News

തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്.ഐ ആത്മഹത്യ ചെയ്തനിലയില്‍

തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്.ഐ.യെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഇടുക്കി കട്ടപ്പന വാഴവര സ്വദേശി അനില്‍കുമാറിനെയാണ് കട്ടപ്പനയിലെ വീട്ടുവളപ്പില്‍ വിഷം കഴിച്ച്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനിടയായ കാരണം എന്താണെന്ന് വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തൃശ്ശൂരിലെ പോലീസ് അക്കാദമിയില്‍ കാന്റീന്‍ ചുമതലയാണ് അനില്‍കുമാറിനുണ്ടായിരുന്നത്.

Read More »

ഐ.ടി.ബി.പി സൈനികന്‍ അഞ്ച് സഹപ്രവ്രര്‍ത്തകരെ വെടിവെച്ചു കൊന്നു; മരിച്ചവരില്‍ ഒരു മലയാളിയും

ചത്തീസ്ഗഡില്‍ ഐ.ടി.ബി.പി സൈനികന്‍ അഞ്ച് സഹപ്രവ്രര്‍ത്തകരെ വെടിവെച്ചു കൊന്നു. മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടിട്ടുണ്ട്. കോഴിക്കോട് സ്വദേശി ബിജീഷ് ആണ് മരിച്ചത്. ഒപ്പം തിരുവനന്തപുരം സ്വദേശിയായ എസ്. ഉല്ലാസിന് പരിക്കേറ്റിട്ടുമുണ്ട്. ചത്തീസ്ഗഡിലെ നാരായണ്‍ പൂരിലെ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡറിലാണ് സംഘര്‍ഷം ഉണ്ടായത്. രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ മാര്‍ഗം റായ്പ്പൂരിലെ ആശുപത്രിയിലെത്തിച്ചു. കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള സൈനികന്‍ മുസുദുള്‍ റഹ്മാന്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളും വെടിയേറ്റ് മരിച്ച സ്ഥിതിയിലാണ്. ഇയാള്‍ സ്വയം വെടിയുതിര്‍ത്താണോ മറ്റുള്ളവരുടെ വെടിയേറ്റതാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ ...

Read More »

മാവേലിക്കര ഇരട്ട കൊലപാതകം; പ്രതി സുധീഷിന് വധശിക്ഷ

മാവേലിക്കര ഇരട്ട കൊലപാതകക്കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചു. മാവേലിക്കര പല്ലാരിമംഗലം ദേവു ഭവനത്തില്‍ ബിജു (42), ഭാര്യ ശശികല (35) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ആണ് അയല്‍വാസിയായ പൊണ്ണശ്ശേരി കിഴക്കതില്‍ തിരുവമ്ബാടി വീട്ടില്‍ സുധീഷിന് (39) ശിക്ഷ വിധിച്ചത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എ. ബദറുദ്ദീന്‍ ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പ്രോസിക്യൂട്ടര്‍ സി. വിധു കോടതിയില്‍ ഹാജരായി. 2018 ഏപ്രില്‍ 23നായിരുന്നു സംഭവം. ശശികലയോട് സുധീഷ് പല തവണ അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചു. ഇയാളുടെ ശല്യം സഹിക്കാന്‍ വയ്യാതെ വന്നപ്പോള്‍ ...

Read More »

അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി റിമാന്‍ഡില്‍

എല്‍ കെ ജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതി റിമാന്‍ഡില്‍. മാട്ടൂലിലെ പടിഞ്ഞാറേ മുക്കുവച്ചേരി മഹമൂദി (45) നെയാണ് പയ്യന്നൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. പഴയങ്ങാടി എസ് ഐയും സംഘവുമാണ് പ്രതിയെ മാട്ടൂലില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പഴയങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എല്‍ കെ ജിയില്‍ പഠിക്കുന്ന അഞ്ചു വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ ആണ് കോടതി റിമാന്‍ഡ് ചെയ്തത്.

Read More »

പുതിയ ഓപ്ഷനുമായി വാട്‌സ് ആപ്പ്

വാട്സ് ആപ്പ് ആന്‍ഡ്രോയിഡ് ആപ്പില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. ഇപ്പോള്‍ ഡാര്‍ക്ക് മോഡ് ആക്റ്റിവേറ്റ് ചെയ്യുന്നതിനായി വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് വേണ്ടി പുതിയ ഓപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. തീംസ് എന്ന പേരില്‍ ഒരു പുതിയ സെക്ഷന്‍ വാട്സാപ്പ് സെറ്റിങ്സില്‍ ആരംഭിക്കാനാണ് പോവുന്നത്. അതില്‍ ലൈറ്റ് തീം, ഡാര്‍ക്ക് തീം, ബാറ്ററി സേവര്‍ തീം എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളുണ്ടാവും. ബാറ്ററി സേവര്‍ തീം ഫോണിന്‍റെ ബാറ്ററി സെറ്റിങ്സുമായി ബന്ധപ്പെട്ടുള്ളതാണ്. ഫോണിന്‍റെ ബാറ്ററി ചാര്‍ജ് കുറയുമ്ബോള്‍ ആപ്പിലെ ഡാര്‍ക്ക് ...

Read More »

ശബരിമല; സന്നിധാനത്ത് മൊബൈല്‍ ഫോണുകള്‍ക്ക് നിയന്ത്രണം

ശബരിമല സന്നിധാനത്ത് മൊബൈല്‍ ഫോണുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പതിനെട്ടാംപടിക്ക് മുകളില്‍ സന്നിധാനത്ത് മൊബൈല്‍ഫോണ്‍ അനുവദിക്കാനാകില്ലെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി. ശബരിമല സോപാനത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി.  മൊബൈല്‍ ഉപയോഗം ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന ശിക്ഷാനടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു അറിയിച്ചു.

Read More »

വടക്കന്‍ പറവൂരില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍

എറണാകുളം വടക്കന്‍ പറവൂരില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍. റംഷാദ്, അഹമ്മദ്, സാലി എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികൾക്കായി തെരച്ചിൽ തുടരുകയായിരുന്നു. അങ്കമാലിയില്‍ വെച്ച് പ്രതികള്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. റെന്റ് എ കാറിനെ ചൊല്ലിയുള്ള വാക്കേറ്റത്തിന് ഒടുവിലാണ് വെടിമറ കാഞ്ഞിരപ്പറമ്പിൽ ബദറുദ്ദീന്റെ മകൻ മുബാറകിനെ കുത്തിക്കൊലപ്പെടുത്തുന്നത്. മാവിൻചുവട് മസ്ജിദിന് കിഴക്ക് വശമുള്ള ഒഴിഞ്ഞ പറമ്പിലായിരുന്നു കൊലപാതകം നടന്നത്. കുത്തേൽക്കുന്നത് തടയുന്നതിനിടെ വെടിമറ തോപ്പിൽ വീട്ടിൽ നാദിർഷ(24) എന്നയാൾക്ക് പരുക്കേറ്റിരുന്നു.

Read More »

ജമ്മു കശ്മീരില്‍ മഞ്ഞിടിഞ്ഞ് വീണ് മൂന്ന് സൈനികരെ കാണാതായി

ജമ്മു കശ്മീരില്‍ സൈനിക പോസ്റ്റിലേക്ക് മഞ്ഞിടിഞ്ഞ് വീണ് മൂന്ന് സൈനികരെ കാണാതായി. കുപ്‌വാര ജില്ലയിലെ തങ്ധര്‍ സെക്ടറിലാണ് സംഭവം. അപകടത്തില്‍പ്പെട്ട മൂന്ന് സൈനികര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. മഞ്ഞിനുള്ളില്‍ അകപ്പെട്ട മറ്റ് സൈനികരെ സുരക്ഷാ സേന രക്ഷപ്പെടുത്തിയതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. അപകടത്തില്‍ കൂടുതല്‍ സൈനികര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ സ്ഥലത്ത് പരിശോധന തുടരുകയാണ്. സിയാച്ചിനില്‍ കഴിഞ്ഞ മാസം 18ന് ഉണ്ടായ മഞ്ഞിടിച്ചിലില്‍ നാല് സൈനികര്‍ ഉള്‍പ്പെടെ ആറ് പേരാണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച സിയാച്ചിനിലും സമാനമായ രീതിയിലുണ്ടായ മഞ്ഞിടിച്ചിലില്‍ രണ്ട് സൈനികര്‍ മരിച്ചിരുന്നു. സമുദ്ര ...

Read More »

ഐഎൻഎക്സ് മീഡിയ കേസ്; പി ചിദംബരത്തിന് ഉപാധികളോടെ ജാമ്യം

ഐഎൻഎക്സ് മീഡിയ എൻഫോഴ്സ്മെന്‍റ് കേസിൽ പി ചിദംബരത്തിന് ഉപാധികളോടെ ജാമ്യം. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അന്വേഷണത്തോട് സഹകരിക്കണം, രണ്ട് ലക്ഷം രൂപ കെട്ടിവെക്കണം, രാജ്യംവിട്ട് പോകരുത്, പാസ്പോർട്ട് വിചാരണ കോടതിയിൽ നൽകണം, മാദ്ധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ നല്‍കരുത്, കേസുമായി ബന്ധപ്പെട്ട പൊതു പ്രസ്താവന നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ ഉപാധികളോടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. 106 ദിവസം അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലും ജയിലിലും കഴിഞ്ഞ ശേഷമാണ് ചിദംബരത്തിന് ജാമ്യം കിട്ടുന്നത്. ഒക്ടോബര്‍ 16നാണ് ചിദംബരത്തെ ഇഡി അറസ്റ്റ് ചെയ്തത്. ...

Read More »

നടി ഭാവനയ്ക്ക് എതിരായ വധഭീഷണി; രഹസ്യമൊഴി നല്‍കി

സോഷ്യല്‍ മീഡിയയില്‍ അജ്ഞാതന്‍ വധഭീഷണി മുഴക്കിയ സംഭവത്തില്‍ നടി ഭാവന രഹസ്യമൊഴി നല്‍കി. ചാവക്കാട് കോടതിയിലാണ് നടി മൊഴി നല്‍കിയത്. ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് കോടതിയില്‍ എത്തിയ താരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ.ബി വീണയ്ക്ക് മുമ്പാകെയാണ് രഹസ്യമൊഴി നല്‍കിയത്. നടിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് അശ്ലീല കമന്റ് നടത്തുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. ഇത് സംബന്ധിച്ച് പൊലീസിന് നല്‍കിയ പരാതിയില്‍ ആണ് കഴിഞ്ഞ ജൂലൈ ഒന്നിനു തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തത്.തുടര്‍ന്ന് തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്‍റെ നിര്‍ദേശപ്രകാരമാണ് ഭാവന രഹസ്യമൊഴി ...

Read More »