News

പരിഹാരക്രിയ പൂര്‍ത്തിയായി; ശബരിമല നട തുറന്നു..!!

പരിഹാര ക്രിയകള്‍ക്കുശേഷം ശബരിമല നട വീണ്ടും തുറന്നു. പഞ്ച പുണ്യാഹം, ബിംബ ശുദ്ധിക്രിയ, പ്രസാദശുദ്ധി, പ്രായശ്ചിത്ത ഹോമം, കലശം, വിശിച്ചു ചൊല്ലി പ്രായശ്ചിത്തം എന്നിവയ്ക്കു ശേഷമാണ് നട തുറന്നത്. ഭക്തരെ വീണ്ടും സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനു പിന്നാലെയാണ് തന്ത്രിയുടെ നിര്‍ദേശ പ്രകാരം നട അടച്ച് പരിഹാര ക്രിയകള്‍ നടത്തിയത്. യുവതികള്‍ ദര്‍ശനം നടത്തിയത് ആചാരലംഘനമാണെന്ന് ആരോപിച്ചാണ് തന്ത്രി പരിഹാരക്രിയകള്‍ക്ക് നിര്‍ദേശം നല്‍കിയത്.

Read More »

പതിനെട്ടാം പടി ചവിട്ടിയില്ല, കയറിയത് വടക്കേ നട വഴി: യുവതികളെ പോലീസ് നടയിലെത്തിച്ചത് ഇങ്ങനെ…!!

ചരിത്രമെഴുതി രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. ആദ്യം എത്തി പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോയ കനകദുര്‍ഗയും ബിന്ദുവുമാണ് ഇന്ന് ദര്‍ശനം നടത്തിയത്. പോലീസ് സുരക്ഷ ഒരുക്കിയെന്ന് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. മഫ്തിയില്‍ പോലീസ് സുരക്ഷ നല്‍കിയാണ് യുവതികള്‍ എത്തിയത്. ഇരുവരും ഇന്ന് പുലര്‍ച്ചെ 1 മണിയോടെ പമ്പയില്‍ എത്തിയ ഇരുവരും മൂന്നരയോടെയാണ് ദര്‍ശനം നടത്തിയത്. ഇരുവരും ദര്‍ശനത്തിനെത്തിയത് ഇങ്ങനെ: ഇരുമുടികെട്ടില്ലാതെ വിഐപി ലോഞ്ച് വഴിയാണ് ഇവരെ പോലീസ് ദര്‍ശനത്തിന് എത്തിയത്. ബിന്ദുവും കനക ദുര്‍ഗയും പമ്പയില്‍ എത്തിയാല്‍ ദര്‍ശനം സാധ്യമാക്കി നല്‍കാമെന്ന് പോലീസ് ...

Read More »

ശബരിമല നടയടച്ചു; തീര്‍ത്ഥാടകരെ നീക്കുന്നു ..??

യുവതീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല നടയടച്ചു. സന്നിധാനത്ത് ‘ശുദ്ധിക്രിയ’ വേണമെന്ന് തന്ത്രി. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തിയും തമ്മില്‍ ചര്‍ച്ച നടത്തുന്നു. ശബരിമല നടയടച്ച കാര്യം തന്ത്രി ഫോണിലൂടെ അറിയിച്ചെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു. ഒരു മണിക്കൂര്‍ നേരത്തേക്കാണ് നടയടച്ചതെന്നാണ് വിവരം. യുവതികള്‍ പ്രവേശിച്ചതിന്റെ ‘പരിഹാരക്രിയ’ ചെയ്യാനാണ് നടയടച്ചത്. ഭക്തരെ സന്നിധാനത്ത് നിന്നും നീക്കിയാണ് പരിഹാരക്രിയ ചെയ്യുന്നത്. ഇക്കാര്യം തന്ത്രിയും മേല്‍ശാന്തിയും ദേവസ്വം ബോര്‍ഡിനെ അറിയിച്ചു. ഇരുവരും ചേര്‍ന്ന് കൂടിയാലോചനയ്ക്ക് ശേഷമാണ് ‘ശുദ്ധിക്രിയ’ ചെയ്യാന്‍ തീരുമാനമെടുത്തത്. ചരിത്രം തിരുത്തി ശബരിമലയില്‍ ...

Read More »

ലോക റെക്കോഡ‌് , 50 ലക്ഷത്തിലേറെപ്പേർ.യാഥാസ്ഥിതിക-വര്‍ഗീയ ശക്തികള്‍ക്ക് താക്കീത് ..വനിത മതിൽ ചരിത്ര വിജയം-പിണറായി വിജയൻ..!!

വനിതാ മതിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ മുന്നേറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാനം നൽകിയ മൂല്യങ്ങളെയും ഭരണഘടനാപരമായി സ്‌ത്രീകൾക്ക് ലഭിക്കേണ്ട അവകാശങ്ങളെയും നിരാകരിക്കാൻ സംഘടിതമായി ശ്രമിക്കുന്ന വർഗ്ഗീയ-പുരോഗമനവിരുദ്ധ ശക്തികൾക്കുള്ള വൻ താക്കീതാണ് വനിതാ മതിലെന്നും മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന മൂല്യങ്ങളും സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും നിഷേധിക്കാന്‍ സംഘടിതമായി ശ്രമിക്കുന്ന യാഥാസ്ഥിതിക-വര്‍ഗീയ ശക്തികള്‍ക്ക് വലിയൊരു താക്കീതാണ് വനിത മതിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ സ്ത്രീസമൂഹം പുരോഗമന ചിന്തയ്‌ക്കൊപ്പമാണെന്നതിന്റെ മഹാവിളംബരമായി വനിതാ മതില്‍ മാറി. എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളത്തിലെ സ്ത്രീ ...

Read More »

ഇന്ധന വില ഇന്നും കുറഞ്ഞു..!!

ഇന്ധന വിലയില്‍ ഇന്നും കുറവ്. പെട്രോള്‍ ലിറ്ററിന് ഇന്ന് 19 പൈസയും, ഡീസല്‍ ലിറ്ററിന് 21 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 70 രൂപ 57 പൈസയാണ്. ഡീസലിന് 66 രൂപ 13 പൈസയുമാണ്. അസംസ്‌കൃത എണ്ണവില താഴ്ന്നതുകൊണ്ടാണ് ഇന്ധന വില കുറയുന്നത്.

Read More »

പൂച്ചയ്ക്കു വെച്ച വെടി ഉന്നം തെറ്റി സ്വന്തം തലച്ചോറില്‍; ഒടുവില്‍ ഒമാന്‍ ബാലന് കൊച്ചിയില്‍ ശസ്ത്രക്രിയ..!!

പൂച്ചയ്ക്കു വച്ച വെടി ഉന്നം തെറ്റി സ്വന്തം താടിയെല്ലിലൂടെ കടന്നു തലച്ചോറിലെത്തിയ ഒമാന്‍ സ്വദേശിയായ പതിനേഴുകാരനു കൊച്ചിയില്‍ ശസ്ത്രക്രിയ. മസ്‌കത്തില്‍ നിന്ന് 285 കിലോമീറ്റര്‍ അകലെ ജലാല്‍ ബിനി ബു അലി നഗരത്തില്‍ നിന്നുള്ള അബ്ദുള്‍ ഖാദര്‍ മുഹമ്മദ് ഹമീദ് അല്‍ അലാവിയെയാണ് വെടിയേറ്റ പരുക്കുമായി എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെത്തിച്ചത്. ഇവിടെ ശസ്ത്രക്രിയയിലൂടെ തലച്ചോറില്‍ കടന്ന വെടിയുണ്ടയുടെ ഭാഗം നീക്കം ചെയ്തു. ഒമാന്‍ നഗരത്തില്‍ ഇവരുടെ കോഴി ഫാമില്‍ വച്ചാണു സംഭവം. കോഴികളെ പിടിക്കാനെത്തിയ പൂച്ചയ്ക്കിട്ടു വെടിവച്ചതാണ് അബ്ദുല്‍ ഖാദര്‍. പക്ഷെ അബദ്ധത്തില്‍ ...

Read More »

ആഢംബര ജീവിതം തലയ്ക്ക് പിടിച്ചപ്പോള്‍, പെണ്ണും ലഹരിയുമായി കൊച്ചി അടക്കി വാണ് അശ്വതി..!

ലോകവ്യാപകമായി നിരോധിക്കപ്പെട്ട അതി ഭീകര മയക്കു മരുന്നുമായായിരുന്നു നടി അശ്വതിബാബുവും ഡ്രൈവറും പിടിയിലായത്. അശ്വതി ബാബുവില്‍ നിന്നും എം.ഡി.എം.എ. എന്ന ലഹരിയാണ് പിടികൂടിയത്. വന്‍കിട ഹോട്ടലുകളും ബേക്കറികളുമെന്ന് ലഹരി കൈമാറുന്നതിനും പെണ്‍വാണിഭം ഉറപ്പിക്കുന്നതിനുമായി തിരഞ്ഞെടുത്തിരുന്നത്. ഏതാനും സിനിമ, സീരിയല്‍ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടും. ചെറു പായ്ക്കറ്റുകളിലാക്കിയായിരുന്നു നടി മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്. സംശയം തോന്നാതിരിക്കാനായിരുന്നു ഇത്. സിനിമ, സീരിയല്‍ രംഗത്തുള്ളവര്‍ ഇവരുടെ ഇടപാടുകാരായി ഹോട്ടലുകളില്‍ എത്തിയിരുന്നു എന്നാണ് വിവരം. ഇവരിലേക്ക് അന്വേഷണം നീളുന്നതോടെ അത് സിനിമാ രംഗത്തെ പ്രമുഖരിലേക്ക് എത്തുമെന്നാണ് സൂചന. വാട്‌സ് ആപ്പ് ...

Read More »

നിങ്ങള്‍ കന്യകയാണോ? ആരാധകന്റെ ചോദ്യത്തിന് ആര്യയുടെ കിടിലന്‍ മറുപടി ഇങ്ങനെ..?

ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയായ നടിയും അവതാരകയുമാണ് ആര്യ. ഇപ്പോള്‍ സിനിമയില്‍ തിരക്കുള്ള നടി കൂടിയാണ് ആര്യ. ജീവിതത്തെ ചിരിയോടെ നേരിടുന്ന ആര്യയ്ക്ക് സോഷ്യല്‍മീഡിയയിലും നിരവധി ആരാധകരാണുള്ളത്. കഴിഞ്ഞദിവസം ആര്യ നല്കിയ ഒരു മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ആ ചോദ്യം എത്തിയത്. ‘നിങ്ങള്‍ കന്യകയാണോ..?’ എന്നാണ് ഒരു ആരാധകന്‍ താരത്തോട് ചോദിച്ചത്. ആ ചോദ്യത്തിന് ആര്യ നല്‍കിയ മറുപടി സോഷ്യല്‍ ലോകത്തും വൈറലായി കഴിഞ്ഞു. മകള്‍ക്ക് ഉമ്മ കൊടുക്കുന്ന ചിത്രത്തോടൊപ്പം ആറ് ...

Read More »

ആണ്‍കുട്ടി വേണമെന്ന് സമ്മര്‍ദം; ഒടുവില്‍ പത്താമത്തെ പ്രസവത്തില്‍ യുവതിയ്ക്ക് സംഭവിച്ചത്..??

പ്രസവശേഷം അമിത രക്തസ്രാവം മൂലം യുവതി മരിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. പത്താം വട്ടം ഗര്‍ഭിണിയായ മീര ഏകണ്ടേയാണ് മരണത്തിന് കീഴടങ്ങിയത്. മീരയുടെ കുഞ്ഞും മരിച്ചു. ശനിയാഴ്ചയാണ് ബീഡിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ മീര പ്രസവിച്ചത്. മജാല്‍ഗാവില്‍ ഒരു പാന്‍ ഷോപ്പ് നടത്തുകയാണ് മീര. ഏഴ് പെണ്‍മക്കളുള്ള മീരയോട് ആണ്‍കുട്ടി വേണമെന്ന് നിരന്തരം വീട്ടുകാര്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഏഴ് പ്രസവങ്ങള്‍ക്ക് ശേഷം രണ്ട് വട്ടം ഗര്‍ഭിണിയായെങ്കിലും അത് ഉപേക്ഷിച്ച മീര വീട്ടുകാരുടെ സമ്മര്‍ദം കാരണമാണ് വീണ്ടും ഗര്‍ഭിണിയായത്. ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച മീര ...

Read More »

ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു..!!

ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ഓട്ടോ ഡ്രൈവറായ ഭാഗ്യരാജാണ് ഭാര്യ ഷെര്‍ളിയെ കെന്നത്. ഇതോടെ ചുരുളഴിയുന്നത് നാളുകളായി തുടരുന്ന സംശയരോഗമാണ്. ഇതിന്റെ പേരില്‍ ഭാര്യയെ ഇയാള്‍ നിരന്തരം പീഡിപ്പിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്കു 12 ന്, ഭാഗ്യരാജും ഷെര്‍ളിയും താമസിക്കുന്ന എസ്റ്റേറ്റ് ലയത്തിലായിരുന്നു കൊലപാതകം. 12.30ന് ഭാഗ്യരാജ് വീട് പൂട്ടി ഇറങ്ങിപ്പോകുന്നതു കണ്ട തൊഴിലാളി സ്ത്രീകള്‍ വീടു തുറന്നു നോക്കിയപ്പോഴാണു ഷെര്‍ളിയെ മരിച്ച നിലയില്‍ കണ്ടത്. തൊഴിലാളികള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം മൃതദേഹം ...

Read More »