News

ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ പെട്രോള്‍ വില

പെട്രോളിന്‍റെ ഇന്നത്തെ വില 77 രൂപ 56 പൈസ. ഒരാഴ്ചക്കിടെ കൂടിയത് ലിറ്ററിന് രണ്ട് രൂപ ഒരു പൈസയാണ്. ഡീസലിന്‍റെ വിലയിലും വർധനയുണ്ടായി. 70 രൂപ 60 പൈസയിൽ നിന്നും ഒരാഴ്ചക്കിടെ ഡീസൽ വില കൂടിയത് 72 രൂപ 17 പൈസയിലേക്ക്. ഒരു രൂപ 57 പൈസയുടെ വർധനവ്. ഗൾഫ് മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര തലത്തില്‍ ഇന്ധന വില ഉയരുന്നത്. ഇന്ത്യന്‍ ബാസ്ക്കറ്റില്‍ ബ്രെൻഡ് ക്രൂഡ് ബാരലിന് 63.38 ഡോളറാണ് ഇന്നത്തെ നിരക്ക്. അരാംകോയിലെ  ആക്രമണത്തെ തുടർന്ന് സൗദി എണ്ണയുത്പാദനം ദിവസം 57 ...

Read More »

പുതിയ പേരില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടന

പുല്‍വാമ ഭീകരാക്രമണം നടത്തിയ പാകിസ്താന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് പുതിയ പേരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ബാലക്കോട്ടിലെ ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണവും ജെയ്‌ഷെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതും ഈ സംഘടന പ്രവര്‍ത്തനരഹിതമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മേഖലയില്‍ ഭീകരക്യാമ്പുകള്‍ തിരിച്ചു വന്നതായി ഇന്ത്യന്‍ സൈനിക തലവന്‍ ബിപിന്‍ റാവത്ത് പി.ടി.ഐ യോട് പറഞ്ഞു. ആഗോള നിരീക്ഷണങ്ങളില്‍ നിന്നും ഒഴിവാകാനാണ് പുതിയ പേരില്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മജ്‌ലിസ് വുരാസ ഇ ഷഹുദാ ജമ്മു വാ കശ്മീര്‍ എന്നാണ് പുതിയ ...

Read More »

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് പിടിയില്‍

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭത്തില്‍ യുവാവ് പിടിയില്‍. വിവാഹം കഴിച്ചോളാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച്‌ പെണ്‍കുട്ടിയെ തമ്ബാനൂരുള്ള ലോഡ്ജില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടുകാരോട് വിവരമറിയിക്കുകയായിരുന്നു. നെയ്യാറ്റിന്‍കര തിരുപുറം മാവിളക്കടവ് കഞ്ചാംപിഴിഞ്ഞി ഏലംതോട്ടത്തില്‍ വീട്ടില്‍ അജീഷി(24)ആണ് പിടിയിലായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നെയ്യാറ്റിന്‍കര പോലീസ് സേ്റ്റഷനില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Read More »

അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് സൂപ്രണ്ടിന്‍റെ മർദനം

കൊച്ചി കോർപ്പറേഷന് കീഴിലെ അഗതി മന്ദിരത്തിൽ അന്തേവാസികള്‍ക്ക് സൂപ്രണ്ടിന്‍റെ മർദനം. കൊച്ചി കോര്‍പറേഷന് കീഴിലെ പള്ളുരുത്തിയിലെ അഗതി മന്ദിരത്തിലാണ് സംഭവം. അന്തേവാസികളായ രാധാമണി, കാർത്ത്യാനി എന്നിവർക്കാണ് മർദ്ദനമേറ്റത്. ജോലി ചെയ്തതിന്‍റെ ശമ്പളം ചോദിച്ചാണ് രാധാമണി എത്തിയത്. സംസാരിക്കുന്നതിനിടെയാണ് സൂപ്രണ്ട് മര്‍ദിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Read More »

കശ്മീരില്‍ ഭീകരാക്രമണ ശ്രമം; പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം

ജമ്മുകശ്മീരില്‍ ഭീകരാക്രമണം നടത്താനുള്ള ശ്രമത്തെ പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം. കരസേനയുടെ ഇന്റലിജന്‍സ് വിഭാഗത്തിന്‍റെയും കശ്മീര്‍ പോലീസിന്‍റെയും സംയുക്ത ഓപ്പറേഷനില്‍ കതുവയില്‍ നിന്നും 40 കിലോ സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തതായാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയ സാഹചര്യത്തില്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിലാണ് പ്രാദേശികമായി നിര്‍മിച്ച സ്‌ഫോടകവസ്തുക്കളുടെ ശേഖരം കണ്ടെത്തിയത്.

Read More »

മന്ത്രി എം.എം. മണിയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

തലയില്‍ അമിത രക്തസ്രാവം മൂലം മന്ത്രി എം.എം. മണിയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഉടന്‍ ശസ്ത്രക്രിയയും പൂര്‍ത്തിയാക്കി. രക്തസ്രാവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് മന്ത്രിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും 48 മണിക്കൂറിനകം വാര്‍ഡിലേക്കു മാറ്റുമെന്നും അദ്ദേഹം ഭക്ഷണം കഴിച്ചുതുടങ്ങിയതായും ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്. ഷര്‍മദ് അറിയിച്ചു.

Read More »

കരാറുകാരന്‍റെ മരണം; കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം

ചെറുപുഴയിൽ കരാറുകാരൻ ജോയിയുടെ മരണത്തിൽ കോൺ​ഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി. മുൻ കെപിസിസി നിർവാഹക സമിതി അംഗം കെ കുഞ്ഞിക്കൃഷ്ണൻ നായർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്, ടി വി അബ്ദുൽസലീം എന്നിവർക്കെതിരെയാണ് കേസ്. ഇവർ ഇപ്പോൾ വഞ്ചനാക്കുറ്റക്കേസിൽ റിമാന്റിലാണ്. കെ കരുണാകരന്‍റെ പേരില്‍ ട്രസ്റ്റുണ്ടാക്കി 30 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നായിരുന്നു ഇവർക്കെതിരെയുള്ള  കേസ്. എട്ട് ഡയറക്ടര്‍മാരാണ് ട്രസ്റ്റിലുണ്ടായിരുന്നത്. ഇവരുമായി പിണങ്ങിയ രണ്ട് ഡയറക്ടര്‍മാരാണ് നേതാക്കൾക്കെതിരെ കേസുകൊടുത്തത്. തിരിമറിയുമായി ബന്ധപ്പെട്ട് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നേതാക്കളൾക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തത്. ...

Read More »

ഇരട്ടക്കുട്ടികളെ അമ്മ കുളത്തിലെറിഞ്ഞു കൊന്നു..!!

ഭര്‍ത്താവുമായുള്ള വഴക്കിനിടെ ഇരട്ടക്കുട്ടികളെ അമ്മ കുളത്തിലെറിഞ്ഞു കൊന്നു. പടിഞ്ഞാറന്‍ യുപിയിലെ മുസാഫര്‍നഗര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. 20 ആഴ്ചകള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് അമ്മയായ നസ്മ എന്ന യുവതി കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയത്. നസ്മയും ഭര്‍ത്താവ് വസീമും തമ്മില്‍ നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നു. വസീമിന് ജോലി ഇല്ലാത്തതിനാല്‍ മക്കളെ നോക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ല എന്നതായിരുന്നു ഇരുവരും തമ്മിലുള്ള വഴക്കിന് പിന്നിലെ കാരണമായി പറയുന്നത്. ജോലി അന്വേഷിക്കുന്നതില്‍ വസീം പരാജയപ്പെട്ടതോടെ ഉണ്ടായ തര്‍ക്കത്തിനിടെ ദേഷ്യം വന്ന നസ്മ കുഞ്ഞുങ്ങളെ ഗ്രാമത്തിലെ കുളത്തിലേക്ക് എറിയുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അഖിലേഷ് യാദവ് പറഞ്ഞു.

Read More »

കെഎസ്‌ആര്‍ടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ച്‌ നാല് മരണം

കുമ്ബനാട് കെഎസ്‌ആര്‍ടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ച്‌ നാല് പേര്‍ മരിച്ചു. അമിത വേഗതയിലെത്തിയ കാര്‍ തിരുവല്ലയില്‍നിന്ന് പത്തനംതിട്ടയിലേക്ക് വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. യൂത്ത് കോണ്‍ഗ്രസ് ആറന്മുള ബ്ലോക്ക് സെക്രട്ടറി ബെന്‍ ഉമ്മന്‍ തോമസ് (30), മംഗലശേരിയില്‍ ജോയിയുടെ മകന്‍ ജോബി തോമസ് (37) കോയിപ്പുറത്തുപറമ്ബില്‍ ജോര്‍ജിന്‍റെ മകന്‍ അനില്‍ ജോര്‍ജ് മാത്യു (42), തറുവേലില്‍ ശശിധരപ്പണിക്കരുടെ മകന്‍ അനൂപ് എസ്.പണിക്കര്‍ (27) എന്നിവരാണ് മരിച്ചത്. ബസിനടിയില്‍ കുടുങ്ങിയ കാര്‍ പൂര്‍ണമായും തകര്‍ന്നു. അഗ്നിശമനസേനയെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

Read More »

ബലാക്കോട്ടിൽ തീവ്രവാദ ക്യാമ്പുകൾ സ്ഥിരീകരിച്ച് കരസേന മേധാവി

ബാലക്കോട്ടെ തീവ്രവാദ ക്യാമ്പുകൾ പാകിസ്താന്‍ വീണ്ടും സജീവമാക്കിയെന്ന് കരസേന മേധാവി ബിപിൻ റാവത്ത്. 500 തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറ്റത്തിന് ശ്രമിക്കുന്നുണ്ടെന്നും റാവത്ത് പറഞ്ഞു. പാകിസ്താനില്‍ നിന്ന് തീവ്രവാദികൾ രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നുണ്ട്. സൈന്യം ഇതിനെ പ്രതിരോധിക്കാൻ സജ്ജവുമാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരിയിലാണ് പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ വ്യോമസേന ബാലക്കോട്ട് ക്യാമ്പുകൾ തകർത്തത്.

Read More »