News

പേരുമാറ്റം തുടരുന്നു: അഹമ്മദാബാദിന്റെ പേര് ‘കർണാവതി’ എന്നാക്കാൻ ഗുജറാത്ത് സർക്കാർ..?

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഫൈസാബാദിന്റെ പേര് മാറ്റി അയോധ്യയാക്കിയത് പിന്നാലെ ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദിന്റെ പേര് കര്‍ണാവതി എന്ന് മാറ്റാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. നിയമ തടസ്സങ്ങളില്ലെങ്കില്‍ അഹമ്മദാബാദിന്റെ പേര് മാറ്റുമെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേൽ വ്യക്തമാക്കി. ‘അഹമ്മദാബാദിനെ കര്‍ണാവതിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. നിയമതടസ്സങ്ങള്‍ മറികടക്കാനാവശ്യമായ പിന്തുണകള്‍ ലഭിച്ചാല്‍ പേരുമാറ്റാന്‍ ഞങ്ങളെപ്പോഴും ഒരുക്കമാണ്’ – നിതിന്‍ പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു. അനുയോജ്യമായ സമയം എത്തുന്ന ഘട്ടത്തില്‍ പേര് മാറ്റുമെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഈ നീക്കം  സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ മറ്റൊരു തെരഞ്ഞെടുപ്പ് ...

Read More »

മുഖ്യമന്ത്രിയുടെ പരിപാടിയിൽ മദ്യപിച്ചെത്തി ബഹളം

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ മദ്യപിച്ചെത്തി ബഹളം വെച്ച സംഭവത്തിൽ എആർ ക്യാമ്പിലെ പൊലീസുകാരൻ ഷാജിക്കെതിരെ സിറ്റി പോലീസ് കമ്മീഷണര്‍ നടപടി എടുക്കും. ഇന്നലെ വൈകിട്ട് മുതലക്കുളം മൈതാനിയിലെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് ഇയാൾ ബഹളം വെച്ചത്.  ഉടൻ പൊലീസുകാരും പാർട്ടി പ്രവർത്തകരും ചേർന്ന് ഇയാളെ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു.

Read More »

റോഡിലൂടെ നടക്കവേ ദേഹത്ത് മുട്ടിയതിന് നാലംഗസംഘം യുവാവിനെ കുത്തിക്കൊന്നു.

റോഡിലൂടെ നടക്കവേ ദേഹത്ത് മുട്ടിയതിന് നാലംഗസംഘം യുവാവിനെ കുത്തിക്കൊന്നു. ഉത്തര്‍പ്രദേശ് സ്വദേശി രവി(20) ആണ് ഡല്‍ഹി വിജയ്‌വിഹാറില്‍ വെച്ച് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് രവിയ്ക്കു നേരേ ആക്രമണമുണ്ടായത്. നടക്കുമ്പോള്‍ ദേഹത്ത് മുട്ടിയെന്നു പറഞ്ഞ് നാലംഗസംഘം രവിയുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ഇതിനിടെ യുവാക്കളിലൊരാള്‍ കത്തികൊണ്ട് രവിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. നെഞ്ചിലും വയറ്റിലും മാരകമായി കുത്തേറ്റ രവിയെ ഓടിക്കൂടിയവര്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആളുകള്‍ ഓടികൂടിയപ്പോള്‍ ആക്രമികള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. കേസില്‍ പ്രതികളെ പിടികൂടാനായിട്ടില്ല. രവിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Read More »

പഴങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കുന്നത് ഒഴിവാക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദ്ദേശം.

പഴങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കുന്നത് ഒഴിവാക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദ്ദേശം. വിവിധതരം പഴങ്ങളിലും പച്ചക്കറികളിലും, തിരിച്ചറിയാനും ഗുണമേന്മ സൂചിപ്പിക്കാനുമാണ് സാധാരണയായി സ്റ്റിക്കറുകൾ ഉപയോഗിച്ച് വരുന്നത്. എന്നാൽ ഇത്തരം സ്റ്റിക്കറുകൾ ആരോഗ്യത്തെ ബാധിക്കുമെന്നാണ്‌ എഫ്.എസ്.എസ്.എ.ഐ പറയുന്നത്. ചില കച്ചവടക്കാർ ഇത്തരം സ്റ്റിക്കറുകൾ ഉപയോഗിച്ച് പഴങ്ങളിലെയും പച്ചക്കറികളിലെയും കേടുപാടുകൾ മറച്ചു വെക്കുകയും ചെയ്യുന്നുവെന്നു ഫുഡ് സേഫ്റ്റി കണ്ടെത്തിയിട്ടുണ്ട്.  സ്റ്റിക്കറുകളിൽ ഉപയോഗിക്കുന്ന പശ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നുവെന്നും ഫുഡ് സേഫ്റ്റി കണ്ടെത്തി. പഴങ്ങളുടെ ബ്രാന്റ് ഏതാണെന്നു വ്യക്തമായി തിരിച്ചറിയാനും അതുവഴി ഉപഭോക്താക്കൾക്ക് തങ്ങൾക്ക് ...

Read More »

രോഹിതിന്റെ ദീപാവലി വെടിക്കെട്ട് ഇന്ത്യയക്ക് സമ്മാനിച്ചത്‌ ലോകറെക്കോഡ്..!!

രോഹിത് ശര്‍മയുടെ ദീപാവലി വെടിക്കെട്ടില്‍ വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 മല്‍സരത്തില്‍ ഇന്ത്യയ്ക്കു സമ്മാനിച്ചത് 71 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ വിന്‍ഡീസിനെതിരായ ട്വന്റി പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ലക്‌നൗ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര മല്‍സരത്തില്‍ നിശ്ചിത ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടിയ 195 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡീസ് ടീം തകര്‍ന്നടിഞ്ഞു. നിശ്ചിത ഓവറില്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഇന്ത്യയ്ക്കു വേണ്ടി ഭുവനേശ് കുമാറും ബുംറെയും രണ്ടുവീതം വിക്കറ്റുകള്‍ നേടി. ടോസ് നഷ്ടപ്പെട്ട് ...

Read More »

കെവിന്‍ വധം ദുരഭിമാനക്കൊല തന്നെ; ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് കോടതി..!!

കെവിന്‍ വധം ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി. പ്രോസിക്യൂഷന്‍ വാദങ്ങള്‍ മുഴുവനും അംഗീകരിച്ചാണ് കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയാണെന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിലയിരുത്തിയത്. കേസില്‍ ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. നേരത്തെ വിചാരണ ആരംഭിച്ച കേസില്‍ ഇനി ക്രോസ് വിസ്താരം ഉള്‍പ്പെടെ പൂര്‍ത്തിയാകാനുണ്ട്. ആറുമാസത്തിനകം ഇതെല്ലാം പൂര്‍ത്തിയാക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. 2018 മെയ് 27-നാണ് കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ(24) കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചദിവസം നീനുവിന്റെ ബന്ധുക്കളും അവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് കെവിനെ ...

Read More »

എച്ച്.ഐ.വി തടയാന്‍ പ്രാപ്തിയുള്ള വാക്‌സിന്‍ വരുന്നു; മനുഷ്യനില്‍ നടത്തിയ ആദ്യ പരീക്ഷണം വിജയമെന്ന് റിപ്പോട്ട്..!!

എച്ച്.ഐ.വി തടയാന്‍ പ്രാപ്തിയുള്ള വാക്‌സിനുകള്‍ ഉടന്‍ കണ്ടെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ കുരങ്ങില്‍ പരീക്ഷിച്ചിരുന്ന വാക്‌സിന്‍ വിജയകരമായിരുന്നു. രണ്ടാം ഘട്ടത്തില്‍ ഇവ മനുഷ്യരില്‍ കുത്തിവെച്ചതിനെ തുടര്‍ന്നുണ്ടായി പോസിറ്റീവ് ഫലമാണ് ശാസ്ത്രലോകത്തിന് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നത്. സൗത്ത് ആഫ്രിക്ക, യു.എസ്, ഉഗാണ്ട, റൗവാണ്ട തുടങ്ങിയ സ്ഥലങ്ങളിലെ 393ലധികം വളണ്ടിയേര്‍സില്‍ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടിരിക്കുന്നതെന്ന് വിദഗദ്ധര്‍ വ്യക്തമാക്കുന്നു. യു.എസ് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ശാസ്ത്രജ്ഞനായ ഡാന്‍ ബറൗച്ച് പുതിയ പരീക്ഷണ വിജയം ചികിത്സാരംഗത്തെ വഴിത്തിരിവെന്നാണ് വിലയിരുത്തിയത്. എച്ച്.ഐ.വി വാക്‌സിനുമായി ബന്ധപ്പെട്ട് നേരത്തെ കുരങ്ങുകളില്‍ പഠനം നടത്തിയിട്ടുള്ള വിദഗദ്ധരുടെ ...

Read More »

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറി വിവാദത്തിലായവരില്‍ ഗായകന്‍ യേശുദാസും..!!

ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറി വിവാദത്തിലായവരില്‍ ഗായകന്‍ യേശുദാസും. ശബരിമല മുന്‍മേല്‍ശാന്തിയായിരുന്ന ശങ്കരന്‍ നമ്പൂതിരിയ്‌ക്കെതിരെയും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയതിന് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. യേശുദാസും മേല്‍ശാന്തിയും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറി ആചാരലംഘനം നടത്തിയായി സ്‌പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് സ്വമേധയാ കേസെടുത്തത്. 2017 ഓഗസ്റ്റ് 21 നായിരുന്നു ഇത്. പടിപൂജയ്ക്ക് ശേഷം മേല്‍ശാന്തി കെട്ടില്ലാതെപടി കയറുകയായിരുന്നു. ഇത്തരം ആചാര ലംഘനം തടയാന്‍ നടപടിയെടുക്കണമെന്ന് ദേവസ്വം ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ആ കേസില്‍ നടപടികള്‍ ...

Read More »

വിവാഹ വാഗ്ദാനം നല്‍കി പോയ കാമുകന്‍ തിരിച്ചുവന്നില്ല; ഒടുവില്‍ കാണാതായ കാമുകനെ കണ്ടെത്താന്‍ യുവതി ചെയ്തത്…

വിവാഹവാഗ്ദാനം ചെയ്ത ശേഷം പോയ കാമുകനെ അന്വോഷിച്ച് മലേഷ്യന്‍ യുവതി ഇന്ത്യയില്‍. കാണാതായ കാമുകനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മലേഷ്യന്‍ യുവതി തമിഴ്നാട്ടില്‍ എത്തി. സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന എസ് മേനക (34)ആണ് വെല്ലൂര്‍ സ്വദേശിയായ ബസുവരാജിനെ (32) തേടി തമിഴ്നാട്ടിലെത്തിയത്. ഒരാഴ്ച്ചയോളം ബസുവരാജിന്റെ കുടുംബവുമായി മേനക സംസാരിച്ചെങ്കിലും ബസുവരാജിനെ കാണാന്‍ കുടുംബം അനുവദിക്കുന്നില്ലെന്ന് യുവതി പറയുന്നു. സെപ്തംബര്‍ 31നാണ് മലേഷ്യയിലെ ജോഹറില്‍നിന്നും മേനക തിരുപ്പത്തൂരിലെത്തിയത്. ബസുവരാജുമായുള്ള വിവാഹത്തെക്കുറിച്ച്‌ മാതാപിതാക്കളുമായി സംസാരിക്കാനാണ് മേനക എത്തിയത്. എന്നാല്‍ വീട്ടിലെത്തിയ മേനകയെ കുടുംബക്കാര്‍ ചേര്‍ന്ന് ഒാടിക്കുകയായിരുന്നു. ഇതുസംബന്ധിച്ച്‌ ...

Read More »

ശബരിമലയില്‍ എത്തുമെന്ന് ആവര്‍ത്തിച്ച് തൃപ്തി ദേശായി..!

സ്ത്രീകള്‍ ഭയം കൊണ്ടാണ് ശബരിമയില്‍ എത്താന്‍ മടിക്കുന്നതെന്നും മണ്ഡലകാലത്ത് താന്‍ ശബരിമലയില്‍ എത്തുമെന്നും സ്ത്രീപ്രവേശനത്തിനു വേണ്ടി രംഗത്തുള്ള ഭൂമാതാ ബ്രിഗേഡ് സ്ഥാപക തൃപ്തി ദേശായി ആവര്‍ത്തിച്ചു. ശബരിമലയില്‍ ഭക്തര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ സര്‍ക്കാരും പോലിസും പരാജയപ്പെട്ടു. യുവതികള്‍ ആവശ്യപ്പെടാതെ തന്നെ സര്‍ക്കാര്‍ സുരക്ഷയൊരുക്കണം.  മണ്ഡലകാല പൂജയ്ക്കു വേണ്ടി നട തുറന്നാല്‍ ആദ്യ നാളുകളില്‍ തന്നെ എത്തണമെന്നാണ് കണക്കാക്കുന്നത്. നട തുറക്കുന്ന അന്ന് തന്നെ വരണമെന്നാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പോലിസിനും കത്ത് നല്‍കുമെന്നും അവര്‍ പറഞ്ഞു. ലിംഗ വിവേചനത്തിനെതിരേ പോരാടുന്ന ഭൂമാത ബ്രിഗേഡ് ...

Read More »