Breaking News

News

പാകിസ്താനിലെ സാര്‍ക്ക് സമ്മേളനം ഇന്ത്യ ബഹിഷ്ക്കരിക്കും……!

ഉറി ഭീകരാക്രമണത്തിന്‍റെ  പശ്ചാത്തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുന്നതിന്‍റെ  ഭാഗമായി നവംബറില്‍ ഇസ്ലമാബാദില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനം ഇന്ത്യ ബഹിഷ്ക്കരിക്കും. ഇന്ത്യയോട് അനുഭാവം പ്രകടിപ്പിച്ച്‌ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും സമ്മേളനത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന പാകിസ്താനെ അന്താരാഷ്ട്ര രംഗത്ത് ഒറ്റപ്പെടുത്തുന്നതിനായാണ് ഈ നടപടി. നവംബര്‍ ഒമ്പതിനും 10 നുമാണ് ഇസ്ലമാബാദില്‍ സാര്‍ക്ക് സമ്മേളനം നടക്കുന്നത്. എട്ട് രാജ്യങ്ങളാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സംഘടനയായ സാര്‍ക്കിലുള്ളത്. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍, ഭൂട്ടാന്‍, നേപ്പാള്‍.മാലിദ്വീപ്, ശ്രീലങ്ക എന്നിവയാണ് അംഗ രാജ്യങ്ങള്‍. ഉറിയിലെ ഭീകരാക്രമണത്തിന് നയതന്ത്രപരമായും അല്ലാതെയും മറുപടിനല്‍കാനൊരുങ്ങുകയാണ് ഇന്ത്യ. ഇതിന്‍റെ  ഭാഗമായി ...

Read More »

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവ അധ്യാപികയെ കുത്തിക്കൊന്നു.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ഡെല്‍ഹിയില്‍, പട്ടാപ്പകല്‍ യുവ അധ്യാപികയെ അക്രമി കുത്തിക്കൊന്നു. വടക്കന്‍ ഡെല്‍ഹിയിലെ ബുരാരിയില്‍ ചൊവ്വാഴ്ച രാവിലെ ആണ് ദാരുണമായ സംഭവം നടന്നത്. ഇരുപത്തിയൊന്നുകാരിയായ കരുണ എന്ന അധ്യാപികയാണ് അക്രമിയുടെ ക്രൂരമായ അക്രമത്തില്‍ കൊല്ലപ്പെട്ടത്. കരുണയുടെ ദേഹത്ത് ഇരുപതോളം കുത്തേറ്റിരുന്നു. സുരേന്ദര്‍ (34) എന്ന അക്രമിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ വിവാഹമോചിതനാണ്. രാവിലെ സ്കൂളിലേക്ക് പോയ കരുണയെ പിന്തുടര്‍ന്നെത്തിയ സുരേന്ദര്‍ റോഡില്‍ തള്ളിയിട്ട ശേഷം കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് ആഞ്ഞാഞ്ഞ് കുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച്‌ തന്നെ കരുണ മരിച്ചു. രക്തം വാര്‍ന്ന് അവശനിലയിലായ ...

Read More »

നിങ്ങള്‍ക്ക് സ്പീഡ് ഇഷ്ടാണോ?

റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കായി എറണാകുളത്തെ ഈസ്റ്റ് ട്രാഫിക് പോലീസ് സ്റ്റേഷനില്‍ ഒരു മേശയും കസേരയും മാറ്റിയിട്ടുണ്ട്. റോഡ് നിയമം ലംഘിച്ചാല്‍ ‘ഞാന്‍ ഇനി നിയമം ലംഘിച്ച്‌ വാഹനം ഓടിക്കില്ല’ എന്ന് നൂറ് പ്രാവശ്യം എഴുതാന്‍ വേണ്ടിയാണ് മേശയും കസേരയും മാറ്റിയിട്ടിരിക്കുന്നത്. കനത്ത പിഴ ഏല്‍ക്കാതെ വന്നപ്പോഴാണ് ഇത്തരം രീതികളുമായി പോലീസ് രംഗത്ത് വന്നിരിക്കുന്നത്. ഇംപോസിഷന്‍ എഴുതിക്കലും മോര്‍ച്ചറിക്കുള്ളില്‍ ഇരുത്തിയുള്ള ക്ലാസുകളുമൊക്കെയാണ് നിയമം ലംഘിക്കുന്ന കൊച്ചിയിലെ ഫ്രീക്കന്മാരെ കാത്തിരിക്കുന്നത്. നിയമലംഘനത്തിന്‍റെ  വലുപ്പമനുസരിച്ച്‌ ഇംപോസിഷന്‍റെ  എണ്ണവും കൂടും. യുവാക്കളും ബസ് ഡ്രൈവര്‍മാരുമാണ് കൂടുതല്‍ ഈ ശിക്ഷാ വിധിക്ക് ഇരയാകുന്നത്. ...

Read More »

കാമുകി മരിച്ചതറിഞ്ഞ് കാമുകന്‍ ആത്മഹത്യചെയ്തു….!

ഒരുമിച്ചു വിഷം കഴിച്ച കമിതാക്കളില്‍ രക്ഷപ്പെട്ട കാമുകന്‍, കാമുകി മരിച്ച വിവരമറിഞ്ഞു ജീവനൊടുക്കി. ബാനം ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയും പുലിയംകുളം കോളനിയിലെ കുറ്റിയാട്ടുവീട്ടില്‍ കെ. ബാലകൃഷ്ണന്‍റെ  മകളുമായ പി.രാധിക(17), പുലിയംകുളത്തെ വില്ല്യാട്ട് വീട്ടില്‍ പരേതനായ അമ്പാടിയുടെയും തമ്പായിയുടേയും മകനും തെങ്ങുകയറ്റ തൊഴിലാളിയുമായ നന്ദകുമാര്‍(19) എന്നിവരാണ് ജീവനൊടുക്കിയത്. കഴിഞ്ഞ മൂന്നിനാണ് ഇരുവരേയും വിഷം ഉളളില്‍ച്ചെന്ന് അവശനിലയില്‍ പരപ്പയിലെ കാട്ടില്‍ കണ്ടെത്തിയത്. ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നില ഗുരുതരമായതിനെത്തുടര്‍ന്ന് രാധികയെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നന്ദുവിനെ രണ്ടുദിവസത്തിനുശേഷം ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്തിരുന്നു. രാധികയുടെ നില ...

Read More »

ഗര്‍ഭിണിയായ സ്കൂള്‍ പ്യൂണിനെ കൊലപ്പെടുത്തി; 4 വിദ്യാര്‍ഥികള്‍ പിടിയില്‍

ഗര്‍ഭിണിയായ പ്യൂണിനെ സ്കൂളില്‍വെച്ച്‌ കൊലപ്പെടുത്തിയ കേസില്‍ 4 വിദ്യാര്‍ഥികളെ പോലീസ് പിടികൂടി. മധ്യപ്രദേശിലെ സിങ്കറൗളി ജില്ലയില്‍ ഓഗസ്ത് 21നാണ് കൊലപാതകം നടന്നത്. സ്കൂളില്‍ നിന്നും മോഷണം നടത്താന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ പ്യൂണ്‍ തടയുകയും രക്ഷപ്പെടാനായി അവരെ വിദ്യാര്‍ഥികള്‍ കൊലപ്പെടുത്തുകയുമായിരുന്നു. മൂന്നു വിദ്യാര്‍ഥികള്‍ ജാര്‍ഖണ്ഡ് സ്വദേശികളാണ്. ഇവര്‍ പത്താംക്ലാസില്‍ നിന്നും പുറത്തായവരാണെന്ന് പോലീസ് പറഞ്ഞു. പിടിയിലായ മറ്റൊരു വിദ്യാര്‍ഥി ഇതേ സ്കൂളിലെ 11ാം ക്ലാസ് വിദ്യാര്‍ഥിയാണ്. മദ്യപിക്കാനായി പണം കണ്ടെത്താനായിരുന്നു മോഷണശ്രമം. ഇതിനായി സ്കൂള്‍ അവധിദിവസമായ ഓഗസ്ത് 21 തെരഞ്ഞെടുക്കുകയായിരുന്നു. അന്നേദിവസം ആരും കാണാതെ സ്കൂള്‍ കോമ്പൌണ്ടിലെത്തിയ വിദ്യാര്‍ഥികള്‍ ...

Read More »

കേരള ആര്‍ടിസി സര്‍വ്വീസുകള്‍ റദ്ദാക്കി…..!

കാവേരി പ്രശ്നത്തില്‍ സുപ്രീം കോടതിയില്‍ തുടര്‍വാദം നടക്കുന്ന ഇന്ന് കര്‍ണ്ണാടകയില്‍ സുരക്ഷ ശക്തമാക്കി. സംഘര്‍ഷം ശക്തമാകും എന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ നിര്‍ദേശം ഉള്ളതിനാല്‍ കേരള ആര്‍ടിസി സര്‍വ്വീസുകള്‍ റദ്ദാക്കി. അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ മാത്രം നാളെ സര്‍വ്വീസുകള്‍ പുനരാരംഭിക്കും. എന്നാല്‍ കര്‍ണാടക ആര്‍ടിസി സര്‍വ്വീസുകളൊന്നും റദ്ദാക്കിയിട്ടില്ല. സുപ്രീം കോടതി വിധി കര്‍ണ്ണാടകയിലെ സാമൂഹ്യ ജീവിതത്തെ പൂര്‍ണ്ണമായും സ്വാധീനിക്കും എന്ന് ഇന്‍റലിജന്‍സ് വിവരം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് മദ്യ വില്‍പ്പന പൂര്‍ണ്ണമായി നിരോധിച്ചിരിക്കുകയാണ്.  സുപ്രീം കോടതി വിധി തമിഴ്നാടിന് അനുകൂലമായാല്‍ സംഘര്‍ഷം നിയന്ത്രണാതീതം ആകും എന്ന ഭയം ...

Read More »

കൊച്ചിക്കായലില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചു.

കഴിഞ്ഞ ഞായറാഴ്ച കൊച്ചിക്കായലില്‍ ചാടി കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചു. നെട്ടൂര്‍ കോണത്തുള്ളില്‍ അഞ്ജലി(18)യുടെ മൃതദേഹം ഇന്നു രാവിലെ വില്ലിങ്ടണ്‍ ഐലന്‍ഡിലെ റോറോ ജട്ടിയിലാണു കണ്ടെത്തിയത്.

Read More »

പാക്കിസ്ഥാന് വീണ്ടും താക്കീതുമായി ഇന്ത്യ…..!

ഉറി ഭീകരാക്രമണത്തിന്‍റെ  പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് ഒരിക്കല്‍ക്കൂടി ശക്തമായ താക്കീത് നല്‍കി ഇന്ത്യ. ഭീകരവാദത്തെ പിന്തുണയ്ക്കുന്നതു പാക്കിസ്ഥാന്‍ നിര്‍ത്തണം. പാക്ക് അധീന കശ്മീരിലെ നിയമവിരുദ്ധ അധിനിവേശം അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും അക്രമങ്ങളെ പിന്തുണയ്ക്കുന്നതും പാക്കിസ്ഥാനാണ്. ഇതു നിര്‍ത്തണമെന്നും തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുതെന്നും 33-ാമത് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ ആവശ്യപ്പെട്ടു. തങ്ങളുടെ സഹനശക്തിയെ പാക്കിസ്ഥാന്‍ പരീക്ഷിക്കുകയാണ്. 1947 മുതല്‍ കശ്മീരിനുമേല്‍ അവര്‍ക്കു പ്രത്യേക താല്‍പര്യമുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉടമ്പടികള്‍ ലംഘിച്ച്‌ അന്നു മുതല്‍ ഇന്നുവരെ അതിര്‍ത്തിലംഘനമാണ് പാക്കിസ്ഥാന്‍ നടത്തിയിട്ടുള്ളത്. തെറ്റായ വസ്തുതകള്‍ നിരത്തിയും ...

Read More »

സെല്‍ഫിയെടുക്കാന്‍ പാടില്ല..!

കര്‍ണാടകയിലെ ചരിത്രനഗരമായ ഹംപിയില്‍ സെല്‍ഫിയെടുക്കുന്നതിന് നിരോധനം വരുന്നു. സെല്‍ഫി അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സഞ്ചാരികളെ നിരാശരാക്കുന്ന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചരിത്രസ്മാരകങ്ങള്‍ നിലകൊള്ളുന്ന ഹംപിയിലെ കൂറ്റന്‍ പാറക്കല്ലുകള്‍ക്ക് മുകളില്‍ നിന്നൊരു സെല്‍ഫി. വിജയനഗരസാമ്രാജ്യത്തിന്‍റെ  സൗന്ദ്യര്യം മുഴുവന്‍ തെളിയുന്ന ചിത്രം ക്യാമറയില്‍ പതിയും. പക്ഷേ ഇനിയത് വേണ്ടെന്നാണ് പുരാവസ്തു വകുപ്പിന്‍റെ  തീരുമാനം. സെല്‍ഫികള്‍ കാരണമുള്ള അപകടങ്ങളാണ് നിരോധനത്തിന് പ്രേരിപ്പിച്ചത്. സഞ്ചാരികള്‍ക്ക് ഇതു സംബന്ധിച്ച്‌ നിര്‍ദേശം നല്‍കാന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. രണ്ടു മാസം മുമ്പാണ് മൈസൂരു ചാമുണ്ടിമലയില്‍ സെല്‍ഫിയെടുക്കുന്നത് നിരോധിച്ചത്.  സെല്‍ഫികള്‍ എടുക്കുമ്ബോഴുണ്ടാകുന്ന അപകടമരണങ്ങളില്‍ ഇന്ത്യയില്‍ മുന്‍പന്തിയിലാണ് കര്‍ണാടക. ...

Read More »

തമിഴ്നാടിന് പത്ത് ദിവസം വെള്ളം നല്‍കണം.

കാവേരി നദിയില്‍ നിന്ന് തമിഴ്നാട്ടിന് പത്ത് ദിവസം വെള്ളം നല്‍കാന്‍ ഉത്തരവ്.ഈ മാസം 21 മുതല്‍ 30 വരെ ദിവസവും 3000 ക്യുസെക്സ് വെള്ളം തമിഴ്നാടിന് നല്‍കണം എന്നാണ് മേല്‍നോട്ട സമിതിയുടെ ഉത്തരവ്. ഇന്നലെ ഇരു സംസ്ഥാനങ്ങളും നടത്തിയ ചര്‍ച്ചയിലും ധാരണയിലെത്താന്‍ സാധിക്കാത്തതിനാല്‍ മേല്‍ നോട്ട സമിതി അധ്യക്ഷനും കേന്ദ്ര ജല വിഭവ സെക്രട്ടറിയുമായ ശശി ശേഖര്‍ പ്രത്യേക അധികാരം ഉപയോഗിച്ച്‌ തീരുമാനമെടുക്കുകയായിരുന്നു. ഈ മാസം 20 വരെ 12000 ക്യുസെക്സ് വെള്ളം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. അതിനു ശേഷമുള്ള ദിവസങ്ങളില്‍ ഇതിന്‍റെ  മൂന്നിലൊന്നു ...

Read More »