News

തെരഞ്ഞെടുപ്പിനായി മഷി തയ്യാറാക്കി മൈസൂര്‍..!!

ഇന്ത്യയിലെ 90 കോടി ജനങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് ആവശ്യമായ മഷി തയ്യാറാക്കി മൈസൂര്‍ പെയിന്‍റ്സ് ആന്‍ഡ് വാര്‍ണിഷിങ് ലിമിറ്റഡ് (എം.പി.വി.എല്‍). വോട്ട് രേഖപ്പെടുത്തുന്നതിന് മുന്‍പ് കൈയില്‍ പുരട്ടേണ്ടുന്ന മഷിയാണ് ഈ അര്‍ധ സര്‍ക്കാര്‍ സ്ഥാപനം തയ്യാറാക്കുന്നത്. 1962 ന് ശേഷമുളള എല്ലാ തെരഞ്ഞെടുപ്പുകളിലും മഷി വിതരണം ചെയ്യുന്നത് എംപിവിഎല്‍ ആണ്. ഈ വര്‍ഷം ഉല്‍പാദനം സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തി. 26 ലക്ഷം മഷിക്കുപ്പിയാണ് പൊതു തെരഞ്ഞെടുപ്പിനായി സ്ഥാപനം കമ്മീഷന് നിര്‍മിച്ച് നല്‍കിയത്. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനെക്കാള്‍ നാല് ലക്ഷം കൂടുതല്‍ മഷിയാണ് ഈ വര്‍ഷം ...

Read More »

‘വെല്ലുവിളികള്‍ സ്വീകരിക്കുകയെന്നത് എന്‍റെ ഒരു ശീലമാണ്’; കമല്‍നാഥിന് മറുപടിയുമായി ദിഗ്‌വിജയ് സിങ്.!!

വിജയസാധ്യത ഏറ്റവും കുറഞ്ഞ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. വെല്ലുവിളികള്‍ സ്വീകരിക്കുന്നത് തന്‍റെ ശീലമാണെന്നും താനിപ്പോഴും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രാപ്തനാണെന്ന് ചിന്തിച്ചതില്‍ കമല്‍നാഥിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ഡിസംബറില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥ് അധികാരമേറ്റെടുത്തത് മുതലാണ് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്. പരസ്പരമുള്ള വാക്‌പോര് പുതിയ തലത്തിലെത്തിയിരിക്കുകയാണ് ഇപ്പോള്‍. ദിഗ്വിജയ് സിങ്ങിന് മത്സരിക്കണമെന്നുണ്ടെങ്കില്‍ സംസ്ഥാനത്തെ വിജയസാധ്യത കുറഞ്ഞ സീറ്റുകളിലിലൊന്നില്‍ മത്സരിക്കട്ടെ എന്നായിരുന്നു ശനിയാഴ്ച്ച കമല്‍നാഥ് അഭിപ്രായപ്പെട്ടത്. ...

Read More »

പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റു..!!

ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു. അര്‍ദ്ധരാത്രി വരെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു സത്യപ്രതിജ്ഞ. ഗോവ നിയമസഭ സ്പീക്കറായിരുന്നു പ്രമോദ് സാവന്ത്. സാവന്തിനൊപ്പം 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകള്‍. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എംഎല്‍എ സുദില്‍ ധവാലികര്‍ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും ചുമതലയേറ്റു.

Read More »

ശബരിമല: പോലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം..!!

അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ തല്ലിതകര്‍ത്ത സംഭവത്തില്‍ പൊലീസിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. അന്വേഷണത്തിന് പോലിസിന് ഉദാസീനതയെന്ന് കോടതി. പോലീസിന്‍റെ നടപടി അപലപനീയമെന്നും കോടതി വിലയിരുത്തി. തെളിവുകള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് പോലീസുകാരെ തിരിച്ചറിയാനായില്ലെന്നും കോടതി ആരാഞ്ഞു. സംഭവത്തിന്‍റെ വീഡിയോയടക്കമുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നു. എന്നിട്ടും എന്ത് കൊണ്ടാണ് പൊലീസുകാരെ തിരിച്ചറിയാന്‍ സാധിക്കാത്തതെന്നും കോടതി ചോദിച്ചു. ഇനിയും പോലീസിന്‍റെ മെല്ലെപ്പോക്ക് തുടര്‍ന്നാല്‍ അന്വേഷണത്തിന് വേറെ ഏജന്‍സിയെ ഏല്പിക്കുന്ന കാര്യം ആലോചിക്കുമെന്നും കോടതി പറഞ്ഞു.

Read More »

101 കുപ്പി ഓള്‍ഡ് മങ്ക്; വഴിപാട് വൈറലാകുന്നു..!!

പല ക്ഷേത്രങ്ങളിലും വ്യത്യസ്തമായ പല വഴിപാടുകളും കേരളീയര്‍ കണ്ടിട്ടുണ്ട്. അവയില്‍ നിന്നെല്ലാം ഒരുപടി കടന്നതാണ് കൊല്ലം പോരുവഴി മലനട ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം നടന്ന വഴിപാട്. കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമാണ് പോരുവഴി മലനട ക്ഷേത്രം. മലനട അപ്പൂപ്പന്‍ ക്ഷേത്രമെന്നാണ് പൊതുവേ അറിയപ്പെടുന്നത്. ക്ഷേത്രത്തില്‍ വഴിപാടായി 101 കുപ്പി ഓള്‍ഡ് മങ്ക് മദ്യം ലഭിച്ച ഫോട്ടോ വൈറലാകുകയാണ്. ക്ഷേത്രത്തില്‍ 22ന് നടക്കുന്ന ഉത്സവത്തിന്‍റെ ഭാഗമായാണ് 101 കുപ്പി ഓള്‍ഡ് മങ്ക് നേര്‍ച്ചയായി ലഭിച്ചത്. ക്ഷേത്രത്തില്‍ വഴിപാടായി കള്ളാണ് നല്‍കാറുള്ളത്. ഉത്സവത്തിന്‍റെ കൊടിയേറ്റ് നടന്ന 15 ...

Read More »

ശാരീരിക പീഡനം; അമ്മ മകനെ കൊന്നു..!!

മകന്‍റെ ശാരീരിക പീഡനം സഹിക്കവയ്യാതെ അമ്മ മകനെ കൊന്നു. ശ്രീനു (25) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ നിരന്തരം മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിക്കുക പതിവായിരുന്നു. ഹൈദരാബാദിലാണ് സംഭവം. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ശ്രീനു ഇടയ്ക്ക് വച്ച് ജോലി ചെയ്യുന്നത് നിര്‍ത്തി. ഇതോടെ അമ്മയില്‍ നിന്ന് പണം വാങ്ങിക്കുന്നത് പതിവായി. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കും പതിവായിരുന്നു. പണം നല്‍കിയാല്‍ അത് ഉപയോഗിച്ച് മദ്യപിച്ചെത്തുന്ന മകന്‍ അമ്മയെ ഉപദ്രവിക്കുകയും ചെയ്യും.ഇതോടെ ഗത്യന്തരമില്ലാതെ അമ്മ മരുമകന്റെ സഹായം തേടി. ഇരുവരും ചേര്‍ന്ന് തടി കഷ്ണം കൊണ്ട് ...

Read More »

വിദ്യാ ബാലകൃഷ്ണനെതിരെ വടകരയിൽ പോസ്റ്റര്‍..!!

കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിച്ചിരുന്ന വിദ്യാ ബാലകൃഷ്ണനെതിരെ വടകരയിൽ പോസ്റ്റര്‍ . സേവ് കോൺഗ്രസിന്‍റെ പേരിലാണ്  പ്രതിഷേധ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. എതിരാളിക്ക് വഴങ്ങുന്ന നേതൃത്വത്തിന്‍റെ നിലപാടിനെതിരെയാണ് പ്രതിഷേധം. വടകരയിൽ പി ജയരാജനെതിരെ വിദ്യാ ബാലകൃഷ്ണൻ മത്സരിക്കുമെന്നായിരുന്നു ആദ്യ ഘട്ട ധാരണ. ദില്ലിയിൽ നടക്കുന്ന കോൺഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചക്കിടെയാണ് വിദ്യയുടെ പേര് ഉയര്‍ന്ന് വന്നത്. എന്നാൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാനാകുമോ എന്ന ആശങ്ക അപ്പോൾ തന്നെ വടകരയിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വം പങ്കുവച്ചിരുന്നു. ഇതിനിടെയാണ് പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.  അതേസമയം വയനാട് മണ്ഡലത്തിൽ തര്‍ക്കം ...

Read More »

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു..!!

കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,975 രൂപയും പവന് 23,800 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഈ മാസം തുടക്കത്തിൽ 24520 രൂപ വരെ സ്വർണവില ഉയർന്നിരുന്നു. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. മാര്‍ച്ച് 16ന് ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും ...

Read More »

കേന്ദ്ര നേതൃത്വം നിർബന്ധിച്ചാൽ മത്സരിക്കും: സുരേഷ് ഗോപി..!!

ബി.ജെ.പി. കേന്ദ്ര നേതൃത്വം നിര്‍ബന്ധിച്ചാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടനും എം.പിയുമായ സുരേഷ് ഗോപി. കൊല്ലം സീറ്റില്‍ മത്സരിപ്പിക്കാൻ സുരേഷ് ഗോപിയെ ബി.ജെ.പി. പരിഗണിക്കുണ്ടെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം വരുന്നത്. അതേസമയം, ബി.ജെ.പി. ഘടകം കേന്ദ്രനേതൃത്വത്തിന് സമർപ്പിച്ച സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയില്‍ ടോം വടക്കന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. ബി.ജെ.പി. തങ്ങളുടെ സ്ഥാനാർത്ഥിപ്പട്ടിക തയ്യാറാക്കിയതിനു ശേഷമാണ് ടോം വടക്കൻ ബി.ജെ.പിയുടെ ഭാഗമാകുന്നത്. കോഴിക്കോട്, ചാലക്കുടി, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, എന്നീ മണ്ഡലങ്ങളിലെ സീറ്റുകളിൽ ആരെയൊക്കെ നിർത്തണം എന്നതിനെ സംബന്ധിച്ചാണ് ബിജെപിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. ടോം ...

Read More »

ന്യൂസിലൻഡ് ഭീകരാക്രമണം; കാണാതായവരില്‍ മലയാളിയും..!!

ന്യൂസിലൻഡ് ഭീകരാക്രമണത്തിൽ കാണാതായവരുടെ പട്ടികയില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. റെഡ്ക്രോസ് പുറത്തുവിട്ട പട്ടികയിലാണ് കാണാതായ ഇന്ത്യക്കാരില്‍ 25 വയസ്സുള്ള മലയാളിയും ഉള്‍പ്പെട്ടതായി വ്യക്തമാകുന്നത്. എന്നാല്‍ ഈ പട്ടികയിലിലെ വിവരങ്ങള്‍ വിദേശ മന്ത്രാലയം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഒരു ഇന്ത്യക്കാരന്‍ മരിച്ചതായും രണ്ട് പേര്‍ പരിക്കുകളോടെ ചികിത്സയിലുള്ളതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആറ് പേരെ കാണാനില്ലെന്നാണ് അറിയുന്നത്. ഇവരുടെ വിവരങ്ങള്‍ ലഭ്യമല്ല.  ഭീകരാക്രമണത്തിൽ 49 പേർ കൊല്ലപ്പെട്ടതായി ന്യൂസീലൻഡ് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ജസീന്ത ആർഡൻ ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്. ആക്രമണത്തിൽ ഇരുപത് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.  ഇസ്ലാം ...

Read More »