇപ്പോള്‍ തനിക്കുള്ള സിനിമകള്‍ കസബ സംബന്ധിച്ച പരാമര്‍ശത്തിന് മുന്‍പ് ഒപ്പിട്ടതാണ്. അതിനുശേഷം ലഭിച്ചത് ആഷിഖ് അബുവിന്‍റെ വൈറസ് മാത്രമാണ്. അതെന്നെ അത്ഭുതപ്പെടുത്തിയില്ല. കാരണം ആഷിക് പുരോഗമനവാദിയാണ്‌ എനിക്കും റിമയ്ക്കും രമ്യയ്ക്കുമൊക്കെ ഈ പോരാട്ടത്തില്‍ നിന്ന് ലഭിക്കുന്നത് എന്താണ്? പ്രശസ്തിയ്ക്കുവേണ്ടി ആണെന്ന് ആളുകള്‍ പറയുന്നത് വിചിത്രമായി തോന്നും. നാലോ അഞ്ചോ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അതിനേക്കാളപ്പുറം എനിക്ക് ഒരു പ്രശസ്തിയും ആവശ്യമില്ല.” അവസരം ...

Read More »

ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും കേസ്..?

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ വീണ്ടും കേസ്. കേസിലെ പ്രധാന തെളിവുകളിലൊന്നായ ലാപ്‌ടോപ്പ് ഹാജരാക്കാതെ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന കുറ്റമാരോപിച്ചാണ് കേസെടുക്കാന്‍ പോലീസ് തയ്യാറാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷ് നവംബര്‍ അഞ്ചിനുള്ളില്‍ ലാപ്‌ടോപ്പ് ഹാജരാക്കണമെന്ന് ബിഷപ്പ് ഫ്രാങ്കോക്ക് കര്‍ശന നിര്‍ദ്ദേശം നല്കിയിരുന്നു. എന്നാല്‍ അത് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ ഉദ്യോഗസ്ഥനെ ഇന്നലെ അറിയിച്ചത്. കന്യാസ്ത്രീയ്ക്കതിരെ ബന്ധുവായ സ്ത്രീ പരാതി നല്‍കിയിരുന്നതായി മോഴിയെടുക്കുന്നതിനിടെ ബിഷപ്പ് ഫ്രാങ്കോ പോലീസിനോട് പറഞ്ഞിരുന്നു.  അതിന്റെ അടിസ്ഥാനത്തില്‍ ...

Read More »

അൻവർ റഷീദ് സിനിമയിലൂടെ വിക്രം വീണ്ടും മലയാളത്തിൽ.?

വർഷങ്ങൾക്ക് ശേഷം തമിഴ് നടൻ ചിയാൻ വിക്രം മലയാളത്തിലേക്ക് വരുന്നതായി റിപ്പോർട്ടുകൾ. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് വിക്രം മലയാളത്തിലേക്ക് വീണ്ടും എത്തുന്നതെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. അന്‍വര്‍ റഷീദ് ഒരുക്കാന്‍ പോകുന്ന ഒരു പീരിയഡ് ചിത്രത്തിലൂടെയാണ് വിക്രത്തിന്റെ വരവെന്നാണ് സൂചന. 1970കളില്‍ മലപ്പുറത്തു നടക്കുന്ന ഒരു കഥയാണ് സിനിമയാകുന്നതാണെന്നതാണ് സൂചന. നേരത്തെ മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങളില്‍ സഹനടനായും മറ്റും ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് വിക്രം. ധ്രുവം, മാഫിയ, സൈന്യം, ഇന്ദ്രപ്രസ്ഥം ...

Read More »

സന്നിധാനത്തേക്ക് മാധ്യമ പ്രവര്‍ത്തകരെ കടത്തി വിടാന്‍ തുടങ്ങി; പ്രവേശനം ഇവയുടെ അടിസ്ഥാനത്തില്‍…?

ശബരിമല നട ഇന്ന് തുറക്കാനിരിക്കെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് മാധ്യമ പ്രവര്‍ത്തകരെ കടത്തി വിടാന്‍ തുടങ്ങി. ശബരിമലയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഓരോ മാധ്യമ പ്രവര്‍ത്തകരുടെയും തിരിച്ചറിയല്‍ രേഖ പരിശോധിച്ച് സുരക്ഷ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് സന്നിധാനത്തേക്ക് പൊലീസ് പ്രവേശിപ്പിക്കുന്നത്. നേരത്തെ, എട്ട് മണി മുതല്‍ മാധ്യമ പ്രവര്‍ത്തകരെ സന്നിധാനത്തേക്ക് കയറ്റിവിടുമെന്ന് അറിയിച്ചിരുന്നെങ്കിലും പൊലീസ് അത് അനുവദിച്ചിരുന്നില്ല. ഇന്നലെ മാധ്യമങ്ങളെ പമ്പയിലേക്ക് കടത്തിവിടുന്നില്ലെന്ന് പരാതി ഉയര്‍ന്നതോടെ ഡിജിപിയും മന്ത്രി കടകംപള്ളി സുരേന്ദ്രനും മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Read More »

ഹോട്ടലില്‍ ചെന്ന് ഭക്ഷണം കഴിച്ചു; പണം ചോദിച്ചപ്പോള്‍ ഹോട്ടലിന് തീയിട്ടു

കൈപ്പമംഗലം കണ്ണനാംകുളം ക്ഷേത്രത്തിനടുത്തുള്ള കുടുംബശ്രീയുടെ ചായക്കട കത്തിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ഇയാളോട് പണം ആവശ്യപ്പെട്ടതാണ് കട കത്തിക്കാനുള്ള കാരണം. ചെന്ത്രാപ്പന്നി സ്വദേശിയായ സുരേഷ് ആണ് അറസ്റ്റിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുരേഷ്. ഒക്ടോബര്‍ 5 പുലര്‍ച്ചെയാണ് കുടുംബശ്രീയുടെ ചായക്കട കത്തിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്  ഇയാളെ  സ്വന്തം വീടിന് പരിസരത്തെ കാട്ടില്‍ നിന്നും പിടിയിലായത്.

Read More »

യുവതികള്‍ എത്തിയാല്‍ നട അടയ്ക്കുമെന്ന് മേല്‍ശാന്തി..!!

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച് ആചാരലംഘനമുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ നട അടച്ച് ശുദ്ധികലശം നടത്തുമെന്ന്  മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. പരിഹാരക്രിയകള്‍ നടത്തിയശേഷമെ വീണ്ടും നടതുറക്കാനാകൂ. സന്നിധാനത്തെ സുരക്ഷാചുമതലയുള്ള ഐ.ജി.അജിത്ത് കുമാര്‍ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  ആചാരലംഘനമുണ്ടായാല്‍ ശുദ്ധികലശം നടത്തുന്നതാണ് ശബരിമലയിലെ   കീഴ് വഴക്കം. ശുദ്ധികലശത്തിനു ശേഷം വീണ്ടും യുവതികളെത്തിയാല്‍ ഈ പ്രക്രിയ ആവര്‍ത്തിക്കേണ്ടി വരുമെന്നും മേല്‍ശാന്തി വ്യക്തമാക്കി. ചിത്തിര ആട്ടത്തിരുനാളിന്റെ ഭാഗമായി ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. സംഘര്‍ഷസാധ്യത ഒഴിവാക്കാന്‍ പൊലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തീര്‍ഥാടകരെ ഇന്ന് ഉച്ചയ്ക്കു ...

Read More »

ബോളിവുഡ് താരം ഷാരൂഖ് ഖാനെ കാണാന്‍ സാധിക്കത്തില്‍ മനം നൊന്ത് യുവാവ് സ്വയം കഴുത്തറുത്തു.

ബോളിവുഡ് താരം ഷാരൂഖ് ഖാനെ കാണാന്‍ സാധിക്കത്തില്‍ മനം നൊന്ത് യുവാവ് സ്വയം കഴുത്തറുത്തു. മുഹമ്മദ് സലിം അലവുദീന്‍ എന്ന ഇരുപത്തിയാറുകാരനാണ് കഴുത്തറുത്തത്. ഷാരൂഖിന്റെ 56 ാം പിറന്നാളായിരുന്നു. അന്ന്തന്‍റെ  ആരാധകരെ കാണാനായി ഷാരൂഖ് തന്‍റെ  വസതിക്ക് മുന്‍പില്‍ എത്തിയിരുന്നു. എന്നാല്‍ മൂന്ന് മണിക്കൂറോളം കാത്തിരുന്നിട്ടും മുഹമ്മദ് സലിമിന് ഷാരൂഖിനെ കാണാന്‍ കഴിഞ്ഞില്ല. ഇതില്‍ മനം നൊന്താണ് ഇയാള്‍ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് എന്ന് ബാന്ദ്ര എസ്.ഐ അറിയിച്ചു.താരങ്ങളോടുള്ള കടുത്ത ആരാധന മൂലം മുന്‍പും ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇയാളെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചു. ...

Read More »

എരുമേലിയില്‍ പ്രതിഷേധം; വാഹനങ്ങള്‍ കയറ്റിവിടുന്നില്ല

കെ.എസ്.ആര്‍.ടി.സി ബസുകള്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്നില്ലെന്നാരോപിച്ച് ഒരു വിഭാഗം ആളുകള്‍ എരുമേലിയില്‍ പ്രതിഷേധിക്കുന്നു. ഒരു മണിക്കൂറിനകം കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്താന്‍ തയ്യാറായില്ലെങ്കില്‍ എരുമേലിയില്‍ നിന്ന് ഒരു വാഹനവും കടത്തിവിടില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ മുതല്‍ വന്ന തീര്‍ത്ഥാടകരെ കടത്തിവിടുന്നില്ലെന്ന് ഇവര്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരുമായും സ്ഥലത്തുള്ള പൊലീസ് ഉദ്യോഗസ്ഥരുമായും ഇവര്‍ ചര്‍ച്ച നടത്തി. പൊലീസ് വഴിയില്‍ തടയുന്നതിനാലും ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഇറക്കേണ്ടതില്ലെന്ന് പൊലീസ് അറിയിച്ചതിനാലുമാണ് ബസ് സര്‍വീസ് നടത്താത്തതെന്ന് കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

Read More »