News

പശുവിന്‍റെ വയറ്റില്‍ നിന്ന് നൂറ് കിലോ മാലിന്യം പുറത്തെടുത്തു.

പശുവിന്‍റെ വയറ്റില്‍ നിന്ന് വെറ്റിനറി സര്‍ജന്‍മാര്‍ നീക്കം ചെയ്തത് 100 കിലോ മാലിന്യം. അഹമ്മദാബാദിലെ ജിവ്ദയ ചാരിറ്റബിള്‍ ട്രസ്റ്റിലെ വെറ്റിനറി ഡോക്ടര്‍മാരാണ് പശുവിന്‍റെ വയറ്റില്‍ നിന്ന് മാലിന്യം നീക്കം ചെയ്തത്. ഇരുന്പ് ആണികളും പ്ലാസ്റ്റിക് കവറുകളും സ്ക്രുകളും അടക്കമുള്ള മാലിന്യങ്ങളാണ് പശു ആഹാരമാക്കിയിരുന്നത്. സബര്‍മതിയില്‍ നിന്ന് ചാരിറ്റബിള്‍ ട്രസ്റ്റില്‍ എത്തിച്ച പശുവിലാണ് ശസ്ത്രക്രിയ നടത്തിയത്. മാലിന്യക്കൂന്പാരങ്ങളില്‍ നിന്ന് ആഹാരം കണ്ടെത്തിയതാണ് പശുവിന്‍റെ വയറ്റില്‍ ഇത്രയും മാലിന്യം ചെല്ലാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 40 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ടെങ്കിലും പശുവിന്‍റെ വയറ്റില്‍ കണ്ടെത്തിയ ...

Read More »

ഇനി കുടുംബശ്രീയ്ക്കും ഔദ്യോഗിക ഫെയ്സ് ബുക് പേജ്

ഔദ്യോഗിക ഫെയ്സ് ബുക് പേജുമായി കുടുംബശ്രീയും സോഷ്യല്‍മീഡിയയില്‍ സജീവമാകുന്നു. കുടുംബശ്രീയിലെ അംഗങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചുതുടങ്ങിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് www.facebook.com/KudumbashreeOfficial എന്ന ഫെയ്സ്ബുക്ക് പേജ് തുടങ്ങാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. അംഗങ്ങള്‍ക്കുള്ള സന്ദേശങ്ങളും മാതൃകാപരമായ പ്രവര്‍ത്തനങ്ങളും ഇനി ഫെയ്സ് ബുക്കിലെ ഈ പേജ് വഴി അറിയാം. പേജിന്റെ ഉദ്ഘാടനം തദ്ദേശ സ്വയം വകുപ്പ് മന്ത്രി ഡോ. കെ.ടി.ജലീല്‍ നിര്‍വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Read More »

പ്രതിരോധ രംഗത്ത് വിയറ്റ്നാമിന് സഹായ വാഗ്ദാനവുമായി ഇന്ത്യ

പ്രതിരോധ രംഗത്തെ സഹകരണത്തിനായി വിയറ്റ്നാമിന് ഇന്ത്യയുടെ 500 മില്യണ്‍ യുഎസ് ഡോളര്‍ സഹായം വാഗ്ദാനം. വിയറ്റ്നാം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ഇതു കൂടാതെ, 12 കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പ്രതിരോധം, സുരക്ഷ, വ്യാപാരം, എണ്ണ ഖനനം, സോളര്‍ ഊര്‍ജം തുടങ്ങിയ കാര്യങ്ങളില്‍ ഇരു രാജ്യത്തെയും പ്രതിനിധി സംഘം ചര്‍ച്ച നടത്തി. 15 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി വിയറ്റ്നാം സന്ദര്‍ശിക്കുന്നത്.  അതേസമയം, ദക്ഷിണ ചൈനാക്കടല്‍ വിഷയത്തിലുള്ള തര്‍ക്കത്തിനിടയില്‍ വിയറ്റ്നാമിനെ സഹായിക്കാനുള്ള ഇന്ത്യയുടെ തീരുമാനം വരും ദിവസങ്ങളില്‍ ചൂടേറിയ ...

Read More »

ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ ഓണാഘോഷം.

ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ ഓണാഘോഷം നിയന്ത്രിച്ചുള്ള ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്‍റെ  സര്‍ക്കുലര്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഇടപെട്ട് പിന്‍വലിച്ചു. ഓണാഘോഷത്തിന് മാനദണ്ഡങ്ങള്‍ നിര്‍ണയിച്ച്‌ ഹയര്‍ സെക്കന്‍ഡറി അക്കാദമിക് ജോയിന്റ് ഡയറക്ടറാണ് സര്‍ക്കുലര്‍ ഇറക്കിയത്. ഒരു പ്രവൃത്തിദിനം മുഴുവന്‍ ഓണാഘോഷ പരിപാടികള്‍ക്കായി മാറ്റിവെക്കാന്‍ പാടില്ലെന്നായിരുന്നു പ്രധാന നിര്‍ദേശം.സ്കൂള്‍ പരീക്ഷകള്‍, മറ്റു പഠന- പഠനേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ബാധിക്കാത്ത തരത്തിലായിരിക്കണം പരിപാടികള്‍ ക്രമീകരിക്കേണ്ടത്. ആഘോഷ പരിപാടികളില്‍ സ്കൂള്‍ യൂനിഫോം നിര്‍ബന്ധമായിരിക്കണം, വേഷവിധാനത്തോടെയുള്ള കലാപരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ പ്രിന്‍സിപ്പലില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങണം, പരിപാടികളുടെ പേരില്‍ അമിതമായ ...

Read More »

അപൂര്‍വ്വ സഹോദരിമാര്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിലേക്ക്

പഠനതലത്തിലെ മികവിന്‍റെ പേരില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ചിരിക്കുകയാണ് മധ്യപ്രദേശില്‍ നിന്നുള്ള ഈ അപൂര്‍വ്വ സഹോദരിമാര്‍. റെവയില്‍ നിന്നുള്ള മൂന്ന് സഹോദരിമാരാണ് ഒരുമിച്ച്‌ പി.എച്ച്‌.ഡി പൂര്‍ത്തിയാക്കിയത്. പി.എച്ച്‌.ഡിയുടെ ഭാഗമമായ റിസേര്‍ച് ജോലികള്‍ ഓഗസ്റ്റ് 27നാണ് ഇവര്‍ പൂര്‍ത്തികരിച്ചത്. ഇവരുടെ പരിശ്രമം ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ജനുവരിയില്‍ പ്രസിദ്ധീകരിക്കുന്ന ലിംക ബുക്കിന്‍റെ പുതിയ പതിപ്പില്‍ ഈ സഹോദരിമാരുടെ നേട്ടം ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചതായി ഇവരുടെ വീട്ടുകാര്‍ പറയുന്നു. പഞ്ചായത്ത് ഇന്‍സ്പെക്ടര്‍ വിജയ് ശങ്കര്‍ മിശ്രയുടെ മക്കളാണ് ഈ നേട്ടത്തിനുടമ. മിശ്രയുടെ ...

Read More »

കശ്മീരിനു വേണ്ടത് വികസനവും വിശ്വാസവും: പ്രധാനമന്ത്രി

സംഘര്‍ഷം തുടരുന്ന ജമ്മു കശ്മീരിന് ആവശ്യം വിശ്വാസവും വികസനവുമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിനു വികസനം ആവശ്യമാണ്. അവിടെയുള്ള ജനങ്ങള്‍ക്കു വിശ്വാസവും. ഒരു തരത്തിലുള്ള കുറവും വിശ്വാസത്തിന്‍റെ  കാര്യത്തില്‍ വരുത്താന്‍ രാജ്യത്തെ 125 കോടി ജനങ്ങള്‍ അനുവദിക്കില്ല. നമുക്കു വികസനത്തിന്‍റെയും വിശ്വാസത്തിന്‍റെയും പാതയിലൂടെ മുന്നോട്ടുപോകാമെന്നും പ്രധാനമന്ത്രി പറഞ്ഞു.  സര്‍വകക്ഷി സംഘം കശ്മീര്‍ സന്ദര്‍ശനം നടത്താനിരിക്കെയാണു മോദിയുടെ പരാമര്‍ശം. തെറ്റായ പ്രവണതകളിലേക്കു കശ്മീരിലെ യുവാക്കള്‍ പോകില്ലെന്ന് എനിക്കു വിശ്വാസമുണ്ട്. നമ്മളെല്ലാം ഒരുമിച്ചു സമാധാനത്തോടെയും ഐക്യത്തോടെയും മുമ്ബോട്ടു പോയാല്‍ കശ്മീരിനെ സ്വര്‍ഗമായി നിലനിര്‍ത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ...

Read More »

കാമുകന് വിവാഹപ്രായമായില്ല; പെണ്‍കുട്ടി കാമുക​ന്‍റെ അമ്മയ്ക്കൊപ്പം.

പ്രണയബന്ധം സ്വന്തം വീട്ടില്‍ എതിര്‍ക്കുകയും കാമുകന് വിവാഹം കഴിക്കാന്‍ പ്രായം തടസമാകുകയും ചെയ്തതോടെ കാമുകി കാമുകന്‍റെ അമ്മയ്ക്കൊപ്പം പോയി. പ്രണയത്തെ കുറിച്ച്‌ അറിഞ്ഞതോടെ തന്നെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കാന്‍ പുറപ്പെട്ട പെണ്‍കുട്ടിയാണ് കോടതിയുടെ അനുമതിയോടെ കാമുകന്‍റെ അമ്മയ്ക്കൊപ്പം പോയത്. കുന്നംകുളം പോലീസ് സ്റ്റേഷിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.കിഴുര്‍ സ്വദേശിയും പഴഞ്ഞി എം.ഡി കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ കാമുകനും പിള്ളക്കാട് സ്വദേശിനിയായ കാമുകിയുമാണ് കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷിനില്‍ പരാതി നല്‍കാനായി പുറപ്പെട്ടത്.എന്നാല്‍, കാറില്‍ പിന്തുടര്‍ന്നെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ...

Read More »

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പിതാവും അമ്മാവനും അറസ്റ്റില്‍

പെരിന്തല്‍ മണ്ണയില്‍  എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പിതാവിനെയും അമ്മാവനെയും പൊലീസ് അറസ്റ്റു ചെയ്തു. കുട്ടി അധ്യാപികയോടു പറഞ്ഞപ്പോഴാണ് വിവരം പുറത്തറി‍ഞ്ഞത്. തുടര്‍ന്നു പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് അന്വേഷണം നടത്തുകയുമായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് സ്വന്തം വീട്ടില്‍വച്ച്‌ പിതാവും പിന്നീട് സമീപത്തെ പറമ്ബില്‍വച്ച്‌ അമ്മാവനും പീഡിപ്പിച്ചതായാണ് പരാതി. പെരിന്തല്‍മണ്ണ കോടതി രണ്ടു പേരെയും റിമാന്‍ഡ് ചെയ്തു.

Read More »

ബോയിങ് വിമാനം പറത്തി പാക്ക് സഹോദരിമാര്‍ ചരിത്രംകുറിച്ചു.

ബോയിങ് 777 വിമാനം ഒരുമിച്ചു പറത്തി പാക്കിസ്ഥാന്‍ സ്വദേശികളായ സഹോദരിമാര്‍ ചരിത്രംകുറിച്ചു. പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സി‍ല്‍ പൈലറ്റുമാരായ മരിയം മസൂദും സഹോദരി ഇറൂം മസൂദുമാണ് അഭിമാനകരമായ നേട്ടം കൊയ്തത്. സഹോദരിമാര്‍ ഒരുമിച്ചു കോക്പിറ്റിലിരുന്നത് ലഹോറില്‍നിന്നു കറാച്ചി, മാഞ്ചസ്റ്റര്‍, ന്യൂയോര്‍ക്ക്, ലണ്ടന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളില്‍.

Read More »

ആദിവാസികല്‍ക്കായ് ‘കാടോണം’

നാടാകെ ആഘോഷസമൃദ്ധികളില്‍ മുങ്ങുമ്പോള്‍ കുടിയില്‍ തീപ്പുക പൊങ്ങാന്‍ കാട്ടുവിഭവങ്ങള്‍ തേടി മലകയറിയിരുന്ന ആദിവാസിക്ക് ഇത്തവണ വയറുനിറച്ച്‌ വിഭവസമൃദ്ധമായ ഓണമുണ്ണാം. 11 ആദിവാസി കോളനികളിലും ഓണസദ്യയൊരുക്കാന്‍ വന്യജീവി വകുപ്പാണ് ‘കാടോണം’ എന്ന പരിപാടി ആവിഷ്കരിച്ചത്.  ഓണസദ്യയുടെ രുചിവൈവിധ്യത്തിനൊപ്പം അതിന്റെ ഭാഗമായ ഒത്തൊരുമയുടെയും സമത്വത്തിന്റെയും സന്ദേശം കൂടി ആദിവാസി കോളനികളില്‍ എത്തിക്കുകയാണ് കാടോണത്തിന്റെ ലക്ഷ്യമെന്ന് ചിന്നാര്‍ അസി. വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ പിഎം പ്രഭു പറയുന്നു. വ്യക്തികള്‍, സന്നദ്ധപരിസ്ഥിതി സംഘടനകള്‍, പ്രകൃതിസ്നേഹികള്‍ എന്നിവരില്‍നിന്ന് സ്പോണ്‍സര്‍ഷിപ്പിലൂടെയാണ് കാടോണത്തിന്റെ ചെലവ് കണ്ടെത്തുന്നത്. പാചകവിദഗ്ധരെയും വാഹനം, ജനറേറ്റര്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും വനംവകുപ്പ് ലഭ്യമാക്കും. ...

Read More »