Breaking News

News

കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി യുവതിയുടെ പരാതി.

കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് യുവതിക്ക് പീഡനം. ഭര്‍ത്താവിനും മാതാവിനുമെതിരെ കേസെടുത്തു. പട്ടാക്കാലിലെ അസിനാറിന്‍റെ മകള്‍ അസ്മ (19)യുടെ പരാതിയില്‍ ഇട്ടമ്മലിലെ ഓട്ടോഡ്രൈവര്‍ ഷരീഫ്, മാതാവ് മറിയുമ്മ എന്നിവരുടെ പേരിലാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. 2018 ജുലൈ 15നാണ് അസ്മയും ഷെരീഫും മതാചാര പ്രകാരം വിവാഹിതരായത്. വിവാഹ സമയത്ത് 15 പവന്‍ സ്വര്‍ണം സ്ത്രീധനമായി നല്‍കിയിരുന്നു. ഇപ്പോള്‍ കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഷെരീഫും ഉമ്മയും ചേര്‍ന്ന് പീഡിപ്പിക്കുന്നതായി അസ്മയുടെ പരാതിയില്‍ പറയുന്നു.

Read More »

വോട്ട് ചെയ്തവരുടെ വിരല്‍ മുറിക്കുമെന്ന് മാവോയിസ്റ്റ് ഭീഷണി..!!

വോട്ട് ചെയ്തവരുടെ വിരല്‍ മുറിക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് വിരലിലെ മഷി നീക്കം ചെയ്യാനൊരുങ്ങുകയാണ് ദണ്ഡേവാഡ ജില്ലാ നിവാസികള്‍. ജീവനുഭീഷണിയുണ്ടായിരുന്നിട്ടും അതു വകവെക്കാതെ വലിയൊരു ശതമാനം ജനങ്ങള്‍ ഇത്തവണ വോട്ടുചെയ്യാനെത്തിയിരുന്നു. ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ഭീതിയുടെ നിഴലിലാണ് ജനങ്ങള്‍. മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് ഇന്ദ്രാവതി നദിക്കരികില്‍ സ്ഥാപിച്ചിരുന്ന ഏഴ് വോട്ടിഗ് ബൂത്തുകള്‍ മാറ്റി സ്ഥാപിക്കുകയുണ്ടായി. ഇതുമൂലം വോട്ടുചെയ്യാനെത്തിയവര്‍ക്ക് കുടുതല്‍ ദൂരം സഞ്ചരിക്കേണ്ടതായി വന്നു. ഡ്രോണുകള്‍ ഉള്‍പ്പെടെ വന്‍ സുരക്ഷാസന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. നവംബര്‍ 12 നാണ് ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായത്. ശേഷിക്കുന്ന 72 നിയോജകമണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നവംബര്‍ 20ന് ...

Read More »

ഡി.വൈ.എസ്.പി ഹരികുമാറിന്‍റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.

നെയ്യാറ്റിന്‍കര സനല്‍കുമാര്‍ വധക്കേസിലെ പ്രതിയായ ഡി.വൈ.എസ്.പി ഹരികുമാറിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ജ്യേഷ്ഠനെ അഭിസംബോധന ചെയ്താണ് ഒരു വരിയുള്ള കുറിപ്പ് ഹരികുമാര്‍ എഴുതിയിരിക്കുന്നത്. ‘എന്‍റെ മകനെ നോക്കണം, സോറി, സോറി’- എന്നാണ് ആത്മഹത്യാകുറിപ്പിലെ വാചകങ്ങള്‍. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് ഹരികുമാറിനെ കല്ലമ്പലത്തെ വീടിനു പുറകിലെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വളര്‍ത്തുനായയ്ക്ക് ഭക്ഷണം നല്‍കാനെത്തിയ ഭാര്യയുടെ അമ്മയാണു ഹരികുമാര്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്. ഹരികുമാറിന്‍റെ കല്ലമ്പലത്തെ വീട് കുറച്ചു നാളുകളായി അടഞ്ഞുകിടക്കുകയായിരുന്നു. ഔദ്യോഗിക ആവശ്യത്തിനായി നെയ്യാറ്റിന്‍കരയിലായിരുന്നു ഇദ്ദേഹം താമസം. ഹരികുമാര്‍ ഒളിവില്‍പോയശേഷം ഭാര്യയും മകനും ...

Read More »

തൃപ്തി ദേശായിയുടെ കത്ത് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്..!!

വൃശ്ചികം ഒന്നിന് ശബരിമലയില്‍ വരുമെന്ന് കാണിച്ച് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി നല്‍കിയ കത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. പൊലീസിന് കത്ത് നല്‍കിയിട്ടുണ്ടോ എന്ന് അറിയില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. നേരത്തെ കേരളത്തിലെത്തുന്ന തനിക്കും സംഘത്തിനും മതിയായ സുരക്ഷ ഒരുക്കണമെന്നും ശനിയാഴ്ച ക്ഷേത്രദര്‍ശനം സാധ്യമാക്കണമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തയച്ചെന്ന് തൃപ്തി ദേശായി വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ യുവതീപ്രവേശം സംബന്ധിച്ച വിധിയെ സ്വാഗതം ചെയ്ത തൃപ്തി താന്‍ ക്ഷേത്രസന്ദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ എന്നാണ് എത്തുക എന്ന് പറഞ്ഞിരുന്നില്ല. സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ...

Read More »

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദ്ദേശം..!!

മധ്യപടിഞ്ഞാറ് , മധ്യ കിഴക്ക്, തെക്ക് ബംഗാള്‍ ഉള്‍ക്കടലിലായി രൂപപ്പെട്ട ‘ഗജ’ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തിലും ശക്തമോ അതിശക്തമോ ആയ മഴയ്ക്ക്് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നവംബര്‍ 15 മുതല്‍ കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ശക്തമോ (7-11 cm), അതിശക്തമോ (12-20 cm ) ആയ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നവംബര്‍ 15ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടും, നവംബര്‍ 16ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടും ...

Read More »

ഇന്ത്യയില്‍ രാക്ഷസന് നിറകൈയ്യടി; എന്നാല്‍ നായകന്‍റെ യഥാര്‍ത്ഥ ജീവിത്തില്‍ സംഭവിച്ചത്….

തമിഴ് സിനിമയില്‍ പുതു ചരിത്രം കുറിച്ചിരിക്കുകയാണ് രാംകുമാര്‍ സംവിധാനം ചെയ്ത രാക്ഷസന്‍. ഇന്ത്യയില്‍ തന്നെ ഇത്തരത്തില്‍ ഗംഭീരമായി ഒരു സൈക്കോ കില്ലറുടെ കഥ പറഞ്ഞ ചിത്രം ഇല്ലെന്ന് തന്നെ പറയാം. നായകനായി എത്തിയ തമിഴ് സിനിമയില്‍ ആഘോഷിക്കപ്പെടാത്ത താരം വിഷ്ണു വിശാല്‍ തന്റെ റോള്‍ അവിസ്മരണീയമാക്കി. അഭിനന്ദനങ്ങളുമായി നിരവധി പേരെത്തി. എന്നാല്‍ ആഹ്ലാദങ്ങള്‍ക്കിടയിലും ദുഖിപ്പിക്കുന്ന വാര്‍ത്തയാണ് വിഷ്ണുവിന് പ്രേക്ഷകരുമായി പങ്കുവെക്കാനുളളത്. വിഷ്ണു വിശാല്‍ വിവാഹമോചിതനായി. സമൂഹമാധ്യമങ്ങളിലൂടെ വിഷ്ണു വിശാല്‍ തന്റെ വിവാഹ മോചന വാര്‍ത്ത ആരാധകരെ അറിയിച്ചു. ഞാനും രജിനിയും ഒരു വര്‍ഷമായി വേര്‍പിരിഞ്ഞു ...

Read More »

ഭർത്താവിനെ ഭാര്യ വെട്ടിക്കൊന്നു

പാലക്കാട് മുണ്ടൂരിൽ ഭർത്താവിനെ ഭാര്യ വെട്ടിക്കൊന്നു. മുണ്ടൂർ വാലിപ്പറമ്പിൽ പഴണിയാണ്ടിയാണ് (60) മരിച്ചത്. ഭാര്യ സരസ്വതിയെ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. കിടന്നുറങ്ങുക‍യായിരുന്ന ഗ്യഹനാഥനെ ഭാര്യ സരസ്വതി കൊടുവാൾകൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രകോപനത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.

Read More »

ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച യുവാവ് നിലതെറ്റി വീണത് ട്രെയിനിന്‍റെ അടിയിലേക്ക്.

ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച യുവാവ് നിലതെറ്റി വീണത് ട്രെയിനിന്റെ അടിയിലേക്ക്. മരണത്തില്‍ നിന്നും യുവാവിനെ കൈപിടിച്ച് തിരികെ ജീവിതത്തിലേക്ക് കയറ്റിയത് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ പോലീസുകാരന്‍. ഇന്ന് സോഷ്യല്‍മീഡിയ ആ പോലീസുകാരന് സല്യൂട്ടടിക്കുകയാണ്. തമിഴ്നാട്ടിലെ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ചയാണ് ഈ സംഭവം നടന്നത്. യാത്രക്കാരന് ഒരു പോറല്‍പോലും ഏറ്റില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കയാണ് വീഡിയോ.

Read More »

തൃപ്തി ദേശായി ശബരിമല സന്ദര്‍ശിക്കാന്‍ ശനിയാഴ്ച എത്തും; സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്..!!

ശബരിമല സന്ദര്‍ശിക്കാന്‍ തൃപ്തി ദേശായി ശനിയാഴ്ച എത്തും. മലയില്‍ കയറുന്നതിന് വേണ്ട സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ആറ് യുവതികള്‍ ഒപ്പമുണ്ടാകും എന്നും അറിയിച്ചിട്ടുണ്ട്. യുവതീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചാലും തന്റെ തീരുമാനത്തില്‍ നിന്ന്‌ പിന്നോട്ടില്ലെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ യുവതീപ്രവേശം ആകാമെന്ന കോടതി വിധി സ്വാഗതം ചെയ്ത തൃപ്തി ശബരിമലയില്‍ സന്ദര്‍ശനം നടത്തുമെന്നു നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സന്ദര്‍ശനത്തിന്റെ തിയതി പ്രഖ്യാപിച്ചിരുന്നില്ല. സ്ത്രീപ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രയംബകേശ്വര്‍ ...

Read More »

സായി അക്കാദമിയില്‍ കായികതാരം ആത്മഹത്യ ചെയ്ത നിലയില്‍..!!

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അക്കാദമിയില്‍ കായികതാരം തൂങ്ങിമരിച്ച നിലയില്‍. സ്പ്രിന്റര്‍ പര്‍വീന്ദര്‍ ചൗധരി(18)യെയാണ് അക്കാദമിയിലെ ഹോസ്റ്റല്‍ മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മസ്തിഷകമരണം സംഭവിച്ചിരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി സായ് ഡയറക്ടര്‍ ജനറല്‍ നീലം കപുര്‍ അറിയിച്ചു. സായ് സെക്രട്ടറി സ്വര്‍ണ സിങ് ചബ്രയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.  ഉത്തര്‍പ്രദേശിലെ അലിഗഡ് സ്വദേശിയായ പര്‍വീന്ദര്‍ ചൗധരി, കഴിഞ്ഞ ദിവസം പിതാവിനോട് പണവുമായി ബന്ധപ്പെട്ട കാര്യത്തിന് തര്‍ക്കിച്ചിരുന്നു. ...

Read More »