News

ഉള്ളി വില കുറയുമെന്ന് പുതിയ റിപ്പോര്‍ട്ട്.

ജനുവരി പകുതിയോടെ ഉള്ളവില 20-25 രൂപ നിലവാരത്തിലെത്തുമെന്നാണ് കാര്‍ഷികോല്‍പാദന വിപണന സമിതിയുടെ അധ്യക്ഷന്‍ ജയ്ദത്ത സീതാറാം ഹോല്‍ക്കര്‍ വ്യക്തമാക്കിയത്. കനത്ത മഴയെതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കൃഷിയിടങ്ങളില്‍ വെള്ളമായതാണ് ഉള്ളിക്ഷാമം രൂക്ഷമായതും വില വര്‍ദ്ധനയ്ക്ക് കാരണമായതും. പുതിയതായി ഉള്ളി വിളവെടുപ്പ് ആരംഭിക്കുന്നതോടെയാണ് വില കുറയുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മാത്രമല്ല രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വിപണന കേന്ദ്രമായ മഹാരാഷ്ട്രയിലെ ലസര്‍ഗാവില്‍ ഗുണനിലവാരമുള്ള ഉള്ളി ജനുവരിയോടെ ധാരാളമായി എത്തുമെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. കേരളത്തില്‍ ഉള്ളിവില 200 രൂപ നിലവാരത്തില്‍ വരെ എത്തിയിരുന്നു. പിന്നീട് 120-140 രൂപ നിലവാരത്തിലേയ്ക്ക് താഴുകയും ...

Read More »

കനത്ത മൂടല്‍മഞ്ഞ്; ഡല്‍ഹിയില്‍ വിമാന സര്‍വീസുകള്‍ വീണ്ടും താളംതെറ്റി.

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്​ മൂലം റോഡ്​, റെയില്‍, വ്യോമഗതാഗതം താളം തെറ്റി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ പല വിമാന സര്‍വീസുകളും വൈകുകയാണ്​. എയര്‍ലൈന്‍ കമ്ബനികളുമായി ബന്ധപ്പെട്ട്​ മാത്രം യാത്രക്കെത്തണമെന്ന്​ യാത്രികരോട്​ അതോറിറ്റി നിര്‍ദേശിച്ചു. മോശം കാലാവസ്ഥ വിമാന സര്‍വീസുകളെ ബാധിച്ചിരിക്കുകയാണ്​. ജീവനക്കാരുടെ കുറവും സര്‍വീസുകളെ ബാധിക്കുന്നുണ്ടെന്ന്​ എയര്‍പോര്‍ട്ട്​ അതോറിറ്റി ട്വീറ്റ്​ ചെയ്​തു. കഴിഞ്ഞ ദിവസം ​പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ തുടര്‍ന്നും വിമാന സര്‍വീസുകള്‍ താളം തെറ്റിയിരുന്നു. ഡല്‍ഹി-ഗുഡ്​ഗാവ്​ ദേശീയപാതയിലുണ്ടായ ഗതാഗത കുരുക്കിനെ തുടര്‍ന്ന്​ ജീവനക്കാര്‍ക്ക്​ സമയത്ത്​ എത്താന്‍ കഴിയാത്തത്​ മൂലമാണ്​ സര്‍വീസുകള്‍ വ്യാപകമായി ...

Read More »

നാലാം ക്ലാസ് വിദ്യാര്‍ത്ഥി വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

പാ​ല​ക്കാ​ട് ഇ​ര​ട്ട​യാ​ലി​ല്‍ പ​ത്തു​വ​യ​സു​കാ​ര​നെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മരുതറോഡ് എന്‍എസ്‌എസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇരട്ടയാല്‍ സ്വദേശി രാമചന്ദ്രന്‍റെയും ലതയുടെയും മകനാണ് മരിച്ച പത്തു വയസുകാരന്‍. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു.

Read More »

മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം; രാജ്യത്ത് ഭീകരവാഴ്ച നടക്കുന്നതിന്‍റെ തെളിവാണെന്ന് കെ.സി വേണുഗോപാല്‍

മന്ത്രി ഇ.ചന്ദ്രശേഖരനും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത നടപടിയില്‍ പ്രതിഷേധിച്ചു മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം രാജ്യത്ത് ഭീകരവാഴ്ച നടക്കുന്നതിന്‍റെ തെളിവാണിതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. ഇന്ന് രാവിലെയാണ് പൌരത്വ നിയമത്തിനെതിരെ നടന്ന പ്രതിധേഷധത്തില്‍ പൊലീസിന്‍റെ വെടിയേറ്റ് മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകരെ മംഗളൂരു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ക്യാമറയടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മന്ത്രി ഇ.ചന്ദ്രശേഖരനും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും മാധ്യമപ്രവര്‍ത്തകരെ ...

Read More »

മൊബൈല്‍ ടവറിന്‍റെ ബാറ്ററി മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയില്‍

ഉദുമല്‍പേട്ട റോഡ് തിപ്പംപട്ടിയില്‍ മൊബൈല്‍ ടവറിന്‍റെ ബാറ്ററി മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിലായി. മാപ്പിളകൗണ്ടന്‍ പുതൂര്‍കാരന്‍ സെയ്ത്‌ ഇബ്രാഹിമാണ്‌ (21) അറസ്റ്റിലായത്. കൂട്ടുപ്രതിയായ രാമപട്ടണക്കാരന്‍ കവിയരശിനായുള്ള (28) അന്വേഷണം പോലീസ് ആരംഭിച്ചു. മോഷ്ടിക്കാന്‍വേണ്ടി ബാറ്ററിയുടെ കണക്ഷന്‍ വിച്ഛേദിക്കുമ്ബോള്‍ അലാറം ശബ്ദിച്ചു. ശബ്ദംകേട്ട് കാവല്‍ക്കാരും നാട്ടുകാരും സ്ഥലത്തെത്തിയപ്പോള്‍ മോഷ്ടാക്കളില്‍ ഒരാള്‍ സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഗോമംഗലം പോലീസ് സ്ഥലത്തെത്തി ഒളിച്ചിരുന്ന പ്രതി സെയ്ത് ഇബ്രാഹിമിനെ പിടികൂടുകയായിരുന്നു.

Read More »

നടിയെ അക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ദിലീപ് പരിശോധിച്ചു.

നടിയെ അക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ദിലീപ് പരിശോധിച്ചു. കൊച്ചിയിലെ വിചാരണക്കോടതിയില്‍ അടച്ചിട്ട മുറിയിലായിരുന്നു പരിശോധന. നടിയെ അക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ കേസിലെ പ്രധാന തെളിവായതിനാൽ തനിക്ക് പകർപ്പ് നൽകണമെന്നായിരുന്നു ദിലീപിന്‍റെ ആവശ്യം. എന്നാൽ ഇരയുടെ സ്വകാര്യതയെ മാനിച്ച് ദൃശ്യങ്ങൾ കൈമാറാൻ കഴിയില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. വിദഗ്ധനെ കൊണ്ട് പരിശോധിക്കാമെന്നും കോടതി ഉത്തരവിട്ടു. സാങ്കേതിക വിദഗ്ധനും അഭിഭാഷകനുമൊപ്പം രണ്ട് മണിക്കൂറാണ് ദൃശ്യങ്ങള്‍ പരിശോധിച്ചത്.

Read More »

ശിവസേന നേതാവ് ചന്ദ്രശേഖര്‍ ജാദവിന് വെടിയേറ്റു.

ക്ഷേത്ര ദര്‍ശനത്തിനെത്തിയ ശിവസേന നേതാവിന് വെടിയേറ്റു. ചന്ദ്രശേഖര്‍ ജാദവ് എന്ന നേതാവിനാണ് വെടിയേറ്റത്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. വലത് തോളിലായി ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഐപിസി 307, 34 വകുപ്പുകള്‍, ആയുധ നിയമത്തിലെ 3, 25 സെഷന്‍ പ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Read More »

അഞ്ച് മണിക്ക് മുന്‍പ് ഇന്റര്‍നെറ്റ് കര്‍ഫ്യൂ പിന്‍വലിക്കണം; ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച അസം സര്‍ക്കാരിനെതിരെ ഹൈക്കോടതി

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ശക്തമായതോടെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച അസം സര്‍ക്കാരിനെതിരെ ഹൈക്കോടതി. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പ് ഇന്റര്‍നെറ്റ് ബന്ധം പുനസ്ഥാപിക്കണമെന്ന് ഗുവാഹത്തി ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. നേരത്തെ ദല്‍ഹിയില്‍ ടെലഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. വോയിസ്, എസ്.എം.എസ് ഡാറ്റ എന്നിവയാണ് റദ്ദ് ചെയ്തത്. സര്‍ക്കാരില്‍ നിന്ന് ലഭിച്ച നിര്‍ദേശപ്രകാരം സേവനം നിര്‍ത്തിവെക്കുകയാണെന്ന് ഭാരതി എയര്‍ടെല്‍ ട്വീറ്റ് ചെയ്തിരുന്നു. മൊബൈല്‍ ഫോണ്‍ സേവനം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൗരത്വ നിയമത്തിനെതിരെ അസമില്‍ തുടക്കം മുതലെ വലിയ ...

Read More »

കൊറ്റന്‍കുളങ്ങരയില്‍ അനധികൃത പടക്കശേഖരം പിടികൂടി

ചവറയില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ നിന്നും വന്‍ പടക്കശേഖരം പിടികൂടി. പിടികൂടിയ പടക്കത്തിന് വിപണിയില്‍ ഒരു ലക്ഷം രൂപ വിലവരും. ചവറ കൊറ്റന്‍കുളങ്ങര അലീഭവനത്തില്‍ സുധീറിന്‍റെ വീട്ടില്‍നിന്നുമാണ് നൂറ് കിലോയിലേറെ പടക്കശേഖരവും നിര്‍മ്മാണ ഉപകരണങ്ങളും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് സുധീര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ലൈസന്‍സില്ലാതെ പടക്കം ശേഖരിച്ചതിനാണ്‌ ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ചവറ സി.ഐ. നിസാമുദീന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Read More »

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ കഞ്ചാവു വില്‍പ്പന നടത്തിവന്ന മൂന്നംഗ സംഘം അറസ്റ്റില്‍

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ കഞ്ചാവു വില്‍പ്പന നടത്തിവന്ന മൂന്നംഗ സംഘം അറസ്റ്റില്‍. വിളവൂര്‍ക്കല്‍ കൊച്ചുപൊയ്ക ലക്ഷംവീട്ടില്‍ രാഹുല്‍ഭവനില്‍ എം.നന്ദുഹരികൃഷണന്‍(23), പെരുകാവ് താഴെചിറയ്ക്കല്‍ സുട്ടു ഉണ്ണി എന്നു വിളിക്കുന്ന എ.അരുണ്‍(23), പൊറ്റയില്‍ നാരങ്ങറത്തലയ്ക്കല്‍ കോളനിയില്‍ എം.പ്രകാശ്(32) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ പക്കല്‍ നിന്നും കഞ്ചാവു പൊതികള്‍ പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ മുതല്‍ മലയിന്‍കീഴ് പോലീസ് സ്‌കൂളുകള്‍ക്കു മുന്നില്‍ നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് മൂന്നുപേരെയും പിടികൂടിയത്. മൂന്നംഗ സംഘത്തെ ചോദ്യം ചെയ്തതിലൂടെ ചെറുപൊറ്റ സര്‍ക്കാര്‍ ആശുപത്രിയ്ക്കു പിറകിലെ പാറയ്ക്കടുത്തു നിന്നു കഞ്ചാവു വാങ്ങാനെത്തിയ രണ്ടു പേരെയും പിടികൂടി. ഇവരെ ...

Read More »