News

ആനക്കൊമ്പ് വില്‍പന നടത്താന്‍ ശ്രമിച്ച അഞ്ചുപേര്‍ പിടിയില്‍

കൊച്ചി കേന്ദ്രീകരിച്ച് ആനക്കൊമ്പ് വില്‍പന നടത്താന്‍ ശ്രമിച്ച അഞ്ചുപേര്‍ പിടിയില്‍. അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. തൃപ്പൂണിത്തുറയിലെ ഫ്ളാറ്റ് കേന്ദ്രീകരിച്ച് ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ ഫ്ലെെയിംഗ് സ്‌ക്വാഡാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇടപാടുകാരെന്ന വ്യാജേന ആനക്കൊമ്പ് വേണമെന്ന ആവശ്യവുമായി സ്‌ക്വാഡ് അധികൃതര്‍ പ്രതികളുടെ അടുത്ത് എത്തിയത്. രണ്ടുകോടി രൂപയാണ് ഇവര്‍ ആനക്കൊമ്പിനായി ആവശ്യപ്പെട്ടത്. ഫ്ലെെയിംഗ്  സ്‌ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

Read More »

പ്ലാസ്റ്റിക് നിരോധനം; ഇന്നുമുതൽ പിഴ

സംസ്ഥാനത്ത് നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിച്ചാല്‍ ബുധനാഴ്ച മുതല്‍ പിഴ നല്‍കേണ്ടി വരും. ജനുവരി ഒന്ന് മുതല്‍ നടപ്പിലായ പ്ലാസ്റ്റിക് നിരോധനത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന നിയമലംഘനത്തിലുള്ള പിഴ ഈടക്കല്‍ പ്രാബല്യത്തില്‍ വരികയാണ്. നിരോധിച്ച പ്ലാസ്റ്റിക്കുകള്‍ നിര്‍മിക്കാനോ വില്‍ക്കാനോ പാടില്ല. പ്ലാസ്റ്റിക് സഞ്ചി, പ്ലാസ്റ്റിക് ഷീറ്റ്, പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, സ്പൂണ്‍, സ്‌ട്രോ, പ്ലാസ്റ്റിക് ആവരണമുളള പേപ്പര്‍ കപ്പ്,പ്ലാസ്റ്റിക് ആവരണമുളള പ്ലേറ്റ് , പ്ലാസ്റ്റിക് ആവരണമുളള ബാഗ്, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക് അലങ്കാരങ്ങള്‍, പ്ലാസ്റ്റിക് കുടിവെളള പൗച്ച്, ബ്രാന്‍ഡ് ചെയ്യാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, 500 ...

Read More »

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കാസര്‍കോട് പോലീസ്

ജില്ലയില്‍ നടക്കുന്ന വാഹന അപകടങ്ങള്‍ക്കും ക്രമസമാധാനപ്രശ്‌നങ്ങള്‍ക്കും മയക്കുമരുന്നു ഉപയോഗം വലിയതോതില്‍ പങ്കുവഹിക്കുന്നുണ്ട്. വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്നു ഉപയോഗത്തിനെതിരെ ശക്തമായി നടപടി സ്വീകരിക്കാന്‍ പോലീസ് തീരുമാനിച്ചതായി ജില്ലാ പോലീസ് ചീഫ് അറിയിച്ചു. കോളേജുകളും മറ്റു സ്ഥാപനങ്ങളുമായി കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് കച്ചവടം നടത്തി കൗമാരക്കാരെ വഴിതെറ്റിക്കുന്ന ഇത്തരം കച്ചവടക്കാരുടെയും, ഏജന്റുമാരുടെയും വിവരം പോലീസ് ശേഖരിച്ചുവരുന്നതായും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് ചീഫ് പറഞ്ഞു. രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഇത്തരം കച്ചവടത്തെക്കുറിച്ചും പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ചും വിവരം കിട്ടുന്ന പക്ഷം അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, നാര്‍ക്കോട്ടിക്ക് സെല്‍ ഡി വൈ ...

Read More »

കുന്ദമംഗലത്ത് വന്‍ കഞ്ചാവ് വേട്ട; ഒരാള്‍ പിടിയില്‍

കുന്ദമംഗലത്ത് 10 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കോഴിക്കോട് ആരാമ്ബ്രം സ്വദേശിയായ പടനിലം പുള്ളിക്കോത്ത് മാഞ്ഞോറമ്മല്‍ ഇസ്മയില്‍ ആണ് പോലീസിന്‍റെ പിടിയിലായത്. നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.സി ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ക് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും കുന്ദമംഗലം സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള കുന്നമംഗലം പോലീസും ചേര്‍ന്ന് നടത്തിയ നീക്കത്തിലാണ് ഇസ്മയില്‍ അറസ്റ്റിലായത്. പെട്രോളിങ്ങിനിടെ ആരാമ്ബ്രത്ത് വെച്ച്‌ പൊലീസിനെ കണ്ട് വെട്ടിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ച ഇസ്മയിലിനെ സാഹസികമായിട്ടാണ് പൊലീസ് അറസ്റ്റു ചെയ്തത്. സംസ്ഥാന പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ ...

Read More »

അച്ഛന്‍ മകനെ തല്ലിക്കൊന്നു; പിതാവ് കസ്റ്റഡിയില്‍

പാലക്കാട് വടക്കഞ്ചേരിയില്‍ നെല്ലിയാമ്ബടത്ത് അച്ഛന്‍ മകനെ തല്ലിക്കൊന്നു. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. 36 വയസുള്ള ബേസിലിനെയാണ് അച്ഛന്‍ മത്തായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയത്. അവിവാഹിതനായ ബേസില്‍ മുമ്ബും മദ്യപിച്ച്‌ വഴക്കുണ്ടാക്കിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. വഴക്കിനിടെ മത്തായി ബേസിലിന്‍റെ തലയ്ക്കടിക്കുകയായിരുന്നു. വിദേശത്തായിരുന്ന ബേസില്‍ ദിവസങ്ങള്‍ക്ക് മുമ്ബാണ് നാട്ടില്‍ തിരിച്ചെത്തിയത്. അടിയേറ്റ് വീണ ബേസില്‍ വീട്ടില്‍ തന്നെ മരിച്ചു. മത്തായിയെ വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read More »

പ്ലാസ്റ്റിക് നിരോധം; നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കൾ നിർമ്മിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ നാളെ മുതൽ പിഴ

നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കൾ നിർമ്മിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ നാളെ മുതൽ പിഴ നൽകണം. ബോധവൽക്കരണത്തിന്‍റെ ഭാഗമായി പിഴ ഈടാക്കുന്നതിന് 15 ദിവസം നല്‍കിയ ഇളവ് ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. പിഴ ഈടാക്കി തുടങ്ങുമ്പോഴും ബദല്‍ സംവിധാനങ്ങള്‍ സംബന്ധിച്ച അവ്യക്തത തുടരുകയാണ്. ബദല്‍ സംവിധാനം പൂര്‍ണമായി നടപ്പില്‍ വരുന്നതുവരെ പിഴ ഈടാക്കുന്നതില്‍ നിന്ന് ഇളവ് നല്‍കണമെന്ന ആവശ്യമാണ് വ്യാപാരികള്‍ മുന്നോട്ടുവെക്കുന്നത്. ആദ്യഘട്ടത്തിലെ നിയമലംഘനത്തിന് 10000 രൂപയും രണ്ടാംഘട്ടത്തിലെ നിയമലംഘനത്തിന് 25000 രൂപയും പിഴ ഈടാക്കും. മൂന്നാമതും നിയമലംഘനം നടത്തുകയാണെങ്കില്‍ 50000 രൂപയായിരിക്കും പിഴ നല്‍കേണ്ടി വരിക. ...

Read More »

പിണറായി വിജയന്‍ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍; പരിഹാസവുമായി കെ.സുരേന്ദ്രന്‍

പൗരത്വ നിയമ ഭേദഗതിയില്‍ സുപ്രീംകോടതിയില്‍ സൂട്ട് ഹര്‍ജി നല്‍കിയ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ജനങ്ങളുടെ പണമെടുത്ത് നിയമപരമായി നിലനില്പില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയില്‍ പോകുന്ന പിണറായി വിജയന്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്ന് കെ.സുരേന്ദ്രന്‍ വിമര്‍ശിച്ചു. പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ലോകസഭയും രാജ്യസഭയും പാസ്സാക്കി,രാഷ്ട്രപതി ഒപ്പിട്ട ഒരു നിയമം റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് സുപ്രീംകോടതിയിലെത്തുന്ന ഏക സംസ്ഥാനവും കേരളമാണ്. കേരളസര്‍ക്കാരിന് നിയമത്തിന്‍റെ ബാലപാഠമറിയുന്ന ഒരു ഉപദേശകന്‍ പോലുമില്ലേ എന്നും സുരേന്ദ്രന്‍ പരിഹസിച്ചു. മുസ്‌ളീം വോട്ടുബാങ്കിനെ ...

Read More »

തൊടുപുഴയില്‍ മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ ആക്രമണം

തൊടുപുഴയില്‍ മുത്തൂറ്റ് ശാഖ തുറക്കാനെത്തിയ ജീവനക്കാര്‍ക്ക് നേരെ ആക്രമണം. രണ്ട് പേര്‍ക്ക് പരുക്കേറ്റു. മാനേജര്‍ ജോയ്, മറ്റൊരു ജീവനക്കാരന്‍ നവീന്‍ ചന്ദ്രന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാഖ തുറക്കാനെത്തിയ 12 ജീവനക്കാരെ സി.ഐ.ടി.യു സംഘമാണ് ആക്രമിച്ചത്. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. സംസ്ഥാനത്തെ എല്ലാ മുത്തൂറ്റ് ശാഖകള്‍ക്കും റീജണല്‍ ഓഫിസുകള്‍ക്കും പൊലിസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇന്നലെ ശാഖ സുഖമമായി തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. അതിനാല്‍ പൊലിസ് സംരക്ഷണം ഉണ്ടായിരുന്നില്ല.

Read More »

ആറാം ക്ലാസുകാരന്‍റെ തലയോട്ടിയില്‍ ജാവലിന്‍ തുളച്ചു കയറി

പശ്ചിമ ബംഗാളിലെ ഹൗറയില്‍ ആറാം ക്ലാസുകാരന്‍റെ തലയോട്ടിയില്‍ ജാവലിന്‍ തുളച്ചു കയറി. കായികമേളക്കിടെയാണ് അപകടമുണ്ടായത്. കായികമേള നടക്കുന്നതിനിടെ മൈതാനത്തിന്‍റെ ഒരു വശത്ത് നില്‍ക്കുകയായിരുന്ന കുട്ടിയുടെ തലയിലേക്ക് ജാവലിന്‍ തുളച്ചു കയറുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതായി പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടി കൊല്‍ക്കത്തയിലെ എസ്‌എസ്‌കെഎം ആശുപത്രിയില്‍ ചികിത്സയിലാണ്. തലയോട്ടിയില്‍ നിന്നും ജാവലിന്‍ പുറത്തെടുത്തു.

Read More »

നിര്‍ഭയ കേസ്;​ പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹരജി സുപ്രീംകോടതി ഇന്ന്​ പരിഗണിക്കും

നിര്‍ഭയ കേസ്​ പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹരജി സുപ്രീംകോടതി ഇന്ന്​ പരിഗണിക്കും. ഉച്ചക്ക്​ 1.45നായിരിക്കും കോടതി ഹരജി പരിഗണിക്കുക. കേസിലെ പ്രതികളിലെ വിനയ്​ ശര്‍മ്മ, മുകേഷ്​ കുമാര്‍ എന്നിവരാണ്​ കോടതിയെ സമീപിച്ചത്. വിനയ്​ ശര്‍മ്മയുടെയും മുകേഷ്​ കുമാറി​ന്‍റെയും പുനഃപരിശോധന ഹരജികള്‍ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. എന്‍.വി രമണ, അരുണ്‍ മിശ്ര, ആര്‍.എഫ്​ നരിമാന്‍, ആര്‍.ഭാനുമതി, അശോക്​ ഭൂഷന്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ്​ ഹരജി തള്ളിയത്​.  നിര്‍ഭയ കേസ്​ പ്രതികള്‍ക്കെതിരെ ഡല്‍ഹി കോടതി മരണവാറണ്ട്​ പുറപ്പെടിച്ചിരുന്നു. ജനുവരി 22ന്​ ഇവരെ തൂക്കിലേറ്റാനാണ്​ കോടതി ഉത്തരവ്​.

Read More »