News

പെട്രോളിന് 2 രൂപയും, ഡീസലിന് 50 പൈസയും കുറച്ചു

പെട്രോള്‍ ലിറ്ററിന് രണ്ട് രൂപയും, ഡീസല്‍ ലിറ്ററിന് അന്‍പത് പൈസയും കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പുതുക്കിയ വില അര്‍ദ്ധരാത്രിയോടെ പ്രാബല്യത്തില്‍ വരും. രണ്ടാഴ്‌ചയായി ആഗോള വിപണിയില്‍ എണ്ണ വില കുറവാണുണ്ടായിരുന്നത്‌. ഇതേതുടര്‍ന്നാണ്‌ വില കുറച്ചത്‌. പുതിയ നിരക്ക് പ്രകാരം ഡല്‍ഹിയില്‍ പെട്രോളിന് 61.20 രൂപയും ഡീസലിന് 44.45 രൂപയുമാണ് വില.

Read More »

ഇനി ജയിലില്‍ നിന്നും അടിപൊളി വസ്ത്രങ്ങളും…

 ചപ്പാത്തിക്ക് പിന്നാലെ ജയിലില്‍ നിന്നും അടിപൊളി വസ്ത്രങ്ങളുമെത്തുന്നു.ഇനി മുതല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍  സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായുള്ള പുതുമയാര്‍ന്ന വസ്ത്രങ്ങളും നിര്‍മിക്കുന്നു.തിരുവനന്തപുരത്തെ വിവിധ ജയിലുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 25 തടവുകാരാണ് വസ്ത്രങ്ങള്‍ തയ്യാറാക്കുന്നത്. ആദ്യം ഘട്ടം പുരുഷന്മാര്‍ക്കും , പിന്നാലെ സ്ത്രീകള്‍ക്കും പരിശീലനം നല്‍കും . ബംഗാളില്‍ നിന്നുള്ള ഡിസൈനര്‍ മൊല്ല നസറുദ്ദീന്‍ടെ നേത്രത്വത്തിലാണ് പരിശീലനം.ബാലരാമപുരം കോട്ടന്‍, കൈത്തറി, സിന്തറ്റിക് നൂലുകളാണ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുക റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, കുര്‍ത്തകള്‍, ചുരിദാറുകള്‍, സാരികള്‍ തുടങ്ങിയ ഫാഷന്‍ വസ്ത്രങ്ങള്‍ ഇനിമുതല്‍  ജയിലില്‍  റെഡി. അത്യാധുനിക തുന്നല്‍ മെഷീനുകളമുണ്ട്. കേരളത്തിനകത്തും പുറത്തും വില്പനയുണ്ടാകും.

Read More »

ജാതി തിരിച്ചുള്ള സെന്‍സസ് പുറത്തു വിട്ടു.

2011 ലെ സെൻസസ് അനുസരിച്ച് രാജ്യത്തെ മതാടിസ്ഥാനത്തിലുള്ള കണക്കുകൾ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തി.മതത്തിന്റെ അടിസ്‌ഥാനത്തിലുള്ള രാജ്യത്തെ സെന്‍സസ്‌ വിവരങ്ങള്‍ പുറത്ത്‌. കണക്കു പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 121.09 കോടിയാണ്‌. ഇതില്‍ 97 കോടി ഹിന്ദുക്കള്‍, 17 കോടി മുസ്ലിങ്ങള്‍, 2.78 കോടി ക്രിസ്‌ത്യാനികള്‍ എന്നിങ്ങനെയാണ്‌. ശതമാനത്തിന്റെ അടിസ്‌ഥാനത്തില്‍ ഹിന്ദുക്കള്‍ 79.8 %, മുസ്ലിങ്ങള്‍ 14.2 %, ക്രിസ്‌ത്യാനികള്‍ 2.3 % എന്നിങ്ങനെയുമാണ്‌. മറ്റു മതസ്‌തരായ സിഖുകാര്‍ 2.08 കോടി, ബുദ്ധിസ്‌റ്റ് 0.84 കോടി, ജൈനര്‍ 0.45 കോടി, മറ്റു മതസ്‌തര്‍ 0.79 കോടി എന്നീ ക്രമത്തിലാണ്‌. ...

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: കോടതി തീരുമാനിക്കും

തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള സർക്കാരിന്റെ യോഗത്തിൽ തീരുമാനമായില്ല. പുനർവിഭജനം പ്രകാരം തിരഞ്ഞെടുപ്പിന് ബുദ്ധിമുട്ടുണ്ടെന്ന് കമ്മിഷൻ‌ സർക്കാരിനെ അറിയിച്ചു. ഇക്കാര്യം കോടതിയെ അറിയിക്കുമെന്ന് യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സെപ്റ്റംബർ മൂന്നിനാണ് കോടതി കേസ് പരിഗണിക്കുന്നത്.  തിരഞ്ഞെടുപ്പ് എങ്ങനെ നടക്കണമെന്ന് അന്ന് തീരുമാനിക്കണം. സർക്കാർ അന്തിമ വാദത്തിന് മുൻപ് നൽകുന്ന സത്യവാങ്മൂലത്തെ എതിർക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.കോടതി അനുവദിച്ചാൽ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.പുതുതായി രൂപവൽക്കരിച്ച 28 നഗരസഭകളിലെയും കണ്ണൂർ, കൊല്ലം കോർപറേഷനുകളിലെയും തിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട ...

Read More »

മദ്യപിച്ചു, ട്രെയിനില്‍ പോലീസ്‌കാരന്റെ അതിജീവനം…..

മദ്യപിച്ചു ട്രെയിനില്‍ അതിക്രം കാണിച്ച പോലീസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വയറലാകുന്നു . അടിച്ചു പൂസായി  നേരേനില്‍ക്കാനാവാകാത്ത നിലയിലുള്ള ദില്ലി പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോയാണ്  വയറലായത് .അമിത് താകുര്‍ എന്നയാളാണ്  ഓഗസ്റ്റ് 21ന് വീഡിയോ അപ്‌ലോഡ് ചെയ്തത്. 19000 ഷെയറുകളും 7 ലക്ഷത്തിനടുത്ത് കാഴ്ചക്കാരുമാണ് ഈ വീഡിയോയ്ക്ക് ഉണ്ടായത്. വീഡിയോയുടെ അവസാനം പൊലീസുകാരന്‍ നിലത്തുവീഴുന്നതും സഹയാത്രികര്‍ പിടിച്ചെണീല്‍പ്പിക്കുന്നതും കാണാനാകും.

Read More »

ഇന്ത്യന്‍ കൗമാരക്കാരുടെ സെക്സ് : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

പ്രായപൂര്‍ത്തിയാകാതെ തന്നെ ഇന്ത്യന്‍ കൗമാരക്കാര്‍ ലൈംഗിക പരിചയം നേടുകയും ലൈംഗിക രോഗങ്ങള്‍ പടര്‍ത്തുന്നവരായി മാറുന്നതായും റിപ്പോര്‍ട്ട്‌.ഇരുപത് മെട്രോ നഗരങ്ങളിൽ നിന്നായി പതിമൂന്നിനും 19 വയസിനും ഇടയിലുള്ള പതിനയ്യായിരം പേരെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്. കൗമാര പ്രായത്തില്‍ തന്നെ ലൈംഗിക പരിചയം നേടുന്നവരുടേയും ലൈംഗിക രോഗങ്ങള്‍ക്ക്‌ അടിമപ്പെടുന്നവരുടേയും എണ്ണം മുമ്പത്തേക്കാള്‍ കൂടിയതായി റിപ്പോര്‍ട്ട്. നഗരങ്ങളിൽ ജീവിക്കുന്ന കൗമാരക്കാരായ ആൺകുട്ടികളും പെൺകുട്ടികളും 14 വയസിൽ സെക്സ് എന്താണെന്ന് അറിയുന്നു  ആൺകുട്ടികൾ 13.72 വയസിൽ സെക്സ് അനുഭവിക്കുന്പോൾ പെൺകുട്ടികൾ സെക്സ് രുചിക്കുന്നത് 14.09 വയസിലുമാണെന്നും പഠനങ്ങളിൽ കണ്ടെത്തി. സർവേയിൽ പങ്കെടുത്ത ...

Read More »

രാജ്യത്ത് ആളുകള്‍ ഏറ്റവും അലക്ഷ്യമായി വാഹനം ഓടിക്കുന്നത് കൊച്ചിയില്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ മത്സരയോട്ടവും അലക്ഷ്യമായി വാഹനമോടിക്കലും തിരുവനന്തപുരത്തും കൊച്ചിയിലുമെന്ന് കണക്കുകള്‍. 22300 കേസുകളാണ് ഇരു നഗരങ്ങളിലുമായി റിപ്പോര്‍ട്ട് ചെയ്തതെന്ന് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.അലക്ഷ്യമായി വാഹനമോടിക്കലും മത്സരയോട്ടവും മൂലം കൊച്ചിയില്‍ 13431 കേസ് റിപ്പോര്‍ട്ട് ചെയ്തു. 13431 പേര്‍ക്ക് പരിക്കേറ്റു.  തിരുവനന്തപുരത്ത് 8816 അപകടങ്ങളാണ് തിരുവനന്തപുരത്ത് ആകെ രജിസ്ട്രര്‍ ചെയ്തത്.

Read More »

കനിക കപൂര്‍ മിസ് ഏഷ്യ

കൊച്ചിയില്‍ നടന്ന മിസ് ഏഷ്യാ മത്സരത്തില്‍ കനിക കപൂര്‍ കിരീടം ചൂടി. 2015-ലെ മിസ് ഇന്ത്യയായ കനിക വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തിയ 14 സുന്ദരിമാരില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഫിലിപ്പൈൻസിന്റെ ആല്‍ഫി മെറി നദാലിനെ രണ്ടാം സ്ഥാനവും അസൈർബൈജാന്റെ ജെയ്ല കുലൈബ മൂന്നാം സ്ഥാനവും നേടി. ഫൈനലില്‍ എത്തിയ ആറ് പേരില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.

Read More »

ശ്രീലങ്കയില്‍ യുഎന്‍പിക്ക് ആധികാരിക ജയം

ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി റെനില്‍ വിക്രമ സിംഗെയുടെ യുനൈറ്റഡ് നാഷണലിസ്റ്റ് പാര്‍ട്ടിക്ക് വിജയം. തെരഞ്ഞെടുപ്പ് നടന്ന 196 ജില്ലാ സീറ്റുകളില്‍ 93 ഇടത്ത് വിജയിച്ച യുഎന്‍പിക്ക് വോട്ട് ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച 13 ദേശീയ സീറ്റുകള്‍ ഉള്‍പ്പെടെ 106 അംഗങ്ങളെ ലഭിച്ചു. മുന്‍ പ്രസിഡന്റ് മഹീന്ദ്ര രജപക്‌സെയുടെ യുപിഎഫ്എ 144-ല്‍ നിന്ന് 95 ലേക്ക് ഒതുങ്ങി.ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന യു.പി.എഫ്.എ. അംഗമാണ് ശ്രീലങ്കന്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള തന്റെ ശ്രമങ്ങള്‍ക്ക് മങ്ങലേറ്റുവെന്ന് രജപക്‌സെ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.പരാജയത്തോടെ പാര്‍ട്ടിയില്‍ ...

Read More »

മോദിയെ പുകഴ്ത്തി അഞ്ജലി മേനോന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദുബായി പ്രസംഗത്തെ പുകഴ്ത്തി സംവിധായിക അഞ്ജലി മേനോന്‍. ദുബായിയില്‍ മോദി നടത്തിയ പ്രസംഗത്തിന്റെ പ്രാധാന്യം എന്താണ് എന്നതാണ് ലേഖനത്തിന്‍റെ തലക്കെട്ട്. .അഞ്ജലിയുടെ അച്ഛന്‍ ടി. എം നായര്‍ 1959 കാലഘട്ടത്തില്‍ ദുബായിയില്‍ എത്തുന്നതും പിന്നീട് അദ്ദേഹത്തിന്‍റെ ജീവിതത്തിലുണ്ടായ നിര്‍ണായക വഴിത്തിരിവുകളും അഞ്ജലി ബ്ലോഗില്‍ വിവരിക്കുന്നു. ‘ മുംബൈയില്‍ മേടിച്ചിരുന്നതിനെക്കാളും കുറഞ്ഞ പ്രതിഫലത്തില്‍ ദുബായിയില്‍ ജോലി ചെയ്തിരുന്ന അച്ഛന്‍ ഇവിടെ വന്നത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണെന്ന് വരെ ചിന്തിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് അദ്ദേഹം കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കുകയും അറബി പഠിക്കുകയും ...

Read More »