Breaking News

News

ഐഎസ് കേരളവും ലക്ഷ്യമിടുന്നു.

ക്രൂരമായ കൂട്ടക്കൊല നടത്തി ലോകത്തെ ഞെട്ടിക്കുന്ന എെഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഭീകരരുടെ ലക്ഷ്യങ്ങളിൽ കേരളം ഉൾപ്പെടെ 12 ഇന്ത്യൻ സംസ്ഥാനങ്ങളും പെട്ടിട്ടുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്.സുരക്ഷാതന്ത്രങ്ങളൊരുക്കാൻ കേന്ദ്ര ആഭ്യന്തരവകുപ്പ് അടിയന്തര യോഗം വിളിച്ചു. ഈ 12 സംസ്ഥാനങ്ങളിലെയും ഡിജിപിമാരും ആഭ്യന്തര സെക്രട്ടറിമാരും ഇന്റലിജൻസ് മേധാവികളും 18ന് ന്യൂഡൽഹിയിൽ യോഗത്തിനെത്താൻ കേന്ദ്ര ആഭ്യന്തരസെക്രട്ടറി എൽ.സി. ഗോയൽ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.കേരളത്തിൽ നിന്ന് ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോ ഡിജിപി ടി.പി.സെൻകുമാർ, ഇന്റലിജൻസ് മേധാവി ,എ.ഹേമചന്ദ്രൻ എന്നിവരോട് യോഗത്തിൽ പങ്കെടുക്കാൻ സംസ്ഥാനസർക്കാരും നിർദേശിച്ചിട്ടുണ്ട്. ഇറാഖിലും സിറിയയിലുമായിരുന്നു ഐഎസിന്റെ സാന്നിധ്യമെങ്കിൽ ...

Read More »

കോന്നി സംഭവത്തിന്റെ ചുരുളഴിയും

കോന്നി സംഭവത്തില്‍ ട്രെയിന്‍ തട്ടി ഗുരുതരമായി പരുക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്ന ആര്യയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കുട്ടിയുടെ തലച്ചോറില്‍ ഉള്‍പ്പെടെയുണ്ടായിരുന്ന ആന്തരിക രക്‌തസ്രാവം നിയന്ത്രിക്കാനായിട്ടുണ്ട്‌. രക്‌തസമ്മര്‍ദ്ദവും സാധാരണ നിലയിലായി. വെന്റിലേറ്റില്‍ നിന്ന്‌ ഉടന്‍ മാറ്റാന്‍ കഴിഞ്ഞേക്കും. ആരോഗ്യനിലയില്‍ പുരോഗതി കണ്ടതോടെ ബാംഗ്ലൂരിലേക്ക്‌ പോകാനിരുന്ന അന്വേഷണ സംഘം യാത്ര മാറ്റിവച്ചു. ആര്യയുടെ മൊഴിയെടുത്തിട്ടാവും ഇനി യാത്ര. രണ്ട്‌ ദിവസത്തിനകം മൊഴിയെടുക്കാന്‍ സാധിക്കുമെന്നാണ്‌ അന്വേഷണ സംഘംവിലയിരുത്തുന്നത്‌.ആര്യയുടെ മൊഴിയെടുക്കുകയും മരിച്ച പെണ്‍കുട്ടികളുടെ പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിക്കുകയും ചെയ്യുന്നതോടെ കേസിലെ ദുരൂഹതകള്‍ നീങ്ങുമെന്നാണ്‌ കരുതുന്നത്‌. അതേസമയം, ഫോറന്‍സിക്‌ സര്‍ജന്‍ അവധിയിലായതു ...

Read More »

മാഫിയ തലവന്‍ ജയിൽ ചാടുന്ന ദൃശ്യങ്ങൾ പുറത്ത്

ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ ലഹരിമരുന്ന് രാജാവ് ജൊവാക്വിം എല്‍ ചാപോ ഗുസ്മാന്‍ തടവു ചാടിയതിന്‍റെ ദൃശ്യങ്ങള്‍  മെക്സിക്കന്‍ സര്‍ക്കാര്‍ പുറത്തുവിട്ടു.ഗുസ്മാന് രക്ഷപ്പെടാനായി ഒന്നര കിലോമീറ്റര്‍ നീളമുള്ള, എയര്‍കണ്ടീഷന്‍ ചെയ്ത തുരങ്കമാണ് കൂട്ടാളികള്‍ നിര്‍മിച്ചത്. ഗുസ്മാന്‍ ജയിലറയില്‍ നടക്കുന്നതും ഷവറിനോടു ചേര്‍ന്ന മറ പരിശോധിക്കുന്നതും തുരങ്കം വഴി അപ്രത്യക്ഷനാവുന്നതും കാണാം.  ജയിലില്‍ സിസിടിവിയുടെ കണ്ണെത്താത്ത രണ്ടിടങ്ങളില്‍ ഒന്നായിരുന്നു ഈ മറയുടെ മറുഭാഗം. തുരങ്കം അവസാനിക്കുന്നത് ഒന്നര കിലോമീറ്റര്‍ അകലെ ആള്‍ത്താമസമില്ലാത്ത കെട്ടിടത്തിലാണ്. . ജയിലിനോടു ചേര്‍ന്നു നടന്ന ജലപാത വിപുലീകരണ നിര്‍മാണ പദ്ധതിയുടെ മറവിലാണ് ...

Read More »

ഇനി പ്രവാസികൾക്ക് ഒാൺലൈന്‍ വോട്ട്

വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് ഒാൺലൈൻ വഴി വോട്ടു ചെയ്യാമെന്ന് മന്ത്രിസഭായോഗ തീരുമാനം. ഇക്കാര്യം സംസ്ഥാന സർക്കാർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ശുപാർശ ചെയ്യും. വോട്ടവകാശം ലഭ്യമാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ ധാരണയായിരുന്നു.പ്രോക്സി വോട്ട് ‌രീതി വേണ്ടെന്നും ഇ–വോട്ടിങ് നടപ്പാക്കണമെന്നുമാണ് ഭരണ കക്ഷി നേതാക്കൾ ആവശ്യപ്പെട്ടത്. പ്രവാസികൾക്കു വോട്ടവകാശം സുപ്രിംകോടതിയും കേന്ദ്രസർക്കാരും അംഗീകരിച്ചിട്ടുണ്ടെങ്കിലും ഏതുരീതിയിൽ വോട്ടവകാശം നൽകണമെന്നതിനെക്കുറിച്ച് അന്തിമ തീരുമാനമായിട്ടില്ല.

Read More »

യാക്കൂബ് മേമന്റെ വധശിക്ഷ ഈമാസം 30ന് നടന്നേക്കും

സുപ്രീം കോടതി ദയാഹര്‍ജി തളളിയാല്‍ 1993-ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ മുഖ്യപ്രതി യാക്കൂബ് മേമന്റെ വധശിക്ഷ ഈമാസം 30ന് രാവിലെ 7 മണിക്ക്‌നടപ്പാക്കും. ഇതിനായുളള നടപടികള്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ ആരംഭിച്ചു.നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലായിരിക്കും മേമന്റെ വധശിക്ഷ നടപ്പാക്കുക. വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മേമന്‍ നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനെ തുടര്‍ന്നാണ് ജൂലൈ 30ന് തന്നെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചത്.                                       ...

Read More »

ഋഷിരാജ് സിങ്ങിന്‍റെ മറുപടി

തൃശ്ശൂര്‍ രാമവര്‍മ്മപുരം പോലീസ് അക്കാദമിയില്‍ വനിതാ പോലീസ് പാസിങ് ഔട്ട് പരേഡിന് മന്ത്രി ചെന്നിത്തല എത്തിയപ്പോള്‍ ഋഷിരാജ്‌സിങ് എഴുന്നേല്‍ക്കാത്തതും സല്യൂട്ട് ചെയ്യാത്തതുമാണ് വിവാദമായാതിനെതുടര്‍ന്ന്‍   സംഭവത്തെക്കുറിച്ച് ഋഷിരാജ്‌സിങ്  മറുപടി നല്‍കി.ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് താന്‍ അനാദരവ് കാട്ടിയിട്ടില്ലെന്ന് ഋഷിരാജ് സിങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് അറിയിച്ചു. മാധ്യമങ്ങള്‍ ആ വാര്‍ത്ത തെറ്റായി കൊടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് വസ്തുതാ റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഡി.ജി.പി. ടി.പി.സെന്‍കുമാറിനോട് ആവശ്യപ്പെട്ടു. ഡി.ജി.പി. നല്‍കിയ കത്തിന് തിങ്കളാഴ്ച വൈകീട്ട് ഋഷിരാജ് സിങ് മറുപടി നല്‍കി. ...

Read More »

ചരിത്രം വഴിമാറി: നാസ പേടകം പ്ലൂട്ടോയെ ‘സന്ദര്‍ശിച്ചു’

ചരിത്രത്തില്‍ ആദ്യമായി ഒരു  മനുഷ്യനിര്‍മിതമായ ഒരു പേടകം പ്ലൂട്ടോയ്ക്ക് അരികിലെത്തി.സൗരയൂഥ പഠനത്തെ പുതിയ ചക്രവാളത്തിലേക്ക് കൈപ്പിടിച്ചു നടത്തിക്കൊണ്ട് നാസയുടെ ന്യൂ ഹൊസൈണ്‍സ് പേടകം പ്ലൂട്ടോയെ സന്ദര്‍ശിച്ചു. 2006 ല്‍ ന്യൂ ഹൊറൈസണ്‍സ് പേടകം ഭൂമിയില്‍നിന്ന് പുറപ്പെടുമ്പോള്‍ പ്ലൂട്ടോ സൗരയൂഥത്തിലെ ഒന്‍പതാമത്തെ ഗ്രഹമായിരുന്നു. എന്നാല്‍, പേടകം അരികിലെത്തുമ്പോള്‍ പ്ലൂട്ടോ വെറും കുള്ളന്‍ ഗ്രഹം മാത്രം. സെക്കന്‍ഡില്‍ 14 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ന്യൂ ഹൊറൈസണ്‍സ് പേടകം, സൗരയൂഥത്തിലൂടെ ഒന്‍പതര വര്‍ഷം സഞ്ചരിച്ചാണ് കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയ്ക്ക് 12,500 കിലോമീറ്റര്‍ അരികിലെത്തുന്നത്. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 5.19 ...

Read More »

ഗോദാവരി പുഷ്കര മേളയ്ക്കിടെ തിക്കിലും തിരക്കിലും 20 മരണം

ആന്ധ്രപ്രദേശിലെ ഗോദാവരി പുഷ്കര മേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 20 പേർ മരിച്ചു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യത.കുംഭമേളയ്ക്കു സമാനമായ ഉത്സവമാണ് ഗോദാവരി നദീതീരത്തു നടക്കുന്ന ഗോദാവരി പുഷ്കര മേള. 12 വർഷത്തിലൊരിക്കൽ നടക്കുന്ന ഉത്സവമാണിത്. 12 ദിവസം നീണ്ടുനിൽക്കുന്ന മേളയ്ക്ക് ഇന്നാണു തുടക്കമായത്.ഗോദാവരി നദിയിലെ സ്നാനമാണു പ്രധാന ചടങ്ങ്. ഗോദാവരിയിൽ ഈ ദിവസങ്ങളിൽ മുങ്ങിക്കുളിക്കുന്നത് ഗംഗയിലെ സ്നാനത്തിനു സമാനമായാണു വിശ്വാസികൾ കരുതുന്നത്..ഇത്തവണത്തെ പുഷ്കര മേളയില്‍ 5 കോടിയോളം പേര്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്. 144 വർഷത്തിലൊരിക്കൽ നടക്കുന്ന ‘മഹാ പുഷ്കര ’ കൂടിയാണ് ഇത്തവണത്തെ ...

Read More »

വിഴിഞ്ഞം തീരുമാങ്ങള്‍ക്ക് മാറ്റമില്ല

ആശയക്കുഴപ്പങ്ങളും തടസ്സങ്ങളും നീങ്ങി. അദാനി ഗ്രൂപ്പിന് സമ്മതപത്രം നല്‍കികൊണ്ടുള്ള ഉത്തരവ് ഇന്ന് ഇറങ്ങും. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അദാനി ഗ്രൂപ്പിന് തന്നെ. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. ഏഴ് ദിവസത്തിനകം അദാനി ഗ്രൂപ്പ് മറുപടി നല്‍കണം. ഈ മാസം 20 ന് സമ്മതപത്രം കൈപ്പറ്റാന്‍ അദാനി ഗ്രൂപ്പിന്റെ സംഘം കേരളത്തിലെത്തും. സമ്മതപത്രം കൈപ്പറ്റി കഴിഞ്ഞ് 45 ദിവസത്തിനകം അന്തിമ കരാര്‍ ഒപ്പിടും. പദ്ധതി അദാനിക്ക് നല്‍കുന്നതില്‍ യാതൊരു അഭിപ്രായവ്യത്യാസമില്ലായിരുന്നുവെന്നും ഇത് സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More »