Breaking News

News

അതിർത്തിയിൽ സംഘര്‍ഷം…

വെടിനിർത്തൽ കരാർ ലംഘിച്ച് ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിൽ പാക്കിസ്ഥാൻ ആക്രമണം.പൂഞ്ച് സെക്ടറിലെ ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ പ്രകോപനമൊന്നുമില്ലാതെ പാക്കിസ്ഥാൻ വെടിയുതിർക്കുകയായിരുന്നുവെന്ന് സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ശക്തമായ വെടിവയ്പുണ്ടായി.ഇന്നു ഉച്ച കഴിഞ്ഞായിരുന്നു ആക്രമണം. ഇന്ത്യൻ സേനയും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ആക്രമണത്തിൽ രണ്ടു സ്ത്രീകൾക്ക് പരുക്കേറ്റു. കഴിഞ്ഞ 12 മണിക്കൂറിനുള്ളിലെ രണ്ടാമത്തെ വെടിനിർത്തൽ കരാർ ലംഘനമാണിത്.    

Read More »

മോദിക്ക് തരൂരിന്‍റെ പ്രശംസ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനത്തെ പ്രശംസിച്കുകൊണ്ട്   കോൺഗ്രസ് നേതാവ് ശശി തരൂർ .കഴിഞ്ഞ ഒരു വർഷത്തിനിടെ 24ലധികം വിദേശ രാജ്യങ്ങൾ സന്ദർശിച്ച മോദി ഓരോ രാജ്യത്തു നിന്നു തിരിച്ചു വരുമ്പോഴും അവിടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതു രാജ്യത്തിന്റെ നയതന്ത്ര മേഖലയ്ക്കു സഹായകമാണെന്നും തരൂർ പറഞ്ഞു.പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കാന്‍ ആരോപണവിധേയരായ മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും ലക്ഷ്യം വെക്കുമ്പോള്‍തന്നെ തങ്ങളുടെ ആക്രമണം പ്രധാനമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്രീകരിച്ചായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രകടിപ്പിക്കുകയും ചെയ്യ്തിരിക്കെയാണ്   ശശി തരൂരിന്റെ പ്രശംസ. ആരോപണങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പാര്‍ലമെന്‍ില്‍ വക്തമായി ...

Read More »

ആത്മാഭിമാനത്തില്‍ ഇന്ത്യക്കാര്‍ നാലാമത്.

ഇന്ത്യയെക്കുറിച്ചുള്ള രാജ്യാന്തര സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാത്രമല്ല, ഇന്ത്യക്കാരുടെതന്നെ ചിന്തയിലും കാര്യമായ വ്യത്യാസം വന്നിട്ടുണ്ടെന്നാണ്  സല്പ്പെരിനെ പറ്റിയുള്ള രാജ്യാന്തര റിപ്പോർട്ട് നൽകുന്ന സൂചന. അതായത്, സ്വന്തം രാജ്യത്തെക്കുറിച്ച് അഭിമാനിക്കുന്ന പൗരൻമാരുടെ എണ്ണത്തിൽ നാലാമതാണ് ഇന്ത്യ. ഓസ്ട്രേലിയ, കാന‍ഡ, റഷ്യ എന്നീ രാജ്യങ്ങൾക്ക് മാത്രം പിന്നിൽ.ഒപ്പം രാജ്യാന്തര തലത്തിൽ സൽപ്പേരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ശ്രദ്ധേയ മുന്നേറ്റം കാഴ്ചവച്ച് ഇന്ത്യ. കാനഡ ഒന്നാമത് നിൽക്കുന്ന 55 രാജ്യങ്ങളുടെ പട്ടികയിൽ 33-ാം സ്ഥാനത്താണ് ഇന്ത്യ. 55 രാജ്യങ്ങളെയാണ് ഇത്തരത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയും പട്ടികയിലെ ഏറ്റവും താഴെയുള്ള ...

Read More »

ആറന്മുള വീണ്ടും വാര്‍ത്തയില്‍…

ആറന്മുളയിൽ വിമാനത്താവളം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതിക ആഘാത പഠനത്തിന് കെജിഎസ് ഗ്രൂപ്പിന്  വീണ്ടും അനുമതി ലഭിച്ചു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ വിദഗ്ധ സമിതിയാണ് അനുമതി നൽകിയത്. ഏറെ വിവാദം സൃഷ്ടിച്ച ആറന്‍മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതി കെജിഎസ് ഗ്രൂപ്പിന് നേരത്തെയും അനുമതി നല്‍കിയിരുന്നു.    

Read More »

ദേശീയപാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞ് തീപിടിച്ചു; ഒരു മരണം

ദേശീയപാതയിൽ ചങ്കുവെട്ടിക്കടുത്ത് എടരിക്കോട് ഗ്യാസ് ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തിൽഒരു മരണം.ടാങ്കർ ഡ്രൈവറാണ് മരിച്ചത്.ഗ്യാസ് ടാങ്കർ കാലിയായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പുലർച്ചെ നാലു മണിയോടെയായിരുന്നു സംഭവം. റോഡിൽ നിന്ന് അൻപത് അടിയോളം താഴെ വയലിനോടു ചേർന്ന തോട്ടിലേക്കാണു ടാങ്കർ മറിഞ്ഞത്. ടാങ്കറിന്റെ കാബിനിൽ ഉണ്ടായിരുന്ന മറ്റൊരാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐഒസിയുടെ ചേളാരി പ്ലാന്റിലേക്കു പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപെട്ടത്. അപകട വിവരമറിഞ്ഞ് എത്തിയ നാട്ടുകാർ മറിഞ്ഞത് ഗ്യാസ് ടാങ്കറാണെന്നും തീപിടിത്തമുണ്ടായിരിക്കുന്നുവെന്നും കണ്ടതോടെ ഒാടി രക്ഷപ്പെടുകയായിരുന്നു. തിരൂരിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത്. ഗ്യാസ് ടാങ്കർ ...

Read More »

10 രൂപയ്ക്ക് ഊണ്

തമിഴ്നാട്ടിലെ അമ്മ കാന്റീൻ മാതൃകയിൽ രാജ്യ തലസ്ഥാനത്ത് ആംആദ്മി കാന്റീനുകൾ തുടങ്ങാൻ ഡൽഹി സർക്കാർ തീരുമാനം.ജനങ്ങൾക്ക് 10 രൂപയ്ക്ക് ഇവിടെ നിന്നുംഊണ് കഴിക്കാം കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭ്യമാക്കുക എന്നതാണ് ഉദ്ദേശ്യം. വ്യവസായ പ്രദേശങ്ങളിലും ആശുപത്രികളിലും വാണിജ്യ കേന്ദ്രങ്ങളിലുമാകും ആദ്യം കാന്റീൻ തുടങ്ങുക. തമിഴ്നാട്ടിലെ എല്ലാ നഗരങ്ങളിലും ജയലളിത തുടക്കമിട്ട അമ്മ കാന്റീൻ വൻ വിജയമായിരുന്നു. മൂന്നു നേരം (രാവിലെ, ഉച്ചയ്ക്ക്, രാത്രി) തുച്ഛമായ നിരക്കിൽ ഇവിടെ നിന്നും ഭക്ഷണം കഴിക്കാം എന്നതായിരുന്നു ഇവയുടെ പ്രത്യേകത. ഇഡ്ഡലിക്ക് ഒരു രൂപയും ഊണിന് അഞ്ചു രൂപയുമാണ് ഇവിടെ ...

Read More »

ഐഎസ് കേരളവും ലക്ഷ്യമിടുന്നു.

ക്രൂരമായ കൂട്ടക്കൊല നടത്തി ലോകത്തെ ഞെട്ടിക്കുന്ന എെഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഭീകരരുടെ ലക്ഷ്യങ്ങളിൽ കേരളം ഉൾപ്പെടെ 12 ഇന്ത്യൻ സംസ്ഥാനങ്ങളും പെട്ടിട്ടുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്.സുരക്ഷാതന്ത്രങ്ങളൊരുക്കാൻ കേന്ദ്ര ആഭ്യന്തരവകുപ്പ് അടിയന്തര യോഗം വിളിച്ചു. ഈ 12 സംസ്ഥാനങ്ങളിലെയും ഡിജിപിമാരും ആഭ്യന്തര സെക്രട്ടറിമാരും ഇന്റലിജൻസ് മേധാവികളും 18ന് ന്യൂഡൽഹിയിൽ യോഗത്തിനെത്താൻ കേന്ദ്ര ആഭ്യന്തരസെക്രട്ടറി എൽ.സി. ഗോയൽ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.കേരളത്തിൽ നിന്ന് ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോ ഡിജിപി ടി.പി.സെൻകുമാർ, ഇന്റലിജൻസ് മേധാവി ,എ.ഹേമചന്ദ്രൻ എന്നിവരോട് യോഗത്തിൽ പങ്കെടുക്കാൻ സംസ്ഥാനസർക്കാരും നിർദേശിച്ചിട്ടുണ്ട്. ഇറാഖിലും സിറിയയിലുമായിരുന്നു ഐഎസിന്റെ സാന്നിധ്യമെങ്കിൽ ...

Read More »

കോന്നി സംഭവത്തിന്റെ ചുരുളഴിയും

കോന്നി സംഭവത്തില്‍ ട്രെയിന്‍ തട്ടി ഗുരുതരമായി പരുക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്ന ആര്യയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കുട്ടിയുടെ തലച്ചോറില്‍ ഉള്‍പ്പെടെയുണ്ടായിരുന്ന ആന്തരിക രക്‌തസ്രാവം നിയന്ത്രിക്കാനായിട്ടുണ്ട്‌. രക്‌തസമ്മര്‍ദ്ദവും സാധാരണ നിലയിലായി. വെന്റിലേറ്റില്‍ നിന്ന്‌ ഉടന്‍ മാറ്റാന്‍ കഴിഞ്ഞേക്കും. ആരോഗ്യനിലയില്‍ പുരോഗതി കണ്ടതോടെ ബാംഗ്ലൂരിലേക്ക്‌ പോകാനിരുന്ന അന്വേഷണ സംഘം യാത്ര മാറ്റിവച്ചു. ആര്യയുടെ മൊഴിയെടുത്തിട്ടാവും ഇനി യാത്ര. രണ്ട്‌ ദിവസത്തിനകം മൊഴിയെടുക്കാന്‍ സാധിക്കുമെന്നാണ്‌ അന്വേഷണ സംഘംവിലയിരുത്തുന്നത്‌.ആര്യയുടെ മൊഴിയെടുക്കുകയും മരിച്ച പെണ്‍കുട്ടികളുടെ പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിക്കുകയും ചെയ്യുന്നതോടെ കേസിലെ ദുരൂഹതകള്‍ നീങ്ങുമെന്നാണ്‌ കരുതുന്നത്‌. അതേസമയം, ഫോറന്‍സിക്‌ സര്‍ജന്‍ അവധിയിലായതു ...

Read More »

മാഫിയ തലവന്‍ ജയിൽ ചാടുന്ന ദൃശ്യങ്ങൾ പുറത്ത്

ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ ലഹരിമരുന്ന് രാജാവ് ജൊവാക്വിം എല്‍ ചാപോ ഗുസ്മാന്‍ തടവു ചാടിയതിന്‍റെ ദൃശ്യങ്ങള്‍  മെക്സിക്കന്‍ സര്‍ക്കാര്‍ പുറത്തുവിട്ടു.ഗുസ്മാന് രക്ഷപ്പെടാനായി ഒന്നര കിലോമീറ്റര്‍ നീളമുള്ള, എയര്‍കണ്ടീഷന്‍ ചെയ്ത തുരങ്കമാണ് കൂട്ടാളികള്‍ നിര്‍മിച്ചത്. ഗുസ്മാന്‍ ജയിലറയില്‍ നടക്കുന്നതും ഷവറിനോടു ചേര്‍ന്ന മറ പരിശോധിക്കുന്നതും തുരങ്കം വഴി അപ്രത്യക്ഷനാവുന്നതും കാണാം.  ജയിലില്‍ സിസിടിവിയുടെ കണ്ണെത്താത്ത രണ്ടിടങ്ങളില്‍ ഒന്നായിരുന്നു ഈ മറയുടെ മറുഭാഗം. തുരങ്കം അവസാനിക്കുന്നത് ഒന്നര കിലോമീറ്റര്‍ അകലെ ആള്‍ത്താമസമില്ലാത്ത കെട്ടിടത്തിലാണ്. . ജയിലിനോടു ചേര്‍ന്നു നടന്ന ജലപാത വിപുലീകരണ നിര്‍മാണ പദ്ധതിയുടെ മറവിലാണ് ...

Read More »

ഇനി പ്രവാസികൾക്ക് ഒാൺലൈന്‍ വോട്ട്

വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് ഒാൺലൈൻ വഴി വോട്ടു ചെയ്യാമെന്ന് മന്ത്രിസഭായോഗ തീരുമാനം. ഇക്കാര്യം സംസ്ഥാന സർക്കാർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ശുപാർശ ചെയ്യും. വോട്ടവകാശം ലഭ്യമാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ ധാരണയായിരുന്നു.പ്രോക്സി വോട്ട് ‌രീതി വേണ്ടെന്നും ഇ–വോട്ടിങ് നടപ്പാക്കണമെന്നുമാണ് ഭരണ കക്ഷി നേതാക്കൾ ആവശ്യപ്പെട്ടത്. പ്രവാസികൾക്കു വോട്ടവകാശം സുപ്രിംകോടതിയും കേന്ദ്രസർക്കാരും അംഗീകരിച്ചിട്ടുണ്ടെങ്കിലും ഏതുരീതിയിൽ വോട്ടവകാശം നൽകണമെന്നതിനെക്കുറിച്ച് അന്തിമ തീരുമാനമായിട്ടില്ല.

Read More »